ഒരു ദീര്‍ഘ ചുംബനത്തിലൂടെ
ഗര്‍ഭിണിയാക്കപ്പെട്ടു,വിരല്‍ കൊണ്ട് ഉദരത്തിനു ലഭിച്ച -
പൊക്കിള്‍കൊടി ബന്ധവും പേറി,
ഇരുവിരലുകളുടെ നിയന്ത്രണത്തില്‍
മുന്പോട്ട് കുതിക്കുകയും പിറകോട്ട്
കിതക്കുകയും ചെയ്യുന്ന, നേരം
പുലരുമ്പോളെക്കും “നല്ല” ജീവന് നഷ്ടമാകുന്ന
“മത്തകള്‍” ആവണ്ട നമുക്ക് ....
ആകാശസീമയിലേക്ക് കുതിക്കുന്ന ,
കാറ്റിനൊപ്പം ചാഞ്ചാടി, ഇലകളെ -
തലോടി, മേഘങ്ങളേ ഉമ്മ വെച്ച്,
പുഴകളില്‍ മുഖം നോക്കി ,
സ്വതന്ത്രമായി, സ്വസ്ഥമായി നീങ്ങുന്ന
ഹൈഡ്രജന്‍ നിറച്ച നിഷേധികളായ
ഹൃദയചിഹ്നങ്ങള്‍ ആവണം നമുക്ക്
യിണക്കി, തോളോട് തോള് ചേര്‍ന്ന്,
ചിന്തകളില്‍ സ്വപ്നങ്ങള്‍ ചാലിച്ചു ,
ഇലപ്പടര്‍പ്പുകളില്‍ കുടുങ്ങാതെ,
കാക്കക്കും കഴുകനും മീതെ... അങ്ങനെ അങ്ങനെ...
ഒരുപാടുയരങ്ങളില്‍ ഒരുമിച്ചു പറക്കണം..
നമുക്ക് നമ്മള് തന്നെ ആവണം....
കൂട്ടിയിണക്കപ്പെട്ട ബന്ധങ്ങളുടെ പേരില്‍,
എനിക്ക് നിന്നെയോ നിനക്ക് എന്നെയോ
വഹിച്ചു കൊണ്ട് ഉയരെണ്ടതായി വരും
ആവശ്യമില്ലെങ്കിലും, വിട്ടുപോകാത്ത
ഓര്‍മ്മകള്‍ പേറുന്ന മനസ്സ് പോലെ...
പിന്നെ അവസാന ശ്വാസവും തീരുമ്പോള്‍
നമ്മളൊരുമിച്ച്, ഉയരങ്ങളില്‍ നിന്നുംആഴങ്ങളിലേക്ക് പതിക്കും, കാരണം
നമ്മള് വെറും ബലൂണുകള്‍.... ആരില്‍-
നിന്നോക്കെയോ , അതോ നമ്മളില്‍ നിന്ന് –
തന്നെയോ ഓടിയൊളിച്ച വെറും കുമിളകള്‍ ...
ഓരോ കവിതയിലും ഗ്രാഫ് ഉയരുക തന്നെ ചെയ്യുന്നു അനിയാ... ആശംസകള്‍ :)
മറുപടിഇല്ലാതാക്കൂഈ വാക്കുകള്‍ പിന്നെയും എഴുതാന്‍ പ്രേരിപ്പിക്കുന്നു ചേച്ചി.....
മറുപടിഇല്ലാതാക്കൂSuper
മറുപടിഇല്ലാതാക്കൂബാഹു ഏട്ടാ.........
മറുപടിഇല്ലാതാക്കൂഅസ്രൂസാശംസകള്
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂആദ്യ പാര ഇഷ്ടപ്പെട്ടില്ല. മറ്റുള്ള വരികള്‍ കൊള്ളാം.
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തുക്കളെ.......
മറുപടിഇല്ലാതാക്കൂആശയം കൊള്ളാം.... തുടക്കം എന്തോ ഒരു പ്രശ്നമുള്ള പോലെ തോന്നി;
മറുപടിഇല്ലാതാക്കൂചിലയിടത്തൊക്കെ വാക്കുകള്‍ പിരിച്ചെഴുതുന്നതിനു പകരം കൂട്ടിയെഴുതുന്നതാണ് നല്ലതെന്നു തോന്നുന്നു...
(നമ്മള് തന്നെ ആവണം എന്നതിനേക്കാള്‍ നമ്മള് തന്നെയാവണം എന്നാവും വായിക്കാന്‍ സുഖം... )
വരികള്‍ക്ക് അല്പം നീളം കൂടിക്കോട്ടെ എന്ന് കരുതി അങ്ങനെ ഇട്ടതാണ്.... വളരെ നന്ദി നിഷ ചേച്ചി...
മറുപടിഇല്ലാതാക്കൂkollam ketto,nannayittund,vaayikkan njan alpam vaiki.
മറുപടിഇല്ലാതാക്കൂവൈകിയാണേലും എത്തിയല്ലോ... സന്തോഷം നയന .......
മറുപടിഇല്ലാതാക്കൂkollaam,,,,
മറുപടിഇല്ലാതാക്കൂനന്ദി നീതു...
മറുപടിഇല്ലാതാക്കൂഎനിക്ക് ഇഷ്ടമായ് കേട്ടൊ ചങ്ങാതി
മറുപടിഇല്ലാതാക്കൂവളരെ നന്ദി ശ്രീയേട്ടാ...
മറുപടിഇല്ലാതാക്കൂ