2013, മാർച്ച് 30, ശനിയാഴ്‌ച

നിരോധനം

എല്ലാം നിരോധിക്കട്ടെ . വാട്ട്സ് ആപ്പും സ്കൈപ്പും നിംബസും നെറ്റ്കാളിങ്ങും ­ ഫ്രീവിസയും അങ്ങനെഎല്ലാ കുണ്ടാമണ്ടികളും ­ നിരോധിക്കട്ടെ . രാജ്യം വീണ്ടും വര്‍ഷങ്ങള്‍ പുറകിലോട്ട് പോകട്ടെ . പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കട്ടെ .

സ്വദേശികള്‍ കൂടുതല്‍ ജോലിക്ക് വരട്ടെ . ഇതുവരെ ഭരിച്ചു ശീലിച്ചവര്‍ ഇനി പണിയെടുക്കുമെങ്കില്‍ ?? നല്ലതാണ് . മേലനങ്ങി പണിയെടുക്കുമ്പോളേ കൊളയും ഈത്തപ്പഴവും തിന്നു ചീര്‍ത്ത ശരീരങ്ങളില്‍ നിന്ന് വിയര്‍പ്പു പൊടിയു . അപ്പോഴേ വികസ്വര ഏഷ്യന്‍ രാജ്യങ്ങളുടെ വില അറബ് രാജ്യങ്ങളറിയു . GCC രാജ്യങ്ങള്‍ മാത്രമല്ല ലോകം എന്ന് അറബ് രാജ്യങ്ങള്‍ തിരിച്ചറിയൂ .


വീട്ടുകാരോടും കൂട്ടുകാരോടും - ഇനി ഫോണ്‍വിളിയൊന്നുമില്ല . ഞാന്‍ പഴമയിലേക്ക് മടങ്ങുന്നു . ചന്തൂനെ തോപ്പിക്കാനാവില ­്ല അറബിച്ചേട്ടന്‍മാരേ . ചന്തു ഇനി വീട്ടിലോട്ട് കത്ത് അയക്കുകയേ ചെയ്യൂ . ഡിങ്ക ഡിങ്കാ....

2013, മാർച്ച് 29, വെള്ളിയാഴ്‌ച

FREE VISA

എന്റ്റെ പ്രണയവും കുടിയൊഴിപ്പിക്ക ­പ്പെടാം .
 കാരണം അതുമോരു ഫ്രീവിസയാണ് .
 ( വാല്‍ക്കഷണം (കടപ്പാട്- അന്‍സി) :
ദുബായ്ക്കൊരു വിസിറ്റിങ്ങ് വിസ കീട്ടുമൊ ആവൊ ?)

2013, മാർച്ച് 27, ബുധനാഴ്‌ച

എന്റ്റെ പ്രണയത്തിന്റ്റെ മരണം

"മണ്ണില്‍ പതിക്കുന്ന മഴത്തുള്ളികള്‍

എന്റ്റെ മനസ്സിലൊരു വരി പോലും

ജനിപ്പിക്കുന്നില്ലെങ്കില്‍

പ്രിയെ നീ അറിയുക എന്നിലെ

പ്രണയം മുഴുവനും മരിച്ചിരിക്കുന്നു"

2013, മാർച്ച് 25, തിങ്കളാഴ്‌ച

ഒരു കുഞ്ഞ് ശലഭത്തിനായ്

വസന്തമെന്ന് നിനച്ച് വഴി തെറ്റി വന്നൊരു ശലഭം

വേനലിന്‍ പാപം താങ്ങുവാനാകാതെ തളര്‍ന്നു വീണു .

നല്കുവാനില്ല ഒരു കൊച്ച്പൂക്കാലവുമൊരു കാറ്റു-
മൊരു തുള്ളിയുമീ മഴയൊഴിഞ്ഞ് പോയൊരി മണ്ണിന് .

ഏകിയില്ല ഒരു കുഞ്ഞ്സാന്ത്വനവും ഗഗനസീമയിലെ പോക്കുവെയില്‍ .

നല്കിയില്ല ഇത്തിരി തണല്‍ ഇത്തിരിപോന്ന പുല്ലുപോലും

നഷ്ടമായതൊരു ജീവനിവിടെ ആര്‍ക്കാണ് കുറ്റം ???
വെയിലിനൊ കാറ്റിനൊ അതൊ നമ്മള്‍ക്കുതന്നെയൊ???

2013, മാർച്ച് 20, ബുധനാഴ്‌ച

പെയ്തൊഴിയാന്‍ കാത്തു നിക്കുന്ന മഴ

മാനം നിറഞ്ഞ്
മനം നിറയ്ക്കാതെ
പറഞ്ഞു തീരാതെ പെയ്തൊഴിയുന്നു ഒരു മഴ കൂടി .....
മണ്ണില്‍ ചാലുകള്‍ തീര്‍ക്കാതെ
ഇലകളില്‍ നിന്നും ഇറ്റുവീഴാതെ
ഒരു പിന്‍വിളിയ്ക്കായ് കാത്തുനില്‍ക്കാതെ
പെയ്തൊഴിയുന്നു ഒരു മഴകൂടി ....
വേനലിന് എന്‍ അരികെയെത്തുവാന്‍
ഒരു വിളിപ്പാടകലെ മറയുവാനായ്
ഒരുവരി കൂടി കാതില്‍ മൂളിക്കൊണ്ട് പെയ്തൊഴിയുന്നു ഒരു മഴകൂടി .....
ചൊല്ലുവാനായ് ഒരു യാത്രമാത്രം ബാക്കി നിര്‍ത്തി
ഓരോ തുള്ളിയിലും പരിഭവം നിറച്ച്
ആരുമറിയാതെ പെയ്തൊഴിയുന്നു ഒരു മഴകൂടി...

