2015, ജനുവരി 27, ചൊവ്വാഴ്ച

Randome Thoughts 4





ഓർമ്മപ്പെടുത്തൽ

ചോറുവറ്റായിരുന്നു പ്രധാന ഒട്ടുസൂത്രം....

ഇൻസ്ട്രുമെൻ്റ്റ് ബോക്സ് വാളിൽ നിറയെ ടാറ്റൂസ്..
ബോക്സിന്റ്റെ അടിത്തട്ട് ആയിരുന്നു സേഫ് ലോക്കറും നിലവറയും

ബാഗിലെ ചെറുകള്ളികൾ രാശിക്കായക്കും തീപ്പെട്ടിപ്പടങ്ങൾക്കും റിസർവ് ചെയ്തത്..

ബട്ടൻസ് ഇല്ലാത്ത,  പുരണ്ടോരു യൂണിഫോം....
നടുപേജുകൾ കീറി നൂൽ അയഞ്ഞുപോയ ബുക്കുകൾ..

അവസാന പേജുകളിൽ, FLAME ഉം പിന്നെ തിരിച്ചറിയാനാകാത്ത വിധം പരുക്കേൽപ്പിച്ച നിന്റ്റെ പേരും

പെട്ടെന്ന് തീരാൻ പ്രാർത്ഥിച്ച കാലത്തെ , പെട്ടെന്ന് ചില വാക്കുകൾകോണ്ട് ഇങ്ങനേയുമോർക്കാം


Rear View Mirror

മാർച്ചിൽ, സൗഹൃദങ്ങൾ കൊഴിയുന്ന നാളുകളിൽ...
ഒാർമ്മക്കുറിപ്പിൽ നീ എഴുതി
തന്ന വരികളുണ്ട്...
വർഷങ്ങൾക്കു ശേഷവും, കഴിഞ്ഞുപോയ
നഷ്ടപ്പെടരുതാത്ത കാഴ്ചകളെ തിരികെ നൽകുന്ന
റിയർവ്യൂ മിറർ പോലെ...
Objects in the mirror are CLOSER than they APPEAR


ദയ

കായലിൽ ചീനവലയിടുയുന്നവൻ ആദ്യം കിട്ടിയ മീനുകളെ പ്ലാസ്ടിക് ബാഗിൽ ഇട്ടു ഭദ്രമായ് കെട്ടി സൂക്ഷിക്കുമ്പോൾ,

ഒരു വലിയ ജലാശയത്തിനു മുകളിൽ കിടന്നിട്ടും പ്രാണവായു കിട്ടാത്തവർ..

അതേ വലക്കാരൻ തന്നെയാണ് അടുത്ത വീശലിൽ കിട്ടിയ എണ്ണം കുറഞ്ഞ മീനുകളെ എടുക്കുവാൻ മെനക്കെടാതെ വല തിരികെയിടുന്നത്

ദയയുടെ പ്രായോഗിക മുഖമായിരിക്കുമാകും
.... അല്ല?????



ഹർത്താൽ

രാവിലെ അമ്പലത്തിൽ പോകാൻ
ഇറങ്ങിയപ്പോഴാണ് ദൈവം പറഞ്ഞത്

ഇന്ന് വരണ്ട മോനേ...
ഇവിടേം ഹർത്താലാ....

3 അഭിപ്രായങ്ങൾ:

  1. ഹർത്താൽ ഇഷട്ടമായ് .... കളർ വായിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. "പുരണ്ടൊരു യൂണിഫോമും" FLAME ഉം ഓർമകളിൽ വരുന്നില്ല. Rear View Mirror നന്നായി എണ്ണം കുറഞ്ഞ മീൻ മനസ്സിലാകുന്നില്ല. ഹർത്താൽ നന്നായി.ദൈവവും ഇപ്പോൾ ആ മൂഡിൽ ആണ്.

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...