2014, ജനുവരി 3, വെള്ളിയാഴ്‌ച

Random Thoughts...


                      ബലൂണ്‍


                   
..             ഒരു ചുംബനം മതി പെണ്ണെ
              നിന്നെ ഗര്‍ഭിണിയാക്കാന്‍....

                       ഷവര്‍
              ഓരോ ഷവറും ഓരോ മഴയെ ഒളിപ്പിക്കുന്നു..
              ആവശ്യമുള്ളപ്പോള്‍ മാത്രം പെയ്യാന്‍ വേണ്ടി...

                      ക്ലോക്ക്
                     
             ഇടെക്കെപ്പോഴോ വിശ്രമിക്കാന്‍ കൊതിക്കുന്നു
             ഇടവേളകള്‍ ഇല്ലാത്ത ക്ലോക്ക്
 
                                                               ചെരുപ്പ് 


            
            ദേവാലയമുറ്റത്ത് സമരം നടത്തുന്നു
            പ്രവേശനം നിഷേധിക്കപ്പെട്ട ചെരുപ്പുകള്‍ 
                     
                    ഇരട്ടവരി

           ജീവിതം മനോഹരമാക്കിയ ആദ്യ
           ഇരട്ടവരിയാണ് അച്ഛനും അമ്മയും

                    ചിതാഭസ്മം
            
           അഞ്ചടിയോളം പോന്ന മനുഷ്യരെ
           അഞ്ചിഞ്ചോളം പോന്ന കുടത്തിലേക്ക്
           മാറ്റുമ്പോള് അവര്ക്ക് ലഭിക്കുന്ന
           പേരാണത്രേ ചിതാഭസ്മം

കരട്

നാം എന്നും പരസ്പരം കണ്ണുകളില്‍-
പോയ കരടുകളായിരുന്നു

അപ്രതീക്ഷിതമായി അരികിലെത്തി,
അനുവാദമില്ലാതെ മനസ്സിലേക്ക് കേറാന്‍
ശ്രമിച്ചു ,കണ്ണുകളെ കലങ്ങി ചുവപ്പിച്ചു
കടന്നു പോയൊരു കരടായിരുന്നു നിനക്ക് ഞാന്‍....

എനിക്ക് നീയോ???? കണ്ണുകളുടെ ഓരോ-
ഇമചിമ്മലിലും വേദനയോടെ ഒര്മിപ്പിക്കപ്പെടുന്നു നീ


വിലാപയാത്ര

കൊല്ലപ്പെട്ടത് ഭൂമിയായിരുന്നു
കൊല ചെയ്തവരും കൂട്ട് നിന്നവരും
ശക്തരായിരുന്നു , അതുകൊണ്ട്
പരാതികളോ പ്രതിഷേധങ്ങളോ
ഉണ്ടായില്ല. മൃതശരീരത്തെ-
മരമായും മണലായും മണ്ണായും
പുഴയായും പറക്കല്ലായും വേര്‍തിരിച്ചു.
മൃതശരീരവും പേറി ടിപ്പറുകളുടെ
വിലാപയാത്ര ആരംഭിച്ചു.....
സ്കൂള്‍ തുറക്കുന്നതും അടക്കുന്നതുമായ
നേരത്ത് പൊതുദര്‍ശനമുണ്ടായിരുന്നു...
ആരും കരഞ്ഞില്ല നീയും ഞാനും.....
നീ വീട് പണിയുന്ന തിരക്കിലായിരുന്നു...
ഞാന്‍ മതില് കെട്ടുന്നതിന്റെയും....

   
( ഫേസ്ബുക്ക് സ്റ്റാറ്റസ് ആയി വായിച്ചവര്‍ക്ക് നന്ദി..... എല്ലാം ഒന്ന് ഒരുമിച്ചു കോര്‍ത്ത്‌ വെച്ചു എന്നെ ഉള്ളു..)