2013, മാർച്ച് 13, ബുധനാഴ്‌ച

പോസ്ട്മോര്‍ട്ടം

"പ്രിയ ഡോക്ടര്‍....
എന്റ്റെ കണ്ണുകള്‍ക്കുള്ളില്‍
ഉരുണ്ട് കളിക്കുന്ന
 രണ്ട് ഗോളങ്ങളുണ്ട് .
അതു നീ ഒരു
കാമുകന് നല്കുക .

അവനിലൂടെ ഈ
ലോകത്തെ പ്രണയം
മുഴുവന്‍ കാണട്ടെ ഞാന്‍ .

ഉള്ളിലെവിടെയോ ലഹരി
കൊത്തിപ്പറിക്കാത്തൊരു കരളുമുണ്ട് .
അതു നീയൊരു കുടിയന് നല്കുക .
അറിയട്ടെ ലഹരിയുടെ ഉന്‍മാദനൃത്തങ്ങളും .

പറിച്ചെടുക്കുക
അവസാന കണികയും ...
നല്കുക നീ അതിന്
 ലഭിക്കാത്ത സുഖങ്ങളത്രയും .

പിന്നേയും ആഴങ്ങളിലൊരു
ചെറു ഹൃദയവും കാണാം .
പ്രണയിക്കപ്പെടാതെ പോയൊരു
ഹൃദയമാണത് .
അതിനെ മെല്ലെ അടര്‍ത്തിയെടുത്തിട്ടൊന്ന്
തുറന്ന് നോക്കുക .
ഉള്ളിലെ തിങ്ങിഞെരുകുന്ന സങ്കടങ്ങളും
 അവകാശികളില്ലാത്ത കനവുകളേയും തുറന്നുവിടുക .
ഒടുവിലാ ഹൃദയംമാത്രം നീയെനിക്ക് തിരികെ തരുക ."

4 അഭിപ്രായങ്ങൾ:

  1. pranayathine ninake bhayamano?pranayathile jayaparajayangale nokathirikuka,pranayamane pradhanam...thirichu kitumenne pratheekshikaruthe..anganeyenkil ninake areyum enthineyum pranayikam

    മറുപടിഇല്ലാതാക്കൂ
  2. പറയാന്‍ ശ്രമിച്ചത് പ്രണയവും ഹൃദയവും രണ്ടാണ് എന്നാണോ? :). എന്നാലും കല്പ്പനകളൊക്കെ നന്ന്.... ആദ്യത്തെ ഫ്ലോ അവസാനം വരെ ഉണ്ടായിരുന്നെങ്കില്‍ കുറച്ചു കൂടി മികച്ചതായേനെ എന്ന് തോന്നുന്നു (അഭിപ്രായം മാത്രം ട്ടോ) . നല്ല ശ്രമം-അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ

ഇനി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് താങ്കളാണ്.... അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ ....
സ്നേഹത്തോടെ ശ്രീ...