പ്രണയത്തിന്...
അവള്‍ അങ്ങനെ ആയിരുന്നു.. സ്വന്തമായ തീരുമാനങ്ങള്‍ ഉള്ളവള്‍... എന്റെ അഭിപ്രായങ്ങളെ അംഗീകരിക്കുമ്പോഴും അതിനൊരു നൂറു എതിരഭിപ്രായങ്ങള്‍ അവള്‍ പറയുമായിരുന്നു... പ്രണയദിനത്തില്‍ അവള്‍ക് ഒരു പനിനീര്‍പ്പൂവ്നല്‍കി-ഞാന്‍ പറഞ്ഞു
“ ഇത് പ്രണയത്തിന്റെ പൂക്കളാണ്”
“ഇതെങ്ങനെ പ്രണയത്തിന്റെ പൂക്കളാകും? പ്രണയം ജനിക്കുന്നത് ഹൃദയത്തില്‍ നിന്നല്ലേ.... ഹൃദയരക്തത്തിനു നിറം ചുവപ്പാണ്... അപ്പൊ ഹൃദയത്തില്‍ നിന്നും ജനിക്കുന്ന പ്രണയത്തിനും നിറം ചുവപ്പാണ്...”
“അതിന്?”
അപ്പോള്‍ ചോര പോലെ ചുവന്നു പൂക്കുന്ന ഗുല്‍മോഹറുകള്‍ അല്ലെ പ്രണയത്തിനെ പൂക്കളാവുക?”
എനിക്ക് എതിരഭിപ്രായങ്ങള്‍ഇല്-ലായിരുന്ന ു...
അല്ലെങ്കിലും ഒരു കവിയത്രിയോടു പ്രണയത്തെ പറ്റി പറഞ്ഞു ജയിക്കാന്‍
എനിക്കാവില്ലല്ലോ.. പിന്നീട് അസ്തമയ സൂര്യന്റെ
ചെങ്കിരണങ്ങള്‍നിറഞ്ഞ-സായന്തനങ് ങള്
ചിലവഴിച്ചിരുന്ന മറൈന്‍ഡ്രൈവ് ലെ ഇരിപ്പിടങ്ങളില്‍ വെച്ചും അവള്‍
വാചാലയായിരുന്നു.. എന്നത്തേയും പോലെ.... കായലില്‍ നിന്നും വീശുന്ന നനുത്ത
കാറ്റില്‍ അവളുടെ മുടിയിഴകള്‍ അനുസരണയില്ലാതെ
പാറിപ്പറക്കുന്നുണ്ടാ-യിരുന്നു. ... ഇടതുകയ്യാല്‍ മുടികളെ മാടിയോതുക്കവേ , വെള്ളാരംകല്ലുകള്‍ പോലെയുള്ള അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ മെല്ലെ പറഞ്ഞു..
“നീ വളരെ സുന്ദരിയാണ്”
ഒരു കടലോളം പ്രണയം കണ്ണുകളില്‍ നിറച്ച് , മനം നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ ചോദിച്ചു...
“ശരിക്കും?”...
വിഡ്ഢിക്കുശ്മാണ്ടം..-.. അതിനുമാത്രം അവള്‍ക്ക് എതിരഭിപ്രായങ്ങള്‍ ഇല്ലായിരുന്നു......
പ്രണയ സൌഹൃദങ്ങള്‍..
“ഡാ ചെക്കാ..”
“എന്ത്യേ?”
“നിന്നോടൊരു കാര്യം ചോദിക്കട്ടെ?”
“ഉം”
“നീ എന്തെ സൌഹൃദങ്ങളെ കുറിച്ച് എഴുതാതെ എപ്പോഴും പ്രണയത്തെ കുറിച്ച് മാത്രം എഴുതുന്നത്?
”
അപ്പോഴാണ് ഞാനും ആലോചിച്ചത്... ഞാന്‍ എന്തെ ഇതുവരെ സൌഹൃദങ്ങളെ കുറിച്ച് എഴുതാതിരുന്നത്? എന്നാല്‍ പിന്നെ സോഹൃദങ്ങളെ കുറിച്ച് എഴുതാം... പക്ഷെ ആരെക്കുറിച് .. എങ്ങനെ....? എവിടെ നിന്ന് തുടങ്ങണം?
ട്യുഷന് പഠിക്കുമ്പോ മുന്‍ബെഞ്ചില്‍ ഇരുന്ന പെന്കുട്ടിയ്ടെ ഷര്‍ട്ട്‌ഇല്‍ മഷി കുടഞ്ഞിട്ടു ഓടിപ്പോയ കൂട്ടുകാരനെ കുറിച്ചോ അതോ സ്കൂള്‍ കാലം മുഴുവന്‍ ഒരുമിച്ചു ഉണ്ടായിരുന്ന കൂട്ടുകാരിയെ കുറിച്ചോ ?
