2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

അലീന
കൌമാരം....... അടുത്തിരിക്കുന്നവരെ അറിഞ്ഞു തുടങ്ങുന്ന പ്രായം... സൌഹൃദങ്ങള്‍ക്ക് ആഴം കൂടുകയും അതെ പോലെ അതുവരെ ഇല്ലാതിരുന്ന ഇഷ്ടങ്ങള്‍ തുടങ്ങുകയും ചെയ്യുന്ന സമയം....  മനോഹരമായ ഒരു തുടക്കമായി കൌമാരത്തെ കാണാം നമുക്ക്... അങ്ങനെ ഒരു കാലത്ത്.. എന്റെ  പ്ലസ്‌ 1 ഇന്റര്‍വ്യൂ ദിനം.... ഇന്റര്‍വ്യൂ   കഴിഞ്ഞു കൂട്ടുകാരന് വേണ്ടി ഹാള്‍ ന്റെ മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്നു ഞാന്‍... അപ്പോഴാണ്‌ ഹാളില്‍ തളര്‍ന്നു , ഡസ്ക് ന് മുകളില്‍ തല ചായ്ച്ചു കിടക്കുന്ന ഒരു പെണ്‍കുട്ടിയില്‍ എന്റെ ശ്രദ്ധ പതിഞ്ഞത്. മഞ്ഞ ഷര്‍ട്ടും കറുത്ത പാവടയുമായി ഒരു വെളുത്തു മെലിഞ്ഞൊരു പെണ്‍കുട്ടി.... വെറുതെ അവളെ തന്നെ നോക്കി നിന്ന് മനസ്സില്‍ ആലോചിച്ചു.... "പാവം കാലത്തു വന്നതാകും... ഒന്നും കഴിച്ചിട്ട് കൂടി ഉണ്ടാകില്ല".... പെട്ടെന്ന്‍ ആ പെണ്‍കുട്ടി എന്റെ നേരെ ഒന്ന് പാളി നോക്കി... കത്തുന്ന രണ്ടു കണ്ണുകള്‍.... ഞാന്‍ പെട്ടെന്ന് കണ്ണ് വലിച്ചു...

എനിക്ക് പിന്നെയും ആ കണ്ണുകളിലേക്ക് നോക്കുവാന്‍ തോന്നി....പക്ഷെ അവളുടെ നോട്ടത്തെ നേരിടാനുള്ള ശക്തിയുമില്ല.... എന്താണാവോ അവളുടെ പേര്?... തിരിച്ചു വീട്ടിലെത്തിയെങ്കിലും എന്റെ മനസ്സില്‍ അപ്പോഴും ആ കണ്ണുകള്‍ തന്നെ ആയിരുന്നു. പിന്നെയും ആ കണ്ണുകള്‍ കാണാന്‍ ഒരു ആഗ്രഹം..... സൈക്കിള്‍ എടുത്തു പിന്നെയും സ്കൂളില്‍ വന്നെങ്കിലും ആ പെണ്‍കുട്ടിയെ കാണാന്‍ സാധിച്ചില്ല... പിന്നെയം ക്ലാസ്സ്‌ തുടങ്ങാന്‍ ഒരാഴ്ച.... ആദ്യമായി ഞാന്‍ സ്കൂള്‍ തുറക്കാന്‍ ആഗ്രഹിച്ചു...

ഒന്നാംദിനം... അപ്പോഴേക്കും ആ പെണ്‍കുട്ടിയുടെ മുഖം മനസ്സില്‍ നിന്ന് മാഞ്ഞുപോയി.... ആ കണ്ണുകള്‍ ഒഴിച്... വെറുതെ കാണുന്ന പെങ്കുട്ടികളിലെല്ലാം ഞാന്‍ ആ കണ്ണുകള്‍  തിരഞ്ഞു.... എങ്ങും കണ്ടില്ല..... ദൈവമേ... ഇനി അഡ്മിഷന്‍ കിട്ടിയിട്ടുണ്ടാവില്ലേ??? ചതിക്കരുതേ... ഇനി തിരയാന്‍ സ്വന്തം ക്ലാസ്സ്‌ മാത്രം.... പ്ലസ്‌ വണ്‍ കോമ്മെര്‍സ്... അവസാന ബെഞ്ചില്‍ പോയി ഇരുന്നു ഞാന്‍ എല്ലാവരെയും നോക്കി... എങ്ങും കണ്ടില്ല.... ഛെ.... ആദ്യമായി വല്ലാത്ത ഒരു നിരാശ പോലെ....

