2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ലാങ്കിപ്പൂക്കള്‍

നീണ്ട യാത്രയുടെ ക്ഷീണത്തില്‍ ഗാഡമായ ഉറക്കത്തിലായിരുന്നു ബെഞ്ചമിന്‍ . തിരക്കേറിയ ട്രെയിന്‍ യാത്രക്ക് ശേഷം വീട്ടിലെത്തിയപ്പോഴേക്കും സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞിരുന്നു. ഏറെ നാളിനു  ശേഷം വീട്ടിലെത്തിയതാണ് അവന്‍ .ഉറക്കത്തിലെപ്പോഴോ സ്വന്തം മൊബൈല്‍ ചിലക്കുന്നതായി അവനു തോന്നി . ഒരുവിധത്തില്‍ കൈ എത്തിച്ചു അവന്‍ ഫോണ്‍ എടുത്തു ചെവിയില്‍ വെച്ചു ...അപ്പുറത്ത് നിന്നും മധുരതരമായ ശബ്ദം.. റോസ്‌ലിന്‍...

"നീ എത്തിയോ?"

"ഹാ കുറച്ചു നേരായി ". ഉറക്കച്ചടവോടെ അവന്‍ മറുപടി നല്‍കി .
ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം അവള്‍  ചോദിച്ചു..
"വന്നപ്പോ പപ്പാ ഉണ്ടായിരുന്നോ?"

"ഹ്മം .... ഉറങ്ങി"

"മമ്മയോ ?"

"ഉണ്ടായിരുന്നു "

"മമ്മ എന്നെ കുറിച്ച് ചോദിച്ചോ??എന്നെ  മറന്നുകാണും അല്ലെ?"

"ഏയ് മറന്നതാവില്ല ........ ഒര്മിപ്പിക്കണ്ട എന്ന് കരുതിക്കാണും . കാലം കുറച്ചായില്ലേ ???"

 പിന്നെയും വല്ലാത്ത ഒരു നിശബ്ധത അവര്‍ക്കിടയിലേക്ക് കയറി വന്നു..... ഒടുവില്‍ റോസ്‌ലിന്‍ തന്നെ തുടര്‍ന്നു...

"നീ ഇനി എന്നാണ് എന്നെ കാണാന്‍ വരുന്നത്?

"നാളെ വരാം ... കാലത്ത് തന്നെ.." അവനു ഒട്ടും ആലോചിക്കേണ്ടി വന്നില്ല ......

"എന്താ നീ എനിക്ക് വേണ്ടി  കൊണ്ട് വരുന്നത് ? "

"എന്താ  നിനക്ക് വേണ്ടി  കൊണ്ട് വരേണ്ടത്?"

ഇത്തിരി നേരം അവള്‍ ആലോചിച്ചു... എന്നിട്ട് ഒരു മറുപടി പറഞ്ഞു

"ഓര്‍ക്കുന്നോ നീ ? അന്ന് നീയെനിക്ക് സമ്മാനിച്ച ആ സുഗന്ധമുള്ള പൂക്കളെ? നിന്റെ വീട്ടില്‍ നില്‍ക്കുന ആ വലിയ മരത്തിലെ ചെറിയ പൂക്കളെ?എന്തായിരുന്നു ആ പൂക്കളുടെ പേര് ? "

"ഏതു ? ലാങ്കി പൂക്കളോ? 

"അത് തന്നെ...." അവളുടെ വാക്കുകളില്‍ വല്ലാത്തൊരു ആവേശം നിറഞ്ഞു..
"എത്ര ശ്രമിച്ചിട്ടും ആ പേര് ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല എനിക്ക് "

"എന്തെ അതിനെക്കുറിച്ച് ഓര്‍ക്കാന്‍?"

"അതിനു ശേഷം ആ പൂക്കളുടെ ഗന്ധം എന്നും രാത്രികളില്‍ എന്നെ അത് വീര്‍പ്പു മുട്ടിക്കുന്നുണ്ട് . എങ്ങു നിന്നെന്നു അറിയില്ല , കോരിച്ചൊരിയുന്ന മഴയിലും  അസ്ഥി തുളക്കുന്ന തണുപ്പിലും ചുട്ടു പഴുക്കുന്ന വെയിലിലും.... എന്നും അത് എന്നെ തേടി എത്താറുണ്ട് ... ...  പേരറിയാത്ത ആ പൂക്കളുടെ ഗന്ധം എന്നും നിന്നെ ഓര്‍മിപ്പിക്കുന്നു...എനിക്ക് മാത്രം തിരിച്ചറിയാവുന്ന നിന്റെ ഗന്ധമായിട്ടു ....."

