2016, ജനുവരി 1, വെള്ളിയാഴ്‌ച

അലീന -3

 പ്ലസ്‌ ടു കഴിഞ്ഞു.. പിന്നെ നേരെ തൃശ്ശൂര്‍ക്ക്... പോളി ടെക്നിക് പഠനകാലം.. കാലത്തിനിടക്ക്  അലീനയെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.. അവളുടെ വീടിന്റെ മുന്നിലൂടെയുള്ള വഴിയിലൂടെ പോകുമ്പോഴൊക്കെ അവള്‍ അവിടെ ഉണ്ടോ എന്നറിയാനുള്ള ഒരു ആകംഷയില്‍  ഞാന്‍ നോക്കുമായിരുന്നു.. ഫോട്ടോഷോപ്പ് പഠിച്ചു വരുന്ന ദിവസങ്ങളായിരുന്നു അത്..ഗ്രൂപ്പ്‌ ഫോട്ടോയില്‍ നിന്നും അവളുടെ ഫോട്ടോ വെട്ടിയെടുത്തു  എന്റെ ഫോട്ടോയുടെ ഒപ്പം നിര്‍ത്തി, വെറുതെ അതില്‍ നോക്കി ചിരിക്കുക അതായിരുന്നു അന്നത്തെ പ്രധാന ഹോബി.... ആരും അറിയാതെ.... ആരും കാണാതെ....
മൂന്നുവര്‍ഷത്തെ പോളി ജീവിതം കഴിഞ്ഞു.... ഇപ്പോഴും അലീനയെ മാത്രം കണ്ടില്ല...ഒരു വര്ഷം നാട്ടില്‍ തെണ്ടിത്തിരിഞ്ഞു നടന്നു..പിന്നെ ഓര്‍ക്കാന്‍ പിന്നെയും ആളുകള്‍ മനസ്സില്‍ കയറിത്തുടങ്ങിയിരുന്നു മെല്ലെ മെല്ലെ മറവിയുടെ "ട്രങ്ക്"പെട്ടിയില്‍ അലീന എന്നാ അദ്ധ്യായം ഒരു മൈല്‍പീലിയോടൊപ്പം എടുത്തു സൂക്ഷിച്ചു വെച്ചു. പിന്നെ ജോലിയുമായി  പുനെക്ക്... ഇടയ്ക്കിടെയുള്ള നാട്ടിലേക്കുള്ള വരവില്‍ വെറുതെ അവളെ വെറുതെ ഓര്‍ക്കും.. പഴയ സ്ക്കൂള്‍ കാണുമ്പോള്‍...... ഒരിക്കലും മനസ്സ് തുറന്നു പറയാതിരുന്ന പ്രണയം ഓര്‍മകളിലൂടെ  എന്നെ കുത്തിനോവിച്ചു കൊണ്ടേയിരുന്നു.... "ഈശ്വരാ.. ഈ കാര്യങ്ങള്‍ ഒക്കെ അവളോട്‌ പറയാന്‍ പറ്റിയിരുന്നെങ്കില്‍.....അവള്‍ അറിഞ്ഞിരുന്നെങ്കില്‍.."ഞാന്‍ ആത്മാര്‍ത്ഥമായ്  പ്രാര്‍ത്ഥിച്ചു...
രണ്ടുകൊല്ലത്തെ പൂനെ വാസത്തിനു ശേഷം പ്രവസതിലെക്ക്  കടന്നു... മറന്നു പോയെങ്കിലും ഇടയ്ക്കിടെ പഴയ സ്കൂള്‍ ഓര്‍മകളുടെ കൂടെ അലീനയും മനസ്സിലേക്ക് കടന്നുവരുമായിരുന്നു.. പഴയ പ്രണയത്തെ ഒരു സുഖമുള്ള വേദനയോടെ... ഒരു നനുത്ത ചിരിയോടെ പഴയ "ട്രങ്ക്" പെട്ടിയില്‍ നിന്നെടുത്ത്  പിന്നെയും അതില്‍ തന്നെ സൂക്ഷിച്ചു വെച്ചു.. ഇടയ്ക്ക് ആലോചിക്കാന്‍  ഇഷ്ടപ്പെടുന്ന  എന്റെ ഏറ്റവും പ്രിയപ്പെട്ട നഷ്ടങ്ങളില്‍ ഒന്ന്...

