2013, ജൂൺ 28, വെള്ളിയാഴ്‌ച

അറബിക്കഥ 1

അവധിദിനങ്ങളിലെ നേരമ്പോക്കുകള്‍ക്കിടയില്‍ ഒരിക്കല്‍ ഒരു കൂട്ടുകാരന്‍ എന്നോട് ചോദിച്ചു . "അളിയാ ഈ സൌദിയില്‍ വന്നിട്ട് തിരിച്ചു പോണം എന്ന് ഏറ്റവും ശക്തമായ് ആഗ്രഹം തോന്നിയതെപ്പൊഴാ ?"
"അതൊ ? നമ്മള്‍ നാട്ടിന്ന് വന്നത് ഒരു മഴക്കാലത്ത് ആണല്ലൊ ? പിന്നെ ഇവിടെ വന്ന് AIRPORT ന്ന് പുറത്തേക്കിറങ്ങിപ്പൊ ഏകദേശം പുലര്‍ച്ചെ നാല് മണി ആയി ? അങ്ങനെ പുറത്തേക്കിറങ്ങിപ്പൊ തന്നെ നല്ലൊരു ചൂട് കാറ്റ് മുഖത്തേക്കടിച്ചു . (സൌദിയില്‍ മാത്രം കാണപ്പെടുന്ന കാറ്റാണൊ എന്നറിയില്ല . കാരണം മറ്റു സ്ഥലത്തൊന്നൊന്നും ഞാന്‍ പോയിട്ടില്ല) അപ്പൊ ഞാന്‍ ആലോചിച്ചത് പുലര്‍ച്ചെ ഇത്രേം ചൂടാണേല്‍ ഉച്ചക്ക് എന്താകും അവസ്ഥ ? അപ്പോള്‍ തന്നെ ഒരു വിമാനം കിട്ടിയിരുന്നേല്‍ എന്ന് ആഗ്രഹിച്ചു പോയ് . കിട്ടിയിരുന്നേല്‍ ഞാന്‍ അപ്പൊ തന്നെ തിരിച്ചു പോയേനെ ". (ലേബല്‍ -പ്രവാസജീവിതത്തിന് നാളെ ഒരു വയസ്സ് . മരുഭൂമിയില്‍ തീരേണ്ട വര്‍ഷങ്ങളില്‍ നിന്നും 1 വര്‍ഷം കുറഞ്ഞു )

2013, ജൂൺ 19, ബുധനാഴ്‌ച

ഈയാംപാറ്റകള്‍

"ചിതലായ് ജനിച്ച്
ചിറക് മുളച്ച്
മണ്ണില്‍ നിന്നുയര്‍ന്ന്
മഴയില്‍ കുതിര്‍ന്ന്
ചിറകുകള്‍ കൂമ്പി
മണ്ണിലേക്ക് തന്നെ
മടങ്ങുന്ന
ജന്‍മങ്ങള്‍"

2013, ജൂൺ 14, വെള്ളിയാഴ്‌ച

കാരണങ്ങള്‍



"ചോരാത്ത കൂരയും

മൂടാനൊരു പുതപ്പും

ഊട്ടാന്‍ അമ്മയും

ഓര്‍ക്കാനൊരു പ്രണയവും

ഉള്ളതിനാലാകാം എനിക്കിന്നും

മഴയോട്പ്ര ണയം"

2013, ജൂൺ 10, തിങ്കളാഴ്‌ച

നനവ്


മണ്ണിലെപ്പോഴും
ഒരിത്തിരി
നനവ് സൂക്ഷിക്കണം ...
മനസ്സിലും....
ചിലപ്പോള്‍
വിത്തുകള്‍
മുളക്കുന്ന കാലത്ത്
മഴ പെയ്യാതിരിക്കാം

2013, ജൂൺ 4, ചൊവ്വാഴ്ച

ഋതുക്കള്‍

"ഒരിക്കല്‍ നൂലു പോലെ വരണ്ട പുഴ
കുത്തിയൊഴുകുന്ന പോലെ ,
ചുട്ടുപൊള്ളുന്ന പകലിന്റ്റെ വെയിലിന് ശേഷം
മുല്ല പൂക്കുന്ന രാത്രിയുടെ നിലാവ് പോലെ ,
നമ്മുടെ പ്രണയത്തിനുമുണ്ട് പ്രിയേ
കരളുരുക്കുന്ന വേനലും
കുളിരണിയിക്കുന്ന മഴയും"

2013, ജൂൺ 3, തിങ്കളാഴ്‌ച

ചുവടുകള്‍

കൊഴിയുന്ന ഓരൊ ദിനവും
എനിക്ക് നിന്നിലേക്കുള്ള
ഓരൊ ചുവടുകളാണ് .
നടന്ന് നടന്ന് വെറും
ഒരു വര്‍ഷത്തോളം , നിന്റ്റെ 
അത്ര അടുത്തെത്തി ഞാന്‍

2013, ജൂൺ 2, ഞായറാഴ്‌ച

അക്ഷരങ്ങള്‍

കൂട്ടിയും കുറച്ചും
 അളന്നുമുറിച്ചും
 താളത്തില്‍ ഒതുക്കിയും
 കൂട്ടിക്കെട്ടുന്ന അക്ഷരങ്ങള്‍
 വ്യാഖ്യാനിക്കപ്പെടുമ്പോള്‍
 തെറ്റിദ്ധരിക്കപ്പെടാറുണ്ട്...
 ഏച്ചുകെട്ടലുകള്‍ക്ക്
 ശേഷമുള്ള ചില ബന്ധങ്ങളെപ്പോലെ