ക്ലാസ്സില്‍ കൂടുതലും പരിചയക്കാര്‍ തന്നെയായിരുന്നു... പലരും സ്വയം പരിചയപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കാനൊന്നും താല്പര്യം തോന്നിയില്ല... പെട്ടെന്ന്‍ ഒരു മഞ്ഞ നിറം കണ്ണില്‍ പതിഞ്ഞു...... പ്രതീക്ഷയോടെ ഞാന്‍ നോക്കി... അതെ മഞ്ഞയും കറുപ്പും....  ഈശ്വരാ.... അത് തന്നെയാണോ?? ഒരു സംശയം... അവള്‍ പേര് പറയാനായി എഴുന്നേറ്റു... " അലീന "...
ശെടാ.... ക്രിസ്ത്യാനിക്കൊച് ആണല്ലോ... മറ്റൊന്നിലും ശ്രദ്ധിക്കാതെ അവള്‍ പുറത്തേക് നോക്കിയിരുന്നു... ഞാന്‍ അവളുടെ"പുറത്തേക്കും".... ഒന്ന് തിരിഞ്ഞിരുന്നെങ്കില്‍...

"സയന്‍സിലേക്ക്മാറാന്‍ താല്പര്യം ഉള്ളവര്‍ പേര് തരുക" ശൈബി ടീച്ചര്‍ പറഞ്ഞപ്പോള്‍ അവള്‍ ആദ്യം തന്നെ ചാടി എഴുന്നേറ്റു...  ആ ഒരു നിമിഷം  ഞാന്‍ എന്റെ തീരുമാനം പുന:പരിശോധിച്ചു.. കോമ്മെര്‍സ് വിട്ടു  സയന്‍സിലേക്ക് മാറിയാലോ???... വൈകീട്ട് വായനശാലയില്‍ വെച്ച് കണ്ടപ്പോള്‍ രാജശ്രീയോടു ഞാന്‍ ഈ തീരുമാനം പറഞ്ഞു.... "ഞാന്‍ സയന്സിലോട്ട്  മാറിയാലോ എന്ന് വിചാരിക്ക്യാ..... "പെട്ടെന്ന്‍ അവള്‍ കെറുവിച്ചു.... "നീ ഒക്കെ കോമ്മെര്‍സ് എടുത്തത്‌ കൊണ്ടാ ഞാനും ഇത് എടുത്തേ.... വെറുതെ ........ നിന്റെ ഇഷ്ടം.... ഞാന്‍ ഒന്നും പറയുന്നില്ല..." ശരിയാണ്... ഞങ്ങള്‍ മൂന്നുപേര്‍ ഒരുമിച്ചാണ് കോമ്മെര്‍സ് തിരഞ്ഞെടുത്തത്... ഞാന്‍ , രാജശ്രീ, ശ്രീകല..... പക്ഷെ എന്റെ തീരുമാനത്തിനു കാരണം???.... ഒടുവില്‍ ഞാന്‍ ക്ലാസ്സ്‌മാറുന്നില്ല എന്ന് തന്നെ തീരുമാനിച്ചു... ഇന്നലെ കണ്ട പെന്കുട്ടിയെക്കാള്‍ വലുതാണല്ലോ കുട്ടിക്കാലം തൊട്ടേ ഒരുമിച്ചു പഠിച്ച കൂട്ടുകാരിക്ക് കൊടുത്ത വാക്ക്...

