2013, ഡിസംബർ 22, ഞായറാഴ്‌ച

പ്രവാസിയും മുറിവാലും ....



പല്ലിയുടെ  മുറിച്ചിട്ട  വാല്‍ കണ്ടിട്ടുണ്ടോ? വേട്ടക്കാരന്റെ മുന്നില്‍ വീണു പിടഞ്ഞു, പുളഞ്ഞു നിശ്ചലമാകുന്ന ഒരു മുറിവാല്‍... തിരികെ ലഭിക്കും എന്ന ഉറപ്പിന്‍ മേല്‍ ആകും , നിലനില്പിനെ തന്നെ ബാധിക്കുന്ന അവസരത്തില്‍ കടുത്ത വേദന സഹിച്ചു അവ സ്വന്തം ഭാഗത്തെ മുറിക്കുന്നത്. ഒരു തരത്തില്‍ പ്രവാസികളും ഇതേ പോലെ അല്ലെ? നിലനില്പിനെ ബാധിക്കുന്ന അവസ്ഥ എത്തുമ്പോള്‍ അല്ലെ കിട്ടിയ വിസക്ക് മറ്റു രാജ്യങ്ങളിലേക്ക് പുറപ്പെടുക.... ഹൃദയം നുറുങ്ങുന്ന വേദന സഹിച്ചു വീട്ടുകാര്‍ യാത്ര അയക്കും... പിന്നെ ദിവസങ്ങള്‍ എണ്ണിയെണ്ണി തീര്‍ക്കും.....  പുറത്ത് എത്തുന്നവരുടെ അവസ്ഥയോ? മുറിവാലിന്റെ അവസ്ഥ തന്നെ... ആദ്യം കിടന്നു പിടക്കും, പുളയും,  ഞെരിപിരി കൊള്ളും... പിന്നെ നിശ്ചലമാകും. അങ്ങനെ  മരിച്ചു ജീവിക്കും.... പിന്നെ കാത്തിരിപ്പാണ്.... തിരികെ മടങ്ങാനുള്ള ദിവസം നോക്കി.... അങ്ങനെ ഒരുനാള്‍ പിന്നേയും നാട്ടില്‍ പുനര്‍ജനിക്കും... പുതിയ വസ്ത്രങ്ങളില്‍...  പുത്തന്‍ പെര്ഫും.... പുതിയ രീതികള്‍ അങ്ങനെ.. അങ്ങനെ....  ഇങ്ങനെ പുനര്‍ജനിച്ചു ജീവിതം ആഘോഷിക്കുമ്പോള്‍ ഒരു പ്രവാസിയും ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കില്ല . ഓര്‍മ്മിക്കുകയും ഇല്ല.....

 " ദിവസങ്ങള്ക്കപ്പുറം മുറിച്ചു മാറ്റപ്പെടെണ്ടവരാണവര്‍ എന്ന് ..."

2013, നവംബർ 30, ശനിയാഴ്‌ച

ബലൂണുകള്‍




ഒരു ദീര്‍ഘ ചുംബനത്തിലൂടെ
ഗര്‍ഭിണിയാക്കപ്പെട്ടു,
വിരല്‍ കൊണ്ട് ഉദരത്തിനു ലഭിച്ച -
പൊക്കിള്‍കൊടി ബന്ധവും പേറി,
ഇരുവിരലുകളുടെ നിയന്ത്രണത്തില്‍
മുന്പോട്ട് കുതിക്കുകയും പിറകോട്ട്
കിതക്കുകയും ചെയ്യുന്ന, നേരം
പുലരുമ്പോളെക്കും നല്ല ജീവന്‍ നഷ്ടമാകുന്ന 
“മത്തകള്‍” ആവണ്ട നമുക്ക് ....     

 കണ്ണൊന്നു തെറ്റിയാല്‍, കയ്യൊന്നു അയഞ്ഞാല്‍
ആകാശസീമയിലേക്ക് കുതിക്കുന്ന ,
കാറ്റിനൊപ്പം ചാഞ്ചാടി, ഇലകളെ -
തലോടി, മേഘങ്ങളേ ഉമ്മ വെച്ച്,
പുഴകളില്‍ മുഖം നോക്കി ,
സ്വതന്ത്രമായി, സ്വസ്ഥമായി നീങ്ങുന്ന
ഹൈഡ്രജന്‍ നിറച്ച നിഷേധികളായ
ഹൃദയചിഹ്നങ്ങള്‍ ആവണം  നമുക്ക്

നീണ്ട വാലുകള്‍  പരസ്പരം കൂട്ടി-
യിണക്കി, തോളോട് തോള്‍ ചേര്‍ന്ന്,
ചിന്തകളില്‍ സ്വപ്‌നങ്ങള്‍ ചാലിച്ചു ,
ഇലപ്പടര്‍പ്പുകളില്‍ കുടുങ്ങാതെ,
കാക്കക്കും കഴുകനും മീതെ... അങ്ങനെ അങ്ങനെ...
ഒരുപാടുയരങ്ങളില്‍ ഒരുമിച്ചു പറക്കണം..
നമുക്ക് നമ്മള്‍ തന്നെ ആവണം....

ഒരുനാള്‍ നമ്മിലൊരാള്‍ ജീവന്‍ വെടിയുമ്പോള്‍, 
കൂട്ടിയിണക്കപ്പെട്ട ബന്ധങ്ങളുടെ പേരില്‍,
എനിക്ക് നിന്നെയോ നിനക്ക് എന്നെയോ
വഹിച്ചു കൊണ്ട് ഉയരെണ്ടതായി വരും
ആവശ്യമില്ലെങ്കിലും, വിട്ടുപോകാത്ത
ഓര്‍മ്മകള്‍ പേറുന്ന മനസ്സ് പോലെ...

പിന്നെ അവസാന ശ്വാസവും തീരുമ്പോള്‍
നമ്മളൊരുമിച്ച്, ഉയരങ്ങളില്‍ നിന്നും
ആഴങ്ങളിലേക്ക് പതിക്കും, കാരണം
നമ്മള്‍ വെറും ബലൂണുകള്‍.... ആരില്‍-
നിന്നോക്കെയോ , അതോ നമ്മളില്‍ നിന്ന് –
തന്നെയോ ഓടിയൊളിച്ച വെറും കുമിളകള്‍ ... 

    
   




2013, നവംബർ 15, വെള്ളിയാഴ്‌ച

ഷവര്‍


 

 
 മഴയെ കൈക്കുമ്പിളില്‍

ഒളിപ്പിക്കുന്ന ഷവറുകള്‍ക്ക്

കണ്ണുകള്‍ ഉണ്ടായിരുന്നെങ്കില്‍ ....

 
ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍

നഗ്നമെനിയിലൂടോഴുകുന്നത്  കണ്ടു

നാണിച്ചു മുഖം താഴ്ത്തുമായിരിക്കാം

 
കൌമാരപ്രായം കാണിക്കുന്ന

വികൃതികള്‍ കണ്ടു കണ്ണുപൊത്തി

ചിരിക്കുന്നുണ്ടാകും ...

 
സുന്ദര മുഖങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ച ,

അടിച്ചമര്‍ത്തിയ  വേദനകള്‍ കണ്ടു

സ്തംഭിച്ചു നിന്നിരിക്കാം....

 
ആരും കാണാതെ  കവിളിലൂടോഴുകുന്ന

കണ്ണുനീര്‍ തുള്ളിയെ കണ്ടു , അറിയാതെ

കണ്ണുകള്‍ നിറഞ്ഞു  തുളുമ്പിയിരിക്കാം

 
ഇരുട്ടിന്റെ ആഴങ്ങളില്‍ ഉടച്ച പെണ്ജീവന്റെ

രക്തം പുരണ്ട പാപക്കറ കഴുക്കുന്നത്

കണ്ടു എത്ര അമര്‍ഷം പൂണ്ടിരിക്കും ??

 
മുഖം മിനുക്കി, മുഖംമൂടിയണിഞ്ഞു

പകലിലൂടെ പോകുന്ന മാന്യദേഹങ്ങളെ കണ്ട്

പ്രതികരിക്കാനാവാതെ ഇരുന്നിരിക്കാം 

 
ഷവറുകള്‍ക്ക് കണ്ണുകള്‍ ഇല്ലാത്തതു നന്നായി

അല്ലായിരുന്നെങ്കില്‍  സദാചാരത്തിന്റെ നാറിയ

മുഖംമൂടികള്‍ വലിച്ചു കീറുമായിരുന്നു

 

2013, നവംബർ 3, ഞായറാഴ്‌ച

നെല്ലിക്ക

അന്ന് ,
ക്ലാസ്സിലെ സൈഡ് സ്ക്രീനിലെ 
കുഞ്ഞുവിടവിലൂടെ
നമ്മള്‍ പരസ്പരം
നോക്കി നിന്നിട്ടുണ്ട് ... 

വളപ്പൊട്ടുകള്‍ എന്റെ
ഉള്ളംകയ്യോട് ചേര്‍ത്ത് വെച്ച് നീ,
എന്റെ മനസ്സിലെ സ്നേഹം
അളന്നിട്ടുമുണ്ട്

കഞ്ഞിപ്പുരയുടെ മറവില്‍

 വെച്ച് നീ അറിയാതെ നിന്‍
വിരല്‍തുമ്പില്‍ ഞാനൊന്നു
തോട്ടിട്ടുമുണ്ട്

സന്ധ്യകള്‍ മരിച്ചിരുന്ന
വായനശാലയുടെ
ഷെല്‍ഫുകള്‍ക്കിടയില്‍
നമ്മള്‍ എന്നും പരസ്പരം
തിരഞ്ഞിട്ടുമുണ്ട്..

ഇന്ന് വിന്‍ഡോസിന്റെ
അപ്പുറത്ത് നിന്നും നീ വലിച്ചെറിയുന്ന
സ്മൈലികളില്‍ ഏതാണ് , നീ തട്ടിപ്പറിച്ച 

ആമ്പല്‍ പൂക്കള്‍ക്കും മഞ്ചാടിക്കുരുക്കള്‍ക്കും
പകരമകുക???

കൗമാര പ്രണയം..
അന്നൊരുപാട് കയ്ചിട്ടുണ്ട് ..
ഇന്ന് ഓര്‍മകളുടെ
മഴയില്‍ വല്ലാതെ മധുരിക്കുന്നു

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ലാങ്കിപ്പൂക്കള്‍

നീണ്ട യാത്രയുടെ ക്ഷീണത്തില്‍ ഗാഡമായ ഉറക്കത്തിലായിരുന്നു ബെഞ്ചമിന്‍ . തിരക്കേറിയ ട്രെയിന്‍ യാത്രക്ക് ശേഷം വീട്ടിലെത്തിയപ്പോഴേക്കും സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞിരുന്നു. ഏറെ നാളിനു  ശേഷം വീട്ടിലെത്തിയതാണ് അവന്‍ .ഉറക്കത്തിലെപ്പോഴോ സ്വന്തം മൊബൈല്‍ ചിലക്കുന്നതായി അവനു തോന്നി . ഒരുവിധത്തില്‍ കൈ എത്തിച്ചു അവന്‍ ഫോണ്‍ എടുത്തു ചെവിയില്‍ വെച്ചു ...അപ്പുറത്ത് നിന്നും മധുരതരമായ ശബ്ദം.. റോസ്‌ലിന്‍...

"നീ എത്തിയോ?"

"ഹാ കുറച്ചു നേരായി ". ഉറക്കച്ചടവോടെ അവന്‍ മറുപടി നല്‍കി .
ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം അവള്‍  ചോദിച്ചു..
"വന്നപ്പോ പപ്പാ ഉണ്ടായിരുന്നോ?"

"ഹ്മം .... ഉറങ്ങി"

"മമ്മയോ ?"