വാട്ടിയ വാഴയിലയില്‍ കൊണ്ട് പോകുന്ന ചോറും തേങ്ങ ചമ്മന്തിയും, ഉച്ചക്ക് എല്ലാവരും ഒത്തുകൂടി ബെഞ്ചുകള്‍ കൂട്ടിയിട്ട് എല്ലാ ചോറൂപോതികളും ഒരുമിച്ചു കൂട്ടി, വട്ടം കൂടി ഒരുമിച്ചു കയ്യിട്ടു വാരി കഴിച്ച ചങ്ങാതിക്കൂട്ടത്തെ കുറിച്ച് എഴുതണോ?
അതോ.. കൊടകര ഷഷ്ടിക്കും പിന്നെ സച്ചിന്റെ ബാറ്റിംഗ് കാണാനും ക്ലാസ്സ് കട്ട് ചെയ്തു പോകാനും സമരദിവസങ്ങള്‍ ഗ്രൗണ്ടില്‍ ആഘോഷമാക്കാനും മരോട്ടിച്ചാല്‍ പോയി നീന്താനും നൂണ്‍ ഷോ ക്ക് കയറി തിയറ്ററില്‍ ഇരുന്നു ചോറ് ഉണ്ണാനും എന്നും കൂടെ ഉണ്ടായിരുന്ന “loveable idiots” നെ കുറിച്ച് എഴുതണോ?
പൂനെ മഹാനഗരതിലെക്ക് ചേക്കേറിയപ്പോള്‍ ഒരു കുടുംബം പോലെ കഴിഞ്ഞ, ഏതു ആഘോഷത്തിനും ഷെയര്‍ ഇടുന്ന “BRO” സ്നേ കുറിച്ച് എഴുതണോ ? ഇനി ഒരിക്കലും കാണില്ലന്നു കരുതിയിട്ടും ഓണ്‍ലൈനിലൂടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ “പരിചയക്കാരെ” കുറിച്ച് എഴുതണോ? അക്ഷരങ്ങളിലൂടെ മാത്രം കണ്ട, സ്നേഹിതരെ കുറിച്ച് എഴുതണോ?
“നീ എന്താ ആലോചിക്കുന്നത്?”
“ഞാന്‍ സൌഹൃദങ്ങളെ കുറിച്ച് ഓര്‍ക്കുകയായിരുന്നു ... സൌഹൃദങ്ങളെ കുറിച്ച് എഴുതാന്‍... എന്തോ പറ്റുന്നില്ല....”
“അതെന്തേ?”
“സൌഹൃദങ്ങളെ കുറിച്ച് സത്യം മാത്രമേ എഴുതാന്‍ പറ്റൂ... കള്ളങ്ങള്‍ എഴുതല്‍ ശരിയാവില്ല.. ഒന്ന് ആലോചിച്ചാല്‍... നമ്മള്‍ക്ക് എത്രതോളം ആത്മര്തത ഉണ്ട് നമ്മുടെ സൌഹൃദങ്ങളില്‍? ഏതെങ്കിലും സുഹൃത്തിനു വേണ്ടി ഞാന്‍ ഇതുവരെ ഒന്നും തന്നെ നഷ്ടപ്പെടുത്തിയിട്ടി-ല്ല... എല്ലാം അവരെ കൊണ്ട് നേടിയിട്ടെ ഉള്ളു...”
“അങ്ങനെ ഒരു കണക്കെടുപ്പ് ആവശ്യമുണ്ടോ?”
“ഇല്ലായിരിക്കും.... പക്ഷെ സ്വയം ഒന്ന് ആലോചിക്കുമ്പോള്‍....-... വേണ്ട എഴുത്തില്‍ എങ്കിലും ഒരു ആത്മാര്‍ത്ഥത പുലര്‍ത്തണം... അങ്ങനെ വാക്കുകള്‍ കിട്ടുമ്പോള്‍ എഴുതാം. ചങ്ങാതിമാരോട് എന്തിനാ കള്ളം പറയുന്നത്?”
“പ്രണയത്തെ കുറിച്ച് പറയാന്‍ നൂറു നാവാണല്ലോ “
“ എടി മണുങ്ങൂസെ പ്രണയത്തെ കുറിച്ച് എന്ത് കള്ളങ്ങളും എഴുതാം ... നുണകളെ.. സുന്ദരമായ നുണകളെ... ഭാവനയെന്ന പേരില്‍ എന്തും എഴുതി കൂട്ടിക്കൂടെ? നിന്റെ ഉണ്ടക്കണ്ണുകളെ വെള്ളാരം കല്ലുകള്‍ എന്ന് വിളിച്ചൂടെ? മത്തങ്ങാ കവിളിനെ തക്കാളിക്കവിള്‍ എന്ന് പറഞ്ഞൂടെ? അങ്ങനെ എന്തൊക്കെ കള്ളങ്ങള്‍ പ്രണയത്തില്‍ എഴുതാം.. പറയാം ...”
“ അപ്പൊ ന്നോട് പറഞ്ഞത് മുഴുവന്‍ കള്ളമായിരുന്നല്ലേ ?”
പെട്ടെന്ന് പറഞ്ഞ അബദ്ധത്തിന്റെ ആഴം എനിക്ക് അപ്പോഴാണ് മനസ്സിലായത്... ഒരു കാലവര്‍ഷ കാലത്തിന്റെ മേഘങ്ങള്‍ മുഴുവന്‍ അവളുടെ മുഖത്ത് നിറഞ്ഞു... ഏതു നിമിഷവും മിന്നലോടുകൂടിയ മഴ പെയ്യുമെന്ന് തോന്നി... മരുക്കാറ്റില്‍ മണല്‍ പറക്കുന്നത് പോലെ ഏതു നിമിഷവും അവളുടെ കയ്യിലെ സ്നാക്ക്സ് അന്തരീക്ഷത്തിലേക്ക് പറക്കുമെന്ന് എനിക്ക് തോന്നി...
ഉടന്‍ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍...-.....
“നിന്നോട് ഞാന്‍ എങ്ങനെ കള്ളം പറയും? മറ്റാരെക്കാളും ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ആയതു കൊണ്ടല്ലേ നിന്നെ ഞാന്‍ പ്രണയിച്ചത്....”
പ്രണയമായാലും സൌഹൃദമായാലും നമ്മുടെ സമാധാനമല്ലേ ഏറ്റവും വലുത് ???......
സുഹൃത്തിന്
ഇന്ന് ഞാന്‍സൌഹൃദത്തെ പറ്റി പറയാം.. ഒരു സുഹൃത്തിനെ പറ്റി.... ഏകദേശം മൂന്ന് വര്‍ഷം മുന്പ്... പുളിയനത്തു നിന്ന് പൂനെ യിലേക്ക് പറിച്ചു നടപ്പെട്ട കാലം... നഷ്ടമായ സൌഹൃദങ്ങള് facebook ലൂടെ തിരിച്ചു കിട്ടിക്കൊണ്ടിരുന്ന കാലം.... വരുന്ന റിക്വസ്റ്റ്കളില്‍ഏതെ-ങ്കിലുമൊക ്കെ
പണ്ട് പഠിച്ച കൂട്ടുകാരുടെ ആയിരിക്കും.. ക്ലാസ്സില്‍പഠിക്കുമ്-പോ വല്ല്യ
കാര്യമായി ഒന്നും മിണ്ടാതിരുന്ന ഒരു പെണ്‍കുട്ടിയുടെ റിക്വസ്റ്റ് വന്നു..
അസെപ്റ്റ് ചെയ്തു ഒരു ഹായ് യും പറഞ്ഞു.... തിരിച്ചു റിപ്ല്യ്‌ഒന്നും
പ്രതീക്ഷിച്ചല്ല.... പക്ഷെ തിരിച്ചു ഒരു ഹായ് വന്നു... പിന്നെ പതുക്കെ
ആള്‍സംസാരിച്ചു തുടങ്ങി. ചാറ്റ് കോളത്തില്‍ ഇടയ്ക്കിടെ അവള്‍ വന്നു
തുടങ്ങി... ഇടയ്ക്കെപ്പോഴോ ഒരു ഫോണ്‍കാള്‍... ഇടയ്ക്കിടെ വരുന്ന ഒന്നോ
രണ്ടോ sms കല്‍... വല്ലപ്പോഴും ഉള്ള വിളികള്‍... നല്ല
സുഹൃത്തുക്കള്‍ആവുകയാ-യിരുന്നു ഞങ്ങള്‍...
ഓണത്തിന് അവധിക്ക് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തില്‍ആയിരുന്-നു ഞാന്‍... പൂനെ മലയാളികള്‍ക്ക് ലഭിച്ച ഏറ്റവും നല്ല ഭാഗ്യം ആണല്ലോ “എറണാകുളം- പൂനെ പൂര്‍ണ എക്സ്പ്രസ്സ്”... ഞാന്‍ പൂര്‍ണയ്ക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോള്‍അവള്-ചോദിച്ചു ...
“ഡാ നമ്മുക്കൊന്ന് മീറ്റ്‌ചെയ്താലോ?”
