2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ലാങ്കിപ്പൂക്കള്‍

നീണ്ട യാത്രയുടെ ക്ഷീണത്തില്‍ ഗാഡമായ ഉറക്കത്തിലായിരുന്നു ബെഞ്ചമിന്‍ . തിരക്കേറിയ ട്രെയിന്‍ യാത്രക്ക് ശേഷം വീട്ടിലെത്തിയപ്പോഴേക്കും സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞിരുന്നു. ഏറെ നാളിനു  ശേഷം വീട്ടിലെത്തിയതാണ് അവന്‍ .ഉറക്കത്തിലെപ്പോഴോ സ്വന്തം മൊബൈല്‍ ചിലക്കുന്നതായി അവനു തോന്നി . ഒരുവിധത്തില്‍ കൈ എത്തിച്ചു അവന്‍ ഫോണ്‍ എടുത്തു ചെവിയില്‍ വെച്ചു ...അപ്പുറത്ത് നിന്നും മധുരതരമായ ശബ്ദം.. റോസ്‌ലിന്‍...

"നീ എത്തിയോ?"

"ഹാ കുറച്ചു നേരായി ". ഉറക്കച്ചടവോടെ അവന്‍ മറുപടി നല്‍കി .
ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം അവള്‍  ചോദിച്ചു..
"വന്നപ്പോ പപ്പാ ഉണ്ടായിരുന്നോ?"

"ഹ്മം .... ഉറങ്ങി"

"മമ്മയോ ?"

"ഉണ്ടായിരുന്നു "

"മമ്മ എന്നെ കുറിച്ച് ചോദിച്ചോ??എന്നെ  മറന്നുകാണും അല്ലെ?"

"ഏയ് മറന്നതാവില്ല ........ ഒര്മിപ്പിക്കണ്ട എന്ന് കരുതിക്കാണും . കാലം കുറച്ചായില്ലേ ???"

 പിന്നെയും വല്ലാത്ത ഒരു നിശബ്ധത അവര്‍ക്കിടയിലേക്ക് കയറി വന്നു..... ഒടുവില്‍ റോസ്‌ലിന്‍ തന്നെ തുടര്‍ന്നു...

"നീ ഇനി എന്നാണ് എന്നെ കാണാന്‍ വരുന്നത്?

"നാളെ വരാം ... കാലത്ത് തന്നെ.." അവനു ഒട്ടും ആലോചിക്കേണ്ടി വന്നില്ല ......

"എന്താ നീ എനിക്ക് വേണ്ടി  കൊണ്ട് വരുന്നത് ? "

"എന്താ  നിനക്ക് വേണ്ടി  കൊണ്ട് വരേണ്ടത്?"

ഇത്തിരി നേരം അവള്‍ ആലോചിച്ചു... എന്നിട്ട് ഒരു മറുപടി പറഞ്ഞു

"ഓര്‍ക്കുന്നോ നീ ? അന്ന് നീയെനിക്ക് സമ്മാനിച്ച ആ സുഗന്ധമുള്ള പൂക്കളെ? നിന്റെ വീട്ടില്‍ നില്‍ക്കുന ആ വലിയ മരത്തിലെ ചെറിയ പൂക്കളെ?എന്തായിരുന്നു ആ പൂക്കളുടെ പേര് ? "

"ഏതു ? ലാങ്കി പൂക്കളോ? 

"അത് തന്നെ...." അവളുടെ വാക്കുകളില്‍ വല്ലാത്തൊരു ആവേശം നിറഞ്ഞു..
"എത്ര ശ്രമിച്ചിട്ടും ആ പേര് ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല എനിക്ക് "

"എന്തെ അതിനെക്കുറിച്ച് ഓര്‍ക്കാന്‍?"

