2014, ജൂൺ 2, തിങ്കളാഴ്‌ച

രണ്ടു കവിതകള്‍



പങ്ക്...

ലഭിച്ചതൊരു കഷണം കേക്ക് ആയിരുന്നു..
പ്ലം എന്നോ ടീ എന്നോ വകഭേദമില്ലാത്ത കേക്ക്

പങ്കു വെക്കേണ്ടത് അമ്മ ആയിരുന്നു..
അവിടെ ഏറ്റക്കുറവുകള്‍ക്ക് സ്ഥാനമില്ലല്ലോ

നാലായി മുറിക്കാം... എന്റെ അഭിപ്രായം....
ചെറിയ കുടുംബം.... സന്തുഷ്ടകുടുംബം....

“അഞ്ചെണ്ണം..”. ചേച്ചി പറഞ്ഞു...
അളിയന്റെ കാര്യം ഞാന്‍മറന്നു..

അമ്മ ആറായി മുറിച്ചു.... എന്റെ മനസ്സിലെ ചോദ്യ -
ചിഹ്നങ്ങള്‍ക്ക് പുറത്തുനിന്നൊരു കുര കേട്ടു..

എന്റെ പങ്ക് ഞൊടിയിടയില്‍അപ്രത്യക്ഷമായി..
തമോഗര്‍ത്തം താരത്തെ വിഴുങ്ങിയ പോലെ...

ചേച്ചിയുടെ പങ്ക് ഒളിപ്പിക്കപ്പെട്ടു... അളിയന്റെയും.
രണ്ടു പങ്കുമായി അച്ഛനും പുറത്തേക്ക്....

ആളൊഴിഞ്ഞ നേരം എന്റെ പാത്രത്തില്‍ ഒരു പകുതി..
 “അമ്മയുടെ പങ്കിലെ എന്റെ പങ്ക്...” 


ഉച്ചമരണങ്ങള്‍
~~~~~~~~~~~~~
വിജയത്തിലേക്ക് കുറുക്കുവഴികള്‍
ഇല്ലെന്നു പറഞ്ഞത് നീയായിരുന്നു

കുറുക്കുവഴികള്‍ മാത്രമുള്ള
വിജയമാണ് മരണമെന്ന് നീ ഓര്‍ത്തില്ല

ദിനം പ്രതി മരിച്ചു ജീവിക്കുന്നു ഞാന്‍...
ജീവിച്ചു മരിക്കാന്‍ കൊതിയാണെങ്കിലും...

ഉറക്കം ഒരു കൊച്ചു മരണമെത്രേ....
അപൂര്‍ണ്ണമായ, സുന്ദരമായ മരണം

എന്റെ മനസ്സേ... നീ എനിക്കെന്റെ
“മരണത്തെ” പോലും നിഷേധിക്കുന്നു....

ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ജീവിച്ചു
തീര്‍ക്കാത്ത ജീവിതത്തെ കുറിച്ചാണ്

കുടിച്ചു തുടങ്ങാത്ത പ്രണയത്തെയും
ദാഹിച്ചു വലഞ്ഞ മനസ്സിനെയും...

നീ എന്ത് നിനയ്ക്കുന്നു പെണ്ണെ..
ഞാന്‍ കീഴടങ്ങി തുടങ്ങിയെന്നോ?...

നിനക്ക് തെറ്റി.... പൂര്‍ണമായും തെറ്റി...
ഞാന്‍  കുതിക്കുകയാണ്...
വിജയത്തിലേക്ക്

8 അഭിപ്രായങ്ങൾ:

  1. നല്ല വരികൾ..

    ആദ്യത്തേത് കൂടുതൽ ഇഷ്ടമായി..

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2014, ജൂൺ 2 5:35 AM

    മനോഹരമായിരിക്കുന്നു ശ്രീനിയേട്ടാ..

    മറുപടിഇല്ലാതാക്കൂ
  3. എല്ലാം പങ്ക് വയ്ക്കുന്ന അമ്മ.
    നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  4. അമ്മയുടെ പങ്കിലെ എന്‍റെ പങ്ക്! അവിടെ നീയെന്നെ തൊട്ടു അനിയാ.. സ്നേഹം

    മറുപടിഇല്ലാതാക്കൂ
  5. ആദ്യത്തെ കവിതയിലെ ആശയം ഇഷ്ടമായി. പക്ഷേ അവതരണത്തിൽ കവിത കുറവായിരുന്നു.

    രണ്ടാമത്തേതിൽ പുതുമ തോന്നിയില്ല.

    മറുപടിഇല്ലാതാക്കൂ
  6. നന്നായിരിക്കുന്നു. ആദ്യത്തെ കവിത വളരെയിഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...