2013, ജൂലൈ 20, ശനിയാഴ്‌ച

അറബിക്കഥകള്‍ 2

ജോലിക്കിടയിലെ ഇടവേളയില്‍ ഞങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു . ഞങ്ങള്‍ നാലു മലയാളികള്‍ . നാട്ടില്‍ മരപ്പണിക്കാരനു കിട്ടുന്ന ദിവസക്കൂലിയെക്കൂറിച്ചായിരുന്നു കുലങ്കഷമായ ചര്‍ച്ച . കൂട്ടത്തിലേക്ക് ഒരു ബീഹാറിയും ഒരു പാകിസ്ഥാനിയും കുടെ കൂടി . അപ്പൊ കൂട്ടുകാരന്‍ ബീഹാറിയൊട് ഹിന്ദിയും അറബിയും ചേര്‍ന്ന സങ്കരയിനം ഭാഷയില്‍ ചോദിച്ചു . "ബീഹാര്‍ മേം കാര്‍പെന്റ്റര്‍ കൊ കം ഫുലൂസ് മിലേഗാ(ബീഹാറില്‍ മരപ്പണിക്കാര്‍ക്ക് എന്ത് പൈസ കിട്ടും) ?" എത്ര പറഞ്ഞിട്ടും ബീഹാറിക്ക് കാര്‍പെന്റ്റര്‍ എന്താണെന്ന് മനസ്സിലാവണില്ല . ബീഹാറിയെ സഹായിക്കാന്‍ അപ്പൊ പാകിസ്ഥാനി എത്തി . "സാലാ... ജോ കാര്‍ പെയിന്റ്റ് കര്‍നെവാലാ ആദ്മി ഹേ ന "(കാര്‍ പെയിന്റ്റടിക്കുന്ന ആളല്ലെ ?) ?

2013, ജൂലൈ 19, വെള്ളിയാഴ്‌ച

ഒരു മുത്തശ്ശിക്കഥ

"എന്തോ ഒരു ശബ്ദം കേട്ടിട്ടാണ് രാജീവ് കണ്ണുതുറന്നത് . അടുത്ത മുറിയിലെ ആളുകളുടെ സംസാരമാണ് . ആകെയുള്ള അവധിക്കും ഇവര്ക്കൊന്നും ഉറക്കമില്ലെ എന്ന് മനസ്സില് വിചാരിച്ചുകൊണ്ട് പിന്നേയും തിരിഞ്ഞു കിടന്നു . ണിങ് ണിങ് .... പിന്നേയും വരുന്നു വാട്ട്സ് ആപ് മെസേജുകള് ... അതു തുരുതുരാ വന്നുകൊണ്ടിരിക്കുന്ന­ു . തലേന്ന് രാത്രിയിലെ ക്ഷീണം അവനു മാറിയിരുന്നില്ല . അവന് കണ്ണുകള് പാതി തുറന്നു
മൊബൈലില് സമയം നോക്കി .. രണ്ടുമണി ആയിരിക്കുന്നു . മെല്ലെ മെസേജുകള് നോക്കി .
150 whatsapp messages.
1 message received,
5 missed calls.. മിസ്ഡ് കോളുകള് വീട്ടില് നിന്നാണ് . മെസേജില് പെങ്ങളാണ് .
"Cal me urgently..."
ഇന്നലെ വൈകുംന്നേരം വിളിച്ചതാണല്ലൊ. ഇന്ന് ഉച്ചയായപ്പോഴേക്കും എന്താ ഇത്ര അര്ജന്റ്റ് ?
പെട്ടെന്ന് ഒരുപാട് ചിന്തകള് അവന്റ്റെ മനസ്സിലൂടെ പാഞ്ഞുപോയ് . ഗള്ഫിലെത്തിയിട്ട് ഇപ്പോള് ഒരു വര്ഷമായ് . അതുകൊണ്ടാകും ഇങ്ങനത്തെ മെസേജ് കാണുമ്പൊ വല്ലാത്തൊരു ആവലാതിയാണ് . അല്ലെങ്കിലും ജീവിതം മാറിമറയാന് ഒരു രാത്രി തന്നെ ധാരാളമല്ലെ ?. ഉടന് തന്നെ അവന് ചേച്ചിയെ വിളിച്ചു . " എന്താടി ഇത്ര അര്ജന്റ്റ് ?"

