2014, ജനുവരി 3, വെള്ളിയാഴ്‌ച

Random Thoughts...


                      ബലൂണ്‍


                   
..             ഒരു ചുംബനം മതി പെണ്ണെ
              നിന്നെ ഗര്‍ഭിണിയാക്കാന്‍....

                       ഷവര്‍
              ഓരോ ഷവറും ഓരോ മഴയെ ഒളിപ്പിക്കുന്നു..
              ആവശ്യമുള്ളപ്പോള്‍ മാത്രം പെയ്യാന്‍ വേണ്ടി...

                      ക്ലോക്ക്
                     
             ഇടെക്കെപ്പോഴോ വിശ്രമിക്കാന്‍ കൊതിക്കുന്നു
             ഇടവേളകള്‍ ഇല്ലാത്ത ക്ലോക്ക്
 
                                                               ചെരുപ്പ് 


            
            ദേവാലയമുറ്റത്ത് സമരം നടത്തുന്നു
            പ്രവേശനം നിഷേധിക്കപ്പെട്ട ചെരുപ്പുകള്‍ 
                     
                    ഇരട്ടവരി

           ജീവിതം മനോഹരമാക്കിയ ആദ്യ
           ഇരട്ടവരിയാണ് അച്ഛനും അമ്മയും

                    ചിതാഭസ്മം
            
           അഞ്ചടിയോളം പോന്ന മനുഷ്യരെ
           അഞ്ചിഞ്ചോളം പോന്ന കുടത്തിലേക്ക്
           മാറ്റുമ്പോള് അവര്ക്ക് ലഭിക്കുന്ന
           പേരാണത്രേ ചിതാഭസ്മം

കരട്

നാം എന്നും പരസ്പരം കണ്ണുകളില്‍-
പോയ കരടുകളായിരുന്നു

അപ്രതീക്ഷിതമായി അരികിലെത്തി,
അനുവാദമില്ലാതെ മനസ്സിലേക്ക് കേറാന്‍
ശ്രമിച്ചു ,കണ്ണുകളെ കലങ്ങി ചുവപ്പിച്ചു
കടന്നു പോയൊരു കരടായിരുന്നു നിനക്ക് ഞാന്‍....

എനിക്ക് നീയോ???? കണ്ണുകളുടെ ഓരോ-
ഇമചിമ്മലിലും വേദനയോടെ ഒര്മിപ്പിക്കപ്പെടുന്നു നീ


വിലാപയാത്ര

കൊല്ലപ്പെട്ടത് ഭൂമിയായിരുന്നു
കൊല ചെയ്തവരും കൂട്ട് നിന്നവരും
ശക്തരായിരുന്നു , അതുകൊണ്ട്
പരാതികളോ പ്രതിഷേധങ്ങളോ
ഉണ്ടായില്ല. മൃതശരീരത്തെ-
മരമായും മണലായും മണ്ണായും
പുഴയായും പറക്കല്ലായും വേര്‍തിരിച്ചു.
മൃതശരീരവും പേറി ടിപ്പറുകളുടെ
വിലാപയാത്ര ആരംഭിച്ചു.....
സ്കൂള്‍ തുറക്കുന്നതും അടക്കുന്നതുമായ
നേരത്ത് പൊതുദര്‍ശനമുണ്ടായിരുന്നു...
ആരും കരഞ്ഞില്ല നീയും ഞാനും.....
നീ വീട് പണിയുന്ന തിരക്കിലായിരുന്നു...
ഞാന്‍ മതില് കെട്ടുന്നതിന്റെയും....

   
( ഫേസ്ബുക്ക് സ്റ്റാറ്റസ് ആയി വായിച്ചവര്‍ക്ക് നന്ദി..... എല്ലാം ഒന്ന് ഒരുമിച്ചു കോര്‍ത്ത്‌ വെച്ചു എന്നെ ഉള്ളു..) 



 
 


            

16 അഭിപ്രായങ്ങൾ:

  1. lifil chinthikathe povunna manapoorvam maranu kalayuna karyangale ninte 2 linesil kandapol.....life arthamullathum nammal arthamillathavarumayi thonunu....ninte nalla varikalke orupad chinthipichathine nandhi

    മറുപടിഇല്ലാതാക്കൂ
  2. മനപൂര്‍വം മറക്കാന്‍ ഒരുപാടുള്ള മനുഷ്യര്‍ക്ക്‌ ഇതേപോലുള്ള ചെറിയ കാര്യങ്ങള്‍ ഓര്‍ക്കുമോ????