മൂനാം ദിനം അവള്‍ ക്ലാസ്സ്‌ മാറി....ഇപ്പോഴും അവളുടെ മുഖം വ്യക്തമായി കണ്ടിട്ടില്ല..... ഇന്റര്‍വേല്‍ സമയത്ത് വെറുതെ സയന്‍സിന്റെ ഭാഗത്തേക്ക് പോയി.... അവിടെ ലാസ്റ്റ് ബെഞ്ചില്‍ അവള്‍ പുറത്തേക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു... അലക്ഷ്യമായി...  അപ്പൊ തന്നെ ഞാന്‍ എന്നോട് ചോദിച്ചു.... "നീ എന്തിനാടാ ഇവിടെ വന്നത്?" ആവോ... എനിക്ക് തന്നെ ഉത്തരം  ഇല്ലായിരുന്നു...

ക്ലാസ്സ്‌ തുടങ്ങീട്ട് ഒരാഴ്ചയോളം ആയി...ഇപ്പോഴും ആ മുഖം മാത്രം ഓര്‍മയില്ല... മനസ്സില്‍ ആ കണ്ണുകള്‍ മാത്രം. ആഴങ്ങളില്‍ നിന്ന് ആഴങ്ങളിലേക്ക് പതിക്കുന്ന ആ കണ്ണുകള്‍ മാത്രം.. അന്ന് രാത്രി ഉമ്മറത്ത്‌ ഇരുന്നു പഠിക്കാനുള്ള ശ്രമം ആയിരുന്നു... വെറുതെ ബുക്ക്‌ മറിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മഴ പെയ്തത്... അതുവരെ മഴ ഉറങ്ങാനുള്ള ഒരു  ഉപാധി മാത്രം ആയിരുന്നു. അന്ന് ആദ്യമായി ഞാന്‍ മഴയുടെ മനോഹാരിത ഞാന്‍  തിരിച്ചറിഞ്ഞു.......  വൈദ്യുതവെളിച്ചത്തിന്റെ അതിരുകള്‍ക്കപ്പുറം പെയ്യുന്ന മഴയുടെ ശബ്ദത്തിലെ സംഗീതം ഞാന്‍ തിരിച്ചറിഞ്ഞു.....  ഓടുകളില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന മഴനീരില്‍ വെളിച്ചം തട്ടി അതിരുകള്‍ രൂപപ്പെട്ടിരിക്കുന്നു. ആ അതിരുകള്‍ക്കപ്പുറം മനോഹരമായ മഴയുടെ ലോകമാണ്... ഇരുട്ടിന്റെ സാമ്രാജ്യം..... ഇരുട്ടിന്റെ നെഞ്ചിനെ കീറിമുറിച്ചൊരു മിന്നല്‍.... അവളുടെ കണ്ണുകളുടെ അതെ ആഴത്തില്‍.... കിലുകിലാ മഴ... ഇതുവരെ കേള്‍ക്കാത്ത അവളുടെ ശബ്ദമായിരിക്കുമെന്നു തോന്നി.... പെട്ടെന്ന് ഇരുട്ടില്‍ നിലാവെളിച്ചം പോലെ  ഒരു മുഖം തെളിഞ്ഞു.... "അലീന".. ആദ്യമായി അവളുടെ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു...

നേരം വെളുക്കതിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി എനിക്ക്...  കുറെ നേരം അങ്ങനെ ഇരുന്നു... പിന്നെ കിടന്നു... ഉറക്കം വരുന്നില്ല... തിരിഞ്ഞു കിടന്നു.. മറിഞ്ഞു കിടന്നു... അടുത്ത മുറിയില്‍ പോയി അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു... ഉറക്കം എന്നെ ഒഴിവാക്കിയ പോലെ.... പിന്നെയും എന്റെ മുറിയിലെത്തി മെല്ലെ ജനല്‍ തുറന്നു.... ( അന്ന്  ജനല്‍ രാത്രി  തുറക്കാന്‍ പേടിയുള്ള ഞാന്‍ )  മഴ മാറിയ ആകാശത്ത് ഒരു കുഞ്ഞു ചന്ദ്രന്‍....  രാത്രി വല്ലാത്തൊരു സുന്ദരി തന്നെ.... ഞാന്‍ സ്വയം ആലോചിച്ചു നോക്കി.. എന്താണ് എനിക്ക് സംഭവിക്കുന്നത്?...   ഉത്തരം  വ്യക്തമായിരുന്നു.. " I am falling in love with that eyes"

