2013, ഡിസംബർ 22, ഞായറാഴ്‌ച

പ്രവാസിയും മുറിവാലും ....പല്ലിയുടെ  മുറിച്ചിട്ട  വാല്‍ കണ്ടിട്ടുണ്ടോ? വേട്ടക്കാരന്റെ മുന്നില്‍ വീണു പിടഞ്ഞു, പുളഞ്ഞു നിശ്ചലമാകുന്ന ഒരു മുറിവാല്‍... തിരികെ ലഭിക്കും എന്ന ഉറപ്പിന്‍ മേല്‍ ആകും , നിലനില്പിനെ തന്നെ ബാധിക്കുന്ന അവസരത്തില്‍ കടുത്ത വേദന സഹിച്ചു അവ സ്വന്തം ഭാഗത്തെ മുറിക്കുന്നത്. ഒരു തരത്തില്‍ പ്രവാസികളും ഇതേ പോലെ അല്ലെ? നിലനില്പിനെ ബാധിക്കുന്ന അവസ്ഥ എത്തുമ്പോള്‍ അല്ലെ കിട്ടിയ വിസക്ക് മറ്റു രാജ്യങ്ങളിലേക്ക് പുറപ്പെടുക.... ഹൃദയം നുറുങ്ങുന്ന വേദന സഹിച്ചു വീട്ടുകാര്‍ യാത്ര അയക്കും... പിന്നെ ദിവസങ്ങള്‍ എണ്ണിയെണ്ണി തീര്‍ക്കും.....  പുറത്ത് എത്തുന്നവരുടെ അവസ്ഥയോ? മുറിവാലിന്റെ അവസ്ഥ തന്നെ... ആദ്യം കിടന്നു പിടക്കും, പുളയും,  ഞെരിപിരി കൊള്ളും... പിന്നെ നിശ്ചലമാകും. അങ്ങനെ  മരിച്ചു ജീവിക്കും.... പിന്നെ കാത്തിരിപ്പാണ്.... തിരികെ മടങ്ങാനുള്ള ദിവസം നോക്കി.... അങ്ങനെ ഒരുനാള്‍ പിന്നേയും നാട്ടില്‍ പുനര്‍ജനിക്കും... പുതിയ വസ്ത്രങ്ങളില്‍...  പുത്തന്‍ പെര്ഫും.... പുതിയ രീതികള്‍ അങ്ങനെ.. അങ്ങനെ....  ഇങ്ങനെ പുനര്‍ജനിച്ചു ജീവിതം ആഘോഷിക്കുമ്പോള്‍ ഒരു പ്രവാസിയും ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കില്ല . ഓര്‍മ്മിക്കുകയും ഇല്ല.....

 " ദിവസങ്ങള്ക്കപ്പുറം മുറിച്ചു മാറ്റപ്പെടെണ്ടവരാണവര്‍ എന്ന് ..."

6 അഭിപ്രായങ്ങൾ:

  1. ഞാനും ഒരു പ്രവാസിപ്പല്ലി

    മറുപടിഇല്ലാതാക്കൂ
  2. നമ്മളൊക്കെ ചില പല്ലികള്‍ അല്ലെ ശ്രീനി!!! :( സത്യം!

    മറുപടിഇല്ലാതാക്കൂ
  3. നമ്മള്‍ കുടുംബമെന്ന "പല്ലിയില്‍" നിന്നും അകന്നു പോയ " വാലുകള്‍ " അല്ലെ ചേച്ചി???????

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...