2014, മേയ് 1, വ്യാഴാഴ്‌ച

അറബിക്കഥ

ഇതൊരു കുഞ്ഞു അനുഭവക്കുറിപ്പാണ്.. എന്റെ ജീവിതത്തില്‍ നടന്നത്... വായിക്കുന്നവര്‍ക്ക് ചിലപ്പോള്‍ "പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്" ആയി തോന്നാം... എന്നാലും ഒരു സന്ദേശം ഉണ്ടെന്നു തോന്നുന്നത് കൊണ്ട് ഞാന്‍ കുറിക്കുന്നു .


 ഒരു വെള്ളിയാഴ്ച  റൂമിലെ എല്ലാവരും അവരവരുടേതായ തിരക്കുകളില്‍ മുഴുകി ഇരിക്കുകയായിരുന്നു.. റൂമിലെ "ഇക്ക" , അല്പം തുറന്നു പറയട്ടെ.... 3gp ക്ലിപ്പ് കാണുകയായിരുന്നു... അത് സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെതും..... കാണുന്നതിനിടയ്ക്ക് അദ്ദേഹം പുലഭ്യം പറയുന്നുമുണ്ട്.... ഇത് കേട്ട് വേറെ ഒരു ചങ്ങാതി  ചോദിച്ചു..
" എന്താ ഇക്ക പ്രശ്നം?  കുറച്ചു നേരമായല്ലോ തെറി വിളി തുടങ്ങീട്ട്?"

"ഈ  ^#%@&#%& മക്കള്‍ക്കൊക്കെ എന്തിന്റെ ^$^$*&%^ ??? കണ്ടില്ലേ ഓരോന്ന് കാട്ടിക്കൂട്ടണതു?"

"എന്താ ഇക്കാ?"

" സ്കൂളില്‍ പഠിക്കണ പിള്ളേര്‍ ആണെടാ... ഇവളുമാര്‍ക്കൊക്കെ അഹങ്കാരമാ....... സ്കൂളില്‍ പോകുന്നതിന്റെ.... അതോണ്ടാ ഇങ്ങനെ ഒക്കെ.. ആരേം പേടിയില്ല... വീട്ടുകാരേം...."  "ഇവളെ ഒക്കെ പഠിപ്പ് നിര്‍ത്തി കെട്ടിച് വിടണം... അല്ലേലും പെമ്പിള്ളേര്‍ ഒന്നും അധികം പഠിക്കേണ്ട ആവശ്യം ഇല്ല"
ഇക്ക അങ്ങ് തുള്ളുകയാണ്

 ഇത് കേട്ടപ്പോ ഞാന്‍ ചോദിച്ചു..

" അതെന്താ ഇക്കാ അങ്ങനെ പറഞ്ഞെ? പിള്ളേരെ പിന്നെ സ്കൂളില്‍ വിടണ്ടേ?"

 "എന്തിനാ സ്കൂളില്‍ വിട്ടിട്ട്? ഇതേ പോലെ കാണിക്കാനോ ? എല്ലാത്തിനേം പിടിച്ചു കെട്ടിച്ചു വിടണം.. അപ്പോഴേ തീരുള്ള് ഇവരടെ................... എന്റെ കൊച്ചിനെ പതിനഞ്ചു വയസ്സാകുമ്പോഴേക്കും  ഞാന്‍ കെട്ടിച്ചു വിടും.........."

"ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ ഇങ്ങനെ പോയി എന്ന് വെച്ച് എല്ലാ കുട്ടികളെയും അങ്ങനെ കാണുന്നത് മോശമാണ് ഇക്കാ ..."

"നിനക്ക് അങ്ങനെ ഒക്കെ പറയാം...  നമ്മടെ ഒരു ഫ്രണ്ട്ന്റെ  പെങ്ങളുടെ മോള്.... പതിനഞ്ചു വയസ്സേ ഉള്ളു....  പക്ഷെ വല്ല്യ പെണ്ണായി...  ഒരുമാതിരി ബനിയന്‍ ഒക്കെ ഇട്ടു കുറെ ചെക്കന്മാരുടെ കൂടെ നടക്കുന്നു..... ഞാന്‍ അതെ പോലെ തന്നെ അവനോടു പറഞ്ഞു... പഠിപ്പ് നിര്‍ത്തി പിറ്റേ ആഴ്ച അവളുടെ കല്യാണം നടത്തി..."