"നിന്നൊട് പറഞ്ഞതല്ലെ അച്ഛമ്മക്ക് സുഖമില്ലന്ന് ... ആള്ക്ക് നിന്നൊട് സംസാരിക്കണം എന്നുപറഞ്ഞു ."
" എന്നാ ആള്ക്ക് കൊടുത്തേ .."
"ഞാനിപ്പോ ടൌണില് ആണെടാ . നീ ഒരൂ മണിക്കൂര് കഴിഞ്ഞ് വിളിക്ക് ..."
"എന്നാ അപ്പൊ വിളിക്കാം .. "
ഫോണ് കട്ട് ചെയ്തു അവന് വീണ്ടും പുതപ്പിനടിയിലേക്ക് വലിഞ്ഞു . ഒരു ചോദ്യം അപ്പോഴും മനസ്സില് മുഴച്ചു നില്ക്കുന്നാണ്ടായിര­ുന്നു ."എന്തിനാകും അച്ഛമ്മ സംസാരിക്കണം എന്നു പറഞ്ഞത് ?" അവന് മെല്ലെ അവരുടെമുഖം ഓര്ത്തെടുക്കാന് ശ്രമിച്ചു ."പ്രായമായ , മുടിയൊക്കെ നരച്ച . സ്നേഹമയിയായ ഒരു മുത്തശ്ലി ..." അങ്ങനൊരു മുഖം ഓര്മ്മയിലുണ്ടൊ ? ഇല്ല .... അങ്ങനൊരു മുഖം ഓര്മ്മയിലെങ്ങും ഇല്ല . കുട്ടിക്കാലത്തെ ഓര്മ്മകളില് അവര് ഒരു തന്റ്റേടിയായ സ്ത്രീ ആയിരുന്നു .മണ്ണെണ്ണ വിളക്കിന്റ്റെ അരണ്ട വെളിച്ചത്തില് അമ്മയോട് വഴക്കിടുന്ന ദുഷ്ടകഥാപാത്രം . അമ്മയോട് വഴക്കിടുന്നതിലാകാം ഭയവും അതിലുപരി ദേഷ്യവുമായിരുന്നു തനിക്ക്.
അവരുടെ ഉച്ചത്തിലെ സംസാരം ... അതാണ് എന്നെ ഭയപ്പെടുത്തിയിരുന്നത­് . പറക്കമുറ്റിയാല് തള്ളക്കിളി കുഞ്ഞിക്കിളികളെ കൊത്തിപ്പിരിക്കുന്നത­ുപോലെ ഞങ്ങള് വീട് മാറിയത് പെട്ടെന്നായിരുന്നു . പിന്നിട് ആ തറവാടിന്റ്റെ മുന്നിലൂടെപൊകുമ്പോള് നൊക്കാന് തന്നെ ഭയമായിരുന്നു .പിന്നീടെപ്പൊഴാണ് അവര് ഞങ്ങള്ക്കിടയിലേക്ക്­ വരുന്നത്? പിന്നേയും പത്തുവര്ഷങ്ങള്ക്ക്­ ശേഷം . ചെറിയച്ഛന്റ്റെ കൂടെ കര്ണാടകയിലായിരുന്നു­ . അത്രയും നാള്അവിടെ ആയിരുന്നു . ഇടക്ക് ഓരോ ആഴ്ചകളില് നാട്ടില് വരാറുണ്ടെന്ന് മാത്രം . അവിടുത്തെ കാലാവസ്ഥ പറ്റാതായപ്പോഴാണ് അവരെ പിന്നേയും നാട്ടിലോട്ട് പറിച്ചു നടപ്പെട്ടത് .ആ വീട്ടില് അവര് ഒറ്റക്കായിരുന്നു . സ്വാഭാവികമായും കൂട്ട് നില്ക്കേണ്ട അവസ്ഥ എനിക്ക് വന്നു . ആദ്യം മടിച്ചെങ്കിലും മാതാപിതാക്കളുടെ നിര്ബന്ധത്തിന് വഴങ്ങേണ്ടി വന്നു . കുട്ടിക്കാലത്തെ ഭയം ഉള്ളതിനാലാകാം താന് അവരോട് വളരെ നിശബ്ദനായിരുന്നു.അവരും . എന്നാല് തനിക്കവിടെ കുറവുകളില്ലാതിരിക്കാ­ന് അവര് ശ്രമിച്ചിരുന്നില്ലെ ?
ണിങ് ണിങ് .. മെസേജ് ട്യൂണ് അവനെ ഓര്മ്മയില് നിന്നുണര്ത്തി ...
സത്യത്തില് അവരെ നീ സ്നേഹിച്ചിട്ടുണ്ടൊ ? രാജീവ് സ്വയം ചോദിച്ചു ? ഒരുത്തരം ഇല്ല ... അവര് എന്നെ സ്നേഹിക്കുന്നില്ല എന്നൊരു തൊന്നലായിരുന്നു .. തിരിച്ചു ഞാന് സ്നേഹിക്കുന്നൊ എന്നൊരിക്കലും ആലോചിട്ടില്ല . ഇടയ്ക്കിടക്ക് ആശൂപത്രിയില് കൊണ്ടുപൊകാറുണ്ടെങ്കി­ലും അത് ആത്മാര്ത്ഥതയുള്ള പോക്കായിരുന്നോ ? അല്ല ... അപ്പോള് കിട്ടുന്ന പോക്കട്ട്മണിയിലായിരുന്നില്ലെ എന്റ്റെ കണ്ണ്, ചെറിയച്ഛനെ വിളിക്കാന് മൊബൈല് വാങ്ങി തന്നെങ്കിലും ഒരിക്കലെങ്കിലും വിളിക്കാന് പറഞ്ഞിട്ടുണ്ടൊ ? ഇല്ല
പഠനം കഴിഞ്ഞ് ജോലിയില് കയറിയപ്പോഴും, ജോലി കഴിഞ്ഞ് പാതിരാത്രി കയറിവരൂന്ന എന്നേയും കാത്ത് ഭക്ഷണമൊരുക്കി കാത്തിരുന്നില്ലെ ? ആദ്യമായ് എന്റ്റെ ശമ്പളത്തിന് നല്കിയ ഓണക്കോടി വാങ്ങിയപ്പൊ അവരുടെകണ്ണ് നിറഞ്ഞിരൂന്നില്ലെ ? പുതിയ ജോലിക്കായ് മുംബൈക്ക് പോയപ്പൊള് സങ്കടത്തോടെയല്ലെ യാത്രയാക്കിയത് ? പ്രവാസത്തിലേക്ക് യാത്ര തുടങ്ങിയപ്പൊ നന്നായ് വാ എന്നനുഗ്രഹിചപ്പോഴും കണ്ണു നിറഞ്ഞിരുന്നില്ലെ ? ഇതൊക്കെയല്ലെ സ്നേഹം ? അറിയില്ല .... അതൊ അവര് പ്രകടിപ്പിക്കാന് വൈകിയതാണോ ? അല്ല... തെറ്റ് തന്റ്റേതാണ് . താനിത് തിരിച്ചറിയാന് വൈകി?