പ്രവാസത്തിലെ രണ്ടാംവര്‍ഷം... ഇടയിലെപ്പോഴോ ഉള്ള ഒരു  ഫോണ്‍ വിളിയിലാണ്  റോബിന്‍ പറഞ്ഞത്..
"നമ്മടെ റിജോ പെണ്ണുകാണാന്‍ പോയത് ആരെ എന്നറിയോ?"
"ആരെയാ?"
"നിന്റെ പഴയ സ്റ്റാറ്റസ്നെ..."
"എന്നിട്ട്..."
"അവനു ഇഷ്ടായി... പേടിക്കണ്ട.. നിന്റെ എല്ലാ കഥകളും അവനു പറഞ്ഞു കൊടുത്തിട്ടുണ്ട്.."
"തെണ്ടി.........."
"ഹി ഹി ഇല്ലെട... നീ രണ്ടു കൊല്ലം നടന്നിട്ടും വളഞ്ഞില്ല എന്ന് പറഞ്ഞു.. അത്രേ ഉള്ളു.." മറന്നു തുടങ്ങിയവയൊക്കെയും പിന്നെയും കിളിര്‍ത്തു ഉയരുവാന്‍ ഏറെ നിമിഷമോന്നും വേണ്ടി വന്നില്ല...

മറ്റൊരു ഫോണ്‍ വിളിയിലാണ്  പഴയ ക്ലാസ്സ്മേറ്റ് സനൂപ്  പറഞ്ഞത്... "നിന്റെ ആ പഴയ സ്റ്റാറ്റസ് ഇല്ലെടാ? അവളെ ഞാന്‍ കണ്ടു.."
"എവിടെ വെച്ച്?"
"KG il വെച്ച്... അവള്‍ അവിടെ നേഴ്സ് ആണ്....നിന്നെ  അന്ന്വേഷിച്ചു  അവള്‍..."
ഇത്തവണ ഞെട്ടിയത് ഞാന്‍ ആണ്... "എന്നെയോ.... അവളോ... എന്തിനു?"

"ഞാന്‍ പറഞ്ഞു.. നീ ഗള്‍ഫില്‍ ആണെന്ന്..."
ഫോണ്‍ വെച്ചെങ്കിലും ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി... എന്തിനായിരിക്കും അവള്‍ എന്നെ അന്ന്വേഷിച്ചത്.. എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു..... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ... ഞാന്‍ മറന്നില്ല എന്നത് ശരി തന്നെ.. പക്ഷെ അവള്‍ എന്തിനാണ് എന്നെ ഓര്‍ക്കുന്നത്? എനിക്ക് വട്ടു പിടിക്കുന്നത്‌ പോലെ തോന്നി... അപ്പോഴാണ്‌ ഇതുവരെ അവളെ ഫെസ്ബുക്കില്‍ സേര്‍ച്ച്‌ ചെയ്തില്ലല്ലോ എന്നോര്‍ത്തത്... പേര് ടൈപ്പ് ചെയ്ത് സേര്‍ച്ച്‌ കൊടുത്തു ഞാന്‍ കാത്തിരുന്നു... ജീവിതത്തില്‍ ഒരിക്കല്‍ പോലും സേര്‍ച്ച്‌ കൊടുത്തിട്ട് ഞാന്‍ ഇത്ര ആകാംഷയോടെ  കാത്തിരുന്നിട്ടില്ല... ആദ്യം തന്നെ ഒരു കുഞ്ഞുകുട്ടിയുടെ മുഖം... 8 മ്യുച്ചല്‍ ഫ്രണ്ട്സ്... ഞാന്‍ ഉറപ്പിച്ചു... അവള്‍ തന്നെ... റിക്വസ്റ്റ് കൊടുത്തു കാത്തിരുന്നു.... രണ്ടു ദിവസങ്ങളോളം...

