2013, മേയ് 15, ബുധനാഴ്‌ച

സൊയാബീനും അമ്മയും പിന്നെ ഞാനും

ഒരു ദിവസം സൊയാബീന്‍ കറി വെക്കാനൊരു ശ്രമം നടത്തി . ഓരോ പാചകവും ഓരോ പരീക്ഷണങ്ങളല്ലെ ? ടേസ്ട് നോക്കിപ്പോഴാ കാര്യം മനസ്സിലായത് . കറി കൈവിട്ട് പോയ് .. എന്താണ് കൂടിയതെന്നൊ കുറഞ്ഞതെന്നൊ അറിയാന്‍ പറ്റാത്ത അവസ്ഥ .. പോരാത്തതിന് അല്പം കരിഞ്ഞിട്ടുമുണ്ട് . കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനോട് കാര്യം പറഞ്ഞു . അളിയാ കറി കൈവിട്ട് പോയ് ... എന്നിട്ട് കറിയെടുത്ത് അകത്തു കൊണ്ട് വെച്ചിട്ട് ഫേസ്ബുക്ക് നൊക്കുകയായിരുന്നു . അപ്പൊളാ അടുത്ത മുറിയിലെ ചെക്കന്‍ വന്നത് . ഒരു പ്ലേറ്റ് ചോറും കോണ്ട് വന്ന് അവന്‍ കറിയെടുത്തു .. കഴിച്ചിട്ട് അവന്‍ കമന്റ്റും പറഞ്ഞു . "കൊള്ളാം വളരെ നല്ല രീതിയില്‍ ബോറായിട്ടുണ്ട് ". അവന്‍ തമാശക്ക് പറഞ്ഞതാണേലും പെട്ടെന്നെനിക്ക് ദേഷ്യം വന്നു . "ഞാന്‍ പറഞ്ഞു നിന്നെ ആരും നിര്‍ബന്ധിച്ചിലല്ലൊ ? വേണേല്‍ കഴിച്ചാതി . നീയൊക്കെ കഴിക്കണൊന്ന് എനിക്കൊരു നിര്‍ബന്ധോം ഇല്ല " ഇത് കേട്ട് അവന്‍ ചിരിച്ചിട്ട് പുറത്തേക്ക് പോയ് . പിന്നിട് ഞാന്‍ അതീനെ കുറിച്ച് ആലൊചിച്ചു .. കറി മൊശമാണെന്നെനിക്കറിയാം . അവന്‍ തമാശയായ് പറഞ്ഞതാണെന്നും . എന്നിട്ടും എനിക്ക് എത്ര ദേഷ്യവും സങ്കടവും വന്നു ? അപ്പൊള്‍ കറിക്ക് ഉപ്പുകൂടി എരിവു കൂടി എന്നൊക്കെ ഞാന്‍ കുറ്റം പറയുമ്പൊ അമ്മ എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടാകും ? എന്ത് തന്നാലും എന്തേലും കുറ്റം ഞാന്‍ പറയാറുമുണ്ട് . നിനക്ക് വേണൊങ്കില്‍ കഴിച്ചാല്‍ മതിന്ന് അമ്മയൊട്ട് പറഞ്ഞിട്ടുമില്ല . എന്തുണ്ടാക്കിയാലും അവന് ഇറങ്ങില്ല എന്നും പറഞ്ഞ് കോഴിക്കൂടും കോഴികളുടെ മറ്റു സങ്കേതങ്ങളും തപ്പി കോഴിമുട്ട സംഘടിപ്പിച്ച് വറുത്തു തരും . എന്തൊ ഒരു സങ്കടം വന്ന പോലെ .. പെട്ടെന്ന് അമ്മയൊടൊന്ന് സംസാരിക്കണംന്ന് തോന്നി .. ഞാന്‍ വിളിച്ചു . കുറച്ച് സംസാരിച്ചപ്പൊ അമ്മ ചൊദിച്ചു . "നി എന്താ കഴിച്ചെ ?" "ചോറുണ്ടു" . "സൊയാബീന്‍ കറി ഉണ്ടായിരുന്നു" . "നി ഈ സമയത്ത് വിളിക്കാറില്ലല്ലൊ ? ഇന്നെന്താ ഇപ്പൊ വിളിച്ചെ ?" ആ സൊയാബീന്‍ കാരണമാ വിളിച്ചതെന്ന് പറഞ്ഞില്ല . ചുമ്മാ വിളിച്ചതെന്ന് പറഞ്ഞ് ഒഴിഞ്ഞു ഫോണ്‍ വെച്ചു. എങ്കിലും മനസ്സില്‍ ഒരു സങ്കടം ബാക്കിയുള്ളതു പോലെ ... പിന്നൊന്നും നോക്കിയില്ല ... നേരെ ഫേസ്ബുക്കില്‍ കയറി കുറെ "അമ്മ സ്ടാട്ടസുകളും അമ്മ പേജുകളും" ലൈക്കി . കുറച്ച് "അമ്മ ഫോട്ടോസ് ഷെയറേം" ചെയ്തു . അല്ല പിന്നെ ..... നമ്മളൊടാ കളി ??? ("വാല്‍ക്കഷണം -അമ്മയൊടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഫേസ്ബുക്ക് എത്ര സൌകര്യങ്ങളാ ചെയ്തു തരണത്")

2 അഭിപ്രായങ്ങൾ:

  1. ഇതെനിക്ക് "ക്ഷ: പിടിച്ചു ട്ടോ അനിയാ... കുഞ്ഞു കുറിപ്പ് ആണേലും അതില്‍ ഒരുപാട് "വലിയ" കാര്യങ്ങള്‍ ഉണ്ട്....അമ്മയോട് അന്വേഷണം -പിന്നെ എല്ലാ അമ്മമാരുടെയും പൊതു കാര്യാന്നു തോന്നുന്നു ഈ ഭാവം !!!! :)

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...