ഒരു വിധത്തില്‍ നേരം വെളുപ്പിച്ചു... ബ്രഷ് ചെയ്തു വന്നു കണ്ണാടിയില്‍ നോക്കി... എന്തോ ഒരു തൃപ്തി പോരാ.... അപ്പോഴാണ്‌ ഞാന്‍ എന്നെ തന്നെ ശ്രദ്ധിക്കുന്നത്... "പല്ല് അല്പം മഞ്ഞ ഉണ്ടോ?".... വേഗം പോയി പിന്നെയും പല്ല് തേച്ചു.. ശോ... ശരീരമാകെ വല്ലാതെ മെലിഞ്ഞാണല്ലോ ഇരിക്കുന്നത്....  മുടി മാത്രം ഉണ്ട്... വിശദമായി കുളിച്ചു പിന്നെയും കണ്ണാടി നോക്കി....  പൌഡര്‍ ഇടണോ? വേണ്ട... ചന്ദനക്കുറി വരച്ചു... പോരാ.. തൃപ്തി ആയില്ല.. നടുവില്‍ ഒരു കുങ്കുമ കൂടെ തൊട്ടു... കൊള്ളാം ചെലായിട്ടുണ്ട്.... സ്കൂളിലേക്ക്..

വര്‍ണങ്ങള്‍ വാരി എറിഞ്ഞത് പോലെ വിദ്യാലയങ്കണം.. എപ്പോഴും കൂടെ നടക്കണ സനൂപിനോട് കാര്യം പറഞ്ഞു. "അളിയാ  ഒരു പെങ്കൊച്ചിനോട്  എനിക്ക് എന്തോ പോലെ"....
 "ആരെടാ അവള്‍?" .
"പേര് മാത്രം അറിയാം വേറെ ഒന്നും അറിയില്ല..."
അവളെ കാണിക്കാനായി  ആദ്യമായി അവള്‍ വരുന്ന വഴിയുടെ എതിരെ  നടന്നു ചെന്നു... അവളുടെ മുഖത്തേക്ക് നോക്കി...  മുഖത്ത് ഒരു സ്ഥായിദുഃഖഭാവം.....അലക്ഷ്യമായ നോട്ടം..

അവളെപ്പറ്റി കൂടുതല്‍ അറിയാന്‍ എന്താ വഴി?.. ഒരു വഴി ദൈവം തന്നെ തുറന്നു തന്നു.. "വിനിത" അവളുടെ അടുത്ത് ഇരിക്കുന്ന പെണ്‍കുട്ടി... എങ്ങിനെയോ വിനിതയെ പരിചയപ്പെട്ടു.. ആദ്യം തന്നെ  കാര്യം പറഞ്ഞു... സംഭവം ഇതാണ്....
 "ഒന്ന് രണ്ടു ദിവസം നിന്നെ  വഴിയില്‍ കണ്ടപ്പോഴേ തോന്നി..... അവളോട്‌ ഞാന്‍ ഒന്നും പറയൂലേ"
"വേണ്ട പക്ഷെ ഒന്ന്‍ സൂചിപ്പിച്ചാല്‍ മതി"
"എനിക്ക് വയ്യ അവളുടെ വായില്‍ ഇരിക്കുന്നത് കേള്‍ക്കാന്‍..."
"എന്നാ അവളെ കുറിച്ച് ഒന്ന്‍ പറഞ്ഞു താ... വീട് എവട്യാ.. വീട്ടില്‍ ആരൊക്കെ.... വല്ല ലൈന്‍ ഉണ്ടോ?"
അനിത അറിയാവുന്നതൊക്കെ പറഞ്ഞു....