മൂനാം ദിനം ഫെസ്ബൂക് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി... അവള്‍ സ്വീകരിച്ചിരിക്കുന്നു... ഉടന്‍ തന്നെ ഒരു മെസ്സേജ് അയച്ചു... "താങ്ക്സ്" വൈകീട്ട് മറുപടി വന്നു.. "for what?" നൈറ്റ് ഡ്യൂട്ടിയുടെ ഇടയിലാണ് ഞാന്‍ ആ മെസ്സ്ജ് കണ്ടത്... പിന്നെ ഫോണിലൂടെ ചാറ്റ് ചെയ്തു,,, കുറച്ചു നേരം... സ്വാഭാവിക വിശേഷം ചോദിച്ചു കഴിഞ്ഞതിനു ശേഷം അവള്‍ ചോദിച്ചു...
"പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ നീയും നിന്റെ കൂട്ടുകാരും എന്തിനാ എന്നെ കളിയാക്കി കൊണ്ടിരുന്നത്?" ഒരു ഒറ്റവാക്കില്‍ പറയാനുള്ള ഉത്തരമായിരുന്നില്ല അത്... ഞാന്‍ എന്താണോ അവളോട്‌ പറയാന്‍ ആഗ്രഹിചിരുനത് അത് പറയാനുള്ള സമയം വന്നിരിക്കുന്നു.... അവള്‍ തന്നെ ചോദിച്ചിരിക്കുന്നു.... പക്ഷെ ജോലിക്കിടയിലുമാണ്...ഞാന്‍ പറഞ്ഞു..
"ഇകാര്യം നാളെ സംസാരിക്കാം.. ഇപ്പോള്‍ അല്പം തിരക്കാണ്....നാളെ വൈക്മ്നേരം ഞാന്‍ ഫ്രീയാണ്... അപ്പോള്‍ എല്ലാം പറയാം..." ആ രാത്രിയില്‍ ഞാന്‍ പിന്നെയും ആ കൌമാരക്കാരനായി മാറി... നാളെ അവളോട്‌ പറയാനുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുത്തുകൊണ്ടേയിരുന്നു.... ഒട്ടും ഉറക്കം തൂങ്ങാതെ... ആകാശട്ടപ്പോഴും  അമ്പിളി ഉദിച്ചു നില്‍ക്കുന്നുണ്ടായിരുന്നു...

"ഇനി പറയൂ  എന്തിനാണ് നീ എന്നെ കളിയാക്കിയിരുന്നത്..?"
"നിനക്കറിയില്ലേ?"
"സത്യമായും ഇല്ല എന്തിനാ?"
"നീ അന്ന് പറഞ്ഞില്ലേ... നിന്റെ സ്റ്റാറ്റസ്ഇല്‍ ഉള്ളവരെ മാത്രം..... സത്യത്തില്‍ ........................................... സത്യത്തില്‍ എനിക്ക് അന്ന് നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു... പക്ഷെ നീ പറഞ്ഞല്ലോ നിന്റെ സ്റ്റാറ്റസ്ഇല്‍ ഉള്ളവരെ സ്നേഹിക്കുള്ള് എന്ന്... അതോടെ എനിക്ക് ഭയങ്കര സങ്കടമായി.. അത് പിന്നെ ദേഷ്യമായി... പിന്നെ ഞാന്‍ ആ രണ്ടുകൊല്ലത്തെ... അവളെ കണ്ടത് മുതല്‍ അവസാന ദിനം വരെ ചുരുക്കി വിവരിച്ചു കൊടുത്തു...എട്ടു വര്‍ഷമായി മനസ്സില്‍ അടക്കി വെച്ചതൊക്കെയും മഴ പോലെ പെയ്തോഴുകി... അത്ഭുധതോടെ അവള്‍ ചോദിച്ചു...
"നീ ഇത്രയും വ്യക്തമായി ഇതൊക്കെ ഓര്‍ക്കുന്നോ?"

"അങ്ങനെ മറന്നു കളയേണ്ട ഒന്ന് ആയിരുന്നില്ല നീ എനിക്ക്"
അവള്‍ക് മറുപടി ഒന്നുമില്ലായിരുന്നു... മറുപടി ഒരു സ്മൈലിയില്‍ഒതുങ്ങിനിന്നപ്പോള്‍ ഞാന്‍ ചോദിച്ചു

"ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ?"
"ചോദിക്ക്?"
 "എന്തെ നീ അന്ന് അങ്ങനെപറഞ്ഞെ? നിന്റെ സ്റ്റാറ്റസ് ഉള്ളവരെ പ്രേമിക്കുള്ള് എന്ന്"

" നിന്നോട് ഞാന്‍ നേരിട്ട് അങ്ങനെ പറഞ്ഞോ?"