ഒരു നിമിഷത്തെ നിശബ്ദഥക്ക് ശേഷം അവള്‍ തുടര്‍ന്നു ....

"അന്ന് ഈ പൂക്കള്‍ തന്നിട്ട് നീ ഒരു കഥ പറഞ്ഞു... ഒരു സുന്ദരിയായ പെണ്‍കുട്ടിയുടെയും ലാങ്കി പൂക്കളുടെയും കഥ... ഓര്‍ക്കുന്നോ?"

"ഞാന്‍ അതൊക്കെ മറന്നു പോയി.. നീ വെറുതെ വാശി പിടിച്ചപ്പോള്‍ മനസ്സില്‍ മേനഞ്ഞതല്ലേ അത്..."

" എനിക്കറിയാമായിരുന്നു .. എന്നും നിന്റെ മനസ്സില്‍ വിരിയുന്ന ലാങ്കി പൂക്കള്‍ക്ക് ഒരായിരം ലാങ്കി പൂക്കളുടെ ഗന്ധമാണല്ലോ ...."

അവന്‍ മെല്ലെ ചിരിച്ചു .  എന്നിട്ട് പറഞ്ഞു...
"നാളെ കാലത്ത് ഞാന്‍ കൊണ്ട് തരാം.. ഒരു കൂട് ലാങ്കി പൂക്കള്‍..ഇന്നും  ലാങ്കി മരം പൂത്തെന്നു തോന്നുന്നു . വല്ലാത്തൊരു ഗന്ധം.."

"ഇന്ന് ആ പൂക്കള്‍ പൂത്തത്  എനിക്ക് വേണ്ടിയാകും...  നിന്റെ സമ്മാനമായി എനിക്ക് ലഭിക്കാന്‍ വേണ്ടി .. "

"എനിക്കും തോന്നാറുണ്ട് ... ആ മരം നിനക്ക് വേണ്ടി മാത്രമാണ് പൂക്കുന്നതെന്ന്."

"പൂക്കട്ടെ നമ്മുടെ പ്രണയം പോലെ ..... ഒരിക്കലും വാടാതെ .... "

