2015, ജൂൺ 23, ചൊവ്വാഴ്ച

നീയും ഞാനും..നിന്റെ നെറ്റിയിലെ ചന്ദനക്കുറി കണ്ടിട്ടാവണം പ്രകൃതിയും
വെയിലിനെ മഴയില്‍ ചാലിച്ചു നെറ്റിയില്‍ തോട്ടത്...
നീ അകലെയാണെന്നറിയുന്നതുകൊണ്ടാകും എന്നും
എന്റെ ഓര്‍മകളില്‍ നീ നിറയുന്നത്...
ഞാന്‍ അരികിലുണ്ടെന്നു നീ പറയുന്നതുകൊണ്ടാകും നിന്റെ
ഓര്‍മകളുടെ അരികില്‍ പോലും ഞാന്‍ ഇല്ലാത്തത്...
സമയം കിട്ടുമ്പോള്‍ നിന്റെ മനസ്സൊന്നു
തുറന്നു നോക്കണം....
എന്നില്‍ നിന്നും കാണാതെ പോയ വാക്കുകള്‍
അവിടെ ഒളിച്ചിരികുന്നോ എന്ന് നോക്കണം...
എന്നും നീ വരുന്നെന്നു എന്നോട് പറഞ്ഞിരുന്നത്
പത്തുമണിപ്പൂക്കള്‍ ആയിരുന്നു...
പിന്നെപ്പിന്നെ... പതിയെപ്പതിയെ അവയും
കള്ളം പറഞ്ഞു തുടങ്ങി.....
കണക്കില്‍ പെടാത്ത ഒരുപാട് നിമിഷങ്ങള്‍
നിനക്ക് തന്നിട്ടും.....
നിന്റെയത്ര ഞാന്‍ സ്നേഹിക്കുന്നില്ലെന്നു
നീ കണക്കു പറയുന്നു....

4 അഭിപ്രായങ്ങൾ:

 1. ടാലിയാവാത്ത കണക്കുകളുണ്ട്

  മറുപടിഇല്ലാതാക്കൂ
 2. സ്നേഹം എന്നും കണക്കു പറച്ചിലാണ്. പക്ഷെ കൂട്ടിയും കുറച്ചും നോക്കിയാൽ ഫലം പൂജ്യം.

  മറുപടിഇല്ലാതാക്കൂ
 3. സ്നേഹം അതൊരു മിഥ്യ അല്ലെ ?? ശരിക്കും അങ്ങനെ ഒന്ന് ഉണ്ടോ ?

  മറുപടിഇല്ലാതാക്കൂ
 4. സജാതീയ ധ്രുവങ്ങള്‍ വികര്‍ഷിക്കുകയേ ഉള്ളൂ.

  മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...