എനിക്ക് എതിരഭിപ്രായം ഇല്ലായിരുന്നു... അവള്‍അന്ന് ബെല്‍ഗാമില്‍ആയിരുന്ന-ു പഠിച്ചു കൊണ്ടിരുന്നത് പഴയ സുഹൃത്തുക്കളെ കാണാന്‍പറ്റുക ... ഒരു ഭാഗ്യമല്ലേ ... ഞാനും സമ്മതിച്ചു... ശനിയാഴ്ച രാത്രി 11 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍പിറ്റേന്ന് കാലത്ത് ആണ് ബെല്‍ഗാമില്‍ എത്തുക... കൂടെ പഠിച്ച ആള്‍ആയതുകൊണ്ട് ഞാന്‍അത്ര വല്ല്യ excitement ഇല്‍ഒന്നും അല്ലായിരുന്നു... ഒന്ന് കാണുക എന്നല്ലാതെ....
വല്ല്യ പ്രശ്നങ്ങള്‍ഒന്നും ഇല്ലാതെ കൃത്യം സമയത്ത് തന്നെ “പൂര്‍ണക്കുട്ടി” എന്നെ ബെല്‍ഗാം സ്റ്റേഷനില്‍ എത്തിച്ചു... വല്യ കാര്യമായി ലേറ്റ് ആകാത്ത ഒരു ട്രെയിന്‍പൂര്‍ണ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. തിരക്കേറിയ ആ സ്റ്റേഷനില്‍പത്തുമിന-ുട്ടോളം സ്റ്റോപ്പ്‌ഉണ്ടായിരു-ന്നു ... ഒരുപാട് യാത്രക്കാര്‍ക്കിടയില-്‍... നീണ്ട വടാപാവ് വിളികള്‍ക്കിടയില്‍..-.. ആള്‍ക്കാരെ ഉന്തിത്തള്ളി നീങ്ങുന്ന പോര്ട്ടര്‍മാര്കിടയില-്‍... ബെല്‍ഗാമില്‍ വെച്ച് ഞങ്ങള്‍പരസ്പരം കണ്ടു.. സംസാരിച്ചു...
ട്രെയിന്‍നീങ്ങാനുള്ള-സമയം ആയി തുടങ്ങി.... ഇടയ്ക്ക് വിളിക്കാം എന്ന് യാത്ര പറഞ്ഞു ട്രെയിനിലേക്ക് മടങ്ങുമ്പോള്‍അവള്‍ബാ-ഗില്നിന് നും ഒരു ചെറിയ പാര്‍സല്‍എടുത്തു എനിക്ക് തന്നു...
“വീട്ടിലേക്കുള്ള പാര്‍സല്‍ആണോ” ഞാന്‍ചോദിച്ചു..
“ അല്ലേടാ .. ഇത് നിനക്കുള്ളതാണ്...”
“എനിക്കോ?”
“അതെ.. ഒരു കുഞ്ഞു സമ്മാനം... നമ്മുടെ ഈ കൂടിക്കാഴ്ചയുടെ ഓര്‍മ്മയ്ക്ക്”
പെട്ടെന്ന്‍എനിക്കൊന്-നും മിണ്ടാന്‍പറ്റിയില്ല.-.... പിന്നെ ചോദിച്ചു ...
“എന്തിനാ നീ ഇതൊക്കെ വാങ്ങിയെ?”
“ഒരു രസം”
“ സത്യത്തില്‍ഇങ്ങനെ ഒരു കാര്യം ഞാന്‍പ്രതീക്ഷിച്ചില്-ല... അതുകൊണ്ട് തന്നെ ഞാന്‍ഒന്നും വാങ്ങിയിട്ടും ഇല്ല ഇഷ്ടാ......”
“അതൊന്നും സാരമില്ലെടാ”
അവള്‍അങ്ങനെ പറഞ്ഞെങ്കിലും എനിക്ക് ആകെ എന്തോ പോലെ ആയി...
“ ഇനി എന്നെങ്കിലും പരസ്പരം കാണുന്നുണ്ടെങ്കില്‍.-.. അന്ന് ഇതേ പോലെ ഒരു സമ്മാനം നിനക്ക് പ്രതീക്ഷിക്കാം...”
ഒന്നും പറയാതെ അവള്‍ഒന്ന്‍ചിരിച്ചു.-. അപ്പോള്‍തന്നെ ട്രെയിന്‍കൂകി വിളിച്ചു... ഞാന്‍കാര്യം സീരിയസ് ആയി പറഞ്ഞതാണെങ്കിലും....-ആ സമയത്ത് ആ ട്രെയിന്‍നീങ്ങി തുടങ്ങിയ്യില്ലായിരുന-്നുവെങ്കി ല്‍...
