അന്ന് ,
ക്ലാസ്സിലെ സൈഡ് സ്ക്രീനിലെ
കുഞ്ഞുവിടവിലൂടെ
നമ്മള്‍ പരസ്പരം
നോക്കി നിന്നിട്ടുണ്ട് ...
വളപ്പൊട്ടുകള്‍ എന്റെ
ഉള്ളംകയ്യോട് ചേര്‍ത്ത് വെച്ച് നീ,
എന്റെ മനസ്സിലെ സ്നേഹം
അളന്നിട്ടുമുണ്ട്
കഞ്ഞിപ്പുരയുടെ മറവില്‍
വെച്ച് നീ അറിയാതെ നിന്‍
വിരല്‍തുമ്പില്‍ ഞാനൊന്നു
തോട്ടിട്ടുമുണ്ട്
സന്ധ്യകള്‍ മരിച്ചിരുന്ന
വായനശാലയുടെ
ഷെല്‍ഫുകള്‍ക്കിടയില്‍
നമ്മള്‍ എന്നും പരസ്പരം
തിരഞ്ഞിട്ടുമുണ്ട്..
ഇന്ന് വിന്‍ഡോസിന്റെ
അപ്പുറത്ത് നിന്നും നീ വലിച്ചെറിയുന്ന
സ്മൈലികളില്‍ ഏതാണ് , നീ തട്ടിപ്പറിച്ച
ആമ്പല്‍ പൂക്കള്‍ക്കും മഞ്ചാടിക്കുരുക്കള്‍ക്കും
പകരമകുക???
കൗമാര പ്രണയം..
അന്നൊരുപാട് കയ്ചിട്ടുണ്ട് ..
ഇന്ന് ഓര്‍മകളുടെ
മഴയില്‍ വല്ലാതെ മധുരിക്കുന്നു
ക്ലാസ്സിലെ സൈഡ് സ്ക്രീനിലെ
കുഞ്ഞുവിടവിലൂടെ
നമ്മള്‍ പരസ്പരം
നോക്കി നിന്നിട്ടുണ്ട് ...
വളപ്പൊട്ടുകള്‍ എന്റെ
ഉള്ളംകയ്യോട് ചേര്‍ത്ത് വെച്ച് നീ,
എന്റെ മനസ്സിലെ സ്നേഹം
അളന്നിട്ടുമുണ്ട്
കഞ്ഞിപ്പുരയുടെ മറവില്‍
വെച്ച് നീ അറിയാതെ നിന്‍
വിരല്‍തുമ്പില്‍ ഞാനൊന്നു
തോട്ടിട്ടുമുണ്ട്
സന്ധ്യകള്‍ മരിച്ചിരുന്ന
വായനശാലയുടെ
ഷെല്‍ഫുകള്‍ക്കിടയില്‍
നമ്മള്‍ എന്നും പരസ്പരം
തിരഞ്ഞിട്ടുമുണ്ട്..
ഇന്ന് വിന്‍ഡോസിന്റെ
അപ്പുറത്ത് നിന്നും നീ വലിച്ചെറിയുന്ന
സ്മൈലികളില്‍ ഏതാണ് , നീ തട്ടിപ്പറിച്ച
ആമ്പല്‍ പൂക്കള്‍ക്കും മഞ്ചാടിക്കുരുക്കള്‍ക്കും
പകരമകുക???
കൗമാര പ്രണയം..
അന്നൊരുപാട് കയ്ചിട്ടുണ്ട് ..
ഇന്ന് ഓര്‍മകളുടെ
മഴയില്‍ വല്ലാതെ മധുരിക്കുന്നു
ഇന്നിൽ ജീവിക്കുമ്പോഴും പഴമയെ പുണരുന്ന മനസ്സ്. ഇന്ന് വിൻഡോസിന്റെ എന്ന് തുടങ്ങുന്ന ..വരികൾ ആശയം നന്ന്. പക്ഷെ ഒന്ന് കൂടി അഴിച്ച് പണിതാൽ കുടുംബാംഗങ്ങളോട് ഒരു ഐക്യം പുലർത്തുമെന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂവളരെ നന്ദി തുമ്പി ....
മറുപടിഇല്ലാതാക്കൂജീവിക്കാന് കൊതിക്കുന്ന കാലം ...ഇന്ന് !
മറുപടിഇല്ലാതാക്കൂനല്ല വരികള്‍ ..ഡിയര്‍ :)
വളരെ നന്ദി അസൃസ്
മറുപടിഇല്ലാതാക്കൂ