2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച

വിരസത

<"അടച്ചിട്ട മുറികളില്‍ തീരുന്നു ഇപ്പോഴത്തെ എന്റ്റെ അവധികള്‍. വിരസതയുടെ ഏകാന്തതയുടെ ഒരു ലോകം തന്നെ തീര്‍ക്കുകയാണത് .. കൊതിയോടെ കാത്തിരുന്ന കൌമാരത്തിലെ അവധി ദിനങ്ങളില്‍ നിന്നും ഇപ്പോഴത്തെ മടുപ്പിക്കുന്ന വിരസമായ അവധിദിനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റ്റെ പേരായിരിക്കും ജീവിതം . ഇപ്പൊള്‍ സമയം 3 PM , 3 GP സിനിമകളും ഫേസ്ബുക്കും അല്പം പാചകവും വാചകവുമായ് ഒതുങ്ങി തീരുന്നു ഒരു ദിനം കൂടി . നാലുചുമരുകളിലെ ലൊകത്തുനിന്നും ആകാശനീലിമയിലേക്ക് കടക്കാനായ് ഞാന്‍ പുറത്തേക്ക് ഇറങ്ങി . നല്ല വെയിലുണ്ട് . ചൂടും ... >

<പ്രത്യേകിച്ചിന്നൊന്നും ചിന്തിക്കാനില്ല . മനസ്സില്‍ വല്ലാത്ത ശൂന്യത . ഒരു ബോറിങ്ങ് . ഇടക്കങ്ങനെ ഉള്ളതാണ് . കുറേ വട്ട് ചിന്തകള്‍ വരുന്നുണ്ട് . ഒരു കഴമ്പും ഇല്ലാത്തവ . പുറത്ത് നല്ല കാറ്റ് വിശുന്നുണ്ട് . ഇവിടുത്തെ മന്ദമാരുതനാണ് . അതിനെ തടുക്കാന്‍ മരങ്ങളൊന്നുമില്ലാത്തതു കൊണ്ടാകും നല്ല ശക്തിയിലാണ് മന്ദമാരുതന്‍ വിശുന്നത് . എന്നേയും എടുത്തുകൊണ്ട് പറക്കാന്‍ ശക്തിയുണ്ട് അതിന് . പ്രത്യേകിച്ച് ദിശയിലൊന്നുമല്ല ... എന്റ്റെ മനസ്സുപോലെ ഒരു ലക്ഷ്യമില്ലാതെ ദിശയുമില്ലാതെ ആഞ്ഞ് വിശുന്നു ... >

<ആ കാറ്റത്ത് ആടി നില്‍ക്കുന്ന 4 ചെറിയ പനകള്‍ ഞാന്‍ കണ്ടു . ശിവപ്രസാദ് സ്ഥിരമായ് മൂത്രമൊഴിക്കുന്ന പനമാത്രം ഒരു മഞ്ഞ ഓല പിടിച്ചു നിക്കുന്നു . ബാക്കി എല്ലാം പച്ച ഓലകള്‍ . കേരളത്തിലെ യൂറിയ വീണതുകൊണ്ട് ആ പന പ്രതിഷേധിച്ചതാകാം ആ മഞ്ഞ ഓലകള്‍ . ഇപ്പുറത്ത് എനിക്ക് പ്രിയപ്പെട്ട മഞ്ഞപ്പൂക്കള്‍ തരുന്ന കടുകുചെടി കാറ്റത്താടുന്നുണ്ട് . ഭാഗ്യം അവന്‍ അതില്‍ മുത്രം ഒഴിക്കാറില്ല . ഒരുപാടു ചിത്രശലഭങ്ങളും പറവകളും വന്നിരിക്കാറുള്ള ആ ചെടി അതിജീവനത്തിന്റ്റെ പുതിയ മാര്‍ഗങ്ങള്‍ കാണിച്ചു തരുന്നുണ്ട് . പിന്നേയും പേരറിയാത്ത ചെടികള്‍ , സുഗന്ധമുള്ള കുറേ ഇലകള്‍ എന്നിവയും ഈ മണ്ണില്‍ വളരുന്നുണ്ട് . മരുഭൂമിയിലെ മണ്ണില്‍ ജീവനിത്രയും ആഴമൂണ്ടെന്ന് എനിക്കറിയില്ലായിരുന്നു .>

<പിന്നേയും ഒരുപാട് കാഴ്ചകള്‍ . ഒരു മതിലിനപ്പുറത്ത് വിജനമായ വിഥി . ഭൂമിയുടെ അറ്റത്ത് തൊടുന്ന ആകാശം , സ്കൂള്‍ വിട്ട് കുട്ടികള്‍ പോണ പോലെ അതില്‍ മേഘങ്ങള്‍ , അടുത്ത പറമ്പിലെ കറുത്ത നായ ,അങ്ങനെ എല്ലാം എന്നോട് ഒരുപാട് സംസാരിച്ചു . ഞാനും .കുറേ ഫിലൊസഫി പറയണം എന്നുണ്ട് . ശുദ്ധമണ്ടത്തരം ആയതിനാല്‍ പുറത്തേക്ക് വരുന്നില്ല ഒരുപക്ഷെ ഇത് നിങ്ങള്‍ക്കൊന്നും വായിച്ചാല്‍ മനസ്സിലാകില്ല . അതിനുമപ്പുറം നിങ്ങള്‍ക്കിത് ഫീല്‍ ആവില്ല . കാരണം നിങ്ങള്‍ക്ക് വട്ട് ഇല്ല എന്നതു തന്നെ ... എനിക്കിത് സുഖമുള്ള വട്ടാണ് ... സ്ഥിരം കാണുന്ന കാഴ്ചകളില്‍ പുതുമ കണ്ടെത്താന്‍ നോക്കുക , അതില്‍ പരാജയപ്പെടുക ...സത്യത്തില്‍ ഈ ഒരു ചിന്തക്ക് കാരണം എന്താണെന്ന് കൂടി എനിക്കറിയില്ല . ഒറ്റവാക്കില്‍ പറഞ്ഞാല്‍ വട്ട് . നല്ല സുഖമുള്ള വട്ട് >


ഒരു കാര്യം ഉറപ്പാണ് . ഈ സാഹചര്യത്തിലും ഞാന്‍ ആനന്ദം കണ്ടെത്തുന്നു അതില്‍ നൂറു ശതമാനം പരാജയപ്പെട്ടിട്ട് കൂടി .... ചിലപ്പൊ ഒരു ചൊദ്യം നിങ്ങടെ മനസ്സില്‍ വന്നേക്കാം നീയെന്താടാ ഇങ്ങനെ ? "ഒരുത്തരമേ ഉള്ളൂ നമ്മ ഇങ്ങനാണ് ഭായ്" . ഇത്തരം ചെറിയ വട്ടുകള്‍ ചേര്‍ന്ന ഒരു വലിയ വട്ട് . "

2 അഭിപ്രായങ്ങൾ:

  1. ninte grahathurathaye nee manalarnyangalil thedunu,,athe ninte parajayangalilonnayitu koodi

    മറുപടിഇല്ലാതാക്കൂ
  2. ശരിയാണ് ഒറ്റവാക്കില്‍ അങ്ങനെ പറയാം . തിരികെ കിട്ടാത്ത കഴിഞ്ഞ ദിനങ്ങളെ തേടുക എന്ന വിഡ്ഡിത്തരം

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...