2014, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

ഒരു തിയതി ഉണ്ടാക്കിയ കഥനിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? സ്കൂള്‍ രേഖകളില്‍ ഏറ്റവും കൂടുതല്‍  കുട്ടികള്‍ക്ക് ജനിച്ചിരിക്കുനത് മേയ് മാസമാണ്. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ഇയര്‍ ഡ്രോപ്പ് ആകാതിരിക്കാന്‍ പലരും date of birth അല്പം മാറ്റിയിടും .... അങ്ങനെയാണ് എന്റെ DOB ഉം  16/5/1989 ആയത്.. :p പാസ്പോര്‍ട്ട്‌ നു അപേക്ഷിക്കുന്നത് വരെ എന്റെ ബര്‍ത്ത് ഡേ 16/5/1989 തന്നെയായിരുന്നു.. ;)
പാസ്പോര്‍ട്ട്‌ നു അപേക്ഷിച്ചപ്പോഴാണ് അറിഞ്ഞത് 1989നോ അതിനു  ശേഷമോ  ജനിച്ചവര്‍ക്ക് birth certificate കൂടെ അപേക്ഷയുടെ കൂടെ വെക്കണം എന്ന്... ഞാന്‍ അമ്മയോട് ചോദിച്ചു..
"എന്റെ birth certificate എവിടെ?".
അപ്പോഴ അമ്മ പറഞ്ഞത്...
"നിന്റെ birth certificate വാങ്ങിയിട്ടില്ല.. അത് അങ്ങ് തിരുവനന്തപുരത്ത് പോയി വാങ്ങണം"..
ഞാന്‍ അങ്ങനെ തിരുവനന്തപുരത്ത് പോയി, അവിടെയുള്ള മാമനേം  കൂട്ടി അവിടുത്തെ പഞ്ചായത്ത്‌ ഓഫീസില്‍ ചെന്ന് അപേക്ഷ കൊടുത്തു... ഫയല്‍ തപ്പാന്‍ മെനക്കെടണം എന്നൊക്കെ പറഞ്ഞ പ്യുണ്‍ചേട്ടനെ സോപ്പ് ഇട്ടു ഒരു വിധത്തില്‍ ഫയല്‍ തപ്പി... എത്ര തപ്പിയിട്ടും 1989 മേയ് മാസത്തില്‍ ഞാന്‍ ജനിച്ചിട്ടെയില്ല. ഞാനും മാമനും മുഖത്തോട് മുഖം നോക്കി.. പിന്നെ  മാമനും പ്യുണ്‍ ചേട്ടനും മുഖത്തോട് മുഖം നോക്കി. പിന്നെ ഞാനും പ്യുണ്‍ ചേട്ടനും മുഖത്തോട് മുഖം നോക്കി.. ആകെ കന്ഫുഷന്‍.. ഒടുവില്‍ എനിക്ക് തന്നെ സംശയമായി...
"ഇനി എങ്ങാനും ഞാന്‍ ജനിച്ചിട്ടെയില്ലേ???????"
വീട്ടിലോട്ട് വിളിച്ചു അമ്മയോട് കാര്യം പറഞ്ഞപ്പോഴാ അമ്മ വളരെ സിമ്പിള്‍ ആയി പറഞ്ഞത്...
"സ്കൂളില്‍ ചേര്‍ക്കാന്‍ നേരം നിന്റെ ബര്‍ത്ത് ഡേ മാറ്റിയിട്ടിട്ടുണ്ട്... ഞാന്‍ അക്കാര്യം മറന്നു പോയി പറയാന്‍. ശരിക്കും ഒക്ടോബറില്‍ ആണ് നിന്റെ birthday"...
“ഞഞ്ഞായി"..  
പിന്നെ 1989 ഒക്ടോബറില്‍ നോക്കി.. എവിടുന്നു എന്റെ പേര് കിട്ടാന്‍??? ഒടുവില്‍ 1988 ഒക്ടോബറില്‍ നോക്കി... അപ്പോഴാ ദെ കെടക്കണ്എന്റെ പേര്... എന്റെ സ്വന്തം പേര്.. എന്റെ പുന്നാര പേര്..
പിന്നെയാണ് അവര്‍ പറഞ്ഞത് സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍  അമ്മയുടെയും അച്ഛന്റെയും id proof ന്റെ കോപ്പി വേണം എന്ന്... അതൊന്നും എന്റെ കയ്യിലോട്ട് ഇല്ല താനും..  പിറ്റേന്ന് തന്നെ  അങ്ങമാലിയില്‍ നിന്നും തിരുവനന്തപുരത്തേക് വന്ന ചങ്ങാതിടെ കയ്യില്‍ id രണ്ടും കൊടുത്തു വിട്ടു... അത് കൊണ്ട് പോയി പഞ്ചായത്തില്‍ കൊടുത്തപ്പോ ദെ പിന്നേം അടുത്ത പ്രശ്നം.... id യിലെ പേരും പഞ്ചായതിലുമുള്ള അമ്മയുടെ പേരില്‍ വ്യത്യാസം...