" പതിനഞ്ചു വയസ്സിലോ??? ആ കൊച്ചിന്റെ ജീവിതം കൂടി നശിപ്പിച്ചു അല്ലെ?"

"ഇപ്പൊ അവള്‍ സുഖമായി ജീവിക്കുന്നു... അല്ലേലും ഈ പെമ്പിള്ളേര്‍ എന്തിനാ പഠിക്കുന്നത്? എന്തായാലും കല്യാണം കഴിച്ചു വിടാന്‍ ഉള്ളതാണ്.. എത്രയും വേഗം നടത്തി അയക്കണം... അല്ലാതെ പടിപ്പിക്കാനോക്കെ നോക്കിയാല്‍ ഇതേ പോലെ മൊബൈലില്‍ ഒക്കെ കാണേണ്ടതായി വരും... മ്മടെ കുട്ടീനെ എത്രയും വേഗം കെട്ടിച്ചു വിടും...  "

"ഇക്കയുടെ മോളെ എപ്പോ വേണെമെങ്കിലും ഇക്കാക്ക് കെട്ടിച്ചു വിടാം.. അതൊക്കെ ഇക്കയുടെ ഇഷ്ടമാണ്... അത്യാവശ്യ വിദ്യാഭ്യാസം എങ്കിലും  ആ കൊച്ചിന് കൊടുക്കുകയെങ്കിലും ചെയ്യ്‌ ഇക്ക.." എന്ന് പറഞ്ഞു ഞാന്‍ നിര്‍ത്തി..


പിന്നെ ഇക്കയോട് ഞാന്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ലായിരുന്നു.. എത്ര പറഞ്ഞിട്ടും ആള്‍  സമ്മതിക്കുകയും  ഇല്ല...  ആ കുട്ടിയുടെ യോഗം എന്ന് കരുതി ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്ല..... " വിവാഹത്തെക്കാളും അത്യാവശ്യം വിദ്യാഭ്യാസം ആണെന്ന് "  ആളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്തപ്പോ ... എന്തോ പോലെ തോന്നി.....ഇങ്ങനെ  മറ്റുള്ളവരോട് സംസാരിച്ചു തോല്‍ക്കുമ്പോള്‍ ....... അതൊരു നല്ല കാര്യത്തിനു വേണ്ടി ആയിട്ടും..... ഞാന്‍ പിന്നെ അത് വിട്ടുകളഞ്ഞു.. എന്തേലുമാവട്ടെ... അവരും അവരുടെ മകളും..... നമ്മക്കെന്ത് കാര്യം???....കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയപ്പോള്‍  ഇക്കയും വേറെ ഒരു സുഹൃത്തും ഉണ്ടായിരുന്നു അവിടെ....   ഇക്ക കലപില കലപില ന്നു സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. കയ്യില്‍ ഒരു മൊബൈലും ഉണ്ടായിരുന്നു. എന്തോ ഒരു തമാശ വഴക്ക് പോലെ.... ഞാന്‍ ചോദിച്ചു...

"എന്താ ഇക്ക ഇന്നത്തെ പ്രശനം?"

"ഞാന്‍ ഇവനോട് ഈ മെസ്സേജ്  എങ്ങനെയാ എഴുതുന്നത് എന്ന് ചോദിച്ചിട്ട് പറഞ്ഞു തരണില്ല ഡാ "

ഞാന്‍ കൂട്ടുകാരനോട് ചോദിച്ചു..