തീര്‍ച്ചയായും അത് എന്നെ കളിയാക്കി കൂവിയതാകും എന്ന്
ഞാന്‍വിചാരിച്ചേനെ...-തിരിച്ചു ട്രെയിനില്‍കയറിയിട്ട-ും ഒരു സമ്മാനവും
കയ്യില്‍കരുതാതെ പോയ എന്നെ തന്നെ പഴി ചാരുകയായിരുന്നു... ഒരു ഫോര്മാലിടി
യുടെ ആവശ്യമില്ല എങ്കില്‍പോലും...
സമ്മാനങ്ങള്‍എത്ര ചെറുത്‌തന്നെ ആണെങ്കിലും.... അത് വിലമതിക്കാനാവാത്തതാണ-്.. അത് ഏറ്റവും പ്രിയപ്പെട്ടതുമാണ്..-സമ്മാനങ്ങ ള്തരുന്നവര-ുടെ
മനസ്സില്‍നമ്മുക്കുള്-ള സ്ഥാനമല്ലേ ആ സമ്മാനങ്ങളെ നമ്മുക്ക് ഏറ്റവും
പ്രിയപ്പെട്ടത് ആക്കുന്നത്... ഈ സംഭവം ഇപ്പൊ പറയാന്‍കാരണം ആ സുഹൃത്ത്
പിന്നെയും എന്നെ കോണ്ടാക്റ്റ് ചെയ്തതും facebook വഴി തന്നെ... ഇത്തവണ
അവള്‍അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്തത്തിനു
ക്ഷണിക്കാനായിട്ടാണ്.-..
പ്രിയപ്പെട്ട സുഹൃത്തേ.... നിനക്കൊരായിരം മംഗളാശംസകള്‍ഹൃദയപൂര്-വം നേരുന്നു... ഒരു സമ്മാനം കടം ഉണ്ടായിരുന്നു... നാട്ടില്‍ഇല്ലാത്തതുക-ൊണ്ട് അത് വിവാഹസമ്മാനം ആയിട്ടും തരാന്‍പറ്റുന്നില്ല..-.
നില്‍ക്കട്ടെ ആ കടം അങ്ങനെ തന്നെ.....
ചില കടങ്ങള്‍വീട്ടാന്‍ഉള്-ളതല്ല...
അവള്‍ അങ്ങനെ ആയിരുന്നു.. സ്വന്തമായ തീരുമാനങ്ങള്‍ ഉള്ളവള്‍... എന്റെ അഭിപ്രായങ്ങളെ അംഗീകരിക്കുമ്പോഴും അതിനൊരു നൂറു എതിരഭിപ്രായങ്ങള്‍ അവള്‍ പറയുമായിരുന്നു... പ്രണയദിനത്തില്‍ അവള്‍ക് ഒരു പനിനീര്‍പ്പൂവ്നല്‍കി-ഞാന്‍ പറഞ്ഞു
“ ഇത് പ്രണയത്തിന്റെ പൂക്കളാണ്”
“ഇതെങ്ങനെ പ്രണയത്തിന്റെ പൂക്കളാകും? പ്രണയം ജനിക്കുന്നത് ഹൃദയത്തില്‍ നിന്നല്ലേ.... ഹൃദയരക്തത്തിനു നിറം ചുവപ്പാണ്... അപ്പൊ ഹൃദയത്തില്‍ നിന്നും ജനിക്കുന്ന പ്രണയത്തിനും നിറം ചുവപ്പാണ്...”
“അതിന്?”
അപ്പോള്‍ ചോര പോലെ ചുവന്നു പൂക്കുന്ന ഗുല്‍മോഹറുകള്‍ അല്ലെ പ്രണയത്തിനെ പൂക്കളാവുക?”
എനിക്ക് എതിരഭിപ്രായങ്ങള്‍ഇല്-ലായിരുന്ന
“നീ വളരെ സുന്ദരിയാണ്”
ഒരു കടലോളം പ്രണയം കണ്ണുകളില്‍ നിറച്ച് , മനം നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ ചോദിച്ചു...
“ശരിക്കും?”...
വിഡ്ഢിക്കുശ്മാണ്ടം..-.. അതിനുമാത്രം അവള്‍ക്ക് എതിരഭിപ്രായങ്ങള്‍ ഇല്ലായിരുന്നു......
പ്രണയ സൌഹൃദങ്ങള്‍..
“ഡാ ചെക്കാ..”
“എന്ത്യേ?”
“നിന്നോടൊരു കാര്യം ചോദിക്കട്ടെ?”
“ഉം”
“നീ എന്തെ സൌഹൃദങ്ങളെ കുറിച്ച് എഴുതാതെ എപ്പോഴും പ്രണയത്തെ കുറിച്ച് മാത്രം എഴുതുന്നത്?