"അതിനു ശേഷം ആ പൂക്കളുടെ ഗന്ധം എന്നും രാത്രികളില്‍ എന്നെ അത് വീര്‍പ്പു മുട്ടിക്കുന്നുണ്ട് . എങ്ങു നിന്നെന്നു അറിയില്ല , കോരിച്ചൊരിയുന്ന മഴയിലും  അസ്ഥി തുളക്കുന്ന തണുപ്പിലും ചുട്ടു പഴുക്കുന്ന വെയിലിലും.... എന്നും അത് എന്നെ തേടി എത്താറുണ്ട് ... ...  പേരറിയാത്ത ആ പൂക്കളുടെ ഗന്ധം എന്നും നിന്നെ ഓര്‍മിപ്പിക്കുന്നു...എനിക്ക് മാത്രം തിരിച്ചറിയാവുന്ന നിന്റെ ഗന്ധമായിട്ടു ....."

ഒരു നിമിഷത്തെ നിശബ്ദഥക്ക് ശേഷം അവള്‍ തുടര്‍ന്നു ....

"അന്ന് ഈ പൂക്കള്‍ തന്നിട്ട് നീ ഒരു കഥ പറഞ്ഞു... ഒരു സുന്ദരിയായ പെണ്‍കുട്ടിയുടെയും ലാങ്കി പൂക്കളുടെയും കഥ... ഓര്‍ക്കുന്നോ?"

"ഞാന്‍ അതൊക്കെ മറന്നു പോയി.. നീ വെറുതെ വാശി പിടിച്ചപ്പോള്‍ മനസ്സില്‍ മേനഞ്ഞതല്ലേ അത്..."

" എനിക്കറിയാമായിരുന്നു .. എന്നും നിന്റെ മനസ്സില്‍ വിരിയുന്ന ലാങ്കി പൂക്കള്‍ക്ക് ഒരായിരം ലാങ്കി പൂക്കളുടെ ഗന്ധമാണല്ലോ ...."

അവന്‍ മെല്ലെ ചിരിച്ചു .  എന്നിട്ട് പറഞ്ഞു...
"നാളെ കാലത്ത് ഞാന്‍ കൊണ്ട് തരാം.. ഒരു കൂട് ലാങ്കി പൂക്കള്‍..ഇന്നും  ലാങ്കി മരം പൂത്തെന്നു തോന്നുന്നു . വല്ലാത്തൊരു ഗന്ധം.."

"ഇന്ന് ആ പൂക്കള്‍ പൂത്തത്  എനിക്ക് വേണ്ടിയാകും...  നിന്റെ സമ്മാനമായി എനിക്ക് ലഭിക്കാന്‍ വേണ്ടി .. "

"എനിക്കും തോന്നാറുണ്ട് ... ആ മരം നിനക്ക് വേണ്ടി മാത്രമാണ് പൂക്കുന്നതെന്ന്."

"പൂക്കട്ടെ നമ്മുടെ പ്രണയം പോലെ ..... ഒരിക്കലും വാടാതെ .... "