അമ്മയുടെ വിളിപ്പേരാണ് പഞ്ചായത്തില്‍ കൊടുത്തിരിക്കുന്നത് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലായിരുന്നു.. അവര്‍ മുഖത്ത് നോക്കി കാര്യം പറഞ്ഞു.. " നിങ്ങള്‍ ഇപ്പോള്‍ എവിടെയാണോ താമസിക്കുന്നത്, അവിടുത്തെ വില്ലേജ് ഓഫീസര്‍ അറ്റെസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് കൊണ്ട് വരണം".. പഞ്ചായത്ത്‌ കാര്യമല്ലേ.. പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ??? അന്നേക് രാത്രിക് രാത്രി അങ്ങമാലിയിലെക്ക് വണ്ടി കയറി...
 അമ്മക്ക്  same person certificate നു ചെന്നപ്പോഴാണ് അറിയുന്നത് അതിനു ആവശ്യം അമ്മയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ആണെന്ന്... ഞാന്‍ വിനീതവിധേയനായി നെഞ്ചു വിരിച്ചു പറഞ്ഞു..
"അമ്മ സ്കൂളില്‍ പോയിട്ടില്ല".
ഇതുകേട്ട് വില്ലേജ് ഓഫീസര്‍ പറഞ്ഞു..
" ഒരേ പേരില്‍ രണ്ടു സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്.. അങ്ങിനെ എന്തെങ്കിലും കൊണ്ട് വരൂ" 
അല്ലെങ്കിലും വിധിയെ തടുക്കാന്‍ വില്ലേജ് ഓഫീസര്‍ക്കും പറ്റില്ലല്ലോ...വീട്ടില്‍ വന്നു അന്ന്വേഷിച്ചപ്പോ ഞാന്‍ ആ സംഭവം തിരിച്ചറിഞ്ഞു... എന്നെ നടുക്കിയ.. ഞെട്ടിച്ച മഹാസംഭവം.... അലമാരയില്‍ മറ്റു ഫയലുകള്ക്കൊപ്പം ഉറക്കം തൂങ്ങിയിരുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ലോകത്തോടായി ഉറക്കെ വിളിച്ചു പറയുന്നു.          "അമ്മ പഴയ നാലാം ക്ലാസ്സ്‌ ആണെന്ന്"                                                                                                                                                                                  
 ഞാന്‍ അതീവസ്നേഹത്തോടും നന്ദിയോടും കൂടെ അമ്മയോട് പറഞ്ഞു...
“താങ്ക്സ് ഉണ്ട് അമ്മെ.. ഈ സര്‍ട്ടിഫിക്കറ്റ് എങ്കിലും  സൂക്ഷിച്ചു വെച്ചല്ലോ  ഇല്ലേല്‍ അമ്മയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തേടി ഞാന്‍ നടക്കേണ്ടി വന്നേനെ”.. അങ്ങനെ ഒരുവിധത്തില്‍ സര്‍ട്ടിഫിക്കറ്റ് ഒക്കെ ഒപ്പിച്ചു തിരുവനന്തപുരത്ത് പോയി എന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങി... പിന്നെയും തിരിച്ചു പുളിയനത്തു വന്നു date of birth um place of birth ഉം തിരുത്താന്‍  സ്കൂളില്‍ അപേക്ഷ വെച്ചു...  അപേക്ഷ വായിച്ചു നോക്കിയിട്ട് ഓഫീസിലെ പ്യുണ്‍ ചേച്ചി നിഷ്കളങ്കയായി ചോദിച്ചു...
“ഇനി എന്തെങ്കിലും തിരുത്താനുണ്ടോ?”
ഞാന്‍ വിനയകുനയനായി മറുപടി പറഞ്ഞു..
“ ആ മാര്‍ക്ക്‌ കൂടെ ഒന്ന് തിരുത്തിക്കിട്ടിയിരുന്നെങ്കില്‍ സൌകര്യമായിരുന്നു....”
നേരിട്ട് പരിചയമുള്ളതുകൊണ്ട് ആ ചേച്ചി തെറി വിളിച്ചില്ല... principal ന്റെ സൈനോട് കൂടെ ആ അപേക്ഷ പരീക്ഷ ഭവനില്‍ കൊണ്ട് പോയി കൊടുത്തു (അതിനു വേണ്ടി പിന്നെയും തിരുവനന്തപുരത്തേക്ക്)... ഒന്ന് രണ്ടു മാസം കൊണ്ട്  date of birth 27/10/1988 എന്ന് തിരുത്തിയ  SSLC ബുക്ക്‌ കയ്യില്‍ കിട്ടി.. ആ SSLC ബുക്ക്‌ കൊണ്ട് പാസ്പോര്‍ട്ട്‌ നു അപേക്ഷിച്ചപ്പോഴാണ് ഞാന്‍ ശരിക്കും പ്ലിങ്ങിയത്.....
1988 വരെ ജനിച്ചവര്‍ക്ക് പാസ്പോര്‍ട്ട്‌ എടുക്കാന്‍ SSLC ബുക്ക്‌ മതി.. “BIRTH CERTIFICATE” ആവശ്യമില്ല”                                         