 അവള്‍ പിന്നെയും തുടര്‍ന്നു കൊണ്ടേ ഇരുന്നു പെയ്തുതോരാന്‍ മനസ്സ് വരാത്ത തുലാവര്‍ഷം പോലെ... ..... snooze ചെയ്ത  അലാറം പിന്നേയു, ശബ്ദം ഉണ്ടാക്കിയപ്പോഴാണ്  അവന്‍ കണ്ണ് തുറന്നത്...  അവന്‍ അലസമായി മുകളിലേക്ക് നോക്കി  കിടന്നു എന്തൊക്കെയോ ഓര്‍ക്കാന്‍ ശ്രമിച്ചു.. ഓര്‍മകളുടെ പൊട്ടും പോടിയുമല്ലാതെ ഒന്നും അവന്റെ മനസ്സിലേക്ക് വരുന്നില്ലായിരുന്നു . അവിടെ ആകെ ലാങ്കിപ്പൂക്കളുടെ മാദകഗന്ധം നിറഞ്ഞു നില്കുന്നുണ്ടെന്നു അവനു തോന്നി.... അവന്‍ എഴുന്നേറ്റു bathroomilek പോയി.. പ്രഭാതക്രിത്യങ്ങള്‍ക്ക് ശേഷം പ്രാതല്‍ കഴിച്ചു വേഗം തന്നെ പുറത്തേക്കിറങ്ങി.. നേരെ പറമ്പിന്റെ മൂലക്കുള്ള ലാങ്കിമരത്തിന്റെ ചോട്ടിലെക്കാണ് . ആരോ പറഞ്ഞു ഏല്പിച്ചത് പോലെ ഒരുപാടു ലാങ്കിപ്പൂക്കള്‍ മരച്ചോട്ടില്‍ വീണു കിടക്കുണ്ടായിരുന്നു...  എന്നത്തേയും പോലെ അവന്‍ ആ പൂക്കള്‍ ഒരു തേക്കിലയില്‍ വാരിയെടുത്തു..  ആ പൂക്കള്‍ എടുത്തു ബൈക്ക് ന്റെ മുന്നില്‍ ഭദ്രമായി വെച്ചിട്ട് അവന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി..  ലക്ഷ്യസ്ഥാനം കൃത്യമായി അറിയാവുന്ന അശ്വത്തെ പോലെ ആ വാഹനം ഇടവഴികളിലൂടെ നീങ്ങി , St.Antony's Church നു മുന്നില്‍ എത്തിയപ്പോള്‍ നിന്നു .  വണ്ടിയില്‍ നിന്നും പൂക്കളും എടുത്തു അവന്‍ നടന്നു... പള്ളിയുടെ ഇടതു വശത്തൂടെ നടന്നു , അവന്‍ പോയത് സെമിതെരിയിലോട്ടായിരുന്നു . അവിടെ അഞ്ചാമത്തെ കല്ലറയുടെ മുന്നില്‍ അവന്‍ നിന്നു... ആ പൂക്കള്‍ കല്ലറയുടെ മുകളില്‍ വെച്ചു, അല്പം പിന്നോട്ട് മാറി ആ കല്ലറയിലെക്ക്  നോക്കി നിന്നു . നേരം വെളുത്തിട്ടും മായാത്ത മഞ്ഞില്‍, ആ അക്ഷരങ്ങള്‍ തിളങ്ങുന്നതായി അവനു തോന്നി .....
  Roselinmol
Birth- 17/10/1994
Death-05/03/2012
പിന്നെ മെല്ലെ കണ്ണടച്ച് നിന്നു അവന്‍ അവളോട്‌ സംസാരിക്കാന്‍ തുടങ്ങി.. "എന്നത്തേയും പോലെ ഇന്നും വരില്ലേ എന്റെ സ്വപ്നത്തില്‍? ഇന്നും ഒരുപാടു പരാതി പറയണം പൂക്കള്‍ വാടിയിരുന്നെന്നും.... എണ്ണംകുറഞ്ഞുപോയെന്നും...  എന്നും നീ എത്തുന്ന സ്വപ്നങ്ങളാണ് എന്റെ രാവുകളില്‍ ലാങ്കിപ്പൂക്കളുടെ ഗന്ധം നിറക്കുന്നത്.. എനിക്ക് മാത്രം  തിരിച്ചറിയാവുന്ന നിന്റെ ഗന്ധം.... " അവന്റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ അടര്‍ന്നു വീണു ... അപ്പോഴും അവിടെ എങ്ങും ലാങ്കി പൂക്കളുടെ ഗന്ധം പരക്കുന്നുണ്ടായിരുന്നു.....
( boolokam ഇല്‍ പ്രസിദ്ധീകരിച്ചത്....http://boolokam.com/archives/126719#ixzz2llFT8kko)

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ചന്ദനത്തിരികള്‍

എത്രയോ വട്ടം കണ്ടിരിക്കുന്നു  
ശ്വസിച്ചിരിക്കുന്നു ......

അമ്പലങ്ങളില്‍ വെച്ച്
കെട്ട് നിറകളില്‍ വെച്ച്...

വിഷു ദിനം സമ്മാനിച്ച 
പൊന്‍ കണികളില്‍ വെച്ച്...

പൂജാ മുറികളിലും പൂക്കടകളിലും
നിലവിളക്ക് കൊളുത്തുന്ന ഉമ്മറങ്ങളിലും 

പറ്റുകടക്കാരന്റ്റെ  ക്രിസ്തുവിന്റ്റെ 
തിരുരൂപതിന്റ്റെ മുന്നിലും ...

ഈച്ചയെ പായിക്കാന്‍ സ്നേഹിതന്‍ 
വെക്കുന്ന ചന്ദനത്തിരികളായും....

എന്നിട്ടുമെന്തേ നിന്റെ ഗന്ധം
മരണവീടിനെ ഓര്‍മ്മിപ്പിക്കുന്നത്???

സ്വയം എരിഞ്ഞെരിഞ്ഞു ഒരു തുള്ളി 
ചാരമായി തീരുന്നത് കൊണ്ടാണോ???

2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

കൂട്ട്


ഇരുകരയില്‍ നിന്നുണര്‍ന്നു 
മണ്ണിലൂടോഴുകി ഒടുവിലീ
തീരത്തോരുമിച്ചു ചേരാന്‍ 
എന്നും നമുക്കൊരു 
മഴയുടെ കൂട്ടുണ്ടായിരുന്നു

2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച