ഒരു പഴയ ബസ് കഥയാണ്..
പ്ലസ്‌ടു മിക്സഡ് സ്കൂളില്‍ നിന്നും "റോയല്‍ മെക്ക്" എന്ന മരുഭൂമിയിലേക്ക് എത്തിയ കാലം... മരുന്നിനു പോലും ക്ലാസ്സില്‍ ഒരു പെണ്‍കുട്ടി കൂടി ഇല്ലായിരുന്നു... ആകെയുള്ള ആശ്വാസം എന്ന് പറയുന്നത് വൈകുന്നേരങ്ങളിൽ ചാലക്കുടി ബസ്‌സ്റ്റാന്‍ഡില്‍ നിന്നും ബസ് കയറുക എന്നതാണ്...
ചാലക്കുടി....
അടുത്തടുത്തുള്ള മൂന്ന് കോളേജുകള്‍.... രണ്ടു പൊളി ടെക്നിക്കുകള്‍. പുതുക്കാട്, മാള തുടങ്ങിയവയില്‍ നിന്നുള്ള കുട്ടികള്‍.... അങ്ങനെ ചാലക്കുടിയുടെ സായാഹ്നങ്ങള്‍ വര്‍ണാഭമാണ്.. Strike ഉള്ള ദിവസങ്ങള്‍ വൈകുംനേരം ഒരു മൂന്നര ആവാതെ ഞങ്ങള്‍ ചാലക്കുടിയില്‍ എത്താറില്ലയിരുന്നു.. ഞാനും പിന്നെ കിരണും... ഒരുവിധം എല്ലാവരെയും ബസില്‍ കയറ്റി വിട്ട്, കിരണിനെയും 4.15 ന്റെ ബസില്‍ കയറ്റി വിട്ടു, നാലരക്കുള്ള ബസില്‍ കയറി ഞാനും വീട്ടിലേക്ക്...
ആ ട്രിപ്പ്, അതൊരു സ്കൂള്‍ ബസ് പോലെ ആയിരുന്നു... ഞാന്‍ ആദ്യം തന്നെ പിറകിലെ ഡോറിനു മുന്നിലെ സീറ്റില്‍ കയറിയിരുന്നു.. വിദ്യാര്‍ഥികള്‍ ബസില്‍ ഇരിക്കാന്‍ പാടില്ല എന്നുള്ള കരിനിയമം ഒന്നും ഞങ്ങളുടെ ബസില്‍ ഇല്ലായിരുന്നു...ഞങ്ങളുടെ "ഓം ട്രാവെല്‍സ്".. ബസില്‍ ഇരുന്നു സ്വാഭാവികമായും അകത്തുള്ളവരുടെ എണ്ണം എടുക്കുകയായിരുന്നു ഞാന്‍...അപ്പോഴാണ് ഒരു പെണ്‍കുട്ടിയില്‍ എന്റെ ശ്രദ്ധ പതിഞ്ഞത്.... അവള്‍ക്ക് ഉയരം കുറവായിരുന്നു... ബസിലെ മുകളിലെ കമ്പിയില്‍ പിടിച്ചു നിക്കാനുള്ള ഉയരം ആ പാവത്തിനില്ലായിരുന്നു.. ഒടുവില്‍ സീറ്റിനു മുകളിലെ കമ്പിയില്‍ പിടിച്ചു നിന്നു... ഈയുള്ളവന്റെ മുന്നിലെ സീറ്റിന്...
