2015, ജൂലൈ 16, വ്യാഴാഴ്‌ച

എഴുതുവാന്‍ തുടങ്ങാത്ത കഥകളില്‍ നിന്ന്

“ നോക്കു രാകേഷ്.. നിങ്ങള്‍ നല്ലൊരു സുഹൃത്താണ്.. അതിനുമപ്പുറം നല്ലൊരു മനുഷ്യനും.. നിങ്ങളോട് സംസാരിക്കുന്നതുമൊക്കെ എനിക്ക് ഇഷ്ടവുമാണ്..... പക്ഷെ...”
“പക്ഷെ????”
ഒരു ലൈഫ് പാര്‍ട്ട്‌നേര്‍ എന്ന നിലയില്‍....... ഇല്ല നിങ്ങളെ എനിക്ക് അങ്ങനെ കാണാന്‍ കഴിയില്ല... I am sorry..”
വല്ലാത്തൊരു മൗനം അവര്‍ക്കിടയില്‍ നിറഞ്ഞു.... കൊരിചോരിയുന്നതിനു മുന്പ് മാനം നിശബ്ദമാകും പോലെ.... അവളില്‍ നിന്നും ഇങ്ങനെ ഒരു മറുപടി തന്നെയാണ് താന്‍ പ്രതീക്ഷിച്ചത് എങ്കിലും നേരിട്ട് കേട്ടപ്പോള്‍ മനസ്സ് ഒന്ന് പതറി... എന്ത് പറയണം എന്ന് അറിയാതെ.... വാക്കുകള്‍ക്കൊക്കെ എന്ത് ക്ഷാമമാണ്.......
“ദേവി കോഫി എടുത്തില്ല.... jst take…”
നെയില്‍ പോളിഷ് ചെയ്തു സുന്ദരമാക്കിയ നീണ്ട വിരലുകള്‍ വിടര്‍ത്തി അവള്‍ കോഫി എടുത്തു... വെറുതെ ദേവിയുടെ മുഖത്തേക്കൊന്നു നോക്കുവാന്‍ തോന്നി തനിക്ക്.. AC യുടെ ഇളം തണുപ്പിലും ചെറുതായി വിയര്‍പ്പ് പൊടിഞ്ഞ നെറ്റിത്തടത്തിലെ ചന്ദനക്കുറി.... കണ്ണുകളില്‍ ഇടയ്ക്കെപ്പോഴോ കണ്മഷി എത്തി നോക്കിയിട്ടുണ്ട്...
“രാകേഷ് ഇനി എന്നാണ് തിരിച്ചു പോകുന്നത്?
പെട്ടെന്നാണ് താന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്..
“നാളെ വൈകീട്ട് ആണ് ഫ്ലൈറ്റ്... കൊച്ചിയില്‍ നിന്നും...”
“പോയാല്‍ പിന്നെ അടുത്ത വര്ഷം ലീവ് കിട്ടുള്ളൂ അല്ലെ?”... വിഷയം മാറ്റാനുള്ള ഒരു അടവ് മാത്രമാണ് ഈ വിശേഷം ചോദിക്കല്‍ എന്ന് മനസിലാക്കാവുന്നതെ ഉള്ളു...
“ദേവിയുടെ മനസ്സില്‍ വേറെ ആരെങ്കിലും??”
ഒരു ചെറു ചിരിയില്‍ ഉത്തരം ഒതുക്കുമോ എന്ന് ഞാന്‍ ഭയന്നു… അല്ലെങ്കിലും പറയാതെ പറയുന്ന ഉത്തരങ്ങളെ വല്ലാതെ ഭയക്കണം...
“ഏയ്‌ .... അങ്ങനെ ആരും ഇല്ല... എനിക്ക് എന്റെ പരെന്റ്സ്‌ ആണ് വലുത്... അതിലും അപ്പുറം ആരും ഇല്ല്യ... അവരെ വേദനിപ്പിച്ചു കൊണ്ട് എനിക്ക് ഒന്നും വേണ്ട...”
“അവരെ വേദനിപ്പിക്കണ്ട.... അവരുടെ സമ്മതത്തോടെ മതി.... ഞാന്‍ അനുവാദം ചോദിച്ചോളാം.. അതിനു നിന്റെ സമ്മതമാണ് എനിക്ക് വേണ്ടത്”
“അത്......... അത് വേണ്ട...... എനിക്ക് പോകാന്‍ സമയമായി... ഞാന്‍ പോകുന്നു..”
അവള്‍ ഇറങ്ങിപ്പോയപ്പോഴുണ്ടായ ശൂന്യതയില്‍ ഒരുപാട് നേരം തനിയെ ഇരുന്നു... മനസ്സിലെന്തൊക്കെയോ തീരുമാനങ്ങള്‍.... വേണ്ട.. ഇനി ശല്യപ്പെടുത്തരുത്.. വിളിക്കുകയും അരുത്.... പോകാന്‍ ആഗ്രഹമുള്ളവരൊക്കെവിട്ടു പൊക്കോട്ടെ,, എന്തോ... തനിച്ചായത്‌ പോലെ..........................................................................27/06/2012