"ഉണ്ടായിരുന്നു "

"മമ്മ എന്നെ കുറിച്ച് ചോദിച്ചോ??എന്നെ  മറന്നുകാണും അല്ലെ?"

"ഏയ് മറന്നതാവില്ല ........ ഒര്മിപ്പിക്കണ്ട എന്ന് കരുതിക്കാണും . കാലം കുറച്ചായില്ലേ ???"

 പിന്നെയും വല്ലാത്ത ഒരു നിശബ്ധത അവര്‍ക്കിടയിലേക്ക് കയറി വന്നു..... ഒടുവില്‍ റോസ്‌ലിന്‍ തന്നെ തുടര്‍ന്നു...

"നീ ഇനി എന്നാണ് എന്നെ കാണാന്‍ വരുന്നത്?

"നാളെ വരാം ... കാലത്ത് തന്നെ.." അവനു ഒട്ടും ആലോചിക്കേണ്ടി വന്നില്ല ......

"എന്താ നീ എനിക്ക് വേണ്ടി  കൊണ്ട് വരുന്നത് ? "

"എന്താ  നിനക്ക് വേണ്ടി  കൊണ്ട് വരേണ്ടത്?"

ഇത്തിരി നേരം അവള്‍ ആലോചിച്ചു... എന്നിട്ട് ഒരു മറുപടി പറഞ്ഞു

"ഓര്‍ക്കുന്നോ നീ ? അന്ന് നീയെനിക്ക് സമ്മാനിച്ച ആ സുഗന്ധമുള്ള പൂക്കളെ? നിന്റെ വീട്ടില്‍ നില്‍ക്കുന ആ വലിയ മരത്തിലെ ചെറിയ പൂക്കളെ?എന്തായിരുന്നു ആ പൂക്കളുടെ പേര് ? "

"ഏതു ? ലാങ്കി പൂക്കളോ? 

"അത് തന്നെ...." അവളുടെ വാക്കുകളില്‍ വല്ലാത്തൊരു ആവേശം നിറഞ്ഞു..
"എത്ര ശ്രമിച്ചിട്ടും ആ പേര് ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല എനിക്ക് "

"എന്തെ അതിനെക്കുറിച്ച് ഓര്‍ക്കാന്‍?"

"അതിനു ശേഷം ആ പൂക്കളുടെ ഗന്ധം എന്നും രാത്രികളില്‍ എന്നെ അത് വീര്‍പ്പു മുട്ടിക്കുന്നുണ്ട് . എങ്ങു നിന്നെന്നു അറിയില്ല , കോരിച്ചൊരിയുന്ന മഴയിലും  അസ്ഥി തുളക്കുന്ന തണുപ്പിലും ചുട്ടു പഴുക്കുന്ന വെയിലിലും.... എന്നും അത് എന്നെ തേടി എത്താറുണ്ട് ... ...  പേരറിയാത്ത ആ പൂക്കളുടെ ഗന്ധം എന്നും നിന്നെ ഓര്‍മിപ്പിക്കുന്നു...എനിക്ക് മാത്രം തിരിച്ചറിയാവുന്ന നിന്റെ ഗന്ധമായിട്ടു ....."

ഒരു നിമിഷത്തെ നിശബ്ദഥക്ക് ശേഷം അവള്‍ തുടര്‍ന്നു ....

"അന്ന് ഈ പൂക്കള്‍ തന്നിട്ട് നീ ഒരു കഥ പറഞ്ഞു... ഒരു സുന്ദരിയായ പെണ്‍കുട്ടിയുടെയും ലാങ്കി പൂക്കളുടെയും കഥ... ഓര്‍ക്കുന്നോ?"

"ഞാന്‍ അതൊക്കെ മറന്നു പോയി.. നീ വെറുതെ വാശി പിടിച്ചപ്പോള്‍ മനസ്സില്‍ മേനഞ്ഞതല്ലേ അത്..."

" എനിക്കറിയാമായിരുന്നു .. എന്നും നിന്റെ മനസ്സില്‍ വിരിയുന്ന ലാങ്കി പൂക്കള്‍ക്ക് ഒരായിരം ലാങ്കി പൂക്കളുടെ ഗന്ധമാണല്ലോ ...."

അവന്‍ മെല്ലെ ചിരിച്ചു .  എന്നിട്ട് പറഞ്ഞു...
"നാളെ കാലത്ത് ഞാന്‍ കൊണ്ട് തരാം.. ഒരു കൂട് ലാങ്കി പൂക്കള്‍..ഇന്നും  ലാങ്കി മരം പൂത്തെന്നു തോന്നുന്നു . വല്ലാത്തൊരു ഗന്ധം.."

"ഇന്ന് ആ പൂക്കള്‍ പൂത്തത്  എനിക്ക് വേണ്ടിയാകും...  നിന്റെ സമ്മാനമായി എനിക്ക് ലഭിക്കാന്‍ വേണ്ടി .. "

"എനിക്കും തോന്നാറുണ്ട് ... ആ മരം നിനക്ക് വേണ്ടി മാത്രമാണ് പൂക്കുന്നതെന്ന്."

"പൂക്കട്ടെ നമ്മുടെ പ്രണയം പോലെ ..... ഒരിക്കലും വാടാതെ .... "

 അവള്‍ പിന്നെയും തുടര്‍ന്നു കൊണ്ടേ ഇരുന്നു പെയ്തുതോരാന്‍ മനസ്സ് വരാത്ത തുലാവര്‍ഷം പോലെ... ..... snooze ചെയ്ത  അലാറം പിന്നേയു, ശബ്ദം ഉണ്ടാക്കിയപ്പോഴാണ്  അവന്‍ കണ്ണ് തുറന്നത്...  അവന്‍ അലസമായി മുകളിലേക്ക് നോക്കി  കിടന്നു എന്തൊക്കെയോ ഓര്‍ക്കാന്‍ ശ്രമിച്ചു.. ഓര്‍മകളുടെ പൊട്ടും പോടിയുമല്ലാതെ ഒന്നും അവന്റെ മനസ്സിലേക്ക് വരുന്നില്ലായിരുന്നു . അവിടെ ആകെ ലാങ്കിപ്പൂക്കളുടെ മാദകഗന്ധം നിറഞ്ഞു നില്കുന്നുണ്ടെന്നു അവനു തോന്നി.... അവന്‍ എഴുന്നേറ്റു bathroomilek പോയി.. പ്രഭാതക്രിത്യങ്ങള്‍ക്ക് ശേഷം പ്രാതല്‍ കഴിച്ചു വേഗം തന്നെ പുറത്തേക്കിറങ്ങി.. നേരെ പറമ്പിന്റെ മൂലക്കുള്ള ലാങ്കിമരത്തിന്റെ ചോട്ടിലെക്കാണ് . ആരോ പറഞ്ഞു ഏല്പിച്ചത് പോലെ ഒരുപാടു ലാങ്കിപ്പൂക്കള്‍ മരച്ചോട്ടില്‍ വീണു കിടക്കുണ്ടായിരുന്നു...  എന്നത്തേയും പോലെ അവന്‍ ആ പൂക്കള്‍ ഒരു തേക്കിലയില്‍ വാരിയെടുത്തു..  ആ പൂക്കള്‍ എടുത്തു ബൈക്ക് ന്റെ മുന്നില്‍ ഭദ്രമായി വെച്ചിട്ട് അവന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി..  ലക്ഷ്യസ്ഥാനം കൃത്യമായി അറിയാവുന്ന അശ്വത്തെ പോലെ ആ വാഹനം ഇടവഴികളിലൂടെ നീങ്ങി , St.Antony's Church നു മുന്നില്‍ എത്തിയപ്പോള്‍ നിന്നു .  വണ്ടിയില്‍ നിന്നും പൂക്കളും എടുത്തു അവന്‍ നടന്നു... പള്ളിയുടെ ഇടതു വശത്തൂടെ നടന്നു , അവന്‍ പോയത് സെമിതെരിയിലോട്ടായിരുന്നു . അവിടെ അഞ്ചാമത്തെ കല്ലറയുടെ മുന്നില്‍ അവന്‍ നിന്നു... ആ പൂക്കള്‍ കല്ലറയുടെ മുകളില്‍ വെച്ചു, അല്പം പിന്നോട്ട് മാറി ആ കല്ലറയിലെക്ക്  നോക്കി നിന്നു . നേരം വെളുത്തിട്ടും മായാത്ത മഞ്ഞില്‍, ആ അക്ഷരങ്ങള്‍ തിളങ്ങുന്നതായി അവനു തോന്നി .....
  Roselinmol
Birth- 17/10/1994
Death-05/03/2012
പിന്നെ മെല്ലെ കണ്ണടച്ച് നിന്നു അവന്‍ അവളോട്‌ സംസാരിക്കാന്‍ തുടങ്ങി.. "എന്നത്തേയും പോലെ ഇന്നും വരില്ലേ എന്റെ സ്വപ്നത്തില്‍? ഇന്നും ഒരുപാടു പരാതി പറയണം പൂക്കള്‍ വാടിയിരുന്നെന്നും.... എണ്ണംകുറഞ്ഞുപോയെന്നും...  എന്നും നീ എത്തുന്ന സ്വപ്നങ്ങളാണ് എന്റെ രാവുകളില്‍ ലാങ്കിപ്പൂക്കളുടെ ഗന്ധം നിറക്കുന്നത്.. എനിക്ക് മാത്രം  തിരിച്ചറിയാവുന്ന നിന്റെ ഗന്ധം.... " അവന്റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ അടര്‍ന്നു വീണു ... അപ്പോഴും അവിടെ എങ്ങും ലാങ്കി പൂക്കളുടെ ഗന്ധം പരക്കുന്നുണ്ടായിരുന്നു.....




( boolokam ഇല്‍ പ്രസിദ്ധീകരിച്ചത്....http://boolokam.com/archives/126719#ixzz2llFT8kko)

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ചന്ദനത്തിരികള്‍





എത്രയോ വട്ടം കണ്ടിരിക്കുന്നു  
ശ്വസിച്ചിരിക്കുന്നു ......

അമ്പലങ്ങളില്‍ വെച്ച്
കെട്ട് നിറകളില്‍ വെച്ച്...

വിഷു ദിനം സമ്മാനിച്ച 
പൊന്‍ കണികളില്‍ വെച്ച്...

പൂജാ മുറികളിലും പൂക്കടകളിലും
നിലവിളക്ക് കൊളുത്തുന്ന ഉമ്മറങ്ങളിലും 

പറ്റുകടക്കാരന്റ്റെ  ക്രിസ്തുവിന്റ്റെ 
തിരുരൂപതിന്റ്റെ മുന്നിലും ...

ഈച്ചയെ പായിക്കാന്‍ സ്നേഹിതന്‍ 
വെക്കുന്ന ചന്ദനത്തിരികളായും....

എന്നിട്ടുമെന്തേ നിന്റെ ഗന്ധം
മരണവീടിനെ ഓര്‍മ്മിപ്പിക്കുന്നത്???

സ്വയം എരിഞ്ഞെരിഞ്ഞു ഒരു തുള്ളി 
ചാരമായി തീരുന്നത് കൊണ്ടാണോ???

