2020, ജനുവരി 19, ഞായറാഴ്‌ച

ചെമ്പരത്തി

ചെമ്പരത്തി

നീ എപ്പോഴും കണ്ടിരുന്നത്
വേലിപ്പടർപ്പുകളിൽ പടർന്നു ,
അഞ്ചിതളുകളിൽ ചുവപ്പ് നിറഞ്ഞ,
ഭ്രാന്തിന്റെ ചുവയുള്ള
ചെമ്പരത്തികളെ ആയിരുന്നു...

വെട്ടേറ്റു വീണിട്ടും
ചവിട്ടിയരക്കപ്പെട്ടിട്ടും
മണ്ണിൽ വീണ ഓരോ ചില്ലയിൽ നിന്നും
 പുതിയ  മുകുളങ്ങൾ പിറക്കുന്ന
ചെമ്പരത്തിയെ ആണ്
ഞാൻ കണ്ടിരുന്നത്..

ചുവപ്പ്...

അപകടങ്ങളുടെ,  അപായങ്ങളുടെ   അവസാനങ്ങളുടെ  നിറമാണ് ചുവപ്പെന്ന്  വിദ്യാലയങ്ങൾ  പഠിപ്പിച്ചത്..

പുലരികളിൽ പ്രതീക്ഷയുടെ ചുവന്ന തുടക്കമുണ്ടെന്ന്  പഠിപ്പിച്ചത് ചെമ്പരത്തി നിന്റെ പൂക്കളായിരുന്നു


ഭ്രാന്ത്


ഭ്രാന്തുള്ളവരാണ്  ചെമ്പരത്തി പൂക്കൾ ചെവിയിൽ ചൂടുന്നതെന്ന്  ആദ്യമായി പറഞ്ഞതാരായിരിക്കും...
അവരുടെ മുന്നിലൂടെ,  താളം തെറ്റിയ മനസ്സുമായി, ചെമ്പരത്തിപൂക്കൾ ചൂടി,  പോയതാരായിരിക്കും ????
ഒന്നുറപ്പാണ് ... അയ്യാളുടെ താളം തെറ്റാത്ത  ഓർമകളിലെവിടെയോ  പ്രിയപ്പെട്ട ഒരാൾക്കൊപ്പം  ചെമ്പരത്തി യും സ്ഥാനം പിടിച്ചിരിക്കുന്നുണ്ടാകും

4 അഭിപ്രായങ്ങൾ:

  1. ഹോ.അവസാനത്തെ വരി,തകർത്തു കളഞ്ഞു.
    ശരിയാണ് ശ്രീ.അയാളുടെ ഓർമകളിൽ
    താളം തെറ്റാത്ത കാലത്ത് പ്രിയപ്പെട്ടവരിലാർക്കൊപ്പമോ ഒരു ചമ്പരത്തി പൂ ഉണ്ടായിരിക്കണം.
    സലാം

    മറുപടിഇല്ലാതാക്കൂ
  2. ഫോളോ ചെയ്തിട്ടുണ്ട് ട്ടാ

    മറുപടിഇല്ലാതാക്കൂ
  3. ഇങ്ങനെ ഹൃദയത്തെ കുത്തിനോവിക്കരുത്... ആദ്യമായാണ് ഈ വഴി വരുന്നത്. ചെമ്പരത്തി ചിന്തിപ്പിച്ചു, കരയിപ്പിച്ചു...

    ആശംസകൾ
     രൂപ 

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്ദി
    വന്നതിനും അഭിപ്രായങ്ങൾ തന്നതിനും

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...