2014, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

ഒരു തിയതി ഉണ്ടാക്കിയ കഥ



നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? സ്കൂള്‍ രേഖകളില്‍ ഏറ്റവും കൂടുതല്‍  കുട്ടികള്‍ക്ക് ജനിച്ചിരിക്കുനത് മേയ് മാസമാണ്. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ഇയര്‍ ഡ്രോപ്പ് ആകാതിരിക്കാന്‍ പലരും date of birth അല്പം മാറ്റിയിടും .... അങ്ങനെയാണ് എന്റെ DOB ഉം  16/5/1989 ആയത്.. :p പാസ്പോര്‍ട്ട്‌ നു അപേക്ഷിക്കുന്നത് വരെ എന്റെ ബര്‍ത്ത് ഡേ 16/5/1989 തന്നെയായിരുന്നു.. ;)
പാസ്പോര്‍ട്ട്‌ നു അപേക്ഷിച്ചപ്പോഴാണ് അറിഞ്ഞത് 1989നോ അതിനു  ശേഷമോ  ജനിച്ചവര്‍ക്ക് birth certificate കൂടെ അപേക്ഷയുടെ കൂടെ വെക്കണം എന്ന്... ഞാന്‍ അമ്മയോട് ചോദിച്ചു..
"എന്റെ birth certificate എവിടെ?".
അപ്പോഴ അമ്മ പറഞ്ഞത്...
"നിന്റെ birth certificate വാങ്ങിയിട്ടില്ല.. അത് അങ്ങ് തിരുവനന്തപുരത്ത് പോയി വാങ്ങണം"..
ഞാന്‍ അങ്ങനെ തിരുവനന്തപുരത്ത് പോയി, അവിടെയുള്ള മാമനേം  കൂട്ടി അവിടുത്തെ പഞ്ചായത്ത്‌ ഓഫീസില്‍ ചെന്ന് അപേക്ഷ കൊടുത്തു... ഫയല്‍ തപ്പാന്‍ മെനക്കെടണം എന്നൊക്കെ പറഞ്ഞ പ്യുണ്‍ചേട്ടനെ സോപ്പ് ഇട്ടു ഒരു വിധത്തില്‍ ഫയല്‍ തപ്പി... എത്ര തപ്പിയിട്ടും 1989 മേയ് മാസത്തില്‍ ഞാന്‍ ജനിച്ചിട്ടെയില്ല. ഞാനും മാമനും മുഖത്തോട് മുഖം നോക്കി.. പിന്നെ  മാമനും പ്യുണ്‍ ചേട്ടനും മുഖത്തോട് മുഖം നോക്കി. പിന്നെ ഞാനും പ്യുണ്‍ ചേട്ടനും മുഖത്തോട് മുഖം നോക്കി.. ആകെ കന്ഫുഷന്‍.. ഒടുവില്‍ എനിക്ക് തന്നെ സംശയമായി...
"ഇനി എങ്ങാനും ഞാന്‍ ജനിച്ചിട്ടെയില്ലേ???????"
വീട്ടിലോട്ട് വിളിച്ചു അമ്മയോട് കാര്യം പറഞ്ഞപ്പോഴാ അമ്മ വളരെ സിമ്പിള്‍ ആയി പറഞ്ഞത്...
"സ്കൂളില്‍ ചേര്‍ക്കാന്‍ നേരം നിന്റെ ബര്‍ത്ത് ഡേ മാറ്റിയിട്ടിട്ടുണ്ട്... ഞാന്‍ അക്കാര്യം മറന്നു പോയി പറയാന്‍. ശരിക്കും ഒക്ടോബറില്‍ ആണ് നിന്റെ birthday"...
“ഞഞ്ഞായി"..  
പിന്നെ 1989 ഒക്ടോബറില്‍ നോക്കി.. എവിടുന്നു എന്റെ പേര് കിട്ടാന്‍??? ഒടുവില്‍ 1988 ഒക്ടോബറില്‍ നോക്കി... അപ്പോഴാ ദെ കെടക്കണ്എന്റെ പേര്... എന്റെ സ്വന്തം പേര്.. എന്റെ പുന്നാര പേര്..
പിന്നെയാണ് അവര്‍ പറഞ്ഞത് സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍  അമ്മയുടെയും അച്ഛന്റെയും id proof ന്റെ കോപ്പി വേണം എന്ന്... അതൊന്നും എന്റെ കയ്യിലോട്ട് ഇല്ല താനും..  പിറ്റേന്ന് തന്നെ  അങ്ങമാലിയില്‍ നിന്നും തിരുവനന്തപുരത്തേക് വന്ന ചങ്ങാതിടെ കയ്യില്‍ id രണ്ടും കൊടുത്തു വിട്ടു... അത് കൊണ്ട് പോയി പഞ്ചായത്തില്‍ കൊടുത്തപ്പോ ദെ പിന്നേം അടുത്ത പ്രശ്നം.... id യിലെ പേരും പഞ്ചായതിലുമുള്ള അമ്മയുടെ പേരില്‍ വ്യത്യാസം...