രാത്രികളില്‍ ഉറക്കമില്ലാതെയായി... അവിടെയും ഇവിടെയും മുന്നിലും ഒക്കെയും ആ കണ്ണുകള്‍.... സ്കൂളില്‍ വെച്ച് വെച്ച് ചിലപ്പോഴൊക്കെ എന്നെ നോക്കും... അപ്പോഴു ആ കണ്ണുകളിലേക്ക് തിരിച്ചു നോക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു... എന്ത് മാന്തിക ശക്തിയാണോ അതില്‍... എന്നെ ഇത്ര ആകര്‍ഷിക്കാന്‍..... എനിക്ക് അറിയില്ല ദൈവമേ... ഒടുവില്‍ ഞാന്‍ എന്റെ ഇഷ്ടം പറയാന്‍ തീരുമാനിച്ചു... ക്ലാസ്സ്‌ തുടങ്ങീട്ട് അപ്പോള്‍  രണ്ടു മാസം മാത്രം...ഇതുവരെ നേരിട്ട് പരിചയപ്പെട്ടിട്ട് കൂടിയില്ല...

അന്നൊരു വാവുബലി ദിനം....  കാലത്ത് അവധി ആണെന്ന് അറിയാതെ അവള്‍ ക്ലാസ്സില്‍ എത്തി... ഞാനും.... ഇത് തന്നെ അവസരം എന്ന് കരുതി.... അവള്‍ ഒന്നാം ക്ലാസ്സ്‌ കെട്ടിടത്തിന്റെ മുന്നില്‍  നില്‍ക്കുന്നു.... "പോയി ധൈര്യായി പറയെടാ" എന്ന് എരി കേറ്റി സനൂപ്‌ കൂടെ... ഞാന്‍ നടന്നു... ഓണക്കാലത്തിന് മുന്പ് മഴ അത്തപ്പൂക്കളമിട്ടൊരു മുറ്റത്ത്‌ കൂടെ.... അതിവേഗം മിടിക്കുന്ന ഹൃദയത്തോടും അതിനെക്കാള്‍ വേഗത്തില്‍ വിറയ്ക്കുന്ന കാലുകളോടും.... ആദ്യമായി അവളോട്‌ സംസാരിക്കാന്‍ പോകുന്നു.ആകാശം മെല്ലെ തെളിഞ്ഞു തുടങ്ങുന്നു....

"എനിക്കൊരു കാര്യം പറയാനുണ്ട്" ഞാന്‍ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.... അവളുടെ തൊട്ടു അടുത്ത് ആദ്യമായി നില്‍ക്കുന്നു..  അവള്‍ എന്റെ നേരെ നോക്കുമ്പോള്‍....... എന്റെ ഹൃദയത്തിലേക്ക് ആ നോട്ടം ആഴ്ന്നിറങ്ങുന്നു. എനിക്ക് സാധിക്കുന്നില്ല നിന്റെ നേരെ നോക്കാന്‍......

"എന്താ?"

" എനിക്ക്........." ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത വാക്കുകള്‍ തെടുന്നവനെ പോലെ ഞാന്‍ പരുങ്ങി...
"എനിക്ക്... എനിക്ക് തന്നെ ഇഷ്ടമാണ്.."  ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.... പതിനഞ്ചു മിനുട്ടോളം വെള്ളത്തില്‍ മുങ്ങിക്കിടന്നവന് അല്പം  ജീവവായു ലഭിച്ച പോലെ ഞാന്‍ കിതച്ചു...ലോകത്ത് പറയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വാക്കുകള്‍.... ആദ്യമായി സംസാരിക്കുന്ന പെണ്‍കുട്ടിയോട്.... ദൈവമേ.. ഇത്രേം ധൈര്യം എനിക്കോ....
"hmmm പോടെര്‍ക്കാ...  എന്നെ ശല്ല്യപ്പെടുതിയാല്‍ ഞാന്‍ വീട്ടില്‍ പറയും.."

"വീട്ടില്‍ പിന്നെ പറയാം... ഇപ്പൊ എന്നെ ഇഷ്ടമാണോ എന്ന് പറയു" (പിന്നേം ധൈര്യം...)

