2014, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

വായനശാലപഴമയുടെ ഗന്ധം നിറഞ്ഞ കെട്ടിടത്തിനുള്ളില്‍...
സുഹറയും മജീദും ഒളിച്ചു കളിക്കുന്നുണ്ട്...

നൂറാനകളുടെ ശക്തിയുള്ള ഭീമസേനന്‍
തന്റെ മാനസിക വ്യഥകളാലുഴറുന്നുണ്ട്

വിനോധിനിയും മാഷും ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍
ഓര്‍മകളില്‍ പിന്നെയും ലോല നിറയും...

പാത്തുമ്മയുടെ ആട്  “ശബ്ദങ്ങള്‍” തിരയുമ്പോള്‍
ചെന്നപ്പറയന്റെ നായ ദീനമായി മോങ്ങും...

സംസാരിച്ചു കൊതി തീരാതെ നജീബ് കാറ്റിനോടും,
മരുഭൂമിയോടും ആടുകളോടും  കിന്നാരം പറയുന്നു

അഴീക്കോട് മാഷ്ന്റെ  പ്രസംഗ ഗര്‍ജ്ജനങ്ങള്‍...
സമര ആക്രോശങ്ങള്‍.. യുദ്ധ ചരിത്രങ്ങള്‍...


വാക്കുകള്‍ കൊണ്ട് ഒരു വസന്തം വിരിയുന്നുണ്ട് ഇവിടെ
വരികള്‍ക്ക് ചോരയുടെയും വിയര്‍പ്പിന്റെയും ഗന്ധവും

ഇത്രയേറെ ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞിട്ടും
ഭിത്തിയിലെ ബോര്‍ഡില്‍... “നിശബ്ദത പാലിക്കണമത്രേ”


10 അഭിപ്രായങ്ങൾ:

 1. വായനശാലയില്‍ എത്ര കഥാപാത്രങ്ങളാണ് അല്ലേ?!

  മറുപടിഇല്ലാതാക്കൂ
 2. സൈലന്റ് കില്ലറാകണം എന്നാണ് ബോര്‍ഡില്‍ എഴുതിവെച്ചിരിക്കുന്നതിന്റെ ശരിയായ അര്‍ത്ഥം. പിന്നെ... "വിനോദിനി" എന്നതല്ലേ ശരി ... ?

  മറുപടിഇല്ലാതാക്കൂ
 3. നിശബ്ദത പാലിച്ചാൽ അല്ലേ ഇത്രയും ശബ്ദങ്ങൾ കേൾക്കാൻ കഴിയൂ?

  മറുപടിഇല്ലാതാക്കൂ
 4. ഇലക്ട്രോണിക് മാദ്ധ്യമങ്ങളുടെ കടന്നുകയറ്റത്തിലും രചനകൾ ഇനിയും കുന്നുകൂടട്ടെ ശബ്ദ കോലാഹലങ്ങളിലും വായന വര്ദ്ധിക്കട്ടെ :)

  മറുപടിഇല്ലാതാക്കൂ
 5. ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ ലോകത്ത്‌ കുറച്ച്‌ നിശബ്ദധ നല്ലതല്ലേ

  മറുപടിഇല്ലാതാക്കൂ
 6. ശരിയാ വായനശാലകളിൽ ഒരു പാട് കഥാപാത്രങ്ങൾ ഗതി കിട്ടാതെ അലയുന്നുണ്ടാവണം

  മറുപടിഇല്ലാതാക്കൂ

 7. ഇത്രയേറെ ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞിട്ടും
  ഭിത്തിയിലെ ബോര്‍ഡില്‍... “നിശബ്ദത പാലിക്കണമത്രേ..”

  ഇഷ്ടായി...
  ഇദ്ദേഹത്തി൯റെ ഭാഷാശൈലികളും നല്ല ആശയങ്ങളും..
  തുട൪ന്നും നല്ല നല്ല പോസ്റ്റുകളുമായി കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ..

  മറുപടിഇല്ലാതാക്കൂ
 8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...