മുറി വൃത്തിയാക്കല്‍ ഭാഗമായി പഴയ അലമാരകള്‍ ഒക്കേ അരിച്ചു പെറുക്കി ആവശ്യമില്ലാത്തവ ഒക്കെ കളഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പഴയ പേപ്പറുകള്‍ക്കിടയില്‍ ഒരു പഴയ ഇന്‍ലന്റ് എന്റെ കണ്ണില്‍ പെടുന്നത്.. പിന്നെയാണ് ആ ഷെല്‍ഫില്‍ നിന്നും ഒരു കവര്‍ കിട്ടുന്നത്.. ആരോ സൂക്ഷിച്ചു വെച്ച ഒരു കവര്‍... അതിലും ഒരുപാട് ലെട്ടെര്സ്... ലെട്ടെര്സ് മാത്രമല്ല... ചില ക്രിസ്മസ് കാര്‍ഡ്സ്. ബര്‍ത്ത്ഡേ കാര്‍ഡ്സ്... പിന്നെ കുറച്ചു വളപ്പോട്ടുകളും.. പെട്ടെന്ന് മനസ്സില്‍ ഒരു തോന്നല്‍.. ആരുടെയോ "സ്വകാര്യസമ്പത്ത്" ആണല്ലോ ഇത്... മഷി പടര്‍ന്ന പഴയ കുറെ കത്തുകളും പൊട്ടിയ വളത്തുണ്ടുകളും സൂക്ഷിച്ചു വെക്കണമെങ്കില്‍... തീര്‍ച്ചയായും അത് വളരെ "പ്രധാനപ്പെട്ട" ആരുടെയോ അക്ഷരങ്ങളാകും.. ഏറ്റവും പ്രിയപ്പെട്ട ആരുടെയോ അക്ഷരങ്ങള്‍..
ഒരു കൌതുകത്തിനായാണ് ഞാന്‍ അത് തുറന്നു നോക്കിയത്.. വേണമോ വേണ്ടയോ എന്ന് ആലോചിച്ചെങ്കിലും അത് വായിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.. മറ്റൊരാള്‍ക്ക് അയച്ച കത്തുകള്‍ അവരറിയാതെ വായിക്കുന്നത് മോശമാണ്.. പക്ഷെ ഞാന്‍ ഒരു മോശക്കാരനയത് കൊണ്ട് കുഴപ്പമില്ല എന്ന് തോന്നി... ജീവിതത്തെ അല്പം പ്രണയാതുരമായ് നോക്കിക്കാണുന്നത് കൊണ്ടാകും ഒരു "പ്രണയലേഖനം" എന്നുള്ള ചിന്തയിലാണ് ഞാന്‍ ആ കത്തുകള്‍ തുറന്നത്... പക്ഷെ എനിക്കവിടെ തെറ്റി... അതൊരു "അനിയത്തി", "എട്ടന് " അയച്ച കത്തുകള്‍ ആണ്.. കൃത്യമായി പറഞ്ഞാല്‍ സീനിയര്‍ ആയി പഠിച്ചു പോയ ഒരു "എട്ടന്" കാമ്പസിലെ ജൂനിയര്‍ ആയ ഒരു പെണ്‍കുട്ടി അയച്ചതാണ് ആ കത്തുകള്‍..
കൂടുതലും കാമ്പസ് വിശേഷങ്ങളായിരുന്നു അതില്‍,,, വിദ്യാര്‍ഥി രാഷ്ട്രീയവും കവിതകളും പ്രണയവും പരിഭവങ്ങളും സാന്ത്വനങ്ങളും എല്ലാം അക്ഷരങ്ങളായി അവിടെ പുനര്‍ജനിച്ചിരുന്നു... വടിവൊത്ത അക്ഷരങ്ങള്‍ നിരനിരയായി സൂക്ഷിച്ച ആ കത്തില്‍ എഴുതാത്തതായ് അല്പം പോലും ഇടം ശേഷിച്ചിരുന്നില്ല... മൊബൈല്‍ ഫോണുകള്‍ ഇല്ലാതിരുന്ന കാലമായിരുന്നു അത്.. വല്ലപ്പോഴും, നിമിഷങ്ങള്‍ക്ക് വില നല്കുന്ന ലാന്‍ഡ് ഫോണ്‍ വിളികളില്‍ വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞു തീരില്ലെന്നും അതുകൊണ്ട് ഈ കത്തുകളാണ് തനിക്ക് പ്രിയമെന്ന് ആ പെണ്‍കുട്ടി എഴുതുന്നു..