"നീ പോടാ" .... അവള്‍ തിരിഞ്ഞു നടന്നു....
ലോകം കീഴടക്കിയ അലെക്സാണ്ടര്‍ ചക്രവര്‍ത്തിയെ പോലെ ഞാനും  തിരിഞ്ഞു നടന്നു... സനൂപിനോട് കാര്യങ്ങള്‍ പറഞ്ഞു...  അപ്പോഴേക്കും ഈ കഥകള്‍ സ്കൂളിലെ ആണ്‍കുട്ടികളുടെ ഇടയില്‍  പരന്നു കഴിഞ്ഞിരുന്നു... കാട്ടുതീയെക്കാള്‍ വേഗതയില്‍ ഇക്കാര്യങ്ങള്‍ പരക്കും. അതാണല്ലോ ഈ പ്രണയത്തിന്റെ വേഗത...

 ഉച്ചക്ക് ക്ലാസ്സില്‍ ഇരുന്നപ്പോഴാണ് സനൂപ്‌ വന്നത്. വാവ്ബലിയുടെ ബാകി എന്നോണം ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു.....

"ഡാ ഒരു കാര്യം പറഞ്ഞാല്‍ നിനക്ക് വിഷമം ആവരുത്.."

"എന്തെ ഡാ?"

" ഞാന്‍ ഒരു കാര്യം അറിഞ്ഞു.. അലീനയുടെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യന്‍ പറയുന്നത് കേട്ടതാ"

"നീ കാര്യം പറ"

"അവള്‍ അവളുടെ സ്റ്റാറ്റസ് ഇല്‍ ഉള്ള പയ്യന്മാരെ മാത്രമേ സ്നേഹിക്കുള്ളൂ എന്ന്... നിന്നെ ഇഷ്ടമല്ല എന്ന്'

ഭൂമി പിളര്‍ന്നു താഴേക്ക് പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി... ഇഷ്ടമല്ല എന്നറിയാം... പക്ഷെ ക്രൂരമായ അവഹേളനം. വല്ലാതെ അപമാനിതനായി എന്നൊരു തോന്നല്‍ എന്റെ ഉള്ളില്‍ വിരിഞ്ഞു.. അത്ര അങ്ങോട്ട്‌ സഹിക്കാന്‍ ആവുന്നില്ലായിരുന്നു.. കാത്തുവെച്ച മോഹങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് കത്തിക്കരിഞ്ഞ പോലെ... അവന്‍ പോയപ്പോള്‍ ഞാന്‍ മെല്ലെ ഡസ്ക് ഇല്‍ തല വെച്ച് കിടന്നു... കണ്ണുകള്‍ അറിയാതെ നിറയുന്നുണ്ടായിരുന്നു... ഒരു മഴ പോലെ പോഴിയുന്നുണ്ടായിരുന്നു....  ആകാശത്ത് കര്‍ക്കിടകവും ആര്‍ത്തലയ്ക്കുന്നുണ്ടായിരുന്നു...

"എന്താടാ നിനക്ക് പറ്റിയെ?" ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി... രാജശ്രീ...
"നീ കരയുവാണോ? എന്ത് പറ്റി???

"ഒന്നുല്ല്യ.... കണ്ണില്‍ എന്തോ പോയി"
"നീ എന്താ പുറത്തേക് വരാതെ... അല്ലേല്‍ ഇപ്പോഴും എന്നെ കളിയാക്കുന്നതാണല്ലോ..."
"ഒന്നുല്ല്യ... നീ പൊക്കോ.. ഞാന്‍ വരം"
 അവിടെ ഇരുന്നു മനസ്സ് ഒരു തീരുമാനം എടുത്തു... ഇനി മേലില്‍ അവളുടെ പിറകെ നടക്കില്ല... പെട്ടെന്ന്‍ ഒരു നിമിഷം വല്ലാതെ വെറുത്തു പോയി ഞാന്‍.. നിര്‍ത്തി.. എല്ലാം...


ഒന്നും എവിടെയും നിര്‍ത്തുന്നില്ലായിരുന്നു...  അതാണല്ലോ ഈ പ്രണയത്തിന്റെ സവിശേഷത... അവസാനിക്കുന്നിടത്ത് നിന്ന് പിന്നെയും തുടങ്ങും... പുതിയ അങ്കം വെട്ടുകള്‍ തുടങ്ങാന്‍ പോകുന്നതെ ഉണ്ടായിരുന്നുള്ളു...... (തുടരും)

13 അഭിപ്രായങ്ങൾ:

 1. ഒരു കാമ്പസ് പ്രേമകഥ ഇവിടെ ചുരുളഴിയുന്നു!!!