”
അപ്പോഴാണ് ഞാനും ആലോചിച്ചത്... ഞാന്‍ എന്തെ ഇതുവരെ സൌഹൃദങ്ങളെ കുറിച്ച് എഴുതാതിരുന്നത്? എന്നാല്‍ പിന്നെ സോഹൃദങ്ങളെ കുറിച്ച് എഴുതാം... പക്ഷെ ആരെക്കുറിച് .. എങ്ങനെ....? എവിടെ നിന്ന് തുടങ്ങണം?
ട്യുഷന് പഠിക്കുമ്പോ മുന്‍ബെഞ്ചില്‍ ഇരുന്ന പെന്കുട്ടിയ്ടെ ഷര്‍ട്ട്‌ഇല്‍ മഷി കുടഞ്ഞിട്ടു ഓടിപ്പോയ കൂട്ടുകാരനെ കുറിച്ചോ അതോ സ്കൂള്‍ കാലം മുഴുവന്‍ ഒരുമിച്ചു ഉണ്ടായിരുന്ന കൂട്ടുകാരിയെ കുറിച്ചോ ?
വാട്ടിയ വാഴയിലയില്‍ കൊണ്ട് പോകുന്ന ചോറും തേങ്ങ ചമ്മന്തിയും, ഉച്ചക്ക് എല്ലാവരും ഒത്തുകൂടി ബെഞ്ചുകള്‍ കൂട്ടിയിട്ട് എല്ലാ ചോറൂപോതികളും ഒരുമിച്ചു കൂട്ടി, വട്ടം കൂടി ഒരുമിച്ചു കയ്യിട്ടു വാരി കഴിച്ച ചങ്ങാതിക്കൂട്ടത്തെ കുറിച്ച് എഴുതണോ?
അതോ.. കൊടകര ഷഷ്ടിക്കും പിന്നെ സച്ചിന്റെ ബാറ്റിംഗ് കാണാനും ക്ലാസ്സ് കട്ട് ചെയ്തു പോകാനും സമരദിവസങ്ങള്‍ ഗ്രൗണ്ടില്‍ ആഘോഷമാക്കാനും മരോട്ടിച്ചാല്‍ പോയി നീന്താനും നൂണ്‍ ഷോ ക്ക് കയറി തിയറ്ററില്‍ ഇരുന്നു ചോറ് ഉണ്ണാനും എന്നും കൂടെ ഉണ്ടായിരുന്ന “loveable idiots” നെ കുറിച്ച് എഴുതണോ?
പൂനെ മഹാനഗരതിലെക്ക് ചേക്കേറിയപ്പോള്‍ ഒരു കുടുംബം പോലെ കഴിഞ്ഞ, ഏതു ആഘോഷത്തിനും ഷെയര്‍ ഇടുന്ന “BRO” സ്നേ കുറിച്ച് എഴുതണോ ? ഇനി ഒരിക്കലും കാണില്ലന്നു കരുതിയിട്ടും ഓണ്‍ലൈനിലൂടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ “പരിചയക്കാരെ” കുറിച്ച് എഴുതണോ? അക്ഷരങ്ങളിലൂടെ മാത്രം കണ്ട, സ്നേഹിതരെ കുറിച്ച് എഴുതണോ?
“നീ എന്താ ആലോചിക്കുന്നത്?”
“ഞാന്‍ സൌഹൃദങ്ങളെ കുറിച്ച് ഓര്‍ക്കുകയായിരുന്നു ... സൌഹൃദങ്ങളെ കുറിച്ച് എഴുതാന്‍... എന്തോ പറ്റുന്നില്ല....”
“അതെന്തേ?”
“സൌഹൃദങ്ങളെ കുറിച്ച് സത്യം മാത്രമേ എഴുതാന്‍ പറ്റൂ... കള്ളങ്ങള്‍ എഴുതല്‍ ശരിയാവില്ല.. ഒന്ന് ആലോചിച്ചാല്‍... നമ്മള്‍ക്ക് എത്രതോളം ആത്മര്തത ഉണ്ട് നമ്മുടെ സൌഹൃദങ്ങളില്‍? ഏതെങ്കിലും സുഹൃത്തിനു വേണ്ടി ഞാന്‍ ഇതുവരെ ഒന്നും തന്നെ നഷ്ടപ്പെടുത്തിയിട്ടി-ല്ല... എല്ലാം അവരെ കൊണ്ട് നേടിയിട്ടെ ഉള്ളു...”
“അങ്ങനെ ഒരു കണക്കെടുപ്പ് ആവശ്യമുണ്ടോ?”
“ഇല്ലായിരിക്കും.... പക്ഷെ സ്വയം ഒന്ന് ആലോചിക്കുമ്പോള്‍....-... വേണ്ട എഴുത്തില്‍ എങ്കിലും ഒരു ആത്മാര്‍ത്ഥത പുലര്‍ത്തണം... അങ്ങനെ വാക്കുകള്‍ കിട്ടുമ്പോള്‍ എഴുതാം. ചങ്ങാതിമാരോട് എന്തിനാ കള്ളം പറയുന്നത്?”
