2016, ജനുവരി 8, വെള്ളിയാഴ്‌ച

രാധിക ദേവ്..

പത്താംക്ലാസ്  അവധിക്ക് ഞങ്ങള്‍ "പിച്ച്" വെട്ടിയത്  നടപ്പാതയോട്‌ ചേര്‍ന്നുള്ള "കണ്ട"ത്തില്‍ ആയിരുന്നു.. പാടത്തിനു "കരോട്ടുള്ള" വീട്ടുകാര്‍ക്ക് പോകാനുള്ള ഒരു ചെറിയ നടപ്പാത മാത്രമായിരുന്നു അത്.. അന്ന് ദേവന്‍ കൈ പ്ലസ്റെര്‍ ഇട്ടു ഇരുന്നത് കൊണ്ട് കളിയ്ക്കാന്‍ ഇറങ്ങാറില്ല.. ഞങ്ങള്‍ കളിക്കുമ്പോള്‍ അവന്‍ വരമ്പത്ത് ഇരിക്കും. അവന്‍ അന്ന് ഡിഗ്രി വിദ്യാര്‍ഥിആയിരുന്നു... ഞാന്‍ പത്താംക്ലാസ്സ്‌ഉം..  അവിടെ വെച്ച് ആണവന്‍ രാധികയെ ആദ്യമായ് കാണുന്നത്.. ടൌണില്‍ നിന്നും 4.30 നുള്ള ബസ്സിനു വന്നു വീട്ടിലേക്ക് പോകുകയായിരുന്നു രാധിക... കാണാന്‍ സുന്ദരിയായിരുന്നു രാധിക... ഗ്രാമീണ സൗന്ദര്യം എന്നൊക്കെ പറയുമ്പോലെ...

ആദ്യപ്രണയം ഒട്ടുമിക്കപ്പോഴും പ്രഥമദര്‍ശനമാണ്‌..എങ്കിലും സുഹൃത്തുക്കളായ ഞങ്ങളോട് പറയാന്‍ പിന്നെയും ദിവസങ്ങളെടുത്തു.. കാര്യം പറഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞു... "അവള്‍ ഇപ്പൊ പ്ലസ്‌ 1 പഠിക്കുകയാ..  ഞാന്‍ ജോയിന്‍ ചെയുമ്പോള്‍ എന്റെ സീനിയര്‍ ആയി വരും... പിന്നെ  അവള്‍ എന്റെ കൂട്ടുകാരിയുടെ കസിന്‍ ആണ്..."

"നീ എങ്ങിനെ എങ്കിലും ഒന്ന് മുട്ടിച്ചു താടാ... ബാക്കി ഞാന്‍ നോക്കിക്കോളം"
ആഴ്ചകള്‍ കടന്നു പോയി..ഞായറാഴ്ച പതിവ് പോലെ രാവിലെ അമ്പലത്തില്‍ പോയപ്പോഴാണ് ദെ അമ്പലത്തില്‍ രാധികയും എന്റെ കൂട്ടുകാരി അനുവും..അവളോട്‌ സംസാരിക്കുന്നതിനിടയിലാണ് ഞാന്‍ ചെറിയൊരു നമ്പര്‍ ഇറക്കി നോക്കിയത്..
രാധികയെ നോക്കി
" ഇതാരാ? നിന്റെ കസിന്‍ ആണോ?"
അതിനു മറുപടി പറഞ്ഞത് രാധികയാണ്
"അച്ചോടാ... നീ എന്നെ അറിയില്ല അല്ലെ....  നീ രെമ്യചേച്ചിയുടെ അനിയന്‍ അല്ലെ..."
"അതെ... എന്നെ എങ്ങനെ അറിയാം?"
"നീ എന്നെ ആദ്യമായിട്ട് കാണുകയാണല്ലോ.. എന്നും  പാടത്ത് കളിക്കാന്‍ വരുമ്പോ നീ എന്നെ കാണുകയെ ഇല്ലല്ലോ?"
അപ്പോഴാണ്‌ അനു ഇടപ്പെട്ടത്.. "നിന്നോട് ഞാന്‍ ചോദിക്കണം എന്ന് വിചാരിച്ചതാ. മറന്നുപോയി...എന്താ നിങ്ങളുടെ ഉദേശം?"
മന്ത്രിയും പരിവാരങ്ങളുംനഷ്ടപ്പെട്ടു കാലാളുടെ തുണയില്‍ അവസാന കരുനീക്കത്തിനോരുങ്ങുന്ന ചെസ് ബോര്‍ഡിലെ രാജാവിന്റെ അവസ്ഥയില്‍ എത്തിയിരുന്നു ഞാന്‍. ചോദ്യശരങ്ങള്‍ക്കിടയില്‍ എനിക്ക് ഉത്തരങ്ങള്‍ ഇല്ലായിരുന്നു... അവസാന നീക്കം എന്ന നിലയിലാണ് ഞാന്‍ രാധികയോട് കാര്യം സൂചിപ്പിച്ചത്... നടക്കില്ല എന്നുള്ള സ്വാഭാവിക മറുപടിയും ലഭിച്ചു...

"അല്ലെങ്കിലും ഏതു പെണ്കുട്ടിയാണ് ആദ്യം തന്നെ ഇഷ്ടം തുറന്നു പറയുന്നത്?  ഞാന്‍ അവളോട്‌  തുറന്നു പറഞ്ഞോളാം അപ്പോള്‍ മറുപടി എന്താണെന്ന് നോക്കാലോ "എന്നായിരുന്നു ഇക്കാര്യം പറഞ്ഞപ്പോള്‍ ദേവന്‍ പറഞ്ഞത്.... ശരിയാണ്.. പ്രണയം എപ്പോഴും ആണിന്റെ മുഖത്ത് നിന്ന് തന്നെയാണ് ..
 പ്രണയിനി അറിയേണ്ടത്... അത് കാമുകരുടെ  അവകാശവുമാണ്... ചൂണ്ടയിടലും മാങ്ങ പറിക്കലും ഒക്കെയായി ഒഴിവു ദിനങ്ങളില്‍ ഞങ്ങളുടെ സാന്നിധ്യം പാടത്ത് ഉറപ്പു വരുത്തിയിരുന്നു...

ദിനങ്ങള്‍ കൊഴിയുന്നുണ്ടായിരുന്നു.... ട്യുഷന്‍ക്ലാസ്സില്‍ നിന്നും മടങ്ങി വരുമ്പോഴായിരുന്നു രാധികയുടെയുടെ മറ്റൊരു കൗമാര പ്രണയത്തെകുറിച്ച് അറിയാതെ  അനുവിന്റെ നാവില്‍ നിന്നും വീണത്..ഞാന്‍ അറിഞ്ഞിരിക്കും എന്ന് കരുതിയാണ് അവള്‍ പറഞ്ഞതെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം  അത് പുതിയ അറിവ് ആയിരുന്നു. എങ്ങിനെ ദേവ്നോട് ഇത് പറയും എന്നുള്ള കാര്യമായിരുന്നു എന്റെ മനസ്സില്‍ അപ്പോള്‍.. പാടത്തെ തോടിനു കുറുകെ ഇട്ടിരിക്കുന്ന പോസ്റ്റിനു മുകളില്‍ ഇരുന്നു  കഥകള്‍ മുഴുവന്‍ കേട്ടിട്ടും അവളുടെ ഇഷ്ടം അതാണെങ്കില്‍ അങ്ങ് പൊക്കോട്ടെഡാ അവള്‍ എന്ന് പറഞ്ഞൊരു ചിരിയും ചിരിച്ചു.. വേദന  നിറഞ്ഞൊരു ചിരി...

വര്‍ഷങ്ങള്‍ക്കു ശേഷം പ്രവാസത്തില്‍ നിന്നും മടങ്ങിയെത്തി  കൂട്ടുകാരോടൊപ്പം പഴയ പാടത്തിരുന്നു വിദേശ മദ്യത്തിന്റെ തല അറുത്തു പഴംപുരാണങ്ങളുടെ കെട്ടഴിച്ചു ഓര്‍മകളിലേക് മൂക്കും കുത്തി വീഴുമ്പോഴാണ് നടവഴിയിലൂടെ രാധിക തന്റെ കുട്ടിയേയും കൂട്ടി വരുന്നത് കാണുന്നത്... പഴയ നടപ്പാതയിപ്പോള്‍ ടാറിംഗ് കാത്തു കിടക്കുന്നൊരു റോഡ്‌ ആയി മാറിയിട്ട് വര്ഷം ഒന്ന് കഴിഞ്ഞിരുന്നു... പഴയ ഓര്‍മകളിലൂടെ രാധിക നടന്നകന്നു കഴിയുമ്പോഴേക്കും  ദേവ്ന്റെ  കോള്‍ വന്നിട്ടുണ്ടായിരുന്നു... അവന്‍ മുംബൈയില്‍ കുടുംബമായി കഴിയുന്നു..
"നീ നാട്ടില്‍ എത്തി എന്നറിഞ്ഞിട്ടു പഴയ നമ്പറില്‍ വിളിച്ചു നോക്കിയതാ..."

"നീ ഇനി എന്നാ  നാട്ടിലേക്ക് വരുന്നത്?"

"അടുത്ത ആഴ്ച വരാം.. കുട്ടിക്ക് നല്ല സുഖമില്ല.. ഹോസ്പിറ്റലില്‍ ആണ്"

"അത് ചോദിയ്ക്കാന്‍ മറന്നു... നിനക്ക് കുട്ടിയായ കാര്യം വീട്ടില്‍ വിളിച്ചപ്പോള്‍ അറിഞ്ഞിരുന്നു... എന്ത് കുട്ടിയാ? എന്താ പേര് ഇട്ടത്?"

"പെണ്‍കുട്ടി ആണെടാ... "രാധിക" എന്ന് പേരിട്ടു.. രാധിക ദേവ്".. "രാധൂ"ന്നു വിളിക്കും....."

"ഓര്‍മകള്‍ക്ക് മേലെ   ഒരു  മഴ  പെയ്ത പോലെ..

11 അഭിപ്രായങ്ങൾ:

  1. ആരാ അനീഷ്‌ ? ആരാ കുട്ടിയ്ക്ക് പേരിട്ടേ? കഥയിലെ ഞാനോ -അനീഷോ ? അവസാനഭാഗം കന്ഫുഷന്‍ ആയല്ലോ ശ്രീന്യേ :(

    മറുപടിഇല്ലാതാക്കൂ
  2. അവസാന ഭാഗത്ത്‌ ഒരു കണ്ഫ്യൂഷൻ ഉണ്ട് . അനീഷ്‌ തന്നെയോ ദേവൻ...?

    മറുപടിഇല്ലാതാക്കൂ
  3. തെറ്റ് ചൂണ്ടി കാണിച്ചതിന് വളരെ നന്ദി ആര്‍ഷെച്ച്യെ... റോസാപ്പൂക്കള്‍, അജീഷ്ണ..... പലപ്പോഴും പോസ്റ്റ്‌ ഡ്രാഫ്റ്റ്‌ ചെയ്യുമ്പോള്‍ കൊടുക്കുന്ന പേരുകള്‍ എല്ലാം പബ്ലിഷ് ചെയ്യുമ്പോള്‍ മാറ്റി വേറെ പേര് ആണ് നല്‍കുക... അതുകൊണ്ടാണ് ഒരു പേര് മാത്രം തിരുത്തപ്പെടാതെ പോയത്..... ഇനി തെറ്റുകള്‍ വരാതെ നോക്കിക്കോളാം... കുറെ നാളായി എന്തെങ്കിലും എഴുതിയിട്ട്.... ഹൃദയം നിറഞ്ഞ നന്ദി...

    മറുപടിഇല്ലാതാക്കൂ
  4. ശ്ശോ... എനിക്ക് തെറ്റ് കണ്ടുപിടിക്കാൻ ചാൻസ് തന്നില്ല, ദുഷ്ട ആർഷ.

    ങ്ഹാ, അതൊക്കെപ്പോട്ടെ, കഥയ്ക്ക് ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  5. ആദ്യം 'ദേവി' എന്ന് പറഞ്ഞിട്ട് പിന്നെ 'രാധിക' എന്നാക്കിയതാണോ... ? [അവിടെ വെച്ച് ആണവന്‍ ദേവിയെ ആദ്യമായ് കാണുന്നത്]

    കഥ വായിച്ചു കഴിഞ്ഞപ്പോള്‍ "ഓം ശാന്തി ഓശാന" യിലെ അവസാന രംഗം ഓര്‍ത്തു - ആണുങ്ങള്‍ അവരുടെ ആദ്യ പ്രണയം അങ്ങനെയൊന്നും മറക്കില്ല എന്ന് പറയുന്ന ആ സീന്‍ :)

    മറുപടിഇല്ലാതാക്കൂ
  6. ഓര്‍മ്മകള്‍ക്ക്‌ സുഗന്ധവും,മധുരവും പിന്നെയൊരു നെടുനിശ്വാസത്തിന്‍റെ..............
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. ശ്രീ... റിയല്‍ ലൈഫ് കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റുന്നതിനിടയില്‍ സംഭവിച്ചൊരു തെറ്റാണ് അത്... ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദി

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...