2014, ജൂൺ 23, തിങ്കളാഴ്‌ച

RANDOM THOUGHTS



കണ്ണട
കാലുകള്‍ക്കിടയിലെ
ലോകത്തെ
തിരയുന്നവര്‍ക്കിടയില്‍

കാലുകള്‍ക്കിടയിലൂടെ
ലോകത്തെ കാണുന്നു
ഒരു വയസ്സന്‍ കണ്ണട

ഗുല്‍മോഹര്‍

പ്രണയത്തിന്റെ പൂക്കള്‍റോസ് ആണെന്ന് ഞാന്‍
വേദനിപ്പിക്കുന്ന മുള്ളുകള്‍കഴിഞ്ഞ്...
സമരസപ്പെടലുകളുടെ ഇലകള്‍ക്ക് ശേഷം
ലഭിക്കുന്ന സുഖമാണ് പ്രണയം

പ്രണയത്തിന്റെ പൂക്കള്‍ഗുല്‍മോഹറെന്നവള്‍
ഹൃദയരക്തത്തിന് നിറം ചുവപ്പെങ്കില്‍
ഹൃദയത്തിലെ പ്രണയത്തിനും ചുവപ്പാണ്
വേനലില്‍ പൂക്കുന്ന, ചുവന്നു പൂക്കുന്ന
പ്രണയത്തിന്റെ ഗുല്‍മോഹറുകള്‍

എന്നും  എന്റെ റോസിന് മുകളില്‍പന്തലി-
ച്ചിരുന്നതവളുടെ ഗുല്‍മോഹറുകളായിരുന്നു.........


തെളിവ്
നേരം ഇരുണ്ടപ്പോള്‍ വഴി-
തെറ്റി എത്തിയൊരു മഴ...  
ഒരു ചാറ്റല്‍മഴ....

നേരം പുലര്‍ന്നപ്പോള്‍
ദുഷ്ടനായ മരുഭൂമി...
അവളെ  എവിടെ  നീ  ഒളിപ്പിച്ചു?
ഒരു തെളിവ് പോലും വെക്കാതെ,...


കാലന്‍കോഴി
തെക്കേ പറമ്പിലെ തേന്‍മാവിലിരു-
ന്നൊരു കാലന്‍കോഴി കൂവി.

ഉടനെ ഒരു മരണവാര്‍ത്ത കേള്‍ക്കും
മുത്തശ്ശന്‍നിര്‍വചിച്ചു...

മുറുക്കാന്‍ചവച്ചു കൊണ്ട് തലയാട്ടി
മുത്തശ്ശി അനുകൂലിച്ചു....

അടുക്കളയിലെ പണിക്കിടെ നാണിയമ്മ
തന്റെ അനുഭവം വിവരിച്ചു....

ആരായിരിക്കും എന്ന ഭാവത്തില്‍
അച്ഛനുമമ്മയും പരസ്പരം നോക്കി...

പേടിച്ചരണ്ട കുട്ടികള്‍കണ്ണുകളിറുക്കി..
പുതപ്പിനടിയില്‍ചുരുണ്ട് കൂടി

അടുക്കളയില്‍കയറാന്‍തക്കം പാര്‍ത്തിരുന്നു
മണിയന്‍പൂച്ച മാത്രം  ഓര്‍ത്തു....
അതിനും  വിശക്കുന്നുണ്ടാകും.....”

ആം ആദ്മി പാര്‍ട്ടി

അംഗത്വം തേടി ഒരു തത്ത ലീഗിലേക്ക്,  
ചുണ്ടിലെ ചുവപ്പ് മാറ്റിയാലംഗത്വമെന്നു നേതാവ്

യൂണിയനില്‍ ചെരണമേന്നൊരു തുമ്പിയോട്‌ നേതാക്കള്‍
ഇല്ലെങ്കില്‍ എടുക്കുന്ന കല്ലിനു നോക്കുകൂലി

ക്ഷേമനിധി കിട്ടാനൊരു മരംകൊത്തി ,
 മൂവരും ചെര്‍ന്നോരുമിചോരുക്കിയതൊരു ആം ആദ്മി പാര്‍ട്ടി


 (published in E-മഷി )


3 അഭിപ്രായങ്ങൾ:

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...