" എന്തെടാ നഹാസേ നീ ഇക്കാക്ക് സ്പെല്ലിംഗ് പറഞ്ഞു കൊടുക്കാതെ?
.
" അങ്ങേര്‍ക്ക് വല്ല്യ ജാഡ ആണെടാ... നമ്മ പറഞ്ഞു കൊടുത്താല്‍ അപ്പൊ പറയും എനിക്കറിയാമായിരുന്നു.. പിന്നെ ചുമ്മാ ചോദിച്ചൂന്നെ ഉള്ളു എന്ന്... അങ്ങനെ അറിയാവുന്ന ആളാണേല്‍ അങ്ങ് തനിയെ എഴുതിക്കോട്ടെ..."

ഇത് കേട്ടപ്പോള്‍ ഇക്ക ഇടയില്‍ കയറി പറഞ്ഞു...

" അവന്‍ ഡിഗ്രി വരെ പഠിച്ചതല്ലേ... അതുകൊണ്ടാ അവനോടു ചോദിച്ചേ.... നമ്മള് എഴാം ക്ലാസ്സു വരെ പഠിച്ചിട്ടുള്ളൂ.... വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ആളാണ്... അപ്പൊ പഠിച്ചവര്‍ അല്ലെ പറഞ്ഞു തരേണ്ടത്?"

ഇക്ക അങ്ങനെ അവനെ പറഞ്ഞു വെറുപ്പിക്കുകയാണ്... ഞാന്‍ ഈ സംസാരം കേട്ട് കുറച്ചു നേരം മിണ്ടാതെ ഇരുന്നു...... പെട്ടെന്ന്  ഞാന്‍ ഇക്കയോടായി പറഞ്ഞു...

"ഇക്കാ ഇക്കയുടെ  ഈ അവസ്ഥ ഭാവിയില്‍ ഇക്കയുടെ മക്കള്‍ക്ക് ഉണ്ടാകാതെ ഇരിക്കട്ടെ... പ്രത്യേകിച്ച് പെണ്‍കുട്ടിക്ക്..."

മനസ്സിലാവാത്ത പോലെ " ഏതു അവസ്ഥ?"

"ഇപ്പൊ കണ്ടില്ലേ? ഈ  ഒരു കുഞ്ഞു മെസ്സേജ് എഴുതാന്‍ വേണ്ടി വേറെ ഒരാളുടെ സഹായം വേണ്ടി വന്നു.. എന്നിട്ട് ഇക്കാക്ക്‌ അത് കിട്ടിയോ? അതും ഇല്ല... നാണം കേട്ടു എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായില്ല... ഭാവിയില്‍ അവള്‍ക്കും ഇതേപോലെ എന്തേലും എഴുതേണ്ട അവസ്ഥ വരുമ്പോ ഇതേപോലെ വേറെ ഒരാളോട് ചോദിക്കേണ്ടി വരരുത് ഇക്ക. അത് വളരെ മോശമാണ് ഇക്കാ കുട്ടികള്‍ എന്തെങ്കിലും വായിച്ചു മനസ്സിലാക്കാനോ എഴുതാനോ മറ്റൊരാളുടെ സഹായം തേടുന്നത് അതും സ്കൂളുകളും മറ്റും ഇത്ര അധികം ഉള്ള ഈ കാലത്ത്...."

"നീ ആ പറഞ്ഞത് കാര്യമാ"

"ഞാന്‍ അന്ന് പറഞ്ഞതും കാര്യമാ ഇക്കാ... ഇക്കാക്ക് അന്ന് മനസ്സിലായില്ല... അന്ന് ഇക്ക എന്തൊക്കെയോ പറഞ്ഞു....  ഇക്കാ, ഇക്കയുടെ കുഞ്ഞോളേ അത്യാവശ്യം ഡിഗ്രി വരെ എങ്കിലും പഠിപ്പിക്ക് ഇക്കാ. അവര്‍ക്ക് നല്ലൊരു ജോലി ആവട്ടെ, സ്വന്തം കാലില്‍ നിക്കട്ടെ  അതിനു ശേഷം എന്താണെന്നു വെച്ചാല്‍ ആയിക്കോ. ഒന്നും പറ്റിയില്ലെങ്കില്‍ സ്വന്തം കുട്ടികള്‍ക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാനുള്ള വിദ്യാഭ്യാസമെങ്കിലും കിട്ടട്ടെ... അല്ലാതെ  പതിനഞ്ചു വയസ്സാകുമ്പോഴേക്കും കെട്ടിച്ചു വിടാതെ...