2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

സൂര്യകിരണിന്
എന്നും  നാടകം അല്ലെങ്കില്‍സ്കിറ്റ് എന്നിങ്ങനെ ഉള്ള തട്ടിപ്പ് പരിപാടികള്‍ക്ക് നേരിടാറുള്ള പ്രധാന പ്രശ്നം “നായിക” എന്നതാണ്.. നായികയാവാന്‍ആളെ കിട്ടില്ല.. കാമ്പസില്‍അവസാന വര്ഷം തട്ടിക്കൂട്ടിയ നാടകം കളിയ്ക്കാന്‍തയ്യറായപ്പോഴും ഇത് തന്നെ പ്രശ്നം... ഒരു വിധത്തില്‍നിര്‍ബന്ധിപ്പിച്ചു ഒരുത്തനെ ശരിയാക്കിയതായിരുന്നു... റിഹേര്‍സല്‍തുടങ്ങിയ അന്ന് അവന്‍കാലുമാറി... assignment പോലും എഴുതാതെ ഉറക്കമിളച്ചു എഴുതിക്കൂട്ടിയ സ്ക്രിപ്റ്റ് ആയിരുന്നു... ആര്‍ട്സ് നു  ക്ലാസ്സ്‌ന്റെ വക പരിപാടിക്ക് വേണ്ടി നമ്മ എടുത്ത efforts പോലും സുഹൃത്ത്‌എടുക്കാതായപ്പോള്‍.... അതുവരെ പിടിച്ചു വെച്ചിരുന്ന ദേഷ്യവും സങ്കടവും എല്ലാം ഒരു പൊട്ടിത്തെറിയില്‍അവസാനിച്ചു... “നാടകോം വേണ്ട ഒരു ^&$$^ ഉം വേണ്ട” എന്നും പറഞ്ഞു , പാര്‍ട്ടി ഓഫീസിന്റെ മൂലക്കലെക്ക് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞിട്ട് കാമ്പസിലോട്ട് ഞാന്‍ പോയി....

പിന്നീട് തിരിച്ചു  പോയി, മറ്റൊരു ഉദ്ദേശത്തോടെ ആ സ്ക്രിപ്റ്റ് എടുത്തു കയ്യില്‍സൂക്ഷിച്ചു... വീര്‍പ്പിച്ചു കെട്ടിയ മുഖവുമായി  വൈകുംനേരം ആമ്പല്ലൂര്‍ലേക്ക് നടക്കുന്നതിനിടയിലാണ് കിരണ്‍ചോദിച്ചത്...  

“എന്താടാ പറ്റിയെ?”..

“ആ പന്നി കാലു മാറി ഡാ... അവന്‍നാടകത്തിനു ഉണ്ടാവില്ല എന്ന്... നായിക ഇല്ലാതെ എന്തോന്ന് നാടകം? അത് ............”

“അതുകൊണ്ടാണോ നിനക്കിത്ര ദേഷ്യം?”

