2016, മേയ് 24, ചൊവ്വാഴ്ച

ആഗ്രഹങ്ങള്‍...

പ്രണയത്തിന്റെഉത്തുംഗശൃംഗങ്ങളിൽ വെച്ചവൾ എന്നോട് ചോദിച്ചു.....
"ഇപ്പോൾ ഞാൻ നിന്റെ തൊട്ടടുത്ത്‌ ഉണ്ടായിരുന്നെങ്കിൽ...... നീ എന്ത് ചെയ്യുമായിരുന്നു?"
ഒരു കുസൃതി ചിരിയോടെ ഞാൻ അവള്ക്ക് നല്കേണ്ട മറുപടിയെ കുറിച്ച് ആലോചിച്ചു... ശരീരങ്ങളുടെ ഘർഷണങ്ങളിലാണ് സ്നേഹം പങ്കു വെക്കുന്നതിന്റെ അവസാന ഘട്ടം എന്ന് കരുതുന്ന ഒരു ശരാശരി ചെറുപ്പക്കാരനെ പോലെ എന്റെ മറുപടിയും "ആഗ്രഹങ്ങളുടെ" കൊടുമുടികൾ താണ്ടിയെത്തി.. ഉത്തരം നല്കി ഞാൻ അവളോട്‌ കുസൃതിയോടെ മറുചോദ്യമെറിഞ്ഞു... 

"നിനക്കുമില്ലേ ഇങ്ങനെ... ആഗ്രഹങ്ങൾ....?"

"ഒരുപാടുണ്ട്...പറയട്ടെ?"

"വേഗം പറയ്‌... കേള്ക്കാൻ കൊതിയാവുന്നു"... ഒരു കുസൃതിയോടെ ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു...


"എനിക്ക്.... ഒരു യാത്ര പോകണം... നിന്റെ കൂടെ... കാറിൽ.. അല്ലെങ്കിൽ വേണ്ട ഒരു ബസിൽ... അല്ലെങ്കിൽ ഒരു ട്രെയിനിൽ.... ട്രെയിനിന്റെ ഡോറിൽ നിന്റെ കൂടെ നിക്കണം.... പിന്നെ ആ യാത്ര ഒരു ബീച്ചിൽ ചെന്ന് അവസാനിക്കണം.... തിരകൾ തലോടുന്ന ആ തീരത്തിലൂടെ നമ്മള്ക്ക് നടക്കണം.. തിരകൾ നമ്മുടെ കാലുകളെ ഉമ്മ വെക്കുമ്പോൾ, നിന്റെ വലം കൈ ചേർത്ത് പിടിച്ചു നടക്കണം... എന്നിട്ട് അവിടെ ഉള്ള ഒരു ബെഞ്ചിൽ ഇരിക്കണം.... നിന്റെ തോളിൽ തല ചായ്ച്ചു.... വിദൂരത്തിൽ നോക്കി അങ്ങനെ ഇരിക്കണം..." 

 
"അത്രയും ഉള്ളു?"


"അത്ര മാത്രം....... അത് മാത്രം മതി എനിക്ക്...."
....
....
....
ആണിന്റെ ഇഷ്ടവും പെണ്ണിന്റെ ഇഷ്ടവും രണ്ടാണ്.... ആദ്യത്തെത് ശരീരത്തോട് ആണെങ്കിൽ അവസാനതെത് മനസ്സിനോടാണ്..... സ്വപ്നങ്ങലോടാണ്........

5 അഭിപ്രായങ്ങൾ:

  1. സാധിക്കാവുന്ന ഇഷ്ടങ്ങൾ

    മറുപടിഇല്ലാതാക്കൂ
  2. അവസാനം എഴുതിയ ഭാഗം അങ്ങ്‌ ഒഴിവാക്കാമായിരുന്ന് ഒന്നൂടെ വായിച്ചപ്പോൾ തോന്നി.വായനക്കാരുടെ മനസ്സിൽ ആ വൈരുദ്ധ്യം തെളിഞ്ഞ്‌ വന്നേനേ!!!

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...