അമ്മയുടെ വിളിപ്പേരാണ് പഞ്ചായത്തില്‍ കൊടുത്തിരിക്കുന്നത് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലായിരുന്നു.. അവര്‍ മുഖത്ത് നോക്കി കാര്യം പറഞ്ഞു.. " നിങ്ങള്‍ ഇപ്പോള്‍ എവിടെയാണോ താമസിക്കുന്നത്, അവിടുത്തെ വില്ലേജ് ഓഫീസര്‍ അറ്റെസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് കൊണ്ട് വരണം".. പഞ്ചായത്ത്‌ കാര്യമല്ലേ.. പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ??? അന്നേക് രാത്രിക് രാത്രി അങ്ങമാലിയിലെക്ക് വണ്ടി കയറി...
 അമ്മക്ക്  same person certificate നു ചെന്നപ്പോഴാണ് അറിയുന്നത് അതിനു ആവശ്യം അമ്മയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ആണെന്ന്... ഞാന്‍ വിനീതവിധേയനായി നെഞ്ചു വിരിച്ചു പറഞ്ഞു..
"അമ്മ സ്കൂളില്‍ പോയിട്ടില്ല".
ഇതുകേട്ട് വില്ലേജ് ഓഫീസര്‍ പറഞ്ഞു..
" ഒരേ പേരില്‍ രണ്ടു സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്.. അങ്ങിനെ എന്തെങ്കിലും കൊണ്ട് വരൂ" 
അല്ലെങ്കിലും വിധിയെ തടുക്കാന്‍ വില്ലേജ് ഓഫീസര്‍ക്കും പറ്റില്ലല്ലോ...വീട്ടില്‍ വന്നു അന്ന്വേഷിച്ചപ്പോ ഞാന്‍ ആ സംഭവം തിരിച്ചറിഞ്ഞു... എന്നെ നടുക്കിയ.. ഞെട്ടിച്ച മഹാസംഭവം.... അലമാരയില്‍ മറ്റു ഫയലുകള്ക്കൊപ്പം ഉറക്കം തൂങ്ങിയിരുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ലോകത്തോടായി ഉറക്കെ വിളിച്ചു പറയുന്നു.          "അമ്മ പഴയ നാലാം ക്ലാസ്സ്‌ ആണെന്ന്"                                                                                                                                                                                  
 ഞാന്‍ അതീവസ്നേഹത്തോടും നന്ദിയോടും കൂടെ അമ്മയോട് പറഞ്ഞു...
“താങ്ക്സ് ഉണ്ട് അമ്മെ.. ഈ സര്‍ട്ടിഫിക്കറ്റ് എങ്കിലും  സൂക്ഷിച്ചു വെച്ചല്ലോ  ഇല്ലേല്‍ അമ്മയുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തേടി ഞാന്‍ നടക്കേണ്ടി വന്നേനെ”.. അങ്ങനെ ഒരുവിധത്തില്‍ സര്‍ട്ടിഫിക്കറ്റ് ഒക്കെ ഒപ്പിച്ചു തിരുവനന്തപുരത്ത് പോയി എന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങി... പിന്നെയും തിരിച്ചു പുളിയനത്തു വന്നു date of birth um place of birth ഉം തിരുത്താന്‍  സ്കൂളില്‍ അപേക്ഷ വെച്ചു...  അപേക്ഷ വായിച്ചു നോക്കിയിട്ട് ഓഫീസിലെ പ്യുണ്‍ ചേച്ചി നിഷ്കളങ്കയായി ചോദിച്ചു...
“ഇനി എന്തെങ്കിലും തിരുത്താനുണ്ടോ?”
ഞാന്‍ വിനയകുനയനായി മറുപടി പറഞ്ഞു..
“ ആ മാര്‍ക്ക്‌ കൂടെ ഒന്ന് തിരുത്തിക്കിട്ടിയിരുന്നെങ്കില്‍ സൌകര്യമായിരുന്നു....”
നേരിട്ട് പരിചയമുള്ളതുകൊണ്ട് ആ ചേച്ചി തെറി വിളിച്ചില്ല... principal ന്റെ സൈനോട് കൂടെ ആ അപേക്ഷ പരീക്ഷ ഭവനില്‍ കൊണ്ട് പോയി കൊടുത്തു (അതിനു വേണ്ടി പിന്നെയും തിരുവനന്തപുരത്തേക്ക്)... ഒന്ന് രണ്ടു മാസം കൊണ്ട്  date of birth 27/10/1988 എന്ന് തിരുത്തിയ  SSLC ബുക്ക്‌ കയ്യില്‍ കിട്ടി.. ആ SSLC ബുക്ക്‌ കൊണ്ട് പാസ്പോര്‍ട്ട്‌ നു അപേക്ഷിച്ചപ്പോഴാണ് ഞാന്‍ ശരിക്കും പ്ലിങ്ങിയത്.....
1988 വരെ ജനിച്ചവര്‍ക്ക് പാസ്പോര്‍ട്ട്‌ എടുക്കാന്‍ SSLC ബുക്ക്‌ മതി.. “BIRTH CERTIFICATE” ആവശ്യമില്ല”                                         


