ഉറക്കത്തിൽ മരിച്ചു പോയൊരു പ്രവാസിയെ കുറിച്ചു എഴുതണം എന്ന് നിനച്ചിരുന്നു...
അവനെക്കാൾ നിർഭാഗ്യവാന്മാർ അവന്റെ വീട്ടുകാരാണെന്നു പിന്നെയാണ് ഓർത്തത്...
അവന്റെ അസാന്നിധ്യം വീട്ടുകാർക്ക് ഒരു നഷ്ടബോധം നൽകുകയില്ല...
കാരണം അവരുടെ മനസ്സിൽ അവനെപ്പോഴും മറ്റൊരു രാജ്യത്തിലാണല്ലോ..
എന്നത്തേയും പോലെ "ആനുവൽ ലീവിന്" വേണ്ടി അവർ കാത്തിരിക്കും.... ആനുവൽ ലീവ് ഇല്ലാത്ത ലോകത്താണെന്ന് അവനെന്നു അവരപ്പോൾ ഓർത്തിരിക്കില്ല..
എന്നും വിളിക്കുന്ന നേരങ്ങളിൽ വരാത്ത "ഫോൺ കോളുകൾ ", ബ്ലു ടിക് വീഴാത്ത വാട്സ്ആപ്പ് മെസ്സേജുകൾ, അറ്റൻഡ് ചെയ്യപ്പെടാത്ത വീഡിയോ കോളുകൾ...
അതൊക്ക ആയിരിക്കും അവരെ കൂടുതൽj വിഷമപ്പെടുത്തുന്നത്...
ലോൺ അടക്കാനുള്ളത്, ചിട്ടി അടയ്ക്കാനുള്ളത്...
മരുന്നു വാങ്ങാനുള്ളത്..
അങ്ങനെ ചിലവുകളെല്ലാം അങ്ങനെ തന്നെ നിൽക്കും..
ചിലവുകൾക്കറിയില്ലല്ലോ ഉറക്കത്തിലെപ്പോഴോ യാത്ര പോയ സുഹൃത്തിനെ പറ്റി...
പ്രവാസികൾക്ക് ഒരിക്കലും മരണമില്ലല്ലോ അവരു ജീവിക്കുന്നത് എപ്പോഴും അവരുടെ വീട്ടുകാരുടെ മനസ്സുകളിലാണ്...