2016, ഡിസംബർ 23, വെള്ളിയാഴ്‌ച

ഒരു കൊച്ചു സ്വപ്നത്തിന്റെ നിനവില്‍...

ജോലിത്തിരക്കുകളുടെ ശല്യമില്ലാത്ത അവധി ദിനങ്ങളെ
മൂടിപ്പുതച്ചു ഉറങ്ങി തീര്‍ക്കണം...

ഭാരങ്ങളെല്ലാം അഴിച്ചു വെച്ച് മനസ്സ് അങ്ങനെ പാറിപ്പറക്കണം..
അപ്പൂപ്പന്‍ താടി പോലെ.. മിന്നാമ്മിന്നി പോലെ...

ചിലപ്പോള്‍ ഇതുവരെ കാണാത്ത ലോകത്തിലേക്ക്...
ചിലപ്പോ ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തിലെക്കും...

ചിലപ്പോള്‍ യാത്ര പോലും പറയാതെ പടിയിറങ്ങി പോയവര്‍
കണ്ണ് നിറയ്ക്കാനായി പിന്നെയും മടങ്ങിയെത്തും..

സ്കൂള്‍ യൂണിഫോം അണിഞ്ഞ കാഴ്ചകള്‍കടന്നുവന്നാല്‍..
കണ്ണുകള്‍ മുറുക്കിയടച്ചു ആ കാഴ്ചകളെ വളരാന്‍ അനുവദിക്കണം

ഒരു നോക്ക് കാണാന്‍ കൊതിച്ചവള്‍ അരികിലെത്തുമ്പോള്‍
പിന്നെയും തൊണ്ട വരണ്ട്, ഹൃദയമിടിപ്പ് കൂടുന്നതായി തോന്നാം

ഇന്നത്തെ മനസ്സില്‍, നിറയെ അന്നത്തെ ഭാവങ്ങള്‍
ഒരിക്കലെങ്കിലും തിരിച്ചു കിട്ടാന്‍ കൊതിച്ച നിമിഷങ്ങള്‍..

ഓഫ്‌ ചെയ്യാന്‍ മറന്നു പോയൊരു അലാറത്തിന്റെ ശല്ല്യമുണ്ടാകും വരെ
കാഴ്ചകള്‍ നിറയെ മണ്മറഞ്ഞു പോയോരാകാലവും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...