3 അഭിപ്രായങ്ങൾ:

  1. എന്നാലും വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞല്ലോ.
    ഇത്തരം നൂലാമാലകള്‍ ആണ് കൈക്കൂലിയുടെ കാതലായ ഇടങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  2. ജൂൺ 30 നു ജനിച്ച ഞാൻ സ്കൂൾ സര്‍ട്ടിഫിക്കറ്റില്‍ മെയ് 7 നു ജനിച്ചതും എന്‍റനിയത്തി 6 മാസം ജീവിച്ചതു സര്‍ട്ടിഫിക്കറ്റിലില്ലാത്തതും ഇതേ കാരണത്താല്‍...
    അനുഭവമാണെങ്കിലും ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ് എന്നു മനസ്സിലാക്കാനായി...
    നന്ദിയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. പ്രശ്നങ്ങളുമായി ആണ് ജനിച്ചത്‌ അല്ലേ ? ഇനി കള്ള പാസ്പോർട്ട് എന്ന് പറഞ്ഞ് എമിഗ്രേഷൻ കാര് പിടിയ്ക്കുമോ? രണ്ടു ദിവസം മുൻപ് ഒരു സാറ വില്ലിയംസിനു പകരം മറ്റൊരു പാവം സാറ യെ അഞ്ചു ദിവസം പോലീസ് അകത്തിട്ടിരുന്നു.

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...