"ഇത് എഴുതുന്നത് പോലെ തോന്നുന്നില എനിക്ക്... പകരം നമ്മള് സംസാരിക്കുന്ന പോലെ... ബസ് സ്റൊപ്പിലെക് നടക്കുമ്പോള്‍ നമ്മള് സംസരിക്കാരുള്ളത് പോലെ... അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം..." നഷ്ടപ്പെട്ട ദിനങ്ങളെ "നോസ്ടാല്ജിയ" എന്നാ ഓമനപ്പേരിട്ട് വിളിച്ചു ഓര്‍മിക്കുന്നത് പോലൊരു സുഖം ആ വരികളില്‍ ഉണ്ടായിരുന്നു... കളിപ്പെരുകള്‍.. തമാശകള്‍... പഴയ ഓര്‍മ്മകള്‍ എല്ലാം നിറച്ചു ഒരുപാട് കത്തുകള്‍..
എന്തായാലും ആ കത്തുകള്‍ സ്വീകരിച്ച ആള് ഭാഗ്യവാനാണ്..കാമ്പസ് വിട്ടിട്ടും അവരെ ഓര്‍ക്കാന്‍ കുറച്ചധികം പേരുണ്ടായിരുന്നു.. അവനു വേണ്ടി കുറച്ചു അക്ഷരങ്ങള്‍ കുറിക്കാന്‍ കുറച്ചു സുഹൃത്തുക്കള്‍ ബാക്കി ഉണ്ടായിരുന്നു..കത്തുകള്‍ അയക്കുകയോ സ്വീകരിക്കലോ കുറവായ ഈ കാലഘട്ടത്തില്‍, ഇടയ്ക്കിടെ ഓര്‍മകളെ പൊടി തട്ടി വെയ്ക്കാന്‍ കുറെ അക്ഷരങ്ങളെ സ്വന്തമായി ഉണ്ട്.. ഒരു കാര്യം ഉറപ്പുണ്ട് എനിക്ക്.. ഇന്നല്ലെങ്കില്‍ നാളെ.. ഒരിക്കല്‍ ഈ കത്തുകളുടെ ഉടമസ്ഥന് ഒരിക്കല്‍ ഈ മുറിയിലേക്ക് തിരിച്ചു വരും... തന്നില്‍നിന്നുംനഷ്ടപ്പെട്ടുപോയ,വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന ഓര്‍മകളെ സ്വന്തമാക്കാന്‍.. അതുവരെ കത്തുകള്‍ ഭദ്രമായി സൂക്ഷിക്കണം എനിക്ക്..
ഫെസ്ബൂക് ഉം വാട്സ്അപ് ഉം വന്നതോടെ പ്രിയപ്പെട്ടവരൊക്കെ വിരല്‍ തുമ്പകലത്തില്‍ നില്ക്കുന്ന ഈ കാലത്ത്, നമ്മുക്ക് വേണ്ടി കത്തുകള്‍ എഴുതുവാന്‍ ആരുമില്ലായിരുന്നു.. എന്നാലും ഒരുആഗ്രഹമുണ്ടായിരുന്നു... ഈ കത്തുകളില്‍ പറഞ്ഞത് പോലെ... എന്നെയും ആരെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കുമോ? കാമ്പസിന് ശേഷം.... ഞാന്‍ ഓര്‍ക്കുന്നത് പോലെ....
കൊള്ളാം ലോക തപാല്‍ ദിനത്തില്‍ ഇങ്ങിനെയൊരു പോസ്റ്റ് നന്നായി ,, എന്തൊക്കെ പറഞ്ഞാലും എഴുതി അയക്കുന്ന കത്തുകള്‍ നല്കുന്ന സുഖം ഒന്നിനും കിട്ടില്ല സത്യം !! .
മറുപടിഇല്ലാതാക്കൂകത്തിലെ അക്ഷരങ്ങള്‍ക്ക് അപാരമായ ഭംഗിയാണ്..
മറുപടിഇല്ലാതാക്കൂഎന്നും കത്തെഴുതാന്‍ ശ്രമിക്കാറുണ്ട്..
ഈ എഴുത്തിനോടൊത്തിരി ഇഷ്ടം..,
കൂടെ ചേട്ടായിക്കൊരു കത്തെഴുതാനുള്ള മോഹവും..
സത്യമായും തപാല്‍ ദിനം ആയിരുന്നെന്നു എനിക്ക് അറിയില്ലായിരുന്നു ഫൈസല്‍ ഇക്കാ....
മറുപടിഇല്ലാതാക്കൂമുബാറക്... വേഗം അയച്ചോളൂ
മറുപടിഇല്ലാതാക്കൂമനസ്സിന്റെ നേര്‍ക്കാഴ്ച്ചകളായി കത്തുകള്‍ ധാരാളമായി അയക്കുകയും സ്വീകരിക്കുകയും ചെയ്ത ഒരു കാലം അനുഭവിച്ചതിന്റെ ധന്യത എനിക്കുണ്ട്. അതുകൊണ്ടുതന്നെ ആ കാലം മാഞ്ഞുപോയപ്പോള്‍ അതിന്റെ നഷ്ടബോധവും അനുഭവിക്കുന്നു.