  മറുപടിഇല്ലാതാക്കൂ
 2. അവാസിക്കുന്നിടത്ത് നിന്ന് പിന്നേയും തുടങ്ങട്ടെ.
  അവസാനം എന്താകും എന്ന് കാണാമല്ലോ.

  മറുപടിഇല്ലാതാക്കൂ
 3. കഥ മുന്നോട്ട് പോട്ടെ. എന്നാലും ആ രാത്രികൾ വെറുതെ ഉറക്കം വരാതെ കിടന്നത്വിവരണം അൽപ്പം കൂടിപ്പോയി.

  മറുപടിഇല്ലാതാക്കൂ
 4. ബിപിന്‍ ചേട്ടാ.... ആ രാത്രിയെ വളരെ ചുരുക്കിയാണു ഞാന്‍ എഴുതിയത്....

  മറുപടിഇല്ലാതാക്കൂ
 5. ചില സമാനതകളിലൂടെ സഞ്ചരിച്ചപ്പോള്‍ ഇരുപതു കൊല്ലക്കാലം ........ ഒരു നിമിഷം കൊണ്ട് ഓടി മറഞ്ഞു..... മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടാണെങ്കിലും ..... യാത്ഥാര്‍ത്ത പ്രണയം ബാക്കിയുണ്ടെന്ന് വിശ്വാസിക്കുന്നു......
  എഴുത്ത് വളരെ നന്നായി... ആശംസകൾ....

  മറുപടിഇല്ലാതാക്കൂ
 6. നിഗൂഡതകൾ ഒളിപ്പിച്ചു അവൾ , അലീന ! ഇനിയും കഥ തുടരട്ടേ...

  മറുപടിഇല്ലാതാക്കൂ
 7. Appo aduthethu poratte, ithoru mathiri vayanakkare aakkunna reethuyatta,idakku vechu iii thudaral ...iniyum ezhuthu

  മറുപടിഇല്ലാതാക്കൂ
 8. ഗൌരിയെട്ടാ..... ഒറ്റ കഥയില്‍ നിര്‍ത്തിയാല്‍ മനസ്സില്‍ ഉള്ളത് മുഴുവന്‍ വളരെ ചുരുക്കി എഴുതേണ്ടി വരും... മനസ്സിനെ തൃപ്തി പെടുത്താന്‍ നോക്കിയാല്‍ വായിക്കുന്നവര്‍ക്ക് വളരെ കൂടുതലായി ബോറടിക്കും എന്ന് തോന്നി.... അതുകൊണ്ടാ രണ്ടു ഭാഗം ആക്കിയത്....

  മറുപടിഇല്ലാതാക്കൂ
 9. നായകന് അലീനയെ സ്വന്തമാക്കാൻ സാധിക്കുമോ??

  നായകൻ അടുത്ത പ്രണയത്തിലേക്ക് കടക്കുമോ??

  അതോ അലീനയുടെ ഓർമയിൽ നിരാശാ കാമുകനായി നടക്കുമോ??

  കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 10. വാവ് ദിവസം കൂടി സ്കൂളില്‍ പോയി അല്ലെ . . . ! !

  അടിപൊളി ക്യാമ്പസ്‌ Love story . . .

  കഥയുടെ രണ്ടാം ഭാഗത്തിലാണ് കഥയുടെ സംഗതിയും സംഗീതവും , അല്ലെ . . ?

  രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു . . . !!

  മറുപടിഇല്ലാതാക്കൂ
 11. ശരിക്കും മച്ചാ വല്ലാത്തൊരു വീർപ്പുമുട്ടാൽ.. വായിച്ചപ്പോൾ... കുട്ടിക്കാലവും സ്കൂൾ ലൈഫും എല്ലാം അതുപോലെതന്നെയുണ്ട്..

  മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...