 അവള്‍ പിന്നെയും തുടര്‍ന്നു കൊണ്ടേ ഇരുന്നു പെയ്തുതോരാന്‍ മനസ്സ് വരാത്ത തുലാവര്‍ഷം പോലെ... ..... snooze ചെയ്ത  അലാറം പിന്നേയു, ശബ്ദം ഉണ്ടാക്കിയപ്പോഴാണ്  അവന്‍ കണ്ണ് തുറന്നത്...  അവന്‍ അലസമായി മുകളിലേക്ക് നോക്കി  കിടന്നു എന്തൊക്കെയോ ഓര്‍ക്കാന്‍ ശ്രമിച്ചു.. ഓര്‍മകളുടെ പൊട്ടും പോടിയുമല്ലാതെ ഒന്നും അവന്റെ മനസ്സിലേക്ക് വരുന്നില്ലായിരുന്നു . അവിടെ ആകെ ലാങ്കിപ്പൂക്കളുടെ മാദകഗന്ധം നിറഞ്ഞു നില്കുന്നുണ്ടെന്നു അവനു തോന്നി.... അവന്‍ എഴുന്നേറ്റു bathroomilek പോയി.. പ്രഭാതക്രിത്യങ്ങള്‍ക്ക് ശേഷം പ്രാതല്‍ കഴിച്ചു വേഗം തന്നെ പുറത്തേക്കിറങ്ങി.. നേരെ പറമ്പിന്റെ മൂലക്കുള്ള ലാങ്കിമരത്തിന്റെ ചോട്ടിലെക്കാണ് . ആരോ പറഞ്ഞു ഏല്പിച്ചത് പോലെ ഒരുപാടു ലാങ്കിപ്പൂക്കള്‍ മരച്ചോട്ടില്‍ വീണു കിടക്കുണ്ടായിരുന്നു...  എന്നത്തേയും പോലെ അവന്‍ ആ പൂക്കള്‍ ഒരു തേക്കിലയില്‍ വാരിയെടുത്തു..  ആ പൂക്കള്‍ എടുത്തു ബൈക്ക് ന്റെ മുന്നില്‍ ഭദ്രമായി വെച്ചിട്ട് അവന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി..  ലക്ഷ്യസ്ഥാനം കൃത്യമായി അറിയാവുന്ന അശ്വത്തെ പോലെ ആ വാഹനം ഇടവഴികളിലൂടെ നീങ്ങി , St.Antony's Church നു മുന്നില്‍ എത്തിയപ്പോള്‍ നിന്നു .  വണ്ടിയില്‍ നിന്നും പൂക്കളും എടുത്തു അവന്‍ നടന്നു... പള്ളിയുടെ ഇടതു വശത്തൂടെ നടന്നു , അവന്‍ പോയത് സെമിതെരിയിലോട്ടായിരുന്നു . അവിടെ അഞ്ചാമത്തെ കല്ലറയുടെ മുന്നില്‍ അവന്‍ നിന്നു... ആ പൂക്കള്‍ കല്ലറയുടെ മുകളില്‍ വെച്ചു, അല്പം പിന്നോട്ട് മാറി ആ കല്ലറയിലെക്ക്  നോക്കി നിന്നു . നേരം വെളുത്തിട്ടും മായാത്ത മഞ്ഞില്‍, ആ അക്ഷരങ്ങള്‍ തിളങ്ങുന്നതായി അവനു തോന്നി .....
  Roselinmol
Birth- 17/10/1994
Death-05/03/2012
പിന്നെ മെല്ലെ കണ്ണടച്ച് നിന്നു അവന്‍ അവളോട്‌ സംസാരിക്കാന്‍ തുടങ്ങി.. "എന്നത്തേയും പോലെ ഇന്നും വരില്ലേ എന്റെ സ്വപ്നത്തില്‍? ഇന്നും ഒരുപാടു പരാതി പറയണം പൂക്കള്‍ വാടിയിരുന്നെന്നും.... എണ്ണംകുറഞ്ഞുപോയെന്നും...  എന്നും നീ എത്തുന്ന സ്വപ്നങ്ങളാണ് എന്റെ രാവുകളില്‍ ലാങ്കിപ്പൂക്കളുടെ ഗന്ധം നിറക്കുന്നത്.. എനിക്ക് മാത്രം  തിരിച്ചറിയാവുന്ന നിന്റെ ഗന്ധം.... " അവന്റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ അടര്‍ന്നു വീണു ... അപ്പോഴും അവിടെ എങ്ങും ലാങ്കി പൂക്കളുടെ ഗന്ധം പരക്കുന്നുണ്ടായിരുന്നു.....




( boolokam ഇല്‍ പ്രസിദ്ധീകരിച്ചത്....http://boolokam.com/archives/126719#ixzz2llFT8kko)

30 അഭിപ്രായങ്ങൾ:

  1. വളരെ നന്ദി ലക്ഷ്മി... വന്നതിനും അഭിപ്രായം നല്‍കിയതിനും

    മറുപടിഇല്ലാതാക്കൂ
  2. പ്രയത്നം തുടരൂ .. എല്ലാവിധ ആശംസകളും !

