2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

ശൂന്യത

"ശൂന്യത ..."
ഒന്നുമില്ലാത്ത അവസ്ഥ ... മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ എന്തിന്റ്റെയൊക്കെയോ അഭാവം ... അല്ലെ ? ഒരു കാര്യവും ചിന്തിക്കാതെ ഒരു കാര്യത്തിലും ENGAGED ആവാതെ മനസ്സ് ശൂന്യമാക്കി വെറുതെ 1Minute ഇരിക്കാന്‍ ഒരു സാധാരണക്കാരനു സാധിക്കുമൊ ? സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല . കാരണം എനിക്ക് സാധിക്കാറില്ല . ഉറങ്ങുമ്പോളോഴിച്ചുള്ള സമയങ്ങളില്‍ എന്തെങ്കിലുമൊക്കെ വെറുതേ മനസ്സില്‍ വന്നുകൊണ്ടിരിക്കും . തിരകളെപ്പോലെ .. അതു ചിലപ്പൊ ചില പാട്ടുകളാകാം . ചിലപ്പൊ ചില മുഖങ്ങള്‍ , സംഭവങ്ങള്‍ അങ്ങനെ... അങ്ങനെ.... .
അങ്ങനെ നിറഞ്ഞ് നിക്കുന്ന മനസ്സ് പെട്ടെന്ന് ശൂന്യമാക്കപ്പെട്ടാലൊ ??? ഒരു വല്ലാത്ത അവസ്ഥയാകുമല്ലെ ? അതുവരെ നമ്മുടെ മനസ്സില്‍ നിറഞ്ഞ് നിന്നവരോട് മനസ്സ് GOOD BYE പറയുമ്പോള്‍ ....
ഒരു വല്ലാത്ത ശൂന്യത സൃഷ്ടിക്കപ്പെടും ... ഒരു അസുഖകരമായ ശൂന്യത ... പെട്ടെന്ന് ഒരു കാര്യവും മനസ്സില്‍ വരാത്ത ഒരു അവസ്ഥ . നമുക്ക് മുന്നില്‍ ഒരുപാട് FREE TIME ഉള്ള പോലെ തോന്നും . എന്നാലും ഒന്നും ചെയ്യാനില്ലാതെ. അടുത്ത നിമിഷത്തില്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലോട്ട് കുതിച്ചെത്തുമെങ്കിലും ആ ശൂന്യത മുഴുവനായും നികത്താനാവില്ല.


മരിക്കുന്നതിന് തൊട്ടുമുമ്പ് ...
ഈ ഭൂമിയോട് വിട പറയുന്നതിന് തൊട്ടുമുന്‍പ് ..., കണ്ണുകളിലെ വെളിച്ചം മെല്ലെ മെല്ലെ അണഞ്ഞു തുടങ്ങുമ്പോള്‍ ,...
അവസാന കാഴ്ചയും കണ്ണില്‍ നിന്നു മറയുന്ന നിമിഷം ....
അവസാന സ്പന്ദനത്തിനായ് ഹൃദയം തയ്യാറെടുക്കുന്ന നിമിഷത്തില്‍ ....
അപ്പോള്‍ ചിലപ്പോള്‍ മനസ്സ് ശൂന്യമാക്കപ്പെട്ടേക്കാം . അതുവരെ മനസ്സില്‍ തിക്കുകൂട്ടിയതെല്ലാം വലിച്ചെറിയപ്പെട്ടേക്കാം . പരമമായ ആ സത്യത്തെ അംഗീകരിക്കുന്ന നിമിഷം .വളരെ സുഖകരമായ ഒരു ശൂന്യത ആയിരിക്കണം അപ്പോള്‍.

എന്തൊക്കെ പറഞ്ഞാലും എത്ര ശൂന്യമല്ലാത്ത മനസ്സുമായ് ജീവിച്ചാലും കീശയില്‍ കാശില്ലാതെ അതായത് ശൂന്യമായ കീശയോടെ ജീവിക്കാന്‍ വല്ല്യ പാടാണ് . ഒട്ടും സുഖകരമല്ലാത്ത ശൂന്യത ."

2 അഭിപ്രായങ്ങൾ:

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...