2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

സൂര്യകിരണിന്
എന്നും  നാടകം അല്ലെങ്കില്‍സ്കിറ്റ് എന്നിങ്ങനെ ഉള്ള തട്ടിപ്പ് പരിപാടികള്‍ക്ക് നേരിടാറുള്ള പ്രധാന പ്രശ്നം “നായിക” എന്നതാണ്.. നായികയാവാന്‍ആളെ കിട്ടില്ല.. കാമ്പസില്‍അവസാന വര്ഷം തട്ടിക്കൂട്ടിയ നാടകം കളിയ്ക്കാന്‍തയ്യറായപ്പോഴും ഇത് തന്നെ പ്രശ്നം... ഒരു വിധത്തില്‍നിര്‍ബന്ധിപ്പിച്ചു ഒരുത്തനെ ശരിയാക്കിയതായിരുന്നു... റിഹേര്‍സല്‍തുടങ്ങിയ അന്ന് അവന്‍കാലുമാറി... assignment പോലും എഴുതാതെ ഉറക്കമിളച്ചു എഴുതിക്കൂട്ടിയ സ്ക്രിപ്റ്റ് ആയിരുന്നു... ആര്‍ട്സ് നു  ക്ലാസ്സ്‌ന്റെ വക പരിപാടിക്ക് വേണ്ടി നമ്മ എടുത്ത efforts പോലും സുഹൃത്ത്‌എടുക്കാതായപ്പോള്‍.... അതുവരെ പിടിച്ചു വെച്ചിരുന്ന ദേഷ്യവും സങ്കടവും എല്ലാം ഒരു പൊട്ടിത്തെറിയില്‍അവസാനിച്ചു... “നാടകോം വേണ്ട ഒരു ^&$$^ ഉം വേണ്ട” എന്നും പറഞ്ഞു , പാര്‍ട്ടി ഓഫീസിന്റെ മൂലക്കലെക്ക് സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞിട്ട് കാമ്പസിലോട്ട് ഞാന്‍ പോയി....

പിന്നീട് തിരിച്ചു  പോയി, മറ്റൊരു ഉദ്ദേശത്തോടെ ആ സ്ക്രിപ്റ്റ് എടുത്തു കയ്യില്‍സൂക്ഷിച്ചു... വീര്‍പ്പിച്ചു കെട്ടിയ മുഖവുമായി  വൈകുംനേരം ആമ്പല്ലൂര്‍ലേക്ക് നടക്കുന്നതിനിടയിലാണ് കിരണ്‍ചോദിച്ചത്...  

“എന്താടാ പറ്റിയെ?”..

“ആ പന്നി കാലു മാറി ഡാ... അവന്‍നാടകത്തിനു ഉണ്ടാവില്ല എന്ന്... നായിക ഇല്ലാതെ എന്തോന്ന് നാടകം? അത് ............”

“അതുകൊണ്ടാണോ നിനക്കിത്ര ദേഷ്യം?”

“അല്ലാതെ പിന്നെ.... അവനോടു വെറുതെ സ്റ്റേജില്‍കയറിയാല്‍മാത്രം മതി എന്ന് പറഞ്ഞതാ.. സൌണ്ട് വരെ വേറെ ആള് കൊടുത്തേനെ... അപ്പൊ അവനു ജാഡ.. പോകാന്‍പറ..കോപ്പ് . ഇത്  ഞാന്‍SECOND MECH നു കൊടുക്കും... അവര് കളിചോലും... നമ്മള് THIRD MECH എന്നും പറഞ്ഞു ഇരിക്കലെ ഉണ്ടാകുള്ളൂ...”

“ഹി ഹി .. അപ്പൊ അതാണ്‌പ്രശ്നം അല്ലെ..  ഞാന്‍ആയാല്‍മതിയോ നിന്റെ നായിക ആയിട്ട്?”

“ങേ.. നീ ആവ്വോ?”

“ആവ്വാടാ  നീ സ്ക്രിപ്റ്റ് താ”

അങ്ങനെ ചുണ്ടത്തും നെറ്റിയിലും കുങ്കുമം വാരി പൂശി, ചേച്ചിയുടെ ചുരിദാറും ഇട്ടു  അവന്‍കയറി സ്റെജില്‍... എന്റെ ആദ്യ എഴുത്തുകുത്തിലെ നായികയായി..... നാണം കെടാന്‍ വയ്യ എന്നും പറഞ്ഞു പലരും നിരുല്‍സാഹപ്പെടുത്തിയപ്പോഴും, അന്ന് അവന്‍ആയില്ലെങ്കില്‍ ഒരുപക്ഷെ  ജുനിയെര്സ് കളിക്കുന്ന നാടകമായി കാണാനാകും വിധി...

കിരണ്‍.....

അവന്റെ ജന്മദിനമാണ് ഇന്ന്.... ഒരായിരം ജന്മദിനാശംസകള്‍അളിയാ... “ഒരായിരം പൂര്‍ണ ചന്ദ്രന്മാരെ... അല്ലേല്‍അത് വേണ്ട... പൂര്‍ണ ചന്ദ്രികമാരെ കാണട്ടെ” എന്ന് ആശംസിക്കുന്നു.. അല്ലേലും ചന്ദ്രികമാരെ കാണാന്‍അല്ലെ നിനക്ക് താല്പര്യം....

TPTC COLLEGEനോട്‌.. താങ്ക്സ് ഉണ്ട് ട്ടോ...... എന്ത് പരിപാടിക്കായാലും നീ ധൈര്യമായി ചെയ്യെടാ എന്നും പറഞ്ഞു കൂടെ നിക്കുന്ന , ഇവനെ പോലെ കുറച്ചു ഗഡിസിനെ തന്ന ഞങ്ങളുടെ കോളേജ്ന്........


4 അഭിപ്രായങ്ങൾ:

 1. ഹഹഹ...
  ഇത് വായിച്ചപ്പോ പണ്ടത്തെ ഒരു കാര്യം ഓര്‍മ്മ വന്നു. സ്ത്രീകഥാപാത്രമായി അഭിനയിക്കുന്ന ആള്‍ എന്തുവന്നാലും മീശയെടുക്കുകയില്ല. പിന്നെ കഥാപാത്രത്തെ മീശയുള്ള സ്ത്രീ ആക്കിമാറ്റി പ്രശ്നം സോള്‍വ് ചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. ഹി ഹി . അജിത്തേട്ടാ ഇവന് മീശ ഇല്ലാര്‍ന്നു അന്ന് . റാംജിയേട്ടാ ഓര്‍ക്കുമ്പോ ഒരു സങ്കടവും

  മറുപടിഇല്ലാതാക്കൂ
 3. കഴിഞ്ഞതെല്ലാം കഴിഞ്ഞു. തട്ടിക്കൂട്ട് പരിപാടിയെല്ലാം വിട്ടു ഒറിജിനൽ സാധനത്തിനു പോകൂ.

  പുതിയ സ്ക്രിപ്റ്റ് വല്ലതും ഉണ്ടോ? അതോ ആ പരിപാടിയെല്ലാം നിറുത്തിയോ? എഴുതൂ. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...