ഫോണ് പിന്നേയും റിങ്ങ് ചെയ്തു സ്വയം അവസാനിച്ചു . ചേച്ചിയുടെ മിസ്ട് കാള്. രാജീവ് തിരിച്ചു വിളിച്ചു .. ആദ്യറിങ്ങില് തന്നെ മറുപടി എത്തി ."അച്ഛമ്മക്ക് കൊടുക്കാടാ .."
"ഉം ..."
" ഹലോ കുട്ടനല്ലെ ? ഹലൊ ..."
" പറഞ്ഞോളു അച്ഛമ്മേ ഞാന് കേക്കണുണ്ട് .. "
"നീ ഇനി എന്നാ വരാ ? എനിക്ക് നിന്നെ കാണണംന്ന്ണ്ട് .. "
"എനിക്കിനിയും ഒരു കൊല്ലം കൂടി ഉണ്ടല്ലൊ ?"
"ആണൊ ? അപ്പളേക്കും അച്ഛമ്മ മണ്ണടിഞ്ഞിട്ടുണ്ടാകു­ംടാ" .
"അയ്യൊ അങ്ങനെയൊന്നും പറയല്ലെ .." അതുപറഞ്ഞപ്പോള് അറിയാതെ രാജീവിന്റ്റെ ശബ്ദം ഇടറി .. പിന്നെ വാക്കുകളൊന്നും പുറത്തുവന്നില്ല ...
"നിന്നെ ഒക്കെഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ടാകും . നീ അതൊന്നും മനസ്സില് വെക്കരുത് . നിന്നെ ഒരുപാടിഷ്ടാണ് എനിക്ക് . എവിടെ ആയാലും നീ സുഖായിരുന്നാല് മതി..."
മറുപടി നല്കാന് രാജീവിനു ഒന്നുമില്ലായിരുന്നു .. എങ്കിലും എന്തൊക്കെയൊ പറഞ്ഞൊപ്പിച്ചു അവന് കോള് അവസാനിപ്പിച്ചു . അവന്റ്റെ മനസ്സാകെ കലങ്ങി മറിയുകയായിരുന്നു . മനസ്സിലെ ശക്തമായ കഥാപാത്രത്തിന്റ്റെ ദൌര്ബല്ല്യത്തെമനസ്സ് അംഗീകരിക്കുന്നില്ലായ­ിരുന്നു . ഒരുതരത്തിലെ മാപ്പ് ചോദിക്കലായിരുന്നു ഇത്. പക്ഷെ യഥാര്ത്ഥത്തില് മാപ്പ് ചോദിക്കേണ്ടത് താനല്ലെ ? ഉള്ളിലെ ദേഷ്യം കാണിക്കാതെ സ്നേഹം അഭിനയിച്ചതിന് ... ആത്മാര്ത്ഥതയില്ലാതെ­ കൂടെ നിന്നതിന് .... താന് എള്ളോളം ചെറുതാകുന്നതായ് രാജീവിന് തോന്നി ... മടങ്ങണം തനിക്ക് ... ചെയ്തുപോയ തെറ്റുകള്ക്ക് മാപ്പ് ചോദിക്കാനെങ്കിലും .... പക്ഷെ ഇതിനു മറുപടി നല്കേണ്ടത് കാലമാണ് ... അന്ത്യമില്ലാത്ത കാലം ...

