കവിത
ഒരു കവിത എഴുതണം
വൃത്തങ്ങള്‍ വൃത്തികേടാക്കാത്ത
അലങ്കാരങ്ങള്‍ അലങ്കോലപ്പെടുത്താത്ത
ലക്ഷണങ്ങള്‍ അപലക്ഷണമാവാത്ത
ഒരു മനോഹരമായ കവിത
ഒരേ ഒരു വായനക്കാരിക്ക് വേണ്ടി
മാത്രമെഴുതുന്ന കവിത
പെങ്ങളിലകള്‍
സ്നേഹിക്കാനും
തല്ലുപിടിക്കാനും
ചീത്ത പറയാനും
കളിയാക്കാനും
വഴക്കുണ്ടാക്കാനും
സങ്കടം പറയാനും
ചില പെങ്ങളിലകള്‍
(inspired from d famous one)
മയില്‍പീലി
മാനം കാണാതെ സൂക്ഷിച്ചാല്‍
മയില്‍പീലി പെറ്റ് കൂട്ടുമെന്ന്
അവളോട് കള്ളം പറഞ്ഞത് ഞാനാണ്
ആലിന്റെ തളിരില ആയിരത്തൊന്നു
ദിനങ്ങള്‍ ഉണക്കി സൂക്ഷിച്ചാല്‍...
അതില്‍ “കണ്ണനെ” കാണാമേന്നെന്നോട്
കള്ളം പറഞ്ഞത് അവളുമാണ്
ഓര്‍മക്കുറിപ്പുകളുടെ ഇതളുകളില്‍
ആയിരത്തൊന്നു ദിനവും കഴിഞ്ഞു
കണ്ണനെ കാത്തിരിക്കുന്നുണ്ട് ഒരു തളിരില
മാനം കാണാതിരുന്നിട്ടും മയില്‍പീലി
പെറ്റ് കൂട്ടിയില്ലെങ്കിലും ഒരുമിച്ചൊരു
ജീവിതമെന്ന കനവുകളെ
അവളിന്നും പെറ്റ് കൂട്ടുന്നുണ്ട്....
ശ്മശാനങ്ങളിലെ ആള്‍ക്കൂട്ടങ്ങള്‍.
ഒരിക്കല്‍
എന്റെ അനുവാദമില്ലാതെ..
ഞാന്‍ വഴി പറയാതെ ...
നീ എന്റെ വീട്ടിലെക്കെത്തും
നിന്റെ വരവിനെ
ആരും പ്രശ്നമാക്കാതെ ....
ആരും ഗൌനിക്കാതെ
നീയൊരു കാഴ്ചക്കാരിയാകും
അന്ന് ഒരുപക്ഷെ നിന്റെ
കണ്ണുകളിലെ ഡാമുകള്‍
എനിക്ക് വേണ്ടി തുറക്കപ്പെടും ..
അപ്പോള്‍ മാത്രമാകും
ഒരിക്കലെങ്കിലും തുറന്നു
പറയാത്ത പ്രണയത്തിന്റെ പേരില്‍
നിനക്ക് സ്വയം കുറ്റബോധം തോന്നുക
ഞാനപ്പോഴും നിശബ്ദനയിരിക്കും
നിന്റെ മൌനങ്ങളെ നേരിടാനില്ലാതെ
സൗഹൃദത്തിന്റെ മുഖംമൂടിയില്ലാതെ
വെറുമൊരു "ഞാന്‍" മാത്രമായിരിക്കും
സത്യങ്ങള്‍
ചില സത്യങ്ങളുണ്ട്
ശരീരത്തിന്...
എത്ര വെള്ളം കുടിച്ചാലും
നിറം മാറാത്തവ
മുറിവുകളിലൂടെ ഒഴുകി
വേദനിപ്പിക്കുന്നവ
ചില ബന്ധങ്ങള്പോലെ
പ്രണയങ്ങള്പോലെ...
ചില സത്യങ്ങളുണ്ട്
ശരീരത്തിന്....
കുടിക്കുന്ന വെള്ളത്തോടൊപ്പം
നിറം മാറുന്നവ
ഒഴിവാക്കലുകള് അനിവാര്യ-
മായ മാലിന്യങ്ങള്‍
ചില ബന്ധങ്ങള്പോലെ
പ്രണയങ്ങള്പോലെ...
ഇത്ര ലളിതമായി ശരീരം പുനരാ-
വിഷ്കരിക്കുന്നു ബന്ധങ്ങളെ...
പ്രണയങ്ങളെ ...
ഒരു കവിത എഴുതണം
വൃത്തങ്ങള്‍ വൃത്തികേടാക്കാത്ത
അലങ്കാരങ്ങള്‍ അലങ്കോലപ്പെടുത്താത്ത
ലക്ഷണങ്ങള്‍ അപലക്ഷണമാവാത്ത
ഒരു മനോഹരമായ കവിത
ഒരേ ഒരു വായനക്കാരിക്ക് വേണ്ടി
മാത്രമെഴുതുന്ന കവിത
പെങ്ങളിലകള്‍
സ്നേഹിക്കാനും
തല്ലുപിടിക്കാനും
ചീത്ത പറയാനും
കളിയാക്കാനും
വഴക്കുണ്ടാക്കാനും
സങ്കടം പറയാനും
ചില പെങ്ങളിലകള്‍
(inspired from d famous one)
മയില്‍പീലി
മാനം കാണാതെ സൂക്ഷിച്ചാല്‍
മയില്‍പീലി പെറ്റ് കൂട്ടുമെന്ന്
അവളോട് കള്ളം പറഞ്ഞത് ഞാനാണ്
ആലിന്റെ തളിരില ആയിരത്തൊന്നു
ദിനങ്ങള്‍ ഉണക്കി സൂക്ഷിച്ചാല്‍...
