2014, ഏപ്രിൽ 1, ചൊവ്വാഴ്ച

Random Thoughts 2


ഇതളുകള്‍

നിന്നെക്കുറിച്ചു എഴുതി തുടങ്ങിയത് 
ആദ്യ പേജുകളില്ആയിരുന്നു....

അവസാന പേജുകളില്നിന്ന്
എന്നെക്കുറിച്ചും.......

ഇപ്പോഴും വലിച്ചു കീറാത്ത
നടുപെജുകള്നമ്മുക്കിടയില്ഇന്നും..........


തിരിച്ചറിവുകള്‍"

ചില അറിവുകള്
നമ്മള്വളരെ വൈകി .
അറിയുന്നത് കൊണ്ടാകും 
അവയെ നമ്മള്
തിരിച്ചറിവുകള്"
എന്ന് പറയുന്നത്....

നരകം


ഭൂമി ഒരു നരകമാണ്. 
തല കീഴായി തൂക്കിയിട്ടു വളര്ത്തി, 
കല്ലെറിഞ്ഞു വീഴ്ത്തി, 
തല ഉരിച്ചെടുത്തതും പോരാതെ, 
ചുട്ടെരിച്ചതും, പിന്നെ തല്ലി-
പ്പോളിക്കുകയും ചെയ്യപ്പെട്ടെ 
കശുവണ്ടി ചൊല്ലി
ഭൂമി ഒരു നരകമാണ്...


കിണര്‍

പ്രായം തികഞ്ഞിട്ടും 
കെട്ടിക്കാന്ആളില്ലാതെ 
പുര നിറഞ്ഞുനില്പുണ്ട് 
തൊടിയിലൊരു പൊട്ടക്കിണര്...

തുകല്‍


വീഥിയില്, പായുന്ന ടയറുകള് 
ഒരു തുകലുപോല്പരത്തിയെ-
-
ടുക്കുന്നുണ്ട്, ഇന്നലെകളില്,
കാണുമ്പോള്കുരച്ചടുതെത്തിയ 
നായക്കുട്ടിയെ.......

അരണ

ഏറ്റവും മനോഹരമായ
മറവികളിലോന്നാണ്
അരണയുടെത്.

ഇരയുടെ ശരീരത്തിലേക്ക്
വിഷപ്പല്ലുകള്
ആഞ്ഞിറക്കുന്നതിനു മുന്പ്
ദൈവം സൃഷ്ടിച്ച
മനോഹരമായ മറവി...

മനുഷ്യനു നല്കാന്

മറന്നു പോയൊരു മറവി”.

14 അഭിപ്രായങ്ങൾ:

  1. അവസാന മൂന്നു കവിതകൾ മോശമില്ല.

    അരണയ്ക്ക് വിഷമില്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. അങ്ങനെയായാൽ ആ കവിതയുടെ ഭംഗി കുറയും.

    മറുപടിഇല്ലാതാക്കൂ
  2. ഇതില്‍ കൂടുതല്‍ നന്നായിട്ടെഴുതുന്നത് എങ്ങിനെയാണ്.. കറുകയിട്ടു വാറ്റിയ കുറുകയരി പോലെ...rr

    മറുപടിഇല്ലാതാക്കൂ
  3. സമകാലിക ലോകത്തെ ഓർമ്മപ്പെടുത്തുന്ന വരികൾ.

    മറുപടിഇല്ലാതാക്കൂ
  4. പ്രായം തികഞ്ഞിട്ടും
    കെട്ടിക്കാന്‍ആളില്ലാതെ
    “പുര നിറഞ്ഞു” നില്പുണ്ട്
    തൊടിയിലൊരു പൊട്ടക്കിണര്‍.. നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...