"നീ പറഞ്ഞു എന്ന് പറഞ്ഞു..."

" എന്നിട്ട് നീ അത് സത്യമാണോ  എന്ന് അന്നെഷിച്ചോ?"
അപ്പോഴാണ്‌ ഞാന്‍ ആ കാര്യം ഓര്‍ത്തത്... നീണ്ട എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം..... ഞാന്‍ ഒരിക്കലും അത് സത്യമാണോ എന്ന് അന്ന്വേഷിചിരുന്നില്ല... ഇല്ല എന്ന് മറുപടി കൊടുത്തു ഞാന്‍...

"നീ അത് എന്നോടും ചോദിച്ചില്ലല്ലോ,,, നിന്റെ ഇഷ്ടം എന്നോട് പറഞ്ഞതുമില്ല"

"ഏയി.. ഞാന്‍ അന്ന് പറഞ്ഞിരുന്നു..."
"ഞാന്‍ ഓര്‍ക്കുന്നില്ല....ആദ്യം എനിക്ക് നിന്നെഭയങ്കര ദേഷ്യമായിരുന്നു.. വെറുപ്പും... പിന്നെ സ്കൂളില്‍ പഠിക്കുമ്പോ ഒരാള്‍മാത്രമേ പ്രോപോസ് ചെയ്തുള്ളൂ..."
"അറിയാം.. ..ജോണ്‍"
" അതെ.. പക്ഷെ നിന്റെ ഇഷ്ടം എനിക്കറിയാമായിരുന്നു.."
"ഞാന്‍ പറഞ്ഞിട്ടില എന്ന് നീ തന്നെ പറഞ്ഞു.. പിന്നെ നീ എങ്ങനെ അറിഞ്ഞു എന്റെ ഇഷ്ടം?"
"എനിക്ക് അങ്ങനെ തോന്നിയിരുന്നു... നിന്റെ നോട്ടവും പെരുമാറ്റവും ഒക്കെ കണ്ടപ്പോള്‍... ആരോടും പറഞ്ഞില്ല എന്നെ ഉള്ളു..."
"അപ്പൊ നിനക്ക് എന്നെ ഇഷ്ടമയിരുന്നോ?" എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി... കണ്ണുകളില്‍ ഇരുട്ട് കയറുന്ന പോലെയും.... അവള്‍ ഉത്തരം  തരാതെ ഒരു ചിരിയില്‍ മറുപടിയൊതുക്കി....

എന്റെ നിരാശ കൂടിയതെ ഉള്ളു.. ഈശ്വരാ ഞാന്‍ ജയിച്ച "ഗെയിമില്‍" ആണല്ലോ ഇത്രയം നാള്‍ തോറ്റെന്നു കരുതി നിരാശപ്പെട്ടത്.. കഴിഞ്ഞു പോയ എട്ടു വര്‍ഷങ്ങള്‍ എന്നെ കൊഞ്ഞനം കുത്തി കാണിക്കുന്നുണ്ടായിരുന്നു... അന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് ഈ കഥ തന്നെ മാറുമായിരുന്നു..... ഈശ്വരാ എന്തിനാ ഈ പരീക്ഷണം....

3 അഭിപ്രായങ്ങൾ:

 1. കഥകളുടെ ഗതിതിരിച്ചുവിടുന്ന മൂര്‍ഖന്‍ കവലകള്‍......
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ

  മറുപടിഇല്ലാതാക്കൂ
 3. കഷ്ടം തന്നെ.

  അല്ല ആ പ്രായത്തിൽ അത്ര കൂലങ്കഷമായി ചിന്തിച്ച്‌ പ്രണയസാഫല്യം നേടാൻ കഴിയില്ലല്ലോ!!

  എനിയ്ക്കും ഒരു ചെറിയ വിഷമം വന്നോന്നൊരു സംശയം!!!

  മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...