എന്നെക്കുറിച്ച് ...

ഞാനിപ്പോള്‍ ഒരു തീരത്തിലാണ് .
എനിക്ക് മുമ്പേ പോയവര്‍ സ്വന്തം കാല്പാടുകള്‍
അവശേഷിപ്പിച്ചു പോയ ഒരു തീരത്ത് ...
അതിലുടെ ഞാനും പിച്ച വെക്കുന്നു ...
തെളിച്ചമുള്ള ഒരുപാട് ഓര്‍മ്മകളും
ദുര്‍ബലമായ കാലുകളുമായ് ...
തെളിച്ചമില്ലാത്ത കാല്പ്പാടുകളുമായ്...

 എന്നെക്കുറിച്ച് ...
ഇതില്‍ വരികളില്‍ ഒളിപ്പിച്ചിരിക്കുന്ന ആരുമറിയാത്ത പ്രണയം കാണാം . ഒരുപാട് നൊമ്പരങ്ങള്‍ കാണാം . കുറേ പൊട്ടത്തരങ്ങള്‍ കാണാം . ഒരുപക്ഷെ നിങ്ങള്‍ അതു കാണുമ്പൊള്‍ , മനസ്സിലാക്കുന്നത് എന്നെത്തന്നെയാണ് . അവസരങ്ങള്‍വെട്ടിപ്പിടിക്കുന്ന യുവതലമുറയില്‍ തേടിവന്ന അവസരങ്ങള്‍ പാഴാക്കുന്ന ചെറിയഒരു ഭാഗത്തിന്റ്റെ പ്രതിനിധി.....

ഒരു തവണയെങ്കിലും വിജയിച്ചിരുന്നുവെങ്കില്‍ .... പ്രവാസിയാകാതെ രക്ഷപ്പെടുമായിരുന്ന ഒരു മലയാളി

2 അഭിപ്രായങ്ങൾ:

  1. എന്റെയുള്ളിൽ കലങ്ങിത്തെളിഞ്ഞതെല്ലാം നീ വീണ്ടും കലക്കി!
    നീ പുലിയാടാ! പുളി! - Uncle J@X

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...