    മറുപടിഇല്ലാതാക്കൂ
  3. വളരെ നന്ദി മനോജ്‌ & അംജത് ഭായി ... വന്നതിനും അഭിപ്രായങ്ങള്‍ തന്നതിനും

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്ദി dhanya ... വന്നതിനും അഭിപ്രായം തന്നതിനും .

    മറുപടിഇല്ലാതാക്കൂ
  5. ലാങ്കി പൂക്കള്‍ ഏതാണെന്ന് മനസ്സിലായില്ല. പക്ഷെ ആ ഗന്ധം ഞാന്‍ അനുഭവിച്ചു. എങ്കിലും റോസ്ലിന്‍ എന്നും സ്വപ്നത്തിലെങ്കിലും വരണേ...എങ്കിലേ ഈ ലാങ്കിപ്പൂക്കളെ ഞാന്‍ മറക്കാതിരിക്കൂ..

    മറുപടിഇല്ലാതാക്കൂ
  6. തുമ്പിക്ക് ........ ഞാന്‍ പഠിച്ചിരുന്ന സ്കൂളിന്റെ പുറകില്‍ ഒരു മരം ഉണ്ടായിരുന്നു . ആ മരത്തിന്റെ പൂക്കള്‍ ആണ് ഇത്.. വാകപ്പൂക്കള്‍ പോലത്തെ പച്ച നിറത്തില്‍... നല്ല സുഗന്ധം ആണ്... പോക്കറ്റില്‍ ഇട്ടാല്‍ കുറച്ചു നേറാം കഴിഞ്ഞു എടുത്തു കളഞ്ഞാലും ആ ഗന്ധം ഒരുപാടു നേരത്തേക്ക് നിലനില്‍ക്കും . ആ പൂക്കളുടെ ഒരു ഫോട്ടോ ക്ക് വേണ്ടി ഒരു സുഹൃത്തിനോട്‌ ആവശ്യപ്പെട്ടെങ്കിലും ആ മരം ഇപ്പോള്‍ മുറിച്ചു മാറ്റി എന്നാണ് അറിയാന്‍ കഴിഞ്ഞത്....