അതില്‍ “കണ്ണനെ” കാണാമേന്നെന്നോട്
കള്ളം പറഞ്ഞത് അവളുമാണ്
ഓര്‍മക്കുറിപ്പുകളുടെ ഇതളുകളില്‍
ആയിരത്തൊന്നു ദിനവും കഴിഞ്ഞു
കണ്ണനെ കാത്തിരിക്കുന്നുണ്ട് ഒരു തളിരില
മാനം കാണാതിരുന്നിട്ടും മയില്‍പീലി
പെറ്റ് കൂട്ടിയില്ലെങ്കിലും ഒരുമിച്ചൊരു
ജീവിതമെന്ന കനവുകളെ
അവളിന്നും പെറ്റ് കൂട്ടുന്നുണ്ട്....
ശ്മശാനങ്ങളിലെ ആള്‍ക്കൂട്ടങ്ങള്‍.
ഒരിക്കല്‍
എന്റെ അനുവാദമില്ലാതെ..
ഞാന്‍ വഴി പറയാതെ ...
നീ എന്റെ വീട്ടിലെക്കെത്തും
നിന്റെ വരവിനെ
ആരും പ്രശ്നമാക്കാതെ ....
ആരും ഗൌനിക്കാതെ
നീയൊരു കാഴ്ചക്കാരിയാകും
അന്ന് ഒരുപക്ഷെ നിന്റെ
കണ്ണുകളിലെ ഡാമുകള്‍
എനിക്ക് വേണ്ടി തുറക്കപ്പെടും ..
അപ്പോള്‍ മാത്രമാകും
ഒരിക്കലെങ്കിലും തുറന്നു
പറയാത്ത പ്രണയത്തിന്റെ പേരില്‍
നിനക്ക് സ്വയം കുറ്റബോധം തോന്നുക
ഞാനപ്പോഴും നിശബ്ദനയിരിക്കും
നിന്റെ മൌനങ്ങളെ നേരിടാനില്ലാതെ
സൗഹൃദത്തിന്റെ മുഖംമൂടിയില്ലാതെ
വെറുമൊരു "ഞാന്‍" മാത്രമായിരിക്കും
സത്യങ്ങള്‍
ചില സത്യങ്ങളുണ്ട്
ശരീരത്തിന്...
എത്ര വെള്ളം കുടിച്ചാലും
നിറം മാറാത്തവ
മുറിവുകളിലൂടെ ഒഴുകി
വേദനിപ്പിക്കുന്നവ
ചില ബന്ധങ്ങള്പോലെ
പ്രണയങ്ങള്പോലെ...
ചില സത്യങ്ങളുണ്ട്
ശരീരത്തിന്....
കുടിക്കുന്ന വെള്ളത്തോടൊപ്പം
നിറം മാറുന്നവ
ഒഴിവാക്കലുകള് അനിവാര്യ-
മായ മാലിന്യങ്ങള്‍
ചില ബന്ധങ്ങള്പോലെ
പ്രണയങ്ങള്പോലെ...
ഇത്ര ലളിതമായി ശരീരം പുനരാ-
വിഷ്കരിക്കുന്നു ബന്ധങ്ങളെ...
പ്രണയങ്ങളെ ...
ഒരേയൊരു വായനക്കാരിക്ക് വേണ്ടി എഴുതുന്ന കവിതകള്‍ വായിക്കുന്നത് മോശമല്ലേ?
മറുപടിഇല്ലാതാക്കൂഞാന് ആ ടൈപ്പല്ല
എന്നിട്ട് ബാക്കി വായിച്ചില്ലേ??? അയ്യോ.... ചതി ആയോ???
മറുപടിഇല്ലാതാക്കൂകവിതകള് എല്ലാം ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഎല്ലാം കൂടി ഒന്നിച്ചു പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ല ,,,ഓരോന്നിനും വായിക്കപ്പെടാനായി വേറെ വേറെ സ്ഥലം കൊടുക്കണമായിരുന്നു ...നന്നായിട്ടുണ്ട് ..ആശംസകള്‍
മറുപടിഇല്ലാതാക്കൂപ്രവീണ് ഭായ്... ഇതൊക്കെ fb സ്റ്റാറ്റസ് ആണ്.... ഒന്ന് രണ്ടെണ്ണം എടുത്തു ഒരു പോസ്റ്റ് ആക്കി എന്നെ ഉള്ളു..
മറുപടിഇല്ലാതാക്കൂഅസ്സലായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂചിലത് ഗൃഹാതുരത നല്കി.. ചിലത് വേദനയും..
മറുപടിഇല്ലാതാക്കൂഇഷ്ടമായി.. ആശംസകൾ
എല്ലാം നല്ല കവിതകൾ. ഇഷ്ടമായി...
മറുപടിഇല്ലാതാക്കൂകവിതകള് നന്നായി
മറുപടിഇല്ലാതാക്കൂകൊള്ളാം. നന്നായിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂഒക്കെ നല്ല കവിതകൾ ആണല്ലോ ... തുടരുക ഈ എഴുത്ത് ..ആശംസകളോടെ
മറുപടിഇല്ലാതാക്കൂനന്ദി പ്രിയരേ
മറുപടിഇല്ലാതാക്കൂ