“അല്ലാതെ പിന്നെ.... അവനോടു വെറുതെ സ്റ്റേജില്‍കയറിയാല്‍മാത്രം മതി എന്ന് പറഞ്ഞതാ.. സൌണ്ട് വരെ വേറെ ആള് കൊടുത്തേനെ... അപ്പൊ അവനു ജാഡ.. പോകാന്‍പറ..കോപ്പ് . ഇത്  ഞാന്‍SECOND MECH നു കൊടുക്കും... അവര് കളിചോലും... നമ്മള് THIRD MECH എന്നും പറഞ്ഞു ഇരിക്കലെ ഉണ്ടാകുള്ളൂ...”

“ഹി ഹി .. അപ്പൊ അതാണ്‌പ്രശ്നം അല്ലെ..  ഞാന്‍ആയാല്‍മതിയോ നിന്റെ നായിക ആയിട്ട്?”

“ങേ.. നീ ആവ്വോ?”

“ആവ്വാടാ  നീ സ്ക്രിപ്റ്റ് താ”

അങ്ങനെ ചുണ്ടത്തും നെറ്റിയിലും കുങ്കുമം വാരി പൂശി, ചേച്ചിയുടെ ചുരിദാറും ഇട്ടു  അവന്‍കയറി സ്റെജില്‍... എന്റെ ആദ്യ എഴുത്തുകുത്തിലെ നായികയായി..... നാണം കെടാന്‍ വയ്യ എന്നും പറഞ്ഞു പലരും നിരുല്‍സാഹപ്പെടുത്തിയപ്പോഴും, അന്ന് അവന്‍ആയില്ലെങ്കില്‍ ഒരുപക്ഷെ  ജുനിയെര്സ് കളിക്കുന്ന നാടകമായി കാണാനാകും വിധി...

കിരണ്‍.....

അവന്റെ ജന്മദിനമാണ് ഇന്ന്.... ഒരായിരം ജന്മദിനാശംസകള്‍അളിയാ... “ഒരായിരം പൂര്‍ണ ചന്ദ്രന്മാരെ... അല്ലേല്‍അത് വേണ്ട... പൂര്‍ണ ചന്ദ്രികമാരെ കാണട്ടെ” എന്ന് ആശംസിക്കുന്നു.. അല്ലേലും ചന്ദ്രികമാരെ കാണാന്‍അല്ലെ നിനക്ക് താല്പര്യം....

TPTC COLLEGEനോട്‌.. താങ്ക്സ് ഉണ്ട് ട്ടോ...... എന്ത് പരിപാടിക്കായാലും നീ ധൈര്യമായി ചെയ്യെടാ എന്നും പറഞ്ഞു കൂടെ നിക്കുന്ന , ഇവനെ പോലെ കുറച്ചു ഗഡിസിനെ തന്ന ഞങ്ങളുടെ കോളേജ്ന്........


2014, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

വായനശാലപഴമയുടെ ഗന്ധം നിറഞ്ഞ കെട്ടിടത്തിനുള്ളില്‍...
സുഹറയും മജീദും ഒളിച്ചു കളിക്കുന്നുണ്ട്...

നൂറാനകളുടെ ശക്തിയുള്ള ഭീമസേനന്‍
തന്റെ മാനസിക വ്യഥകളാലുഴറുന്നുണ്ട്

വിനോധിനിയും മാഷും ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍
ഓര്‍മകളില്‍ പിന്നെയും ലോല നിറയും...

പാത്തുമ്മയുടെ ആട്  “ശബ്ദങ്ങള്‍” തിരയുമ്പോള്‍
ചെന്നപ്പറയന്റെ നായ ദീനമായി മോങ്ങും...

സംസാരിച്ചു കൊതി തീരാതെ നജീബ് കാറ്റിനോടും,
മരുഭൂമിയോടും ആടുകളോടും  കിന്നാരം പറയുന്നു

അഴീക്കോട് മാഷ്ന്റെ  പ്രസംഗ ഗര്‍ജ്ജനങ്ങള്‍...
സമര ആക്രോശങ്ങള്‍.. യുദ്ധ ചരിത്രങ്ങള്‍...