“പ്രണയത്തെ കുറിച്ച് പറയാന്‍ നൂറു നാവാണല്ലോ “
“ എടി മണുങ്ങൂസെ പ്രണയത്തെ കുറിച്ച് എന്ത് കള്ളങ്ങളും എഴുതാം ... നുണകളെ.. സുന്ദരമായ നുണകളെ... ഭാവനയെന്ന പേരില്‍ എന്തും എഴുതി കൂട്ടിക്കൂടെ? നിന്റെ ഉണ്ടക്കണ്ണുകളെ വെള്ളാരം കല്ലുകള്‍ എന്ന് വിളിച്ചൂടെ? മത്തങ്ങാ കവിളിനെ തക്കാളിക്കവിള്‍ എന്ന് പറഞ്ഞൂടെ? അങ്ങനെ എന്തൊക്കെ കള്ളങ്ങള്‍ പ്രണയത്തില്‍ എഴുതാം.. പറയാം ...”
“ അപ്പൊ ന്നോട് പറഞ്ഞത് മുഴുവന്‍ കള്ളമായിരുന്നല്ലേ ?”
പെട്ടെന്ന് പറഞ്ഞ അബദ്ധത്തിന്റെ ആഴം എനിക്ക് അപ്പോഴാണ് മനസ്സിലായത്... ഒരു കാലവര്‍ഷ കാലത്തിന്റെ മേഘങ്ങള്‍ മുഴുവന്‍ അവളുടെ മുഖത്ത് നിറഞ്ഞു... ഏതു നിമിഷവും മിന്നലോടുകൂടിയ മഴ പെയ്യുമെന്ന് തോന്നി... മരുക്കാറ്റില്‍ മണല്‍ പറക്കുന്നത് പോലെ ഏതു നിമിഷവും അവളുടെ കയ്യിലെ സ്നാക്ക്സ് അന്തരീക്ഷത്തിലേക്ക് പറക്കുമെന്ന് എനിക്ക് തോന്നി...
ഉടന്‍ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍...-.....
“നിന്നോട് ഞാന്‍ എങ്ങനെ കള്ളം പറയും? മറ്റാരെക്കാളും ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ആയതു കൊണ്ടല്ലേ നിന്നെ ഞാന്‍ പ്രണയിച്ചത്....”
പ്രണയമായാലും സൌഹൃദമായാലും നമ്മുടെ സമാധാനമല്ലേ ഏറ്റവും വലുത് ???......
സുഹൃത്തിന്
ഇന്ന് ഞാന്‍സൌഹൃദത്തെ പറ്റി പറയാം.. ഒരു സുഹൃത്തിനെ പറ്റി.... ഏകദേശം മൂന്ന് വര്‍ഷം മുന്പ്... പുളിയനത്തു നിന്ന് പൂനെ യിലേക്ക് പറിച്ചു നടപ്പെട്ട കാലം... നഷ്ടമായ സൌഹൃദങ്ങള് facebook ലൂടെ തിരിച്ചു കിട്ടിക്കൊണ്ടിരുന്ന കാലം.... വരുന്ന റിക്വസ്റ്റ്കളില്‍ഏതെ-ങ്കിലുമൊക
ഓണത്തിന് അവധിക്ക് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തില്‍ആയിരുന്-നു ഞാന്‍... പൂനെ മലയാളികള്‍ക്ക് ലഭിച്ച ഏറ്റവും നല്ല ഭാഗ്യം ആണല്ലോ “എറണാകുളം- പൂനെ പൂര്‍ണ എക്സ്പ്രസ്സ്”... ഞാന്‍ പൂര്‍ണയ്ക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോള്‍അവള്-ചോദിച്ചു
“ഡാ നമ്മുക്കൊന്ന് മീറ്റ്‌ചെയ്താലോ?”
എനിക്ക് എതിരഭിപ്രായം ഇല്ലായിരുന്നു... അവള്‍അന്ന് ബെല്‍ഗാമില്‍ആയിരുന്ന-ു പഠിച്ചു കൊണ്ടിരുന്നത് പഴയ സുഹൃത്തുക്കളെ കാണാന്‍പറ്റുക ... ഒരു ഭാഗ്യമല്ലേ ... ഞാനും സമ്മതിച്ചു... ശനിയാഴ്ച രാത്രി 11 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍പിറ്റേന്ന് കാലത്ത് ആണ് ബെല്‍ഗാമില്‍ എത്തുക... കൂടെ പഠിച്ച ആള്‍ആയതുകൊണ്ട് ഞാന്‍അത്ര വല്ല്യ excitement ഇല്‍ഒന്നും അല്ലായിരുന്നു... ഒന്ന് കാണുക എന്നല്ലാതെ....