2013, മാർച്ച് 14, വ്യാഴാഴ്‌ച

പാട്ട്

"സൌഹൃദസന്ധ്യകള്‍ ഇരവുകളാകുമ്പോള്‍

തലച്ചോറിന്റ്റെ നിര്‍ദ്ദേശം
കാലുകള്‍ അനുസരിക്കാതെ വരുമ്പോള്‍
മുല്ലമൊട്ട് പോലും വിടരാന്‍ മറക്കുമ്പോള്‍.

പാതിരക്കാറ്റ് പാതിയുറക്കത്തിലാകുമ്പോള്‍.

ഞാന്‍ നിനക്കെന്റ്റെ പാട്ടുപാടിത്തരാം .

എന്റ്റെ മനസ്സിന്റ്റെ പാട്ട് .

ചിലപ്പോള്‍ ഇങ്ങനത്തെ പാട്ടുകേട്ടിട്ടാകും
 നിശാഗന്ധി  പോലും ഞെട്ടിയുണരുന്നത് ."

2013, മാർച്ച് 13, ബുധനാഴ്‌ച

പോസ്ട്മോര്‍ട്ടം

"പ്രിയ ഡോക്ടര്‍....
എന്റ്റെ കണ്ണുകള്‍ക്കുള്ളില്‍
ഉരുണ്ട് കളിക്കുന്ന
 രണ്ട് ഗോളങ്ങളുണ്ട് .
അതു നീ ഒരു
കാമുകന് നല്കുക .

അവനിലൂടെ ഈ
ലോകത്തെ പ്രണയം
മുഴുവന്‍ കാണട്ടെ ഞാന്‍ .

ഉള്ളിലെവിടെയോ ലഹരി
കൊത്തിപ്പറിക്കാത്തൊരു കരളുമുണ്ട് .
അതു നീയൊരു കുടിയന് നല്കുക .
അറിയട്ടെ ലഹരിയുടെ ഉന്‍മാദനൃത്തങ്ങളും .

പറിച്ചെടുക്കുക
അവസാന കണികയും ...
നല്കുക നീ അതിന്
 ലഭിക്കാത്ത സുഖങ്ങളത്രയും .

പിന്നേയും ആഴങ്ങളിലൊരു
ചെറു ഹൃദയവും കാണാം .
പ്രണയിക്കപ്പെടാതെ പോയൊരു
ഹൃദയമാണത് .
അതിനെ മെല്ലെ അടര്‍ത്തിയെടുത്തിട്ടൊന്ന്
തുറന്ന് നോക്കുക .
ഉള്ളിലെ തിങ്ങിഞെരുകുന്ന സങ്കടങ്ങളും
 അവകാശികളില്ലാത്ത കനവുകളേയും തുറന്നുവിടുക .
ഒടുവിലാ ഹൃദയംമാത്രം നീയെനിക്ക് തിരികെ തരുക ."

2013, മാർച്ച് 11, തിങ്കളാഴ്‌ച

2013, മാർച്ച് 3, ഞായറാഴ്‌ച

സമുദ്രം

" നിന്റ്റെ മിഴികളിലെ സമുദ്രത്തിലേക്കെനിക്ക് നോക്കിയിരിക്കണം.

അലയടിക്കാത്തൊരാ ആഴിയിലെക്കെനിക്കൂളിയിടണം .

ഉത്തരങ്ങളുടെ പവിഴദ്വീപുകള്‍ മെല്ലെത്തുറക്കണം .

ഉയരുന്ന ഹൃദയമിടിപ്പോടെ , കൈക്കുമ്പിള്‍ നിറയെ ആ മുത്തുകള്‍ വാരണം.

അവയേം നെഞ്ചോട് ചേര്‍ത്ത് ആ തീരത്തിലൂടെനിക്കലയണം .

എന്റ്റെ കാല്‍പ്പാടുകള്‍ മായ്ക്കുന്നോരാ തിരയെ ചീത്ത വിളിക്കണം .

ഒടുവിലാ തീരത്തെനിക്ക് വഴി തെറ്റുമ്പോള്‍ ???....

അകലെയെങ്ങോ കാണുന്ന വെട്ടവും തേടി
വീണ്ടുമാ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലണം"

ശരിയല്ലെ ?

ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഒരുപാടു കാലം ആത്മാര്‍ത്ഥസുഹൃ ­ത്തുക്കളായ് ഇരിക്കണമെങ്കില് ­‍ .... ഒന്നുകില്‍ രണ്ടുപേരുടേം മനസ്സില്‍ പ്രണയം ഉണ്ടായിരിക്കണം . അല്ലെങ്കില്‍ രണ്ടുപേരുടേം മനസ്സില്‍ പ്രണയം ഉണ്ടാകരുത് . ഒരാളുടെ മനസ്സില്‍ പ്രണയവും മറ്റേയാളുടെ മനസ്സില്‍ അതില്ലാതിരിക്കു ­കയും ചെയ്താല്‍ .... ആത്മാര്‍ത്ഥത പോയിട്ട് ഒരു ബന്ധവും അവര്‍ക്കിടയിലുണ ­്ടാകില്ല