2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

കൂട്ട്


ഇരുകരയില്‍ നിന്നുണര്‍ന്നു 
മണ്ണിലൂടോഴുകി ഒടുവിലീ
തീരത്തോരുമിച്ചു ചേരാന്‍ 
എന്നും നമുക്കൊരു 
മഴയുടെ കൂട്ടുണ്ടായിരുന്നു

2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

2013, ജൂലൈ 20, ശനിയാഴ്‌ച

അറബിക്കഥകള്‍ 2

ജോലിക്കിടയിലെ ഇടവേളയില്‍ ഞങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു . ഞങ്ങള്‍ നാലു മലയാളികള്‍ . നാട്ടില്‍ മരപ്പണിക്കാരനു കിട്ടുന്ന ദിവസക്കൂലിയെക്കൂറിച്ചായിരുന്നു കുലങ്കഷമായ ചര്‍ച്ച . കൂട്ടത്തിലേക്ക് ഒരു ബീഹാറിയും ഒരു പാകിസ്ഥാനിയും കുടെ കൂടി . അപ്പൊ കൂട്ടുകാരന്‍ ബീഹാറിയൊട് ഹിന്ദിയും അറബിയും ചേര്‍ന്ന സങ്കരയിനം ഭാഷയില്‍ ചോദിച്ചു . "ബീഹാര്‍ മേം കാര്‍പെന്റ്റര്‍ കൊ കം ഫുലൂസ് മിലേഗാ(ബീഹാറില്‍ മരപ്പണിക്കാര്‍ക്ക് എന്ത് പൈസ കിട്ടും) ?" എത്ര പറഞ്ഞിട്ടും ബീഹാറിക്ക് കാര്‍പെന്റ്റര്‍ എന്താണെന്ന് മനസ്സിലാവണില്ല . ബീഹാറിയെ സഹായിക്കാന്‍ അപ്പൊ പാകിസ്ഥാനി എത്തി . "സാലാ... ജോ കാര്‍ പെയിന്റ്റ് കര്‍നെവാലാ ആദ്മി ഹേ ന "(കാര്‍ പെയിന്റ്റടിക്കുന്ന ആളല്ലെ ?) ?

2013, ജൂലൈ 19, വെള്ളിയാഴ്‌ച

ഒരു മുത്തശ്ശിക്കഥ

"എന്തോ ഒരു ശബ്ദം കേട്ടിട്ടാണ് രാജീവ് കണ്ണുതുറന്നത് . അടുത്ത മുറിയിലെ ആളുകളുടെ സംസാരമാണ് . ആകെയുള്ള അവധിക്കും ഇവര്ക്കൊന്നും ഉറക്കമില്ലെ എന്ന് മനസ്സില് വിചാരിച്ചുകൊണ്ട് പിന്നേയും തിരിഞ്ഞു കിടന്നു . ണിങ് ണിങ് .... പിന്നേയും വരുന്നു വാട്ട്സ് ആപ് മെസേജുകള് ... അതു തുരുതുരാ വന്നുകൊണ്ടിരിക്കുന്ന­ു . തലേന്ന് രാത്രിയിലെ ക്ഷീണം അവനു മാറിയിരുന്നില്ല . അവന് കണ്ണുകള് പാതി തുറന്നു
മൊബൈലില് സമയം നോക്കി .. രണ്ടുമണി ആയിരിക്കുന്നു . മെല്ലെ മെസേജുകള് നോക്കി .
150 whatsapp messages.
1 message received,
5 missed calls.. മിസ്ഡ് കോളുകള് വീട്ടില് നിന്നാണ് . മെസേജില് പെങ്ങളാണ് .
"Cal me urgently..."
ഇന്നലെ വൈകുംന്നേരം വിളിച്ചതാണല്ലൊ. ഇന്ന് ഉച്ചയായപ്പോഴേക്കും എന്താ ഇത്ര അര്ജന്റ്റ് ?
പെട്ടെന്ന് ഒരുപാട് ചിന്തകള് അവന്റ്റെ മനസ്സിലൂടെ പാഞ്ഞുപോയ് . ഗള്ഫിലെത്തിയിട്ട് ഇപ്പോള് ഒരു വര്ഷമായ് . അതുകൊണ്ടാകും ഇങ്ങനത്തെ മെസേജ് കാണുമ്പൊ വല്ലാത്തൊരു ആവലാതിയാണ് . അല്ലെങ്കിലും ജീവിതം മാറിമറയാന് ഒരു രാത്രി തന്നെ ധാരാളമല്ലെ ?. ഉടന് തന്നെ അവന് ചേച്ചിയെ വിളിച്ചു . " എന്താടി ഇത്ര അര്ജന്റ്റ് ?"

"നിന്നൊട് പറഞ്ഞതല്ലെ അച്ഛമ്മക്ക് സുഖമില്ലന്ന് ... ആള്ക്ക് നിന്നൊട് സംസാരിക്കണം എന്നുപറഞ്ഞു ."
" എന്നാ ആള്ക്ക് കൊടുത്തേ .."
"ഞാനിപ്പോ ടൌണില് ആണെടാ . നീ ഒരൂ മണിക്കൂര് കഴിഞ്ഞ് വിളിക്ക് ..."
"എന്നാ അപ്പൊ വിളിക്കാം .. "
ഫോണ് കട്ട് ചെയ്തു അവന് വീണ്ടും പുതപ്പിനടിയിലേക്ക് വലിഞ്ഞു . ഒരു ചോദ്യം അപ്പോഴും മനസ്സില് മുഴച്ചു നില്ക്കുന്നാണ്ടായിര­ുന്നു ."എന്തിനാകും അച്ഛമ്മ സംസാരിക്കണം എന്നു പറഞ്ഞത് ?" അവന് മെല്ലെ അവരുടെമുഖം ഓര്ത്തെടുക്കാന് ശ്രമിച്ചു ."പ്രായമായ , മുടിയൊക്കെ നരച്ച . സ്നേഹമയിയായ ഒരു മുത്തശ്ലി ..." അങ്ങനൊരു മുഖം ഓര്മ്മയിലുണ്ടൊ ? ഇല്ല .... അങ്ങനൊരു മുഖം ഓര്മ്മയിലെങ്ങും ഇല്ല . കുട്ടിക്കാലത്തെ ഓര്മ്മകളില് അവര് ഒരു തന്റ്റേടിയായ സ്ത്രീ ആയിരുന്നു .മണ്ണെണ്ണ വിളക്കിന്റ്റെ അരണ്ട വെളിച്ചത്തില് അമ്മയോട് വഴക്കിടുന്ന ദുഷ്ടകഥാപാത്രം . അമ്മയോട് വഴക്കിടുന്നതിലാകാം ഭയവും അതിലുപരി ദേഷ്യവുമായിരുന്നു തനിക്ക്.
അവരുടെ ഉച്ചത്തിലെ സംസാരം ... അതാണ് എന്നെ ഭയപ്പെടുത്തിയിരുന്നത­് . പറക്കമുറ്റിയാല് തള്ളക്കിളി കുഞ്ഞിക്കിളികളെ കൊത്തിപ്പിരിക്കുന്നത­ുപോലെ ഞങ്ങള് വീട് മാറിയത് പെട്ടെന്നായിരുന്നു . പിന്നിട് ആ തറവാടിന്റ്റെ മുന്നിലൂടെപൊകുമ്പോള് നൊക്കാന് തന്നെ ഭയമായിരുന്നു .പിന്നീടെപ്പൊഴാണ് അവര് ഞങ്ങള്ക്കിടയിലേക്ക്­ വരുന്നത്? പിന്നേയും പത്തുവര്ഷങ്ങള്ക്ക്­ ശേഷം . ചെറിയച്ഛന്റ്റെ കൂടെ കര്ണാടകയിലായിരുന്നു­ . അത്രയും നാള്അവിടെ ആയിരുന്നു . ഇടക്ക് ഓരോ ആഴ്ചകളില് നാട്ടില് വരാറുണ്ടെന്ന് മാത്രം . അവിടുത്തെ കാലാവസ്ഥ പറ്റാതായപ്പോഴാണ് അവരെ പിന്നേയും നാട്ടിലോട്ട് പറിച്ചു നടപ്പെട്ടത് .ആ വീട്ടില് അവര് ഒറ്റക്കായിരുന്നു . സ്വാഭാവികമായും കൂട്ട് നില്ക്കേണ്ട അവസ്ഥ എനിക്ക് വന്നു . ആദ്യം മടിച്ചെങ്കിലും മാതാപിതാക്കളുടെ നിര്ബന്ധത്തിന് വഴങ്ങേണ്ടി വന്നു . കുട്ടിക്കാലത്തെ ഭയം ഉള്ളതിനാലാകാം താന് അവരോട് വളരെ നിശബ്ദനായിരുന്നു.അവരും . എന്നാല് തനിക്കവിടെ കുറവുകളില്ലാതിരിക്കാ­ന് അവര് ശ്രമിച്ചിരുന്നില്ലെ ?
ണിങ് ണിങ് .. മെസേജ് ട്യൂണ് അവനെ ഓര്മ്മയില് നിന്നുണര്ത്തി ...
സത്യത്തില് അവരെ നീ സ്നേഹിച്ചിട്ടുണ്ടൊ ? രാജീവ് സ്വയം ചോദിച്ചു ? ഒരുത്തരം ഇല്ല ... അവര് എന്നെ സ്നേഹിക്കുന്നില്ല എന്നൊരു തൊന്നലായിരുന്നു .. തിരിച്ചു ഞാന് സ്നേഹിക്കുന്നൊ എന്നൊരിക്കലും ആലോചിട്ടില്ല . ഇടയ്ക്കിടക്ക് ആശൂപത്രിയില് കൊണ്ടുപൊകാറുണ്ടെങ്കി­ലും അത് ആത്മാര്ത്ഥതയുള്ള പോക്കായിരുന്നോ ? അല്ല ... അപ്പോള് കിട്ടുന്ന പോക്കട്ട്മണിയിലായിരുന്നില്ലെ എന്റ്റെ കണ്ണ്, ചെറിയച്ഛനെ വിളിക്കാന് മൊബൈല് വാങ്ങി തന്നെങ്കിലും ഒരിക്കലെങ്കിലും വിളിക്കാന് പറഞ്ഞിട്ടുണ്ടൊ ? ഇല്ല
പഠനം കഴിഞ്ഞ് ജോലിയില് കയറിയപ്പോഴും, ജോലി കഴിഞ്ഞ് പാതിരാത്രി കയറിവരൂന്ന എന്നേയും കാത്ത് ഭക്ഷണമൊരുക്കി കാത്തിരുന്നില്ലെ ? ആദ്യമായ് എന്റ്റെ ശമ്പളത്തിന് നല്കിയ ഓണക്കോടി വാങ്ങിയപ്പൊ അവരുടെകണ്ണ് നിറഞ്ഞിരൂന്നില്ലെ ? പുതിയ ജോലിക്കായ് മുംബൈക്ക് പോയപ്പൊള് സങ്കടത്തോടെയല്ലെ യാത്രയാക്കിയത് ? പ്രവാസത്തിലേക്ക് യാത്ര തുടങ്ങിയപ്പൊ നന്നായ് വാ എന്നനുഗ്രഹിചപ്പോഴും കണ്ണു നിറഞ്ഞിരുന്നില്ലെ ? ഇതൊക്കെയല്ലെ സ്നേഹം ? അറിയില്ല .... അതൊ അവര് പ്രകടിപ്പിക്കാന് വൈകിയതാണോ ? അല്ല... തെറ്റ് തന്റ്റേതാണ് . താനിത് തിരിച്ചറിയാന് വൈകി?


ഫോണ് പിന്നേയും റിങ്ങ് ചെയ്തു സ്വയം അവസാനിച്ചു . ചേച്ചിയുടെ മിസ്ട് കാള്. രാജീവ് തിരിച്ചു വിളിച്ചു .. ആദ്യറിങ്ങില് തന്നെ മറുപടി എത്തി ."അച്ഛമ്മക്ക് കൊടുക്കാടാ .."
"ഉം ..."
" ഹലോ കുട്ടനല്ലെ ? ഹലൊ ..."
" പറഞ്ഞോളു അച്ഛമ്മേ ഞാന് കേക്കണുണ്ട് .. "
"നീ ഇനി എന്നാ വരാ ? എനിക്ക് നിന്നെ കാണണംന്ന്ണ്ട് .. "
"എനിക്കിനിയും ഒരു കൊല്ലം കൂടി ഉണ്ടല്ലൊ ?"
"ആണൊ ? അപ്പളേക്കും അച്ഛമ്മ മണ്ണടിഞ്ഞിട്ടുണ്ടാകു­ംടാ" .
"അയ്യൊ അങ്ങനെയൊന്നും പറയല്ലെ .." അതുപറഞ്ഞപ്പോള് അറിയാതെ രാജീവിന്റ്റെ ശബ്ദം ഇടറി .. പിന്നെ വാക്കുകളൊന്നും പുറത്തുവന്നില്ല ...
"നിന്നെ ഒക്കെഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ടാകും . നീ അതൊന്നും മനസ്സില് വെക്കരുത് . നിന്നെ ഒരുപാടിഷ്ടാണ് എനിക്ക് . എവിടെ ആയാലും നീ സുഖായിരുന്നാല് മതി..."
മറുപടി നല്കാന് രാജീവിനു ഒന്നുമില്ലായിരുന്നു .. എങ്കിലും എന്തൊക്കെയൊ പറഞ്ഞൊപ്പിച്ചു അവന് കോള് അവസാനിപ്പിച്ചു . അവന്റ്റെ മനസ്സാകെ കലങ്ങി മറിയുകയായിരുന്നു . മനസ്സിലെ ശക്തമായ കഥാപാത്രത്തിന്റ്റെ ദൌര്ബല്ല്യത്തെമനസ്സ് അംഗീകരിക്കുന്നില്ലായ­ിരുന്നു . ഒരുതരത്തിലെ മാപ്പ് ചോദിക്കലായിരുന്നു ഇത്. പക്ഷെ യഥാര്ത്ഥത്തില് മാപ്പ് ചോദിക്കേണ്ടത് താനല്ലെ ? ഉള്ളിലെ ദേഷ്യം കാണിക്കാതെ സ്നേഹം അഭിനയിച്ചതിന് ... ആത്മാര്ത്ഥതയില്ലാതെ­ കൂടെ നിന്നതിന് .... താന് എള്ളോളം ചെറുതാകുന്നതായ് രാജീവിന് തോന്നി ... മടങ്ങണം തനിക്ക് ... ചെയ്തുപോയ തെറ്റുകള്ക്ക് മാപ്പ് ചോദിക്കാനെങ്കിലും .... പക്ഷെ ഇതിനു മറുപടി നല്കേണ്ടത് കാലമാണ് ... അന്ത്യമില്ലാത്ത കാലം ...

2013, ജൂലൈ 15, തിങ്കളാഴ്‌ച

പറയാന്‍ മറന്നത്

"എനിക്കും നിനക്കും
ഇടയില്‍ എന്നും ഒരു
വാക്കിന്റ്റെ
അകലമേ ഉണ്ടായിരുന്നുള്ളു .

ചില നേരത്ത്
ആ വാക്കിന് ഒരു
കോട്ടയുടെ ഉറപ്പുണ്ടായിരുന്നു .

ചില നേരത്ത്
സമുദ്രത്തിന്നാഴവും പരപ്പും
ഉണ്ടായിരുന്നു .

ചിലനേരത്ത്
മഴയുടെ കുളിരും
വെയിലിന്റ്റെ കാഠിന്യവും
ഉണ്ടായിരൂന്നു .

പറയാത്ത
പ്രിയപ്പെട്ട
വാക്കായ് അതു
നമുക്കിടയില്‍
ജനിക്കാതെ
ജീവിച്ചു .

ഇന്നതിന്
അര്‍ത്ഥമില്ലായ്മയുടെ
നിര്‍വികാരത മാത്രമേ
ബാക്കിയുള്ളു"

2013, ജൂലൈ 10, ബുധനാഴ്‌ച

മഷി


"ഇന്നലെ ഞാന്‍
എഴുതിയത് നിന്റ്റെ
കണ്ണുനീരിനെ
കുറിച്ചായിരുന്നു .
അതിനാലാകാം
ഉണങ്ങുന്നതിനു മുമ്പേ
മഷി പടര്‍ന്നത്"

2013, ജൂലൈ 6, ശനിയാഴ്‌ച

2013, ജൂൺ 28, വെള്ളിയാഴ്‌ച

അറബിക്കഥ 1

അവധിദിനങ്ങളിലെ നേരമ്പോക്കുകള്‍ക്കിടയില്‍ ഒരിക്കല്‍ ഒരു കൂട്ടുകാരന്‍ എന്നോട് ചോദിച്ചു . "അളിയാ ഈ സൌദിയില്‍ വന്നിട്ട് തിരിച്ചു പോണം എന്ന് ഏറ്റവും ശക്തമായ് ആഗ്രഹം തോന്നിയതെപ്പൊഴാ ?"
"അതൊ ? നമ്മള്‍ നാട്ടിന്ന് വന്നത് ഒരു മഴക്കാലത്ത് ആണല്ലൊ ? പിന്നെ ഇവിടെ വന്ന് AIRPORT ന്ന് പുറത്തേക്കിറങ്ങിപ്പൊ ഏകദേശം പുലര്‍ച്ചെ നാല് മണി ആയി ? അങ്ങനെ പുറത്തേക്കിറങ്ങിപ്പൊ തന്നെ നല്ലൊരു ചൂട് കാറ്റ് മുഖത്തേക്കടിച്ചു . (സൌദിയില്‍ മാത്രം കാണപ്പെടുന്ന കാറ്റാണൊ എന്നറിയില്ല . കാരണം മറ്റു സ്ഥലത്തൊന്നൊന്നും ഞാന്‍ പോയിട്ടില്ല) അപ്പൊ ഞാന്‍ ആലോചിച്ചത് പുലര്‍ച്ചെ ഇത്രേം ചൂടാണേല്‍ ഉച്ചക്ക് എന്താകും അവസ്ഥ ? അപ്പോള്‍ തന്നെ ഒരു വിമാനം കിട്ടിയിരുന്നേല്‍ എന്ന് ആഗ്രഹിച്ചു പോയ് . കിട്ടിയിരുന്നേല്‍ ഞാന്‍ അപ്പൊ തന്നെ തിരിച്ചു പോയേനെ ". (ലേബല്‍ -പ്രവാസജീവിതത്തിന് നാളെ ഒരു വയസ്സ് . മരുഭൂമിയില്‍ തീരേണ്ട വര്‍ഷങ്ങളില്‍ നിന്നും 1 വര്‍ഷം കുറഞ്ഞു )

2013, ജൂൺ 19, ബുധനാഴ്‌ച

ഈയാംപാറ്റകള്‍

"ചിതലായ് ജനിച്ച്
ചിറക് മുളച്ച്
മണ്ണില്‍ നിന്നുയര്‍ന്ന്
മഴയില്‍ കുതിര്‍ന്ന്
ചിറകുകള്‍ കൂമ്പി
മണ്ണിലേക്ക് തന്നെ
മടങ്ങുന്ന
ജന്‍മങ്ങള്‍"

2013, ജൂൺ 14, വെള്ളിയാഴ്‌ച

കാരണങ്ങള്‍



"ചോരാത്ത കൂരയും

മൂടാനൊരു പുതപ്പും

ഊട്ടാന്‍ അമ്മയും

ഓര്‍ക്കാനൊരു പ്രണയവും

ഉള്ളതിനാലാകാം എനിക്കിന്നും

മഴയോട്പ്ര ണയം"

2013, ജൂൺ 10, തിങ്കളാഴ്‌ച

നനവ്


മണ്ണിലെപ്പോഴും
ഒരിത്തിരി
നനവ് സൂക്ഷിക്കണം ...
മനസ്സിലും....
ചിലപ്പോള്‍
വിത്തുകള്‍
മുളക്കുന്ന കാലത്ത്
മഴ പെയ്യാതിരിക്കാം

2013, ജൂൺ 4, ചൊവ്വാഴ്ച

ഋതുക്കള്‍

"ഒരിക്കല്‍ നൂലു പോലെ വരണ്ട പുഴ
കുത്തിയൊഴുകുന്ന പോലെ ,
ചുട്ടുപൊള്ളുന്ന പകലിന്റ്റെ വെയിലിന് ശേഷം
മുല്ല പൂക്കുന്ന രാത്രിയുടെ നിലാവ് പോലെ ,
നമ്മുടെ പ്രണയത്തിനുമുണ്ട് പ്രിയേ
കരളുരുക്കുന്ന വേനലും
കുളിരണിയിക്കുന്ന മഴയും"

2013, ജൂൺ 3, തിങ്കളാഴ്‌ച

ചുവടുകള്‍

കൊഴിയുന്ന ഓരൊ ദിനവും
എനിക്ക് നിന്നിലേക്കുള്ള
ഓരൊ ചുവടുകളാണ് .
നടന്ന് നടന്ന് വെറും
ഒരു വര്‍ഷത്തോളം , നിന്റ്റെ 
അത്ര അടുത്തെത്തി ഞാന്‍

2013, ജൂൺ 2, ഞായറാഴ്‌ച

അക്ഷരങ്ങള്‍

കൂട്ടിയും കുറച്ചും
 അളന്നുമുറിച്ചും
 താളത്തില്‍ ഒതുക്കിയും
 കൂട്ടിക്കെട്ടുന്ന അക്ഷരങ്ങള്‍
 വ്യാഖ്യാനിക്കപ്പെടുമ്പോള്‍
 തെറ്റിദ്ധരിക്കപ്പെടാറുണ്ട്...
 ഏച്ചുകെട്ടലുകള്‍ക്ക്
 ശേഷമുള്ള ചില ബന്ധങ്ങളെപ്പോലെ

2013, മേയ് 15, ബുധനാഴ്‌ച

സൊയാബീനും അമ്മയും പിന്നെ ഞാനും

ഒരു ദിവസം സൊയാബീന്‍ കറി വെക്കാനൊരു ശ്രമം നടത്തി . ഓരോ പാചകവും ഓരോ പരീക്ഷണങ്ങളല്ലെ ? ടേസ്ട് നോക്കിപ്പോഴാ കാര്യം മനസ്സിലായത് . കറി കൈവിട്ട് പോയ് .. എന്താണ് കൂടിയതെന്നൊ കുറഞ്ഞതെന്നൊ അറിയാന്‍ പറ്റാത്ത അവസ്ഥ .. പോരാത്തതിന് അല്പം കരിഞ്ഞിട്ടുമുണ്ട് . കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനോട് കാര്യം പറഞ്ഞു . അളിയാ കറി കൈവിട്ട് പോയ് ... എന്നിട്ട് കറിയെടുത്ത് അകത്തു കൊണ്ട് വെച്ചിട്ട് ഫേസ്ബുക്ക് നൊക്കുകയായിരുന്നു . അപ്പൊളാ അടുത്ത മുറിയിലെ ചെക്കന്‍ വന്നത് . ഒരു പ്ലേറ്റ് ചോറും കോണ്ട് വന്ന് അവന്‍ കറിയെടുത്തു .. കഴിച്ചിട്ട് അവന്‍ കമന്റ്റും പറഞ്ഞു . "കൊള്ളാം വളരെ നല്ല രീതിയില്‍ ബോറായിട്ടുണ്ട് ". അവന്‍ തമാശക്ക് പറഞ്ഞതാണേലും പെട്ടെന്നെനിക്ക് ദേഷ്യം വന്നു . "ഞാന്‍ പറഞ്ഞു നിന്നെ ആരും നിര്‍ബന്ധിച്ചിലല്ലൊ ? വേണേല്‍ കഴിച്ചാതി . നീയൊക്കെ കഴിക്കണൊന്ന് എനിക്കൊരു നിര്‍ബന്ധോം ഇല്ല " ഇത് കേട്ട് അവന്‍ ചിരിച്ചിട്ട് പുറത്തേക്ക് പോയ് . പിന്നിട് ഞാന്‍ അതീനെ കുറിച്ച് ആലൊചിച്ചു .. കറി മൊശമാണെന്നെനിക്കറിയാം . അവന്‍ തമാശയായ് പറഞ്ഞതാണെന്നും . എന്നിട്ടും എനിക്ക് എത്ര ദേഷ്യവും സങ്കടവും വന്നു ? അപ്പൊള്‍ കറിക്ക് ഉപ്പുകൂടി എരിവു കൂടി എന്നൊക്കെ ഞാന്‍ കുറ്റം പറയുമ്പൊ അമ്മ എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടാകും ? എന്ത് തന്നാലും എന്തേലും കുറ്റം ഞാന്‍ പറയാറുമുണ്ട് . നിനക്ക് വേണൊങ്കില്‍ കഴിച്ചാല്‍ മതിന്ന് അമ്മയൊട്ട് പറഞ്ഞിട്ടുമില്ല . എന്തുണ്ടാക്കിയാലും അവന് ഇറങ്ങില്ല എന്നും പറഞ്ഞ് കോഴിക്കൂടും കോഴികളുടെ മറ്റു സങ്കേതങ്ങളും തപ്പി കോഴിമുട്ട സംഘടിപ്പിച്ച് വറുത്തു തരും . എന്തൊ ഒരു സങ്കടം വന്ന പോലെ .. പെട്ടെന്ന് അമ്മയൊടൊന്ന് സംസാരിക്കണംന്ന് തോന്നി .. ഞാന്‍ വിളിച്ചു . കുറച്ച് സംസാരിച്ചപ്പൊ അമ്മ ചൊദിച്ചു . "നി എന്താ കഴിച്ചെ ?" "ചോറുണ്ടു" . "സൊയാബീന്‍ കറി ഉണ്ടായിരുന്നു" . "നി ഈ സമയത്ത് വിളിക്കാറില്ലല്ലൊ ? ഇന്നെന്താ ഇപ്പൊ വിളിച്ചെ ?" ആ സൊയാബീന്‍ കാരണമാ വിളിച്ചതെന്ന് പറഞ്ഞില്ല . ചുമ്മാ വിളിച്ചതെന്ന് പറഞ്ഞ് ഒഴിഞ്ഞു ഫോണ്‍ വെച്ചു. എങ്കിലും മനസ്സില്‍ ഒരു സങ്കടം ബാക്കിയുള്ളതു പോലെ ... പിന്നൊന്നും നോക്കിയില്ല ... നേരെ ഫേസ്ബുക്കില്‍ കയറി കുറെ "അമ്മ സ്ടാട്ടസുകളും അമ്മ പേജുകളും" ലൈക്കി . കുറച്ച് "അമ്മ ഫോട്ടോസ് ഷെയറേം" ചെയ്തു . അല്ല പിന്നെ ..... നമ്മളൊടാ കളി ??? ("വാല്‍ക്കഷണം -അമ്മയൊടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഫേസ്ബുക്ക് എത്ര സൌകര്യങ്ങളാ ചെയ്തു തരണത്")

ബന്ധങ്ങള്‍

"വിളക്കിച്ചേര്‍ത്ത 
സ്നേഹത്തിന് മാറ്റ്
 കുറവായതിനാലാകാം 
 ചില കണ്ണികള്‍ 
 വിട്ടുപോകുന്നത്"

2013, മേയ് 11, ശനിയാഴ്‌ച

പൂക്കള്‍

വഴിയിലിന്നുമാ
പൂക്കളെ കണ്ടു ..
വല്ലാതെ സുഗന്ധം
പരത്തുന്നുണ്ടായിരുന്നു അത് .
കാറ്റിലെപ്പോഴോ
നഷ്ടമായ
പ്രണയത്തെ
ഓര്‍മ്മകളില്‍
തിരയുകയാവും അത്

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

ഒരു മഴയോളം പ്രണയം

"നിന്റ്റെ മനസ്സിലെ കടലോളം പ്രണയത്തില്‍ നിന്ന്
ഒരു മഴയോളം പ്രണയം തരില്ലെ നീ
എനിക്ക് നനയാനായ് ?....

ആരുമറിയാതെ ....

ആകാശത്തെ അമ്പിളിയും
താരകളും അറിയാതെ ....
പാലപ്പൂകാറ്റുമറിയാതെ­.... നിന്റ്റെ ഹൃദയത്തില്‍ നിന്ന്
എന്റ്റെ ഹൃദയത്തിലേക്ക്
പകരുന്ന ഒരു കുഞ്ഞ് പ്രകാശമായ് ...
ഒരു മിന്നാമിനുങ്ങോളം പ്രണയം.....
തരില്ലെ നീ ???"

2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച

വിരസത

<"അടച്ചിട്ട മുറികളില്‍ തീരുന്നു ഇപ്പോഴത്തെ എന്റ്റെ അവധികള്‍. വിരസതയുടെ ഏകാന്തതയുടെ ഒരു ലോകം തന്നെ തീര്‍ക്കുകയാണത് .. കൊതിയോടെ കാത്തിരുന്ന കൌമാരത്തിലെ അവധി ദിനങ്ങളില്‍ നിന്നും ഇപ്പോഴത്തെ മടുപ്പിക്കുന്ന വിരസമായ അവധിദിനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റ്റെ പേരായിരിക്കും ജീവിതം . ഇപ്പൊള്‍ സമയം 3 PM , 3 GP സിനിമകളും ഫേസ്ബുക്കും അല്പം പാചകവും വാചകവുമായ് ഒതുങ്ങി തീരുന്നു ഒരു ദിനം കൂടി . നാലുചുമരുകളിലെ ലൊകത്തുനിന്നും ആകാശനീലിമയിലേക്ക് കടക്കാനായ് ഞാന്‍ പുറത്തേക്ക് ഇറങ്ങി . നല്ല വെയിലുണ്ട് . ചൂടും ... >

<പ്രത്യേകിച്ചിന്നൊന്നും ചിന്തിക്കാനില്ല . മനസ്സില്‍ വല്ലാത്ത ശൂന്യത . ഒരു ബോറിങ്ങ് . ഇടക്കങ്ങനെ ഉള്ളതാണ് . കുറേ വട്ട് ചിന്തകള്‍ വരുന്നുണ്ട് . ഒരു കഴമ്പും ഇല്ലാത്തവ . പുറത്ത് നല്ല കാറ്റ് വിശുന്നുണ്ട് . ഇവിടുത്തെ മന്ദമാരുതനാണ് . അതിനെ തടുക്കാന്‍ മരങ്ങളൊന്നുമില്ലാത്തതു കൊണ്ടാകും നല്ല ശക്തിയിലാണ് മന്ദമാരുതന്‍ വിശുന്നത് . എന്നേയും എടുത്തുകൊണ്ട് പറക്കാന്‍ ശക്തിയുണ്ട് അതിന് . പ്രത്യേകിച്ച് ദിശയിലൊന്നുമല്ല ... എന്റ്റെ മനസ്സുപോലെ ഒരു ലക്ഷ്യമില്ലാതെ ദിശയുമില്ലാതെ ആഞ്ഞ് വിശുന്നു ... >

<ആ കാറ്റത്ത് ആടി നില്‍ക്കുന്ന 4 ചെറിയ പനകള്‍ ഞാന്‍ കണ്ടു . ശിവപ്രസാദ് സ്ഥിരമായ് മൂത്രമൊഴിക്കുന്ന പനമാത്രം ഒരു മഞ്ഞ ഓല പിടിച്ചു നിക്കുന്നു . ബാക്കി എല്ലാം പച്ച ഓലകള്‍ . കേരളത്തിലെ യൂറിയ വീണതുകൊണ്ട് ആ പന പ്രതിഷേധിച്ചതാകാം ആ മഞ്ഞ ഓലകള്‍ . ഇപ്പുറത്ത് എനിക്ക് പ്രിയപ്പെട്ട മഞ്ഞപ്പൂക്കള്‍ തരുന്ന കടുകുചെടി കാറ്റത്താടുന്നുണ്ട് . ഭാഗ്യം അവന്‍ അതില്‍ മുത്രം ഒഴിക്കാറില്ല . ഒരുപാടു ചിത്രശലഭങ്ങളും പറവകളും വന്നിരിക്കാറുള്ള ആ ചെടി അതിജീവനത്തിന്റ്റെ പുതിയ മാര്‍ഗങ്ങള്‍ കാണിച്ചു തരുന്നുണ്ട് . പിന്നേയും പേരറിയാത്ത ചെടികള്‍ , സുഗന്ധമുള്ള കുറേ ഇലകള്‍ എന്നിവയും ഈ മണ്ണില്‍ വളരുന്നുണ്ട് . മരുഭൂമിയിലെ മണ്ണില്‍ ജീവനിത്രയും ആഴമൂണ്ടെന്ന് എനിക്കറിയില്ലായിരുന്നു .>

<പിന്നേയും ഒരുപാട് കാഴ്ചകള്‍ . ഒരു മതിലിനപ്പുറത്ത് വിജനമായ വിഥി . ഭൂമിയുടെ അറ്റത്ത് തൊടുന്ന ആകാശം , സ്കൂള്‍ വിട്ട് കുട്ടികള്‍ പോണ പോലെ അതില്‍ മേഘങ്ങള്‍ , അടുത്ത പറമ്പിലെ കറുത്ത നായ ,അങ്ങനെ എല്ലാം എന്നോട് ഒരുപാട് സംസാരിച്ചു . ഞാനും .കുറേ ഫിലൊസഫി പറയണം എന്നുണ്ട് . ശുദ്ധമണ്ടത്തരം ആയതിനാല്‍ പുറത്തേക്ക് വരുന്നില്ല ഒരുപക്ഷെ ഇത് നിങ്ങള്‍ക്കൊന്നും വായിച്ചാല്‍ മനസ്സിലാകില്ല . അതിനുമപ്പുറം നിങ്ങള്‍ക്കിത് ഫീല്‍ ആവില്ല . കാരണം നിങ്ങള്‍ക്ക് വട്ട് ഇല്ല എന്നതു തന്നെ ... എനിക്കിത് സുഖമുള്ള വട്ടാണ് ... സ്ഥിരം കാണുന്ന കാഴ്ചകളില്‍ പുതുമ കണ്ടെത്താന്‍ നോക്കുക , അതില്‍ പരാജയപ്പെടുക ...സത്യത്തില്‍ ഈ ഒരു ചിന്തക്ക് കാരണം എന്താണെന്ന് കൂടി എനിക്കറിയില്ല . ഒറ്റവാക്കില്‍ പറഞ്ഞാല്‍ വട്ട് . നല്ല സുഖമുള്ള വട്ട് >


ഒരു കാര്യം ഉറപ്പാണ് . ഈ സാഹചര്യത്തിലും ഞാന്‍ ആനന്ദം കണ്ടെത്തുന്നു അതില്‍ നൂറു ശതമാനം പരാജയപ്പെട്ടിട്ട് കൂടി .... ചിലപ്പൊ ഒരു ചൊദ്യം നിങ്ങടെ മനസ്സില്‍ വന്നേക്കാം നീയെന്താടാ ഇങ്ങനെ ? "ഒരുത്തരമേ ഉള്ളൂ നമ്മ ഇങ്ങനാണ് ഭായ്" . ഇത്തരം ചെറിയ വട്ടുകള്‍ ചേര്‍ന്ന ഒരു വലിയ വട്ട് . "

2013, ഏപ്രിൽ 3, ബുധനാഴ്‌ച

ദൂരം

"എന്നില്‍ നിന്ന് നിന്നിലേക്കുള്ള ദൂരം
ഒരു മഴയാണെങ്കില്‍.......
ആ മഴ തോരുന്നതിന് മുമ്പ്
എനിക്ക് നിന്നിലേക്കെത്തണം......
അല്ലെങ്കില്‍ വഴി തെറ്റി എത്തുന്ന
വേനലിനു മുന്നില്‍
ഒരു കനവുപോലും ഇല്ലാതെ വരണ്ടുപോകും ഞാന്‍"

