സൗകര്യങ്ങള്‍ക്കനുസരിച്ച് മാറി-
മറിഞ്ഞോടുന്നു തീവണ്ടികള്‍....
കല്‍ക്കരി തിന്നും ചുമച്ചു തുപ്പിയും
ചിലയിടത്ത് കറന്റടിച്ചു കൂകിപാഞ്ഞും...
നെഞ്ചിലൊരു “കനലാഴി എരിയുന്നെങ്കിലും”
യാത്രകള്‍സുഗമമാക്കുന്നവര്‍..
തുരങ്കങ്ങളിലും മറ്റു പ്രതിസന്ധികളിലും
ഒരുമിച്ചുള്ളവര്‍... ഒരു കുടുംബം പോലെ..
കാണുന്നവരില്‍കണ്ണുനീരും നെഞ്ചില്‍ സഹതാപവും
നിറച്ചു പാളം തെറ്റുന്നു “ചില വണ്ടികള്‍”...
ഇടറുന്ന ചൂളം വിളികള്‍, ഉയരുന്ന അപശബ്ദങ്ങള്‍
അടരുന്ന കണ്ണികള്‍, ഉലയുന്ന ബന്ധങ്ങള്‍
ചില വണ്ടികള്‍ നിന്നു കൊടുക്കുന്നു മറ്റുള്ളവയ്ക്ക്-
വേണ്ടി....... ക്ഷമിച്ചു ശീലിക്കുന്നു..
എങ്കിലും, ഇടയ്ക്കെപ്പോഴോ ചങ്ങല വലിച്ച്
ഇറങ്ങിപോയ സ്നേഹിതാ, അറിയുന്നുവോ നീ?
നീ അവസാനിപ്പിച്ചത് നിന്റെ യാത്ര മാത്രമാണെന്ന്...
മറ്റുള്ളവര്‍ഇപ്പോഴും ചലിക്കുന്നു അതെ താളത്തില്‍..
ഇടക്കിറങ്ങുന്നവര്
മറുപടിഇല്ലാതാക്കൂതീവണ്ടിജീവിതങ്ങള്
മറുപടിഇല്ലാതാക്കൂനീ അവസാനിപ്പിച്ചത് നിന്റെ യാത്ര മാത്രമാണെന്ന്...
മറുപടിഇല്ലാതാക്കൂമറ്റുള്ളവര്ഇപ്പോഴും ചലിക്കുന്നു അതെ താളത്തില്‍.. :(
നന്നായിരിക്കുന്നു ആശംസകള്‍
മറുപടിഇല്ലാതാക്കൂആശംസകൾ
മറുപടിഇല്ലാതാക്കൂകവിത ചിന്താശകലങ്ങളിൽ നിന്നുയർന്നില്ല.
മറുപടിഇല്ലാതാക്കൂആശംസകൾ......
മറുപടിഇല്ലാതാക്കൂ"എങ്കിലും, ഇടയ്ക്കെപ്പോഴോ ചങ്ങല വലിച്ച്
മറുപടിഇല്ലാതാക്കൂഇറങ്ങിപോയ സ്നേഹിതാ, അറിയുന്നുവോ നീ?
നീ അവസാനിപ്പിച്ചത് നിന്റെ യാത്ര മാത്രമാണെന്ന്...
മറ്റുള്ളവര്‍ഇപ്പോഴും ചലിക്കുന്നു അതെ താളത്തില്‍ " ഇതിഷ്ടായി അനിയാ . ആശംസകള്‍
വളരെ നന്ദി
മറുപടിഇല്ലാതാക്കൂ