2012, ഡിസംബർ 7, വെള്ളിയാഴ്‌ച

കണിക്കൊന്ന

പ്രിയ പൊന്‍കണിപ്പൂവേ നീ വീണ്ടും വന്നുവൊ
 ഇന്ന് നിന്‍മഞ്ഞപ്പൂക്കളാല്‍ എന്‍
സഖിയുടെ പാതകള്‍ വീണ്ടും നിറഞ്ഞിരിക്കും
മിഴിക്കകലെയെങ്കിലും അറിയുന്നു ഞാന്‍
നിന്‍മഞ്ഞപ്പൂക്കളിലവള്‍ തന്‍ പാദസ്പര്‍ശം
 നോവുകില്ല നിനക്ക്, അതിനു സാധിക്കില്ലവള്‍ക്ക് ,
 സ്വയം വേദനിക്കുകയല്ലാതെ മറ്റൊന്നിനും
 എന്‍ ഓമലാം കണിപ്പൂവേ നീയുമൊരു പെണ്‍കിടാവ്,
 അവളെപ്പോല്‍ ആവില്ല നിനക്കുമാരേയും നോവിക്കാന്‍ എന്നെയല്ലാത

2012, ഡിസംബർ 1, ശനിയാഴ്‌ച

പറയാന്‍ മറന്നത്: "നിശ"

"നിശേ നീയെത്ര സുന്ദരിയാണ് . നിലാവെഴുതിയ കണ്‍മഷി
നിന്‍മിഴികളെ സുന്ദരമാക്കുന്നു .
നിശാഗന്ധി നിറക്കുന്ന കസ്തൂരി യില്‍
നിര്‍വൃതി കൊള്ളുന്നെന്‍ മനം .
നിള നല്‍കുന്ന കളകളം
നിന്‍ കൊലുസിന്റ്റെ കൊഞ്ചലോ ?
നിദ്ര പുല്‍കാത്ത നേരത്ത്
നിന്‍ നഗ്നസൌന്ദര്യം കാണുന്നു ഞാന്‍ . നിദാന്താമാം നിന്‍ സൌന്ദര്യത്തെ
നിസ്സഹായയാക്കുന്നൊ പ്രഭാതകിരണം ?

ORKUT ന്

ഇന്നലെ ആ പഴയ ഓര്‍ക്കൂട്ടിലൊന്ന് കയറി നോക്കി .ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ചെയ്യുന്ന Sign in. അതില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കാനില്ലായിരൂന്നു . കാത്തിരുന്ന Scrapo കാത്തിരിക്കുന്ന സുഹൃത്തുക്കളോ ഒന്നും തന്നെയില്ല . അത് കാണികളൊഴിഞ്ഞ സര്‍ക്കസ് കൂടാരം പോലെ തോന്നി . വെറുതെ പഴയ സ്ക്രാപ്പുകളിലൂടെ കടന്നു പോയ് . ഒരുപാടില്ലെങ്കിലും മനസ്സില്‍ തങ്ങിയ കുറച്ച് മുഖങ്ങള്‍ വിണ്ടും മനസ്സിലൂടെ കടന്നുപോയ് അപ്പൂപ്പന്‍ താടി പോലെ. ആ മുഖങ്ങള്‍ മറക്കാന്‍ ഇപ്പോളും മനസ്സെന്തോ സമ്മതിക്കുന്നില്ല . പഴയ സുഹൃത്തുക്കളൂടെ ഒരു കാലത്ത് ആരെല്ലാമൊ ആയിരുന്നവര്‍ , അവരുടെ പ്രൊഫൈല്‍ നോക്കി . എന്റ്റെ ഓര്‍മ്മകളുടെ യാതൊരു അവശിഷ്ടം പോലുമില്ലായിരുന്നു അതില്‍ . scrapbook um community um ആയി ഒതുങ്ങിക്കൂടിയ ചിലര്‍ ഇപ്പോളും അവിടെയുണ്ട് . ലൈക്കുകളുടെ ബഹളമൊ കമന്റ്റുകളുടെ എണ്ണമൊ ഒന്നും അവിടുത്തെ ചിന്തകളില്‍ ഇല്ലായിരുന്നു . എങ്കിലും ഫേസ്ബുക്കിനില്ലാത്ത ഒരു കാര്യം എന്നത് RECENT VISITORS ആരെന്നറിയാന്‍ യാതൊരൂ Aplicationum നൊക്കേണ്ട ആവശ്യമില്ലായിരുന്നു . പിന്നെ മറ്റുള്ളവര്‍ക്ക് നമ്മളെക്കൂറിച്ചെന്താ പറയാനുള്ളതെന്ന് അറിയാനുള്ള TESTIMONIALS.. പിന്നെ കുറേ നേരം പഴയ ഫോട്ടോസ് , വീഢിയൊ ഒക്കെ ചൂറ്റി നടന്ന് കണ്ടു . അപ്പോളാ ഓര്‍ത്തത് . ഇട്ട സ്റ്റാട്ടസിന് ആരേങ്കിലും ലൈക്കിട്ടിട്ടുണ്ടൊ എന്ന് നോക്കിയില്ലല്ലൊ എന്ന് . പിന്നെ നേരെ ഇങ്ങ് പോന്നു