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

APRIL 1

ഏപ്രില്‍ 1 . വിഡ്ഡി ദിനം ."വിഡ്ഡികളാക്കുന് ­നവരുടെ" ദിനമാണോ അതൊ "വിഡ്ഡികളാക്കപ്പ ­െടുന്നവരുടെ"ദിനമാണൊ ? ആവൊ ? രണ്ടാമത്തേതാണേല ­്‍എല്ലാ കേരളീയര്‍ക്കും പ്രത്യേകിച്ചും പ്രവാസികള്‍ക്കു ­ം ആശ്സകള്‍ ....
(വാല്‍ക്കഷണം-വിഡ്ഡിയ­ാക്കപ്പെ ­ട്ടഒരാളെ നേരിട്ട് പരിചയമുണ്ട് . രണ്ട്മാസം മുന്‍പു ഒന്നര ലക്ഷം വിസക്ക് കൊടുത്തു കയറി വന്ന ഒരു ആലപ്പുഴക്കാരന്‍ ­ .. ഒരു സാലറി വരെ കിട്ടിയിട്ടില്ല ­ . തിരിച്ചു പോകാന്‍തയ്യാറാവുന്നു­ .ആ പാവം തിരിച്ചറിഞ്ഞിരുന്നില­്ല നമ്മളിവിടെ വലിഞ്ഞ് കയറി വന്നവരാണെന്ന് . ധൈര്യമായ് ഒരു സ്വപ്നം കാണാന്‍ കൂടി വിലയില്ലാത്തവര് ­‍ ...
കേരളത്തിലെ വിദേശികളല്ല ഗള്‍ഫിലെ വിദേശികള്‍ . രാത്രിയൂടേയും പകലിന്റ്റേം പോലത്തെ വ്യത്യാസമുണ്ട് അതിന്)

2013, മാർച്ച് 30, ശനിയാഴ്‌ച

നിരോധനം

എല്ലാം നിരോധിക്കട്ടെ . വാട്ട്സ് ആപ്പും സ്കൈപ്പും നിംബസും നെറ്റ്കാളിങ്ങും ­ ഫ്രീവിസയും അങ്ങനെഎല്ലാ കുണ്ടാമണ്ടികളും ­ നിരോധിക്കട്ടെ . രാജ്യം വീണ്ടും വര്‍ഷങ്ങള്‍ പുറകിലോട്ട് പോകട്ടെ . പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കട്ടെ .

സ്വദേശികള്‍ കൂടുതല്‍ ജോലിക്ക് വരട്ടെ . ഇതുവരെ ഭരിച്ചു ശീലിച്ചവര്‍ ഇനി പണിയെടുക്കുമെങ്കില്‍ ?? നല്ലതാണ് . മേലനങ്ങി പണിയെടുക്കുമ്പോളേ കൊളയും ഈത്തപ്പഴവും തിന്നു ചീര്‍ത്ത ശരീരങ്ങളില്‍ നിന്ന് വിയര്‍പ്പു പൊടിയു . അപ്പോഴേ വികസ്വര ഏഷ്യന്‍ രാജ്യങ്ങളുടെ വില അറബ് രാജ്യങ്ങളറിയു . GCC രാജ്യങ്ങള്‍ മാത്രമല്ല ലോകം എന്ന് അറബ് രാജ്യങ്ങള്‍ തിരിച്ചറിയൂ .


വീട്ടുകാരോടും കൂട്ടുകാരോടും - ഇനി ഫോണ്‍വിളിയൊന്നുമില്ല . ഞാന്‍ പഴമയിലേക്ക് മടങ്ങുന്നു . ചന്തൂനെ തോപ്പിക്കാനാവില ­്ല അറബിച്ചേട്ടന്‍മാരേ . ചന്തു ഇനി വീട്ടിലോട്ട് കത്ത് അയക്കുകയേ ചെയ്യൂ . ഡിങ്ക ഡിങ്കാ....

2013, മാർച്ച് 29, വെള്ളിയാഴ്‌ച

FREE VISA

എന്റ്റെ പ്രണയവും കുടിയൊഴിപ്പിക്ക ­പ്പെടാം .
 കാരണം അതുമോരു ഫ്രീവിസയാണ് .
 ( വാല്‍ക്കഷണം (കടപ്പാട്- അന്‍സി) :
ദുബായ്ക്കൊരു വിസിറ്റിങ്ങ് വിസ കീട്ടുമൊ ആവൊ ?)

2013, മാർച്ച് 27, ബുധനാഴ്‌ച

എന്റ്റെ പ്രണയത്തിന്റ്റെ മരണം

"മണ്ണില്‍ പതിക്കുന്ന മഴത്തുള്ളികള്‍

എന്റ്റെ മനസ്സിലൊരു വരി പോലും

ജനിപ്പിക്കുന്നില്ലെങ്കില്‍

പ്രിയെ നീ അറിയുക എന്നിലെ

പ്രണയം മുഴുവനും മരിച്ചിരിക്കുന്നു"

2013, മാർച്ച് 25, തിങ്കളാഴ്‌ച

ഒരു കുഞ്ഞ് ശലഭത്തിനായ്

വസന്തമെന്ന് നിനച്ച് വഴി തെറ്റി വന്നൊരു ശലഭം

വേനലിന്‍ പാപം താങ്ങുവാനാകാതെ തളര്‍ന്നു വീണു .

നല്കുവാനില്ല ഒരു കൊച്ച്പൂക്കാലവുമൊരു കാറ്റു-
മൊരു തുള്ളിയുമീ മഴയൊഴിഞ്ഞ് പോയൊരി മണ്ണിന് .

ഏകിയില്ല ഒരു കുഞ്ഞ്സാന്ത്വനവും ഗഗനസീമയിലെ പോക്കുവെയില്‍ .

നല്കിയില്ല ഇത്തിരി തണല്‍ ഇത്തിരിപോന്ന പുല്ലുപോലും

നഷ്ടമായതൊരു ജീവനിവിടെ ആര്‍ക്കാണ് കുറ്റം ???
വെയിലിനൊ കാറ്റിനൊ അതൊ നമ്മള്‍ക്കുതന്നെയൊ???

2013, മാർച്ച് 20, ബുധനാഴ്‌ച

പെയ്തൊഴിയാന്‍ കാത്തു നിക്കുന്ന മഴ

മാനം നിറഞ്ഞ്
മനം നിറയ്ക്കാതെ
പറഞ്ഞു തീരാതെ പെയ്തൊഴിയുന്നു ഒരു മഴ കൂടി .....
മണ്ണില്‍ ചാലുകള്‍ തീര്‍ക്കാതെ
ഇലകളില്‍ നിന്നും ഇറ്റുവീഴാതെ
ഒരു പിന്‍വിളിയ്ക്കായ് കാത്തുനില്‍ക്കാതെ
പെയ്തൊഴിയുന്നു ഒരു മഴകൂടി ....
വേനലിന് എന്‍ അരികെയെത്തുവാന്‍
ഒരു വിളിപ്പാടകലെ മറയുവാനായ്
ഒരുവരി കൂടി കാതില്‍ മൂളിക്കൊണ്ട് പെയ്തൊഴിയുന്നു ഒരു മഴകൂടി .....
ചൊല്ലുവാനായ് ഒരു യാത്രമാത്രം ബാക്കി നിര്‍ത്തി
ഓരോ തുള്ളിയിലും പരിഭവം നിറച്ച്
ആരുമറിയാതെ പെയ്തൊഴിയുന്നു ഒരു മഴകൂടി...

2013, മാർച്ച് 14, വ്യാഴാഴ്‌ച

പാട്ട്

"സൌഹൃദസന്ധ്യകള്‍ ഇരവുകളാകുമ്പോള്‍

തലച്ചോറിന്റ്റെ നിര്‍ദ്ദേശം
കാലുകള്‍ അനുസരിക്കാതെ വരുമ്പോള്‍
മുല്ലമൊട്ട് പോലും വിടരാന്‍ മറക്കുമ്പോള്‍.

പാതിരക്കാറ്റ് പാതിയുറക്കത്തിലാകുമ്പോള്‍.

ഞാന്‍ നിനക്കെന്റ്റെ പാട്ടുപാടിത്തരാം .

എന്റ്റെ മനസ്സിന്റ്റെ പാട്ട് .

ചിലപ്പോള്‍ ഇങ്ങനത്തെ പാട്ടുകേട്ടിട്ടാകും
 നിശാഗന്ധി  പോലും ഞെട്ടിയുണരുന്നത് ."

2013, മാർച്ച് 13, ബുധനാഴ്‌ച

പോസ്ട്മോര്‍ട്ടം

"പ്രിയ ഡോക്ടര്‍....
എന്റ്റെ കണ്ണുകള്‍ക്കുള്ളില്‍
ഉരുണ്ട് കളിക്കുന്ന
 രണ്ട് ഗോളങ്ങളുണ്ട് .
അതു നീ ഒരു
കാമുകന് നല്കുക .

അവനിലൂടെ ഈ
ലോകത്തെ പ്രണയം
മുഴുവന്‍ കാണട്ടെ ഞാന്‍ .

ഉള്ളിലെവിടെയോ ലഹരി
കൊത്തിപ്പറിക്കാത്തൊരു കരളുമുണ്ട് .
അതു നീയൊരു കുടിയന് നല്കുക .
അറിയട്ടെ ലഹരിയുടെ ഉന്‍മാദനൃത്തങ്ങളും .

പറിച്ചെടുക്കുക
അവസാന കണികയും ...
നല്കുക നീ അതിന്
 ലഭിക്കാത്ത സുഖങ്ങളത്രയും .

പിന്നേയും ആഴങ്ങളിലൊരു
ചെറു ഹൃദയവും കാണാം .
പ്രണയിക്കപ്പെടാതെ പോയൊരു
ഹൃദയമാണത് .
അതിനെ മെല്ലെ അടര്‍ത്തിയെടുത്തിട്ടൊന്ന്
തുറന്ന് നോക്കുക .
ഉള്ളിലെ തിങ്ങിഞെരുകുന്ന സങ്കടങ്ങളും
 അവകാശികളില്ലാത്ത കനവുകളേയും തുറന്നുവിടുക .
ഒടുവിലാ ഹൃദയംമാത്രം നീയെനിക്ക് തിരികെ തരുക ."

2013, മാർച്ച് 11, തിങ്കളാഴ്‌ച

2013, മാർച്ച് 3, ഞായറാഴ്‌ച

സമുദ്രം

" നിന്റ്റെ മിഴികളിലെ സമുദ്രത്തിലേക്കെനിക്ക് നോക്കിയിരിക്കണം.

അലയടിക്കാത്തൊരാ ആഴിയിലെക്കെനിക്കൂളിയിടണം .

ഉത്തരങ്ങളുടെ പവിഴദ്വീപുകള്‍ മെല്ലെത്തുറക്കണം .

ഉയരുന്ന ഹൃദയമിടിപ്പോടെ , കൈക്കുമ്പിള്‍ നിറയെ ആ മുത്തുകള്‍ വാരണം.

അവയേം നെഞ്ചോട് ചേര്‍ത്ത് ആ തീരത്തിലൂടെനിക്കലയണം .

എന്റ്റെ കാല്‍പ്പാടുകള്‍ മായ്ക്കുന്നോരാ തിരയെ ചീത്ത വിളിക്കണം .

ഒടുവിലാ തീരത്തെനിക്ക് വഴി തെറ്റുമ്പോള്‍ ???....

അകലെയെങ്ങോ കാണുന്ന വെട്ടവും തേടി
വീണ്ടുമാ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലണം"

ശരിയല്ലെ ?

ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഒരുപാടു കാലം ആത്മാര്‍ത്ഥസുഹൃ ­ത്തുക്കളായ് ഇരിക്കണമെങ്കില് ­‍ .... ഒന്നുകില്‍ രണ്ടുപേരുടേം മനസ്സില്‍ പ്രണയം ഉണ്ടായിരിക്കണം . അല്ലെങ്കില്‍ രണ്ടുപേരുടേം മനസ്സില്‍ പ്രണയം ഉണ്ടാകരുത് . ഒരാളുടെ മനസ്സില്‍ പ്രണയവും മറ്റേയാളുടെ മനസ്സില്‍ അതില്ലാതിരിക്കു ­കയും ചെയ്താല്‍ .... ആത്മാര്‍ത്ഥത പോയിട്ട് ഒരു ബന്ധവും അവര്‍ക്കിടയിലുണ ­്ടാകില്ല

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

ശൂന്യത

"ശൂന്യത ..."
ഒന്നുമില്ലാത്ത അവസ്ഥ ... മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ എന്തിന്റ്റെയൊക്കെയോ അഭാവം ... അല്ലെ ? ഒരു കാര്യവും ചിന്തിക്കാതെ ഒരു കാര്യത്തിലും ENGAGED ആവാതെ മനസ്സ് ശൂന്യമാക്കി വെറുതെ 1Minute ഇരിക്കാന്‍ ഒരു സാധാരണക്കാരനു സാധിക്കുമൊ ? സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല . കാരണം എനിക്ക് സാധിക്കാറില്ല . ഉറങ്ങുമ്പോളോഴിച്ചുള്ള സമയങ്ങളില്‍ എന്തെങ്കിലുമൊക്കെ വെറുതേ മനസ്സില്‍ വന്നുകൊണ്ടിരിക്കും . തിരകളെപ്പോലെ .. അതു ചിലപ്പൊ ചില പാട്ടുകളാകാം . ചിലപ്പൊ ചില മുഖങ്ങള്‍ , സംഭവങ്ങള്‍ അങ്ങനെ... അങ്ങനെ.... .
അങ്ങനെ നിറഞ്ഞ് നിക്കുന്ന മനസ്സ് പെട്ടെന്ന് ശൂന്യമാക്കപ്പെട്ടാലൊ ??? ഒരു വല്ലാത്ത അവസ്ഥയാകുമല്ലെ ? അതുവരെ നമ്മുടെ മനസ്സില്‍ നിറഞ്ഞ് നിന്നവരോട് മനസ്സ് GOOD BYE പറയുമ്പോള്‍ ....
ഒരു വല്ലാത്ത ശൂന്യത സൃഷ്ടിക്കപ്പെടും ... ഒരു അസുഖകരമായ ശൂന്യത ... പെട്ടെന്ന് ഒരു കാര്യവും മനസ്സില്‍ വരാത്ത ഒരു അവസ്ഥ . നമുക്ക് മുന്നില്‍ ഒരുപാട് FREE TIME ഉള്ള പോലെ തോന്നും . എന്നാലും ഒന്നും ചെയ്യാനില്ലാതെ. അടുത്ത നിമിഷത്തില്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലോട്ട് കുതിച്ചെത്തുമെങ്കിലും ആ ശൂന്യത മുഴുവനായും നികത്താനാവില്ല.


മരിക്കുന്നതിന് തൊട്ടുമുമ്പ് ...
ഈ ഭൂമിയോട് വിട പറയുന്നതിന് തൊട്ടുമുന്‍പ് ..., കണ്ണുകളിലെ വെളിച്ചം മെല്ലെ മെല്ലെ അണഞ്ഞു തുടങ്ങുമ്പോള്‍ ,...
അവസാന കാഴ്ചയും കണ്ണില്‍ നിന്നു മറയുന്ന നിമിഷം ....
അവസാന സ്പന്ദനത്തിനായ് ഹൃദയം തയ്യാറെടുക്കുന്ന നിമിഷത്തില്‍ ....
അപ്പോള്‍ ചിലപ്പോള്‍ മനസ്സ് ശൂന്യമാക്കപ്പെട്ടേക്കാം . അതുവരെ മനസ്സില്‍ തിക്കുകൂട്ടിയതെല്ലാം വലിച്ചെറിയപ്പെട്ടേക്കാം . പരമമായ ആ സത്യത്തെ അംഗീകരിക്കുന്ന നിമിഷം .വളരെ സുഖകരമായ ഒരു ശൂന്യത ആയിരിക്കണം അപ്പോള്‍.

എന്തൊക്കെ പറഞ്ഞാലും എത്ര ശൂന്യമല്ലാത്ത മനസ്സുമായ് ജീവിച്ചാലും കീശയില്‍ കാശില്ലാതെ അതായത് ശൂന്യമായ കീശയോടെ ജീവിക്കാന്‍ വല്ല്യ പാടാണ് . ഒട്ടും സുഖകരമല്ലാത്ത ശൂന്യത ."

2013, ഫെബ്രുവരി 3, ഞായറാഴ്‌ച

"മഴയുടെ ഭാവങ്ങള്‍"


"എന്തു രസമാ അല്ലെ മഴ കാണാന്‍ ? ആകാശത്തിലെവിടെ നിന്നൊ തുള്ളികളായ് വന്ന് മണ്ണിനെ മൊത്തം നനച്ചു കടന്നു പോവുന്ന മഴ ... എപ്പോഴാണ് ഞാന്‍ മഴയെ ശ്രദ്ധിച്ചു തുടങ്ങീത് ?? അറിയില്ല .. ബാല്ല്യത്തില്‍ ഭയങ്കര പേടിയായിരുന്നു മഴയെ ... മഴയത്ത് ഇറങ്ങാനും പേടിയായിരുന്നു . "നിര്‍ത്താതെ വീഴുന്ന വെള്ളത്തിന്ന് ശ്വാസം കിട്ടതെങ്ങനെ ??" അതായിരുന്നു പേടി . രാത്രി ഇടിവെട്ടി മഴ പെയ്യുമ്പൊ അമ്മാമ്മ (അമ്മയുടെ അമ്മ) എന്നെ കെട്ടിപ്പിടിച്ച് കിടക്കും അപ്പൊളേ എന്റ്റെ പേടി മാറു . അപ്പോളൊക്കെ മഴക്ക് ഭീകരതയായിരുന്നു ഭാവം .


കാലം പിന്നേയും നീങ്ങി . മഴ അപ്പോളുമുണ്ടായിരുന്നു ...

ഓല മേഞ്ഞ മേല്‍ക്കൂരയായില്‍ നിന്ന് ചോര്‍ന്നൊലിക്കുന്ന വെള്ളത്തുള്ളികളായിരുന്നു മഴ. വിടിനകത്തുള്ള പാത്രങ്ങള്‍ മഴവെള്ളസംഭരണികളായിരുന്നു . മഴക്ക് അന്ന് രൌദ്രഭാവമായിരുന്നു .


കാലം പിന്നേയും നീങ്ങി . മഴ അപ്പോളുമുണ്ടായിരുന്നു ... സ്കൂള്‍ ജീവിതത്തില്‍ ഒരു ശല്ല്യക്കാരിയായിരുന്നു മഴ . ഡ്രില്‍ പിരിഡ് ഉള്ള ദിവസങ്ങളില്‍ വന്ന് നിന്ന് പെയ്യും . കളിക്കാനും പറ്റത്തില്ല . പക്ഷെ മഴ പെയ്യാതിരിക്കാനുള്ള ഒരു പ്രാര്‍ത്ഥന കൂട്ടുകാരനാ പറഞ്ഞത് .
"മഴേ മഴേ പോ മഴേ
നാളെ കാലത്ത് വാ മഴേ..."
പ്രാര്‍ത്ഥന കേട്ടിട്ടാണൊ അല്ലയൊ എന്നറിയില്ല . മഴ മാറി നിക്കാറുണ്ടായിരുന്നു


കാലം പിന്നേയും നീങ്ങി . മഴ അപ്പോളുമുണ്ടായിരുന്നു ...

പ്ലസ് ടു പഠനകാലത്താണ് മഴക്ക് പ്രണയഭാവമുണ്ടെന്നറിഞ്ഞത് . ആര്‍ത്തലച്ചു പെയ്യുന്നതിലും ഒരു നിശബ്ദത ഉണ്ടെന്ന് തോന്നിയ നാളുകള്‍ ... ഉറക്കം വരാതെ ചരിഞ്ഞും തിരിഞ്ഞും കിടന്ന് വെളുപ്പിച്ച രാത്രികളില്‍ എനിക്ക് കൂട്ടായ് ജനലിന്റ്റെ അപ്പുറത്ത് മഴയുണ്ടായിരുന്നു . മാന്ത്രികനായ ഏതോ സംഗീതജ്ഞന്റ്റെ വിരലുകള്‍ക്കനുസരിച്ച് മഴ അപ്പോഴും പാടിക്കൊണ്ടേയിരൂന്നു . പ്രണയഭാവത്തോടെ ....



കാലം പിന്നേയും നീങ്ങി . മഴ അപ്പോളുമുണ്ടായിരുന്നു ... കാലം മഴ പോലത്തെ ഒരു കൊച്ചുകൂട്ടുകാരിയെ സമ്മാനിച്ചിരുന്നു എനിക്ക് . മഴയെപ്പൊലെ പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന ഒരു കൊച്ചുകൂട്ടുകാരി . അവളുടെ വരികളില്‍ നിറയുന്ന മഴക്ക് നല്ല ഭംഗിയാണ് . തിരിച്ചറിയാനാവാത്ത ഏതൊ ഒരു ഭാവമായിരുന്നു ആ മഴക്ക്



കാലം പിന്നേയും നീങ്ങി . പക്ഷെ എന്നരികില്‍ ഇപ്പോള്‍ മഴ മാത്രം പെയ്യുന്നില്ല കാരണം പ്രവാസത്തിലായതിനാലാകാം . ഓര്‍മ്മകളില്‍ പെയ്ത ഈ മഴക്ക് വല്ലാത്ത കുളിരാണ് . നോവും ... ഇനിയും നീങ്ങാന്‍ കാലം ഒരുപാടുണ്ട് . പെയ്യാന്‍ ഒരുപാട് മഴയും ... കാത്തിരിക്കാം അല്ലെ ? ഇനിയുള്ള മഴക്കാലത്തിനായ്"

2013, ജനുവരി 26, ശനിയാഴ്‌ച

പ്രണയം

പ്രണയം
"ക്ഷമിക്കുക തിരിച്ചറിവില്ലാ ­ത്ത പ്രായത്തില്‍ നിന്നെ പ്രണയിച്ചതിന്... പിന്നേയും ക്ഷമിക്കുക
ആ പ്രണയം
ഇപ്പോഴും സൂക്ഷിക്കുന്നതി ­ന് ...."

നീ പാടുന്ന
പാട്ടിലെ പ്രണയമാവാനാണ്
എനിക്ക്
മോഹമെങ്കിലും പലപ്പോഴും നീ എഴുതണ
കവിതയിലെ അക്ഷരത്തെറ്റാവു ­കാണ്
ഞാന്..

എന്റ്റെ നിശബ്ദതയായിരുന് ­നു നിനക്കുള്ള ചോദ്യങ്ങള്‍ ... നിന്റ്റെ വാചാലമായ മിഴികളല്ലെ എനിക്കുള്ള ഉത്തരങ്ങള്‍ ?...

ഒരു സംശയം

ഒരു പെണ്‍കുട്ടിയുടെ ­ മുഖത്ത് നോക്കി "എനിക്ക് നിന്നെ ഇഷ്ടമാണ്" എന്നു പറയാനാണത്ര ഏറ്റവും ധൈര്യം വേണ്ടതത്ര . ആണൊ ?