“എന്റെ ദെവീ... നീ ഇപ്പോഴും ഈ ഡയറിയും കെട്ടിപ്പിടിച്ചു ഇരിക്ക്യാണോ?”
കള്ളത്തരം കണ്ടുപിടിക്കപ്പെട്ട കുട്ടിയുടെ ഭാവത്തോടെ ദേവി എഴുന്നേറ്റു... “അയ്യട മോനെ... ഞാന്‍ വെറുതെ മറച്ചു നോക്കിയതാ... അടുത്ത പേജ് ഇല്‍ ഒക്കെ എന്തോരം കള്ളങ്ങളാ എഴുതി വെച്ചിരിക്കുനത്....”
അവളുടെ മൂക്കിന്റെ തുമ്പ് പിടിച്ചു ചെറുതായി വട്ടം ചുറ്റിയിട്ട് രാകേഷ് പറഞ്ഞു.. “ അതെ ഈ പ്രണയത്തിനു ഒരു കൊഴപ്പോണ്ട്... എത്ര വേണ്ട എന്ന് വെച്ചാലും അത്ര വേണം എന്ന് തോന്നും ...... നീയും മോശമല്ലല്ലോ.. എന്തൊക്കെ കള്ളമാ എന്നോടും പറഞ്ഞത്..”
തിരിച്ചു രാകേഷിന്റെ മൂക്കിന്റെ തുമ്പില്‍ പിടിച്ചു ദേവി... “ ഈ പ്രണയത്തിനു വേറെ കുഴപ്പമുണ്ട്..... തിരിച്ചറിഞ്ഞാലും അത് അറിയാതെ ഭാവിക്കുന്നത് നല്ല സുഖമുള്ള കാര്യമാ”........

6 അഭിപ്രായങ്ങൾ:

  1. അതെയതെ. ജീവിതം ആനന്ദകരമാകട്ടെ

    മറുപടിഇല്ലാതാക്കൂ
  2. പ്രണയിച്ചു വലിയ പരിചയം ...പോരാ....
    പരിചയം ഉള്ളതു .... ഇതുപോലല്ല.....
    കുറഞ്ഞ വാക്കില്‍ .... കുറേപ്പറഞ്ഞ പോലെ തോന്നി..... വളരെ നന്നായി .....ശ്രീ..... ആശംസകൾ..... നേരുന്നു....

    മറുപടിഇല്ലാതാക്കൂ
  3. ഇവിടെ ആദ്യമാണ്... പോസ്റ്റ്‌ ഇഷ്ട്ടമായി- പുതിയ പോസ്ടുകള്‍ മെയില്‍ ചെയ്യൂ...വീണ്ടും വരാം.

    മറുപടിഇല്ലാതാക്കൂ
  4. ഹായ്‌.വളരെ ഇഷ്ടായി.പ്രണയിച്ച്‌ വിവാഹം കഴിച്ചത്കൊണ്ട്‌ വിശേഷിച്ചു.!!!!

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...