അവളുടെ കൈകളില്‍ മൈലാഞ്ചി ഇട്ടിരുന്നു.... മൈലാഞ്ചിയുടെ ചുവപ്പില്‍ അവളുടെ കൈകള്‍ വളരെ മൊഞ്ചുള്ളതായിരുന്നു... സുന്ദരമായ ആ കൈകളുടെ ഉടമയുടെ മുഖത്തിന്റെ മനോഹാരിത എത്രയായിരിക്കും എന്നറിയാൻ ഒരു ആകാംഷ.. സ്വാഭാവികമായിട്ടും ഞാന്‍ അവളുടെ മുഖത്തേക് നോക്കി...മോശമല്ലാത്ത രീതിയില്‍ തന്നെ മേക്-അപ്പ് ഇട്ടിട്ടുണ്ട്.. എവിടുന്നോ ഫ്രീ കിട്ടിയത് ആണെന്ന് തോന്നുന്നു.. കണ്ണ് നിറയെ കണ്മഷിയും എഴുതിയിരുന്നു.. അവളുടെ മുഖത്തേക് നോക്കി ഞാന്‍ അവളുടെ കണ്ണുകളിലെ കണ്മഷിയെ കുറിച്ച് ഗഹനമായ ചിന്തയിലാഴ്ന്നു .. ഒന്നുകിൽ കൊരട്ടിപ്പള്ളിപ്പെരുന്നാൾ.. അല്ലേൽ ചാലക്കുടി പള്ളിപ്പെരുന്നാൾ... ഇവിടുന്നു വാങ്ങിയതാവും... വെറുതെ ഇരുന്നു ആലോചിക്കുന്നതിനു പൈസ ചിലവ് ഇല്ലല്ലോ... ഭൂമിയുടെ ആഗോളതാപനത്തിന്റെ ബാധിക്കുകയും ഇല്ല.. ആലോചിച്ചു ആലോചിച്ചു ഞാൻ അങ്ങ് ഓസോൺ പാളി വരെ എത്തി.. ആലോചനയില്‍ നിന്നുണര്‍ന്നപ്പോള്‍ അവള്‍ എന്നെ തന്നെ തുറുപ്പിച്ചു നോക്കുകയായിരുന്നു.. ഞാന്‍ ഉടന്‍ തന്നെ മുഖം തിരിച്ചു...
ബസ് പുറപ്പെട്ടു തുടങ്ങിയിരുന്നു... ഞാന്‍ പാളിയൊന്നു അവളെ നോക്കി... വെറും ആകാംഷ.. അത്രേ ഉള്ളു. അവള്‍ പിന്നെയും എന്നെ നോക്കിയിട്ട് "എന്താടാ?" എന്നര്‍ത്ഥത്തില്‍ തല ഒന്ന് അനക്കി.. കണ്ണുകള്‍ ഇറുക്കി അടച്ചു തുറന്നു "ഒന്നുമില്ല" എന്ന മറുപടി ഞാന്‍ അവള്‍ക്ക് നല്‍കി... പിന്നെയും അവളുടെ മുഖത്തേക് നോക്കി ഞാന്‍ മറ്റാരും കാണാതെ, എന്റെ ഇടം കൈ യെ തൊട്ടു കാണിച്ചു വലം കൈ കൊണ്ട് "മനോഹരം" എന്നൊരു ചിഹ്നം കാണിച്ചു, ചുണ്ടുകള്‍ അനക്കി, കൊണ്ട് ശബ്ദമില്ലാതെ പറഞ്ഞു.."മൈലാഞ്ചി സൂപ്പര്‍".. അതുവരെ തുറുപ്പിച്ചു നോക്കിയിരുന്ന കണ്ണുകളില്‍ പെട്ടെന്നൊരു നാണം വന്നപോലെ... മുഖം നിറയെ നിലാവ് പോലൊരു പുഞ്ചിരി വിടര്‍ന്നു...
ബസ് നീങ്ങിക്കൊണ്ടേയിരുന്നു... ഡിവൈന്‍ ഉം, പിന്നെ മേലൂര്‍ ഉം കഴിഞ്ഞു പോയ്ക്കൊണ്ടെയിരുന്നു.. മറ്റാരുടെയും ശ്രദ്ധയില്‍ പെടാതെ, ഒരു ചിരിയോടെ പല തവണ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ഇടഞ്ഞിരുന്നു..മറ്റാരും കാണാതെ.. ചിരിയിലൂടെ മാത്രം വിനിമയം നടത്തുന്ന ഭാഷ. ബസ്സിലെ തിരക്കിനിടയിലും ഞങ്ങൾ സംസാരിച്ചു കൊണ്ടേയിരുന്നു. മറ്റാരും കേൾക്കാതെ... ബസ് കൊരട്ടിയോട് അടുക്കാറായപ്പോള്‍ അവള്‍ എന്റെ മുഖത്ത് നോക്കി, ചുണ്ടുകള്‍ അനക്കി "അടുത്ത സ്റ്റോപ്പ് ഇല്‍ ഞാന്‍ ഇറങ്ങും " എന്ന് ചിഹ്നം നല്‍കി... മനസ്സിലായി എന്നാ അര്‍ത്ഥത്തില്‍ ഒരു ചിരിയോടെ ഞാന്‍ കണ്ണുകള്‍ അടച്ചു, എന്റെ വിരലുകള്‍ കൊണ്ട് ഒരു "ബൈ" പറയുകയും ചെയ്തു...