    മറുപടിഇല്ലാതാക്കൂ
  7. കൊള്ളാം ശ്രീനീ... നന്നായിരിക്കുന്നു... വായിച്ചപ്പോള്‌ എന്റെ +2,ഐ.ട്‌,ഐ. കാലം ഓര്മവന്നു.ഞാന്‌ അക്കാലം മുതലേ സ്പ്രേ,പൗഡര്‌," വാkoLLaam zrunnu... vaayichchappoaLa@ ente +2,I.T,I. kaalam oara@mavannu.njaana@ akkaalam muthalae sprae,pauDara@," vaasanasoapp" enniva uപയോഗിക്കാറില്ല.അതിനാല്തന്നെ സ്കൂളില്പോകുംബോള്‌ 2-3വീട്‌ അപ്പുറമുള്ള വീട്ടിലെ വേലിക്കല്‌ നില്ക്കുന്ന ലാങ്ങിയിലെ പൂവൊ ,തറവാട്ടിലെ മുല്ലയിലെ മുല്ലപ്പൂവൊ പൊട്ടിച്ച്‌ പോക്കറ്റിലിടും.ചമ്പകമാണ്‌ ഇഷ്ടമെങ്കിലും വീടിന്‌ അടുത്തെങ്ങും ഞാൻ്‌ അതു കണ്ടിട്ടില്ല്.ഇത്വാരും പറഞ്ഞു തന്നതോ എവിടെയെങ്കിലും കണ്ടു പടിച്ചതോ ആയ ബുദ്ധിയല്ല ഇത്‌.സ്വയം തോന്നിയത്‌ മാത്രം.ഈ ഒരു ഐടിയ മറ്റാര്ക്കെങ്കിലും അറിയാം എന്ന് ഞാന്‌ കരുതിയിരുന്നില്ല , നീ എന്നെ ഞെട്ടിച്ചുകളഞ്ഞു....! :) ലാങ്കി വാകപ്പൂ പോലയല്ല.ചെമ്പകപ്പൊവിനോടാണ്‌ സാദൃശ്യം.ഇത്‌ പോക്കറ്റില്കിടന്ന് ഉണങ്ങി പൊടിഞ്ഞത്‌ ഇടക്കൊടക്ക്‌ കാണാന്‌ തുടങ്ങിയപ്പോള്ഞാന്‌ സിഗരറ്റ്‌ വലിക്കാന്‌ തുടങ്ങിയെന്നും,അത്‌ പോക്കറ്റില കിടന്നപ്പോല്‌ ഉള്ളിലെ "ചുക്ക" പോക്കറ്റിലായതാണെന്നും കരുതി എന്ന് അമ്മ കുറെ നാളുകള്‌ ക്ക്‌ ശേഷം പറയുക ഉണ്ടായി. പിന്നെ സംശയം തോന്നി അത്‌ മണത്തു നോക്കുകയും ആരെയൊക്കയോ മണപ്പിക്കുകയും ചെയ്ത ശേഷമാണ്‌ അത്‌ ചുക്ക അല്ലാന്ന് ബോധ്യപ്പെട്ടത്‌... അന്ന് തൊഴികൊള്ളാതെ രക്ഷപെട്ടത്‌ കുരുത്തം... :) ഏതായാലും നീ അതൊക്കെ വീണ്ടും ഒന്ന് ഓര്പ്പിച്ചു... നന്ദി....!! :)

    മറുപടിഇല്ലാതാക്കൂ
  8. ക്രിക്കറ്റ്‌ കളിയ്ക്കാന്‍ പോകുമ്പോള്‍ ആ മരത്തില്‍ നിന്നും പൂക്കള്‍ പൊട്ടിച്ചു കീശയില്‍ ഇടും... കുറച്ചു നേരം കഴിയുംബോലെക്കും നല്ല ഗന്ധം വരും... ഇപ്പൊ ആ ഗന്ധത്തിനു ഒരു നൊസ്റ്റാള്‍ജിയ ....... വളരെ നന്ദി ഉണ്ണികൃഷ്ണന്‍ ഭായ്

    മറുപടിഇല്ലാതാക്കൂ
  9. ലാങ്കി പൂക്കള്‍ എനിക്കും അറിയില്ല എന്താണെന്നു :(. ശ്രീനിയുടെ നല്ലൊരു കഥ. ആശംസകള്‍ അനിയാ..

    മറുപടിഇല്ലാതാക്കൂ
  10. ലാങ്കി പൂക്കളുടെ ഫോട്ടോ തപ്പുന്നുണ്ട് . കിട്ടിയാല്‍ എന്തായാലും ടാഗ് ചെയ്യാം ചേച്ചി... ചിലപ്പോള്‍ നിങ്ങളുടെ നാട്ടില്‍ അതിനു വേറെ പേരായിരിക്കും ... അതാകും നിങ്ങളാരും അത് തിരിച്ചറിയാത്തത്