2013, ജൂലൈ 15, തിങ്കളാഴ്‌ച

പറയാന്‍ മറന്നത്

"എനിക്കും നിനക്കും
ഇടയില്‍ എന്നും ഒരു
വാക്കിന്റ്റെ
അകലമേ ഉണ്ടായിരുന്നുള്ളു .

ചില നേരത്ത്
ആ വാക്കിന് ഒരു
കോട്ടയുടെ ഉറപ്പുണ്ടായിരുന്നു .

ചില നേരത്ത്
സമുദ്രത്തിന്നാഴവും പരപ്പും
ഉണ്ടായിരുന്നു .

ചിലനേരത്ത്
മഴയുടെ കുളിരും
വെയിലിന്റ്റെ കാഠിന്യവും
ഉണ്ടായിരൂന്നു .

പറയാത്ത
പ്രിയപ്പെട്ട
വാക്കായ് അതു
നമുക്കിടയില്‍
ജനിക്കാതെ
ജീവിച്ചു .

ഇന്നതിന്
അര്‍ത്ഥമില്ലായ്മയുടെ
നിര്‍വികാരത മാത്രമേ
ബാക്കിയുള്ളു"

2013, ജൂലൈ 10, ബുധനാഴ്‌ച

മഷി


"ഇന്നലെ ഞാന്‍
എഴുതിയത് നിന്റ്റെ
കണ്ണുനീരിനെ
കുറിച്ചായിരുന്നു .
അതിനാലാകാം
ഉണങ്ങുന്നതിനു മുമ്പേ
മഷി പടര്‍ന്നത്"

2013, ജൂലൈ 6, ശനിയാഴ്‌ച