പിന്നെ ഇക്ക കൂടുതലൊന്നും പറഞ്ഞില്ല..... പറയേണ്ട രീതിയില്‍ പറഞ്ഞപ്പോ ആള്‍ക്ക് കാര്യം മനസ്സിലായി....  ഇനി എന്ത് വേണമെങ്കിലും ഇക്കാക്ക്‌ ചെയ്യാം... പക്ഷെ ആളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ചുമതലെയേ എനിക്ക് ഉണ്ടായിരുന്നുള്ളു.... അത് നടന്നു.....

വിവാഹം കഴിപ്പിച്ചു അയക്കേണ്ടത്
പ്രായപൂര്‍ത്തി ആയ ശരീരത്തെ മാത്രമല്ല
പ്രായപൂര്‍ത്തി ആയ ഒരു മനസ്സിനെ കൂടെ ആവണം....
എന്നാലെ കൂടുമ്പോള്‍ ഇമ്പമുണ്ടാകുകയുള്ളൂ....
കുടുംബമാകുകയുള്ളൂ

7 അഭിപ്രായങ്ങൾ:

 1. നല്ല ഒരു സന്ദേശമുണ്ട് ...
  എഴുതിയതും നന്നായി ... വീഞ്ഞ് പഴയതാണെങ്കിലും ഇന്നും കാലിക
  പ്രസക്തി ഉള്ളത് കൊണ്ട് തന്നെ പോസ്റ്റ്‌ നന്നായി ...
  ഒരു കഥയാകുമ്പോ കുറച്ചു കൂടെ ട്വിസ്റ്റ് ഒക്കെ വന്നാലേ ആളുകള് ഇഷ്ടപ്പെടൂ എന്ന ചിന്ത വേണ്ട.... അനുഭവ കുറിപ്പുകൾ എന്നും അങ്ങനെ ആയിരിക്കും ..

  ഏതായാലും ഇഷ്ടമായി...

  ആശംസകൾ ..!!!

  മറുപടിഇല്ലാതാക്കൂ
 2. അനുഭവങ്ങൾക്ക് എന്നും അവയുടെതായ പ്രസക്തി ഉണ്ട്. വിരസതയുണ്ടാക്കാതെ അത് പറയാനും കഴിഞ്ഞു. തക്കതായ ഒരു സന്ദർഭം വന്നതുകൊണ്ട് ഇക്കയെ പറഞ്ഞു മനസ്സിലാക്കിക്കാൻ കഴിഞ്ഞു. ചിലരെ മനസ്സിലാക്കിക്കാൻ ഇത്തരം അനുഭവങ്ങൾ ഉണ്ടായെന്ന് വരില്ല. പിന്നെ ചിലർ അനുഭവങ്ങളിൽ നിന്ന് പഠിക്കുകയുമില്ല. കഷ്ടപ്പെടുന്നത് അത്തരക്കാരുടെ പെൺകുട്ടികൾ തന്നെ.

  മറുപടിഇല്ലാതാക്കൂ
 3. നല്ല അനുഭവക്കുറിപ്പ്‌. തെറ്റുകള്‍ ചിലര്‍ തിരുത്താറെയില്ല.... ഇക്കാക്ക്‌ ചിന്തിക്കാന്‍ ഒരവസരം സ്വാന്തം അനുഭവത്തില്‍ നിന്ന് തന്നെ ഉണ്ടായല്ലോ... സ്ത്രീയുടെ വിദ്യാഭ്യാസം ഒരാണിനെന്നപോലെ തന്നെ അവള്‍ക്കും അവകാശപെട്ടതാണ്.

  മറുപടിഇല്ലാതാക്കൂ
 4. അനുഭവങ്ങള്‍ എന്നും നല്ലത് തന്നെ :)

  മറുപടിഇല്ലാതാക്കൂ
 5. വളരെ നന്ദി വന്നതിനും അഭിപ്രായങ്ങള്‍ തന്നതിനും...

  മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...