    മറുപടിഇല്ലാതാക്കൂ
  11. ഞാന്‍ ഇവിടെ ആദ്യമാണെന്ന് തോന്നുന്നു. നല്ല കഥ! എന്നാല്‍ എഴുതിയതിനു ശേഷം ഒന്ന് വായിച്ചു പോലും നോക്കാതെയാണോ പോസ്റ്റ്‌ ചെയ്തത് എന്നൊരു സംശയം! ഇടയില്‍ ഒന്ന് രണ്ടു വാക്കുകള്‍ (eg: bathroomilek) ഇംഗ്ലീഷില്‍ തന്നെ കാണുന്നു... കഴിയുമെങ്കില്‍ ഒന്നോ രണ്ടോ ആവര്‍ത്തി വായിച്ചതിനു ശേഷം പോസ്റ്റ്‌ ചെയ്യുക എന്നൊരു അഭിപ്രായമുണ്ട്.
    എന്തായാലും എഴുത്ത് തുടരുക - ലാങ്കിപ്പൂക്കളെ ഞാനും കണ്ടിട്ടില്ല... എന്നാലും അതിന്റെ സൗരഭ്യം ഈ എഴുത്തിലൂടെ വായനക്കാരിലേക്കും എത്തിയിട്ടുണ്ട് :)

    മറുപടിഇല്ലാതാക്കൂ
  12. `ഒന്ന് രണ്ടു തവണ വായിച്ചു എഡിറ്റ്‌ ചെയ്തത് ആണ്.... പക്ഷെ എന്തോ ആ വാക്ക് കണ്ണില്‍ പെട്ടില്ല.... തെറ്റ് ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദി

    മറുപടിഇല്ലാതാക്കൂ
  13. നന്നായിരിക്കുന്നു. ലാങ്കിപ്പൂക്കളുടെ സുഗന്ധം എങ്ങും പരക്കുന്നതറിയുന്നു.

    ഒന്നു രണ്ട് വാക്കുകള്‍ ഇംഗ്ലീഷില്‍ തന്നെ കാണിക്കുന്നുണ്ട്.//bathroomilek ,, St.Antony's Church നു//

    സംസാരവാചകങ്ങള്‍ കഴിഞ്ഞ് ഒരു ചെറിയ ഗ്യാപ്പിട്ട് അടുത്ത ലൈന്‍ എഴുതുന്നതാണ് കാഴ്ചയ്ക്ക് ഭംഗി. വായനയ്ക്കും. കഴിയുമെങ്കില്‍ ഈ ബാക്ക് ഗ്രൌണ്ട് കളറുകള്‍ ഒഴിവാക്കൂ. വായനയെ അതു വല്ലാതെ അലോസരപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  14. വളരെ നന്ദി ശ്രീക്കുട്ടാ..... ആദ്യ അഭിപ്രായം തെറ്റായി തന്നെ തുടരട്ടെ.... church ന്റെ കാര്യം മനപൂര്‍വം ഇട്ടതാണ് ..... അടുത്ത അഭിപ്രായം എഡിറ്റ്‌ ചെയ്തു ചെര്തോളം.... വളരെ നന്ദി വന്നതിനും അഭിപ്രായം തന്നതിനും

    മറുപടിഇല്ലാതാക്കൂ
  15. ഞാന്‍ പുതിയതാണ് ഇവിടെ . നന്നായിരിക്കുന്നു .ലാങ്കി പൂക്കളുടെ സുഗന്ധം ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു .മംഗളങ്ങള്‍ നേരുന്നു .

    മറുപടിഇല്ലാതാക്കൂ
  16. വളരെ നന്ദി ഇക്ക.... നിങ്ങളെ പോലുള്ള എഴുത്തുകാരുടെ പേജ് വിസിറ്റ് തന്നെ നമ്മുടെ ഭാഗ്യമാണ്..

    മറുപടിഇല്ലാതാക്കൂ
  17. ലാങ്കി പൂക്കള്‍ ഏതാണെന്ന് മനസ്സിലായില്ല.. still oru little suprise undu ketto.. not a best work but good work

    മറുപടിഇല്ലാതാക്കൂ
  18. langi pookkal story really nice! is this the one? http://www.fragrantica.com/notes/Ylang-Ylang-24.html

    മറുപടിഇല്ലാതാക്കൂ
  19. orupadishtam suhruthe....

    enikariyilla langippokkalekkurich

    enkilum kananum ariyanum kothikkunnu
    aa pookalude gandathe....

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...