2013, നവംബർ 15, വെള്ളിയാഴ്‌ച

ഷവര്‍


 

 
 മഴയെ കൈക്കുമ്പിളില്‍

ഒളിപ്പിക്കുന്ന ഷവറുകള്‍ക്ക്

കണ്ണുകള്‍ ഉണ്ടായിരുന്നെങ്കില്‍ ....

 
ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍

നഗ്നമെനിയിലൂടോഴുകുന്നത്  കണ്ടു

നാണിച്ചു മുഖം താഴ്ത്തുമായിരിക്കാം

 
കൌമാരപ്രായം കാണിക്കുന്ന

വികൃതികള്‍ കണ്ടു കണ്ണുപൊത്തി

ചിരിക്കുന്നുണ്ടാകും ...

 
സുന്ദര മുഖങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ച ,

അടിച്ചമര്‍ത്തിയ  വേദനകള്‍ കണ്ടു

സ്തംഭിച്ചു നിന്നിരിക്കാം....

 
ആരും കാണാതെ  കവിളിലൂടോഴുകുന്ന

കണ്ണുനീര്‍ തുള്ളിയെ കണ്ടു , അറിയാതെ

കണ്ണുകള്‍ നിറഞ്ഞു  തുളുമ്പിയിരിക്കാം

 
ഇരുട്ടിന്റെ ആഴങ്ങളില്‍ ഉടച്ച പെണ്ജീവന്റെ

രക്തം പുരണ്ട പാപക്കറ കഴുക്കുന്നത്

കണ്ടു എത്ര അമര്‍ഷം പൂണ്ടിരിക്കും ??

 
മുഖം മിനുക്കി, മുഖംമൂടിയണിഞ്ഞു

പകലിലൂടെ പോകുന്ന മാന്യദേഹങ്ങളെ കണ്ട്

പ്രതികരിക്കാനാവാതെ ഇരുന്നിരിക്കാം 

 
ഷവറുകള്‍ക്ക് കണ്ണുകള്‍ ഇല്ലാത്തതു നന്നായി

അല്ലായിരുന്നെങ്കില്‍  സദാചാരത്തിന്റെ നാറിയ

മുഖംമൂടികള്‍ വലിച്ചു കീറുമായിരുന്നു

 

10 അഭിപ്രായങ്ങൾ:

 1. ഷവറുകള്‍ക്ക് കണ്ണുകള്‍ ഇല്ലാഞ്ഞത് നന്നായി
  കവിതയും നന്നായി

  മറുപടിഇല്ലാതാക്കൂ
 2. (ഇരുട്ടിന്റെ ആഴങ്ങളില്‍ ഉടച്ച പെണ്ജീവന്റെ

  രക്തം പുരണ്ട പാപക്കറ കഴുക്കുന്നത്

  കണ്ടു എത്ര അമര്‍ഷം പൂണ്ടിരിക്കും ??) ചില പൊതു കാഴ്ച്ചകള്‍ക്കിടയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഈ വരികള്‍ ഒഴിവാക്കിയാല്‍ കുറച്ച് കൂടി മനോഹരമാകും എന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 3. ആ വരി ഒഴിവാക്കിയാല്‍ അവസാനത്തെ വരി ആദ്യവരികളില്‍ നിന്നും അകന്നു നില്‍ക്കുന്നത് പോലെ തോന്നി ....... വളരെ നന്ദി തുമ്പി.....

  മറുപടിഇല്ലാതാക്കൂ
 4. എങ്ങനെയോ വിട്ടുപോയ കവിത! നന്നായിരിക്കുന്നു അനിയാ :) . എഴുത്തില്‍., വിഷയങ്ങളില്‍ പുരോഗമിക്കുന്നു എന്നത് വളരെ സന്തോഷിപ്പിക്കുന്നു.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. വളരെ നന്ദി ആര്‍ഷ ചേച്ചി... ചേച്ചിയുടെ ഈ പിന്തുണയും സ്നേഹവും എന്നും ഉണ്ടായിരിക്കണേ

  മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...