വാക്കുകള്‍ കൊണ്ട് ഒരു വസന്തം വിരിയുന്നുണ്ട് ഇവിടെ
വരികള്‍ക്ക് ചോരയുടെയും വിയര്‍പ്പിന്റെയും ഗന്ധവും

ഇത്രയേറെ ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞിട്ടും
ഭിത്തിയിലെ ബോര്‍ഡില്‍... “നിശബ്ദത പാലിക്കണമത്രേ”


2014, ജൂലൈ 1, ചൊവ്വാഴ്ച

Random Thoughts-4

കവിത


ഒരു കവിത എഴുതണം
വൃത്തങ്ങള്‍ വൃത്തികേടാക്കാത്ത
അലങ്കാരങ്ങള്‍ അലങ്കോലപ്പെടുത്താത്ത
ലക്ഷണങ്ങള്‍ അപലക്ഷണമാവാത്ത
ഒരു മനോഹരമായ കവിത
ഒരേ ഒരു വായനക്കാരിക്ക് വേണ്ടി
മാത്രമെഴുതുന്ന കവിത


പെങ്ങളിലകള്‍

സ്നേഹിക്കാനും
തല്ലുപിടിക്കാനും
ചീത്ത പറയാനും 
കളിയാക്കാനും
വഴക്കുണ്ടാക്കാനും
സങ്കടം പറയാനും
ചില പെങ്ങളിലകള്‍
(inspired from d famous one)


മയില്‍‌പീലി

മാനം കാണാതെ സൂക്ഷിച്ചാല്‍
മയില്‍‌പീലി പെറ്റ് കൂട്ടുമെന്ന്
അവളോട്‌ കള്ളം പറഞ്ഞത് ഞാനാണ്‌

ആലിന്റെ തളിരില ആയിരത്തൊന്നു
ദിനങ്ങള്‍ ഉണക്കി സൂക്ഷിച്ചാല്‍...
അതില്‍ “കണ്ണനെ” കാണാമേന്നെന്നോട്
കള്ളം പറഞ്ഞത് അവളുമാണ്

ഓര്‍മക്കുറിപ്പുകളുടെ ഇതളുകളില്‍
ആയിരത്തൊന്നു ദിനവും കഴിഞ്ഞു
കണ്ണനെ കാത്തിരിക്കുന്നുണ്ട് ഒരു തളിരില

മാനം കാണാതിരുന്നിട്ടും മയില്‍‌പീലി
പെറ്റ് കൂട്ടിയില്ലെങ്കിലും ഒരുമിച്ചൊരു

 ജീവിതമെന്ന കനവുകളെ 
അവളിന്നും പെറ്റ് കൂട്ടുന്നുണ്ട്....

ശ്മശാനങ്ങളിലെ ആള്‍ക്കൂട്ടങ്ങള്‍.
 
ഒരിക്കല്‍
എന്റെ അനുവാദമില്ലാതെ..
ഞാന്‍ വഴി പറയാതെ ...
നീ എന്റെ വീട്ടിലെക്കെത്തും

നിന്റെ വരവിനെ
ആരും പ്രശ്നമാക്കാതെ ....
ആരും ഗൌനിക്കാതെ
നീയൊരു കാഴ്ചക്കാരിയാകും

അന്ന് ഒരുപക്ഷെ നിന്റെ
കണ്ണുകളിലെ ഡാമുകള്‍
എനിക്ക് വേണ്ടി തുറക്കപ്പെടും ..

അപ്പോള്‍ മാത്രമാകും
ഒരിക്കലെങ്കിലും തുറന്നു
പറയാത്ത പ്രണയത്തിന്റെ പേരില്‍
നിനക്ക് സ്വയം കുറ്റബോധം തോന്നുക

ഞാനപ്പോഴും നിശബ്ദനയിരിക്കും
നിന്റെ മൌനങ്ങളെ നേരിടാനില്ലാതെ
സൗഹൃദത്തിന്റെ മുഖംമൂടിയില്ലാതെ
വെറുമൊരു "ഞാന്‍" മാത്രമായിരിക്കും


സത്യങ്ങള്‍ 

ചില സത്യങ്ങളുണ്ട്
ശരീരത്തിന്...

എത്ര വെള്ളം കുടിച്ചാലും
നിറം മാറാത്തവ

മുറിവുകളിലൂടെ ഒഴുകി
വേദനിപ്പിക്കുന്നവ

ചില ബന്ധങ്ങള്പോലെ
പ്രണയങ്ങള്പോലെ...

ചില സത്യങ്ങളുണ്ട്
ശരീരത്തിന്....

കുടിക്കുന്ന വെള്ളത്തോടൊപ്പം
നിറം മാറുന്നവ

ഒഴിവാക്കലുകള് അനിവാര്യ-
മായ മാലിന്യങ്ങള്‍

ചില ബന്ധങ്ങള്പോലെ
പ്രണയങ്ങള്പോലെ...