ചില സ്റ്റാറ്റസുകള്‍

ജോലി
താല്പര്യമില്ലാത ­്ത ജോലി ചെയ്യുന്നത് ഇഷ്ടമില്ലാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിന് തുല്ല്യമാണ്

ഓര്‍മ്മ
ഒരിക്കലും ഓര്‍ക്കരുത് എന്നാഗ്രഹിക്കുന ­്ന കാര്യങ്ങളാണ് എന്നും ഓര്‍മ്മയിലേക്ക് ­ ഓടിയെത്തുന്നത് .... എല്ലാവരും ഓര്‍മ്മിപ്പിക്ക ­ുന്നതും..

2013, ജനുവരി 25, വെള്ളിയാഴ്‌ച

മുണ്ട്

"രാത്രി എത്ര
ശക്തമായ്
ഭദ്രമായ്
അരയില്‍
മുറുക്കിയ
മുണ്ടേ നീ ഏതു
ഗുരുത്വാകര്‍ഷണ
സിദ്ധാന്തത്തിന്റ്റെ
ഫലമായാണ് രാവിലെ
കട്ടിലിന്റ്റെ
അടിയില്‍
കിടക്കുന്നത് ????"

2013, ജനുവരി 22, ചൊവ്വാഴ്ച

തിരിച്ചു കിട്ടിയ സുഹൃത്ത്

കഴിഞ്ഞ ജന്‍മ്മങ്ങളിലെവിടെയോ വച്ച് നമ്മള്‍ കണ്ടിരുന്നു .

എവിടെ വെച്ചാണ് എനിക്ക് നിന്നെ
നഷ്ടപ്പെട്ടതെന്ന് എനിക്കോര്‍മ്മയില്ല .


എനിക്ക് നീ ആരായിരുന്നുവെന്നും എനിക്കറിയില്ല ..

ഇന്നുകളിലെ നിന്റ്റെ സാമിപ്യം എന്നെയോര്‍മ്മിപ്പിക്കുന്നു
ഇന്നലെകളില്‍ നീ ആരെല്ലാമൊ ആയിരുന്നെന്ന് .

നന്ദി സഖീ ചാരം മൂടിയൊരെന്‍ കനവുകളിലെ കനലുകള്‍ ആളിപ്പടര്‍ത്തിയതിന് ....

മൌനം പടര്‍ന്നൊരെന്‍ മനസ്സില്‍ ഒരുമാരിയായ് പെയ്തതിന് ....

നിലനില്‍ക്കണം നിന്റ്റെ സൌഹൃദം ഈ ജന്‍മം മുഴുവനും .....

ലഭിക്കുമെങ്കില്‍ അടുത്തജന്‍മവും

ബാലചന്ദ്രന്‍ ചുള്ളിക്കാട്

പ്രിയസഹോദരീ നിന്‍ വഴിത്താരയില്‍-
ത്തണല്‍വിരിക്കുമ ­ീ വാകമരത്തിന്റെ
ഇലയില്‍നിന്നൊരു നീര്‍ത്തുള്ളിയായി ­ നിന്‍
ചുടുനിറുകയിലിറ് ­റുവീഴട്ടെ ഞാന്‍.- ബാലചന്ദ്രന്‍ ചുള്ളിക്കാട്

2013, ജനുവരി 16, ബുധനാഴ്‌ച

positive





"ting ting :-)..."

 "ഹാ നീ വന്നോ? പച്ചേം കത്തിച്ച് ഞാന്‍ കുറച്ച് നേരായ് ഇരിക്കണു ?"

"ദേ ഇപ്പെ എത്ത്യുള്ളു" .

" hmm :-)"

 "പുതിയ ഫോട്ടൊ ഒക്കെ ഇട്ടല്ലൊ "?

 ":-P"

 "കൊള്ളിലാട്ടൊ ..."

 ":-(" "ഇതെന്താ എന്തു പറഞ്ഞാലും സ്മൈലി ?"

 ";-("

 "എന്താ പ്രശ്നം ? കാര്യമെന്താന്ന് വെച്ചാ പറയ് ?"

 "എന്ത് പ്രശ്നം ? എല്ലാം പഴയതൊക്കെതന്നെ ? പ്രവാസം , ഹോംസിക്ക്നെസ് , സാമ്പത്തികം , ഔദ്യോഗികം , പ്രണയം അങ്ങനെ ഒരുപാട് കാര്യങ്ങള്‍"

 "Hmm"

 "ചെയ്യണത് മുഴുവന്‍ അബദ്ധങ്ങളാണിഷ്ടാ ..."

 "ഹിഹി അതെനിക്കറിയാലൊ ?"

 "hmm..;->"

 "ഇപ്പൊ എന്തേ അങ്ങനെ തോന്നാന്‍ ?"

 "നിനക്കറിയാലൊ ? വീടിനടുത്ത് കിട്ടിയ ജോലി കളഞ്ഞിട്ടാ ഞാനിങ്ങ് പോന്നത് ."

"so ???"

 "വീടും നാടും വിട്ട് ഇത്ര നാളായി എന്നിട്ടും ഞാന്‍ എന്താ നേടിയത് ? ഒന്നുമില്ല വെറും വട്ടപ്പൂജ്യം .ഇതിലും നല്ലത് നാട്ടില്‍ തന്നെ ആയിരുന്നു"

  "ഒന്നും നേടിയില്ലെ ?"

 "എന്താ നേടിയത് ? കുറേ ടെന്‍ഷനുകളല്ലാതെ??"


 "അതൊക്കെ വിധിയാണിഷ്ടാ സമയം ശരിയാകുമ്പൊ എല്ലാം ശരിയാകും.."

"എന്ത് വിധി ? സ്വയം കുറ്റപ്പെടുത്താന്‍ മനസ്സ് സമ്മതിക്കാതെ വരുമ്പോള്‍ പഴി ചാരാന്‍ കിട്ടണ ഒരു ഉപായമല്ലെ ഈ വിധി ?"

"mm ഞാന്‍ ഒരു കാര്യം ചോച്ചോട്ടെ ?" "

:-O um ..."

"ഇപ്പൊ ഹിന്ദി സംസാരിക്കാന്‍ അറിയില്ലെ ?" "കുഴപ്പമില്ലാതെ .. അതിന് ?" "വീടിനടുത്താണ് ജോലിയെങ്കില്‍ ആ ഭാഷ പഠിക്കാന്‍ പറ്റുമായിരുന്നൊ?"

":-P May be"

 "ഒരുപാട് സ്ഥലങ്ങള്‍ കണ്ടില്ലെ ? മുംബൈ നഗരത്തില്‍ ജീവിച്ചില്ലെ ? ഒന്നുംവേണ്ട നമ്മുടെ രാജ്യത്തില്‍ ഇനി എവിടെ പോയാലും ഭാഷ അറിയാതെ ബുദ്ധിമുട്ടേണ്ടി വരോ ഇനി?."

 "അതില്ല"

"ഒരുപാട് ആളുകളെ പരിചയപ്പെട്ടില്ലെ ? ഓരൊ സ്വഭാവമുള്ളവര്‍ ... ഒരുപാട് നല്ല കൂട്ടുകാരെ കിട്ടിയില്ലെ ? നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെ ?" "അതൊക്കെയുണ്ട് "മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് പഠിച്ചില്ലെ? ഇത്രയും അനുഭവങ്ങള്‍ നാട്ടില്‍ തന്നെ നിന്നാ കിട്ടൊ ?"

"ഹഹ നീ പറയണത് ശരി തന്നെയാണ് .. എന്നാലും ?"

"നമ്മളെപ്പോളും കിട്ടാത്തതിനെ കൂറിച്ചാ ചിന്തിക്കൂള്ളു . നമുക്കെന്താ കിട്ടിയതെന്ന് നോക്കില്ല .സത്യമല്ലെ ?"

 "ആണൊ ?"

 "ആണ് , ഇത്ര അനുഭവങ്ങളില്‍ കൂടുതല്‍ എന്താ ഇനി കിട്ടേണ്ടത് ?"

"ഹഹ ഇതെന്താ ആധുനിക യുഗത്തിലെ ഭഗവദ്ഗീത ഉപദേശം ആണൊ ?"

"ഞാന്‍ പറഞ്ഞതില്‍ എന്തേലും ആ മണ്ടയിലൊട്ട് കയറിയാല്‍ അത് സ്വീകരിക്കു . അല്ലേല്‍ വിട്ട് കളയൂ" .

 "mm ;-(.."

 "അയ്യോ... ഞാന്‍ പോട്ടെ സമയം ഒരുപാടായ് ... think yourself..., ഒന്നും നഷ്ടപ്പെട്ടിട്ടില്ല . എല്ലാം നേടിയിട്ടേയുള്ളു ... bye tc..."

"bye tc"

അനാവശ്യം

അനാവശ്യ കാര്യങ്ങള്‍ അനാവശ്യമായ് ചിന്തിക്കുന്നത് അനാവശ്യമാണൊ ?

2013, ജനുവരി 14, തിങ്കളാഴ്‌ച

അപരിചിതന്‍

അപരിചിതങ്ങളെ സ്നേഹിക്കുന്ന പെണ്‍കുട്ടീ.... നിനക്ക് മുന്നില്‍ അപരിചിതനാവാന്‍ ഞാന്‍ എന്താണു ചെയ്യേണ്ടത് ???

2013, ജനുവരി 1, ചൊവ്വാഴ്ച

cra thoof

ഞാന്‍ കഴിഞ്ഞ ദിവസം പത്രം വായിച്ചപ്പോള്‍ ഒരു ന്യൂസ് ശ്രദ്ധിച്ചു . ഡല്‍ഹി മാനഭംഗകേസിലെ ഒരു പ്രതിക്ക് പ്രായപൂര്‍ത്തി തികയാത്തത്കൊണ്ട് ജുവനൈല്‍ ആക്ട് പ്രകാരമുള്ള ശിക്ഷാവിധികളായിരിക്കാം എന്ന് ഒരു വിദഗ്ദ കാഴ്ചപ്പാട് കണ്ടു . സത്യത്തില്‍ പ്രായപൂര്‍ത്തിയാകാത്തതിന്റ്റെ പേരില്‍ ഇളവ് ലഭിക്കുകയാണേല്‍ ഭാരതത്തിന്റ്റെ നീതിന്യായ വ്യവസ്ഥിതി എത്ര പരിതാപകരമായിരിക്കും ? നാലുപേരുമായ് ചേര്‍ന്ന് ആ പെണ്‍കുട്ടിയെ മൃഗീയമായ് പിഡിപ്പിക്കുമ്പോളും ആരും അവനെ കുട്ടിയായ് കണ്ടിട്ടില്ല . ജനനേന്ദ്രിയത്തിലേക്ക് ഇരുമ്പ് ദണ്ഠ് കുത്തിയിറക്കുമ്പോളും അവന്‍ കൂട്ടിയായിരുന്നില്ല . ആന്തരീകാവയവങ്ങള്‍ കൂടി നശിക്കുന്ന രീതിയില്‍ പേകൂത്താടിയപ്പോളും ഒരു കുട്ടിത്തവും അവനിലുണ്ടായിരുന്നില്ല . പിന്നെ എന്ത് കൊപ്പിന്റ്റെ പേരിലാ അവന് മാത്രം കൊണക്കണെ ? നല്ല ശിക്ഷ കൊടുക്കാന്‍ സൌദിയില്‍ കോണ്ടുവരണം എന്ന FB പോസ്ട് പോലെ , അത് തന്നെയായിരുന്നു വേണ്ടത് . വിചാരണ പോലും കൂടാതെ .. മരണത്തിന് വിട്ടുകൊടുക്കണമായിരുന്നു . ഒരു നിമിഷമെങ്കിലും അവള്‍ക്കു മുമ്പേ... FUCK OFF OUR SYSTEMS..