മറുപടിഇല്ലാതാക്കൂകയ്യില് വന്നുപെട്ട പഴയ കത്തുകള്‍ വായിച്ച് അവയില്‍ നിന്ന് ഉദ്ഗമിക്കുന്ന സ്നേഹത്തിന്റെ കുറുകല്‍ കേട്ട് മോഹിതമായ ഒരു മനസ്സ് ഈ ബ്ലോഗ് പോസ്റ്റില്‍ കാണുന്നു. സ്നേഹം ലഭിക്കാനും നല്‍കാനുമുള്ള മനസ്സിന്റെ ത്വര ഈ വരികളുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നതും കാണാനാകുന്നുണ്ട്.
ആശംസകള്‍.
കത്തുകള്‍ കിട്ടാത്തവന്റെ സങ്കടം ആയും കൂട്ടാം
മറുപടിഇല്ലാതാക്കൂകത്തെഴുത്ത് ഒരു സര്‍ഗ്ഗ സിദ്ധി കൂടിയാണ് -കാലം നമ്മെ 'പഴഞ്ചനാ'ക്കുമ്പോഴും
മറുപടിഇല്ലാതാക്കൂജീവിത സുഗന്ധത്തിന്റെ പരിലാളനകള്‍ കിട്ടുന്നൊരിടം ....
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ടവരുടെ കത്തുകൾ എടുത്തു , അവരുടെ സ്നേഹം നിറഞ്ഞ വരികൾ , വീണ്ടും വീണ്ടും വായിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം !!!
പണ്ട് ധാരാളം കത്തുകള്‍ എഴുതാറുണ്ടായിരുന്നു ,കിട്ടാറുമുണ്ടായിരുന്നു..നല്ല ഓര്‍മ്മപ്പെടുത്തല്‍
മറുപടിഇല്ലാതാക്കൂകത്തെഴുത്ത് ഒരു കാലത്ത് ഹോബിയായിരുന്ന ആ നല്ല കാലം ഓര്‍മ്മയില്‍ വന്നു....
മറുപടിഇല്ലാതാക്കൂഅതെ, കത്തെഴുത്ത് ഒരു ശീലമായിരുന്നു, അമൂല്യമായ, അവ പലതും സൂക്ഷിച്ചു വെച്ചിരുന്നു, ചിതലിന് അതിനെ പ്രാധാന്യം അറിയാത്തത് കൊണ്ടാവാം പലതും അവന് കട്ടെടുത്തു, ഇത് വായിച്ചപ്പോള്‍ ഒരു നഷ്ടബോധം
മറുപടിഇല്ലാതാക്കൂകത്തുകളെ അങ്ങനെ മറക്കാനാവുമോ. പ്രിയപ്പെട്ട കത്തുകൾ സൂക്ഷിച്ചു വെച്ചു വീണ്ടും വീണ്ടും വായിക്കുന്നതിന്റെ സുഖം, ധാരാളം സമയമെടുത്തു ഓരോ വിശേഷവും എഴുതിപ്പിടിപ്പിക്കുന്നതിന്റെ സുഖം. ഒക്കെ ഓർമ്മകൾ മാത്രം.
മറുപടിഇല്ലാതാക്കൂവായന രേഖപ്പെടുത്തുന്നു - നന്ദി
മറുപടിഇല്ലാതാക്കൂനോസ്ടാല്ജിയയുടെ ആലല്ലാത്തതിനാൽ മറ്റൊന്നും പറയാനില്ല
വളരെ നന്ദിയുണ്ട് വരികള്‍ക്കിടയില്‍.... അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും,...
മറുപടിഇല്ലാതാക്കൂതീര്ച്ചയായും,കത്തുകള്‍ വായിക്കുമ്പോള്‍ 'ഹൃദയംതൊടുന്ന' അനുഭവം തന്നെയാണ്!
മറുപടിഇല്ലാതാക്കൂആശംസകള്
കത്തുകള്‍ ഹൃദയത്തില്‍ തൊട്ടു.......
മറുപടിഇല്ലാതാക്കൂകത്തുകള് ഹൃദ്യമയെഴുതിയ നല്ലെഴുത്തിന് ....
ആശംസകൾ നേരുന്നു......
കത്തുകള്‍ ... കത്തുകള്‍ ..എന്നാണിനി :(
മറുപടിഇല്ലാതാക്കൂഏറ്റവും അവസാനമായി ഒരു കത്തെഴുതി അയച്ചത് രണ്ടുവർഷം മുൻപ് ഹൈദരാബാദിലെ സോണിയുടെ പേരിൽ ആണു. അത് കുറെ ടെക്സ്റ്റ് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് പ്രിന്റെടുത്തു, അവസാനം ഒരു നിർബന്ധബുദ്ധിയിൽ രണ്ട് പാരഗ്രാഫ് കൈകൊണ്ടെഴുതി അയച്ചു
മറുപടിഇല്ലാതാക്കൂ