നാളുകള്‍ കുറെ കഴിഞ്ഞു...യാത്രക്കിടയിലെ സാധാരണ സംഭവങ്ങള്‍... അത്രയുംമാത്രം...അങ്ങനെയിരിക്കെ നാട്ടിലെ സ്കൂളില്‍ യൂത്ത്ഫെസ്റിവല്‍ വന്നത്. ഞാന്‍ പ്ലസ് ടു വരെ പഠിച്ച സ്കൂള്‍. പഴയ സുഹൃത്തുക്കളെ മുഴുവന്‍ കാണാമല്ലോഎന്ന്കരുതി സ്കൂളില്‍വന്നത്. സ്കൂളിനു മുന്നിലെ കടയില്‍ മൊബൈല്‍ കാര്‍ഡ് വാങ്ങാന്‍ നിന്നപ്പോഴാണ് അവിടെ നിന്നൊരു പെണ്‍കുട്ടിയെ കണ്ടത്... എവിടെയോ കണ്ടു നല്ല പരിചയമുള്ള മുഖം.... ഒരു അത്ഭുതതോടെ അവള്‍ എന്നെയും നോക്കുന്നുണ്ടായിരുന്നു.. ഞാന്‍ അവളോട് ചോദിച്ചു...
"എനിക്കും തോന്നുന്നുണ്ട്.. പക്ഷെ എവിടെ വെച്ചാണെന്ന് ഓര്മ കിട്ടുന്നില്ല..."
"ഈ സ്കൂളിലാണോ പഠിക്കുന്നത്?"
"അല്ല... ഞാന്‍ ചാലക്കുടിയിലാണ് പഠിക്കുന്നത്"
അപ്പോഴാണ് എനിക്കൊരു സംശയം തോന്നിയത്..
"ഓം ട്രാവെല്‍സ് നു ആണോ വരുന്നത്?"
അപ്പോള്‍ അവളുടെ തലയില്‍ ഒരു ബള്‍ബ് ഉദിച്ചത്...."ഒഹ്ഹ... ഇപ്പോള്‍ ആളെ മനസ്സിലായി.. എന്താ ഇവടെ?"
ചിരിയോടെ ഞാന്‍ പറഞ്ഞു "ഇവിടെയാണ് ഞാന്‍ പഠിച്ചത്.. ഞാന്‍ ശ്രീനി "
"ഞാന്‍ അനു.. "നിര്‍മലയില്‍" ഡിഗ്രി ചെയ്യുന്നു..."
"ഞാന്‍ ആമ്പല്ലൂര്‍ പോളിയില്‍ ആണ്...
അനുവാന് അതിനു മറുപടി നല്‍കിയത്...
"ആഹ ശ്രീനിച്ചേട്ടനായിരുന്നോ അത് ?? കൊള്ളാലോ..."
"ഞാന്‍ പറഞ്ഞിട്ടില്ലേ സീനിയര്‍ ആയ ശ്രീനിയെ കുറിച്ച്... ആ ആളാണ് ഇത്.. കഴിഞ്ഞ തവണത്തെ സ്കൂള്‍ ഫസ്റ്റ്. കഥയും കവിതകളുമൊക്കെ ഉണ്ട് ആളുടെ കയ്യില്‍.... ആള് പുലിയാ"
ഒരു ചിരിയോടെ അനുവുമായ് നല്ല സൌഹൃദത്തിലായ്.. യാത്ര പറഞ്ഞിറങ്ങാന്‍ നേരം അവള്‍ സ്വകാര്യമായി എന്നോട് പറഞ്ഞു..
"നമ്മള്‍ ഇനിയും കാണില്ലേ?"
"കാണണ്ടേ?"
"കാണണം... ഞാന്‍ ഉണ്ടാകും.. ഓം ട്രാവെല്സില്‍..."
"ഞാനും ഉണ്ടാകും....."
ഓര്‍മകള്‍ക്ക് ഇപ്പോഴും മൈലാഞ്ചിയുടെ ചുവപ്പും കണ്മഷിയുടെ കറുപ്പും......
നല്ല ഇഷ്ടം... 🥰🥰🥰🥰🥰
മറുപടിഇല്ലാതാക്കൂഅനുഭവക്കുറിപ്പുകൾ ആണല്ലേ..??!?!?!?