ഇത്ര ലളിതമായി ശരീരം പുനരാ-
വിഷ്കരിക്കുന്നു ബന്ധങ്ങളെ... 

പ്രണയങ്ങളെ ...  

2014, ജൂൺ 23, തിങ്കളാഴ്‌ച

RANDOM THOUGHTSകണ്ണട
കാലുകള്‍ക്കിടയിലെ
ലോകത്തെ
തിരയുന്നവര്‍ക്കിടയില്‍

കാലുകള്‍ക്കിടയിലൂടെ
ലോകത്തെ കാണുന്നു
ഒരു വയസ്സന്‍ കണ്ണട

ഗുല്‍മോഹര്‍

പ്രണയത്തിന്റെ പൂക്കള്‍റോസ് ആണെന്ന് ഞാന്‍
വേദനിപ്പിക്കുന്ന മുള്ളുകള്‍കഴിഞ്ഞ്...
സമരസപ്പെടലുകളുടെ ഇലകള്‍ക്ക് ശേഷം
ലഭിക്കുന്ന സുഖമാണ് പ്രണയം

പ്രണയത്തിന്റെ പൂക്കള്‍ഗുല്‍മോഹറെന്നവള്‍
ഹൃദയരക്തത്തിന് നിറം ചുവപ്പെങ്കില്‍
ഹൃദയത്തിലെ പ്രണയത്തിനും ചുവപ്പാണ്
വേനലില്‍ പൂക്കുന്ന, ചുവന്നു പൂക്കുന്ന
പ്രണയത്തിന്റെ ഗുല്‍മോഹറുകള്‍

എന്നും  എന്റെ റോസിന് മുകളില്‍പന്തലി-
ച്ചിരുന്നതവളുടെ ഗുല്‍മോഹറുകളായിരുന്നു.........


തെളിവ്
നേരം ഇരുണ്ടപ്പോള്‍ വഴി-
തെറ്റി എത്തിയൊരു മഴ...  
ഒരു ചാറ്റല്‍മഴ....

നേരം പുലര്‍ന്നപ്പോള്‍
ദുഷ്ടനായ മരുഭൂമി...
അവളെ  എവിടെ  നീ  ഒളിപ്പിച്ചു?
ഒരു തെളിവ് പോലും വെക്കാതെ,...


കാലന്‍കോഴി
തെക്കേ പറമ്പിലെ തേന്‍മാവിലിരു-
ന്നൊരു കാലന്‍കോഴി കൂവി.

ഉടനെ ഒരു മരണവാര്‍ത്ത കേള്‍ക്കും
മുത്തശ്ശന്‍നിര്‍വചിച്ചു...

മുറുക്കാന്‍ചവച്ചു കൊണ്ട് തലയാട്ടി
മുത്തശ്ശി അനുകൂലിച്ചു....

അടുക്കളയിലെ പണിക്കിടെ നാണിയമ്മ
തന്റെ അനുഭവം വിവരിച്ചു....

ആരായിരിക്കും എന്ന ഭാവത്തില്‍
അച്ഛനുമമ്മയും പരസ്പരം നോക്കി...

പേടിച്ചരണ്ട കുട്ടികള്‍കണ്ണുകളിറുക്കി..
പുതപ്പിനടിയില്‍ചുരുണ്ട് കൂടി

അടുക്കളയില്‍കയറാന്‍തക്കം പാര്‍ത്തിരുന്നു
മണിയന്‍പൂച്ച മാത്രം  ഓര്‍ത്തു....
അതിനും  വിശക്കുന്നുണ്ടാകും.....”

ആം ആദ്മി പാര്‍ട്ടി

അംഗത്വം തേടി ഒരു തത്ത ലീഗിലേക്ക്,  
ചുണ്ടിലെ ചുവപ്പ് മാറ്റിയാലംഗത്വമെന്നു നേതാവ്

യൂണിയനില്‍ ചെരണമേന്നൊരു തുമ്പിയോട്‌ നേതാക്കള്‍
ഇല്ലെങ്കില്‍ എടുക്കുന്ന കല്ലിനു നോക്കുകൂലി

ക്ഷേമനിധി കിട്ടാനൊരു മരംകൊത്തി ,
 മൂവരും ചെര്‍ന്നോരുമിചോരുക്കിയതൊരു ആം ആദ്മി പാര്‍ട്ടി


 (published in E-മഷി )