വല്ല്യ പ്രശ്നങ്ങള്‍ഒന്നും ഇല്ലാതെ കൃത്യം സമയത്ത് തന്നെ “പൂര്‍ണക്കുട്ടി” എന്നെ ബെല്‍ഗാം സ്റ്റേഷനില്‍ എത്തിച്ചു... വല്യ കാര്യമായി ലേറ്റ് ആകാത്ത ഒരു ട്രെയിന്‍പൂര്‍ണ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. തിരക്കേറിയ ആ സ്റ്റേഷനില്‍പത്തുമിന-ുട്ടോളം സ്റ്റോപ്പ്‌ഉണ്ടായിരു-ന്നു ... ഒരുപാട് യാത്രക്കാര്‍ക്കിടയില-്‍... നീണ്ട വടാപാവ് വിളികള്‍ക്കിടയില്‍..-.. ആള്‍ക്കാരെ ഉന്തിത്തള്ളി നീങ്ങുന്ന പോര്ട്ടര്‍മാര്കിടയില-്‍... ബെല്‍ഗാമില്‍ വെച്ച് ഞങ്ങള്‍പരസ്പരം കണ്ടു.. സംസാരിച്ചു...
ട്രെയിന്‍നീങ്ങാനുള്ള-സമയം ആയി തുടങ്ങി.... ഇടയ്ക്ക് വിളിക്കാം എന്ന് യാത്ര പറഞ്ഞു ട്രെയിനിലേക്ക് മടങ്ങുമ്പോള്‍അവള്‍ബാ-ഗില്നിന്
“വീട്ടിലേക്കുള്ള പാര്‍സല്‍ആണോ” ഞാന്‍ചോദിച്ചു..
“ അല്ലേടാ .. ഇത് നിനക്കുള്ളതാണ്...”
“എനിക്കോ?”
“അതെ.. ഒരു കുഞ്ഞു സമ്മാനം... നമ്മുടെ ഈ കൂടിക്കാഴ്ചയുടെ ഓര്‍മ്മയ്ക്ക്”
പെട്ടെന്ന്‍എനിക്കൊന്-നും മിണ്ടാന്‍പറ്റിയില്ല.-.... പിന്നെ ചോദിച്ചു ...
“എന്തിനാ നീ ഇതൊക്കെ വാങ്ങിയെ?”
“ഒരു രസം”
“ സത്യത്തില്‍ഇങ്ങനെ ഒരു കാര്യം ഞാന്‍പ്രതീക്ഷിച്ചില്-ല... അതുകൊണ്ട് തന്നെ ഞാന്‍ഒന്നും വാങ്ങിയിട്ടും ഇല്ല ഇഷ്ടാ......”
“അതൊന്നും സാരമില്ലെടാ”
അവള്‍അങ്ങനെ പറഞ്ഞെങ്കിലും എനിക്ക് ആകെ എന്തോ പോലെ ആയി...
“ ഇനി എന്നെങ്കിലും പരസ്പരം കാണുന്നുണ്ടെങ്കില്‍.-.. അന്ന് ഇതേ പോലെ ഒരു സമ്മാനം നിനക്ക് പ്രതീക്ഷിക്കാം...”
ഒന്നും പറയാതെ അവള്‍ഒന്ന്‍ചിരിച്ചു.-. അപ്പോള്‍തന്നെ ട്രെയിന്‍കൂകി വിളിച്ചു... ഞാന്‍കാര്യം സീരിയസ് ആയി പറഞ്ഞതാണെങ്കിലും....-ആ സമയത്ത് ആ ട്രെയിന്‍നീങ്ങി തുടങ്ങിയ്യില്ലായിരുന-്നുവെങ്കി
സമ്മാനങ്ങള്‍എത്ര ചെറുത്‌തന്നെ ആണെങ്കിലും.... അത് വിലമതിക്കാനാവാത്തതാണ-്.. അത് ഏറ്റവും പ്രിയപ്പെട്ടതുമാണ്..-സമ്മാനങ്ങ
പ്രിയപ്പെട്ട സുഹൃത്തേ.... നിനക്കൊരായിരം മംഗളാശംസകള്‍ഹൃദയപൂര്-വം നേരുന്നു... ഒരു സമ്മാനം കടം ഉണ്ടായിരുന്നു... നാട്ടില്‍ഇല്ലാത്തതുക-ൊണ്ട് അത് വിവാഹസമ്മാനം ആയിട്ടും തരാന്‍പറ്റുന്നില്ല..-.
നില്‍ക്കട്ടെ ആ കടം അങ്ങനെ തന്നെ.....
ചില കടങ്ങള്‍വീട്ടാന്‍ഉള്-ളതല്ല...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...