2012, മാർച്ച് 13, ചൊവ്വാഴ്ച

പണിമുടക്ക്


     പണിമുടക്ക്
യാതൊരു പ്രകൊപനവുമില്ലാതെ ഡാമില് 
മുങ്ങിക്കുളിച്ചതില്പ്രതിഷേധിച്ചെന്മൂക്ക് പണിമുടക്കി . 
ജാപ്പാനീസ് രീതിയിലാണവന്പണിമുടക്ക്.
 ഒന്നടയുമ്പോള്മറ്റേത് തുറക്കുന്നു .
തുറന്നവന്മാലിന്യം പുറന്തള്ളുന്നു .
 തുറക്കാത്തവന്മുദ്രാവാക്യം വിളിക്കുന്നു .
മൂക്കിന് പിന്തുണ നല്കിക്കൊണ്ടൊരു മുഖക്കുരു
മൂക്കിനു കീഴെ നിരാഹാരമിരിക്കുന്നു .
എന്തോ അത് വല്ലാതെ ചുവന്നുതുടുത്തിരിക്കുന്നു .
നെറ്റിയുടെ താപം കൂട്ടി ത്വക്കും അവസാന നോട്ടീസ് നല്കി.. . 
ഇനിയും കുളിച്ചാല്ദേശിയപണിമുടക്ക് . 
ഹൊ!!! വണ്ടി വന്നൊ??? ? ചേട്ടാ നിലവിളി ശബ്ദമിടു.........

2012, മാർച്ച് 10, ശനിയാഴ്‌ച

ഒഴുക്ക്

ഒഴുക്ക്
ജീവിതത്തിന്റ്റെ ഒഴുക്കിനെതിരെ 
നീന്തിയപ്പോഴാണ്.......
 ഞാന്‍ ഏറ്റവും നല്ല 
മുങ്ങല്‍ വിദഗ്ദനായത് .

 


നഗരം - ചുണ്ടുകളില്‍ ചായം തേച്ച് രാത്രികാമുകനെ 
കാത്തിരീക്കുന്ന വേശ്യയെപ്പോലെയാണ് ഓരോ നഗരവും .
 ആരെല്ലാമൊ വന്ന് പോകുന്നു ...
 ഒരു തിരിച്ചറിവു പോലുമില്ലാതെ .


 


അക്ഷരം - പിന്നോട്ട് വലിക്കുമ്പൊ മുന്നോട്ട് പായുന്ന 
പട്ടം പോലെയാണ് അക്ഷരങ്ങള്‍ .
എത്ര അടുത്തേക്ക് വലിച്ചാലും അടുത്ത് വരില്ല..
ലഭിക്കുമ്പോളൊ വികൃതവും.......
.

 ചെമ്പനീര്‍ പൂവ് 
ഇതാണെന്റ്റെ പ്രണയം...  
ഇതു സ്വീകരിച്ചെന്റ്റെ ഹൃദയത്തെ നിനക്കംഗീകരിക്കാം...
ഇതു തിരസ്കരിച്ച് നിനക്ക് നിന്റ്റെ ഹൃദയത്തെ എന്നില്‍ നിന്നും മറച്ചു പിടിക്കാം 
എന്നിരുന്നാലും നിനക്കായിതാ രക്തവര്‍ണമെന്‍ ചെമ്പനീര്‍പൂക്കള്‍...