    മറുപടിഇല്ലാതാക്കൂ
  3. ഹൃദ്യം. ആദ്യമായി വായിക്കുന്നതും. അഭിനന്ദനങ്ങള്‍..പിന്നെ വട്ടുചിന്തകള്‍ എന്ന മുന്‍ വിധി എടുത്തു ദൂരെക്കളയൂ. സ്വന്തം സൃഷ്ടിയോട് സ്വയം മമത തോന്നിയില്ലെങ്കില്‍....

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്ദി ശ്രീക്കുട്ടെട്ടാ..... random thoughts നെ അല്പം മലയാളികരിച്ചതല്ലേ അത്....

    മറുപടിഇല്ലാതാക്കൂ
  5. ഓരോന്നും ഒന്നിനൊന്ന് മെച്ചം. കരടും, ചെരിപ്പും വളരെ ഇഷ്ടപ്പെട്ടു. എന്ന് വെച്ചാല്‍ മറ്റുള്ളവയ്ക്ക് കുറവുണ്ടെന്നല്ല. എല്ലാന്‍ നന്ന്. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  6. ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം തുമ്പി.........

    മറുപടിഇല്ലാതാക്കൂ
  7. വിലാപ യാത്ര വളരെ ഇഷ്ടമായി ഒപ്പം മറ്റുള്ളവയും എല്ലാം മികച്ചതാണ്
    ഓർമ്മകളസ്തമിക്കുന്നിടത്തു നിന്നാണു നീ ഉദിച്ചു വരുന്നത്‌...

    മറുപടിഇല്ലാതാക്കൂ
  8. എവിടെയോ പതിഞ്ഞ ഒരു കാല്‍പാട് തേടി വന്നതാണ് !!
    എത്തിയപ്പോള്‍, ഈ കാല്‍പ്പാടുകള്‍ കാണാന്‍ എന്തേ ഞാന്‍ ഇത്ര വൈകി എന്നാ ഒരു ചിന്ത. ഹൃദ്യമായ വരികളിലൂടെ കവിതകളുടെ മറ്റൊരു ബൂലോകം തന്നെ ഒരുക്കിയിട്ടുണ്ടല്ലോ...... നേരുന്നു ഭാവുകങ്ങള്‍...
    തുടരുക. !!

    മറുപടിഇല്ലാതാക്കൂ
  9. ഫേസ് ബുക്ക് സ്റ്റാറ്റസ് കണ്ടില്ലാരുന്നു.
    ഇപ്പോഴാണ് വായിക്കുന്നത്
    കൊള്ളാം കേട്ടോ ചിന്തകള്‍

    മറുപടിഇല്ലാതാക്കൂ
  10. നന്ദി ഉണ്ണിയേട്ടാ... ഇനിയും ഈ വഴി വരുമല്ലോ

    സ്നേഹത്തോടെ ശ്രീ

    മറുപടിഇല്ലാതാക്കൂ
  11. അജിത്തെട്ടാ എട്ടനുമായി പരിചയപ്പെടുന്നതിനു മുന്പ് ഇട്ട സ്റ്റാറ്റസ് ആണ് ഇത്....

    മറുപടിഇല്ലാതാക്കൂ
  12. :) എല്ലാം ഒന്നിനൊന്നു മെച്ചം :) . പക്ഷെ ഇപ്പോഴും ഞാന്‍ "ഒറ്റവരിയില്‍ " ഉറച്ചു നില്‍ക്കുന്നു ;)

    മറുപടിഇല്ലാതാക്കൂ
  13. അന്നും ചേച്ചി ഒറ്റവരിയില്‍ തന്നെ ആയിരുന്നു... ഇമ്മിണി വല്ല്യ ഒന്നില്‍....

    മറുപടിഇല്ലാതാക്കൂ
  14. മനോഹരം....
    നന്നായിട്ടുണ്ട്....
    ആശംസകൾ....

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...