2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

തീവണ്ടിസൗകര്യങ്ങള്‍ക്കനുസരിച്ച് മാറി-
മറിഞ്ഞോടുന്നു തീവണ്ടികള്‍....

കല്‍ക്കരി തിന്നും ചുമച്ചു തുപ്പിയും
ചിലയിടത്ത് കറന്റടിച്ചു കൂകിപാഞ്ഞും...

നെഞ്ചിലൊരു “കനലാഴി എരിയുന്നെങ്കിലും”
യാത്രകള്‍സുഗമമാക്കുന്നവര്‍..

തുരങ്കങ്ങളിലും മറ്റു പ്രതിസന്ധികളിലും
ഒരുമിച്ചുള്ളവര്‍... ഒരു കുടുംബം പോലെ..

കാണുന്നവരില്‍കണ്ണുനീരും നെഞ്ചില്‍ സഹതാപവും
നിറച്ചു പാളം തെറ്റുന്നു “ചില വണ്ടികള്‍”...

ഇടറുന്ന ചൂളം വിളികള്‍, ഉയരുന്ന അപശബ്ദങ്ങള്‍
അടരുന്ന കണ്ണികള്‍, ഉലയുന്ന ബന്ധങ്ങള്‍

ചില വണ്ടികള്‍ നിന്നു കൊടുക്കുന്നു മറ്റുള്ളവയ്ക്ക്-
വേണ്ടി....... ക്ഷമിച്ചു ശീലിക്കുന്നു..

എങ്കിലും, ഇടയ്ക്കെപ്പോഴോ ചങ്ങല വലിച്ച്
ഇറങ്ങിപോയ സ്നേഹിതാ, അറിയുന്നുവോ നീ?

നീ അവസാനിപ്പിച്ചത് നിന്റെ യാത്ര മാത്രമാണെന്ന്...
മറ്റുള്ളവര്‍ഇപ്പോഴും ചലിക്കുന്നു അതെ താളത്തില്‍..

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

Random Thoughts 2


ഇതളുകള്‍

നിന്നെക്കുറിച്ചു എഴുതി തുടങ്ങിയത് 
ആദ്യ പേജുകളില്ആയിരുന്നു....

അവസാന പേജുകളില്നിന്ന്
എന്നെക്കുറിച്ചും.......

ഇപ്പോഴും വലിച്ചു കീറാത്ത
നടുപെജുകള്നമ്മുക്കിടയില്ഇന്നും..........


തിരിച്ചറിവുകള്‍"

ചില അറിവുകള്
നമ്മള്വളരെ വൈകി .
അറിയുന്നത് കൊണ്ടാകും 
അവയെ നമ്മള്
തിരിച്ചറിവുകള്"
എന്ന് പറയുന്നത്....

നരകം


ഭൂമി ഒരു നരകമാണ്. 
തല കീഴായി തൂക്കിയിട്ടു വളര്ത്തി, 
കല്ലെറിഞ്ഞു വീഴ്ത്തി, 
തല ഉരിച്ചെടുത്തതും പോരാതെ, 
ചുട്ടെരിച്ചതും, പിന്നെ തല്ലി-
പ്പോളിക്കുകയും ചെയ്യപ്പെട്ടെ 
കശുവണ്ടി ചൊല്ലി
ഭൂമി ഒരു നരകമാണ്...


കിണര്‍

പ്രായം തികഞ്ഞിട്ടും 
കെട്ടിക്കാന്ആളില്ലാതെ 
പുര നിറഞ്ഞുനില്പുണ്ട് 
തൊടിയിലൊരു പൊട്ടക്കിണര്...

തുകല്‍


വീഥിയില്, പായുന്ന ടയറുകള് 
ഒരു തുകലുപോല്പരത്തിയെ-
-
ടുക്കുന്നുണ്ട്, ഇന്നലെകളില്,
കാണുമ്പോള്കുരച്ചടുതെത്തിയ 
നായക്കുട്ടിയെ.......

അരണ

ഏറ്റവും മനോഹരമായ
മറവികളിലോന്നാണ്
അരണയുടെത്.

ഇരയുടെ ശരീരത്തിലേക്ക്
വിഷപ്പല്ലുകള്
ആഞ്ഞിറക്കുന്നതിനു മുന്പ്
ദൈവം സൃഷ്ടിച്ച
മനോഹരമായ മറവി...

മനുഷ്യനു നല്കാന്

മറന്നു പോയൊരു മറവി”.