2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ചന്ദനത്തിരികള്‍

എത്രയോ വട്ടം കണ്ടിരിക്കുന്നു  
ശ്വസിച്ചിരിക്കുന്നു ......

അമ്പലങ്ങളില്‍ വെച്ച്
കെട്ട് നിറകളില്‍ വെച്ച്...

വിഷു ദിനം സമ്മാനിച്ച 
പൊന്‍ കണികളില്‍ വെച്ച്...

പൂജാ മുറികളിലും പൂക്കടകളിലും
നിലവിളക്ക് കൊളുത്തുന്ന ഉമ്മറങ്ങളിലും 

പറ്റുകടക്കാരന്റ്റെ  ക്രിസ്തുവിന്റ്റെ 
തിരുരൂപതിന്റ്റെ മുന്നിലും ...

ഈച്ചയെ പായിക്കാന്‍ സ്നേഹിതന്‍ 
വെക്കുന്ന ചന്ദനത്തിരികളായും....

എന്നിട്ടുമെന്തേ നിന്റെ ഗന്ധം
മരണവീടിനെ ഓര്‍മ്മിപ്പിക്കുന്നത്???

സ്വയം എരിഞ്ഞെരിഞ്ഞു ഒരു തുള്ളി 
ചാരമായി തീരുന്നത് കൊണ്ടാണോ???

15 അഭിപ്രായങ്ങൾ:

 1. :) ഒരു പക്ഷെ ശ്രീനി എഴുതി ഞാന്‍ വായിച്ചതില്‍ എനിക്ക് വളരെയധികം ഇഷ്ടമായ ഒരു കവിത ഇതാണ്. നല്ല ആശയം -നന്നായി പറഞ്ഞു ഫലിപ്പിക്കാന്‍ കഴിഞ്ഞു- നല്ല മാറ്റങ്ങള്‍ :) . ആശംസകള്‍ അനിയാ.. ഇനിയും നല്ല നല്ല വരികള്‍ ഉണ്ടാകട്ടെ!

  മറുപടിഇല്ലാതാക്കൂ
 2. വളരെ നന്ദി ആര്‍ഷ ചേച്ചി.. ഈ സ്നേഹം എന്നും ഉണ്ടാകണം..

  മറുപടിഇല്ലാതാക്കൂ
 3. നമ്മളും ഈ ചന്ദനതിരി പോലെ..
  നല്ല വരികൾ..

  മറുപടിഇല്ലാതാക്കൂ
 4. കവിത നല്ലത്; ആശയം നല്ലത്.
  "സ്വയം എരിഞ്ഞെരിഞ്ഞു ഒരു തുള്ളി
  ചാരമായി " ............. ..................................... ഈ വരികളില്‍ 'തുള്ളി' എന്ന വാക്ക് യോജിക്കാത്തത് പോലെ, 'ഒരു പിടി ചാരം' എന്നാണോ ഉദേശിച്ചത്‌ ?
  ആശംസകള്‍.. സുഹൃത്തേ ....

  മറുപടിഇല്ലാതാക്കൂ
 5. തെറ്റ് ചൂണ്ടി കാണിച്ചതിന് വളരെ നന്ദി ധ്വനി ........ ഇനിയും ഈ സ്നേഹം പ്രതീക്ഷിക്കുന്നു ...

  മറുപടിഇല്ലാതാക്കൂ
 6. എന്നേയും ചന്ദനത്തിരികളുടെ മണം മരണവീടിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. (എരിഞ്ഞെരിഞ്ഞു ഒരു )`ഞ്ഞു` വും `ഒ` യും അടുത്തടുത്ത് വന്നപ്പോള്‍ വായിച്ചപ്പോള്‍ ഒരസ്വസ്ഥത. ആ സംശയവും അങ്ങനെ ഒരു കവിതയായി.

  മറുപടിഇല്ലാതാക്കൂ
 7. ആ അസ്വസ്ഥത എനിക്കും ഉണ്ടായിരുന്നു .. പക്ഷെ ഒരുമിച്ച് എഴുതുമ്പോള്‍ ഫോണ്ട് വേറെ എന്തൊക്കെയോ ആയി തീരുന്നു... അതാണ് മുറിച്ചു എഴുതിയത്.... വളരെ നന്ദി തുമ്പി

  മറുപടിഇല്ലാതാക്കൂ
 8. veendum veendum vaayichirikkan thonnunna kunju kunju kavithakal.........proud of u my brother :)

  മറുപടിഇല്ലാതാക്കൂ
 9. വളരെ നന്ദി മീനു..... എല്ലാര്ക